വംഷി പൈടിപ്പള്ളി സംവിധാനം ചെയ്ത് കാർത്തി നായകനായി 2016ൽ പുറത്തിറങ്ങിയ തമിഴ്, തെലുങ്ക് ചിത്രമാണ് ഊപിരി/തോഴാ എന്ന ധ്വഭാഷ ചിത്രം. ചിത്രത്തിൽ തമന്ന ഭാട്ടിയ ആണ് നായികയായി എത്തുന്നത് തെലുങ്ക് നടൻ നാഗാർജുന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പി. വി. പി നിർമിക്കുന്ന ഈ ചിത്രത്തിൽ പ്രകാശ് രാജ്, ജയസൂദാ, വിവേക്, കൽപ്പന, അനുഷ്ക ഷെട്ടി, ശ്രിയ ശരൺ, അധിവി ഷെഷ്, തനികെല്ല ഭരണി, ആടുകളം നരേൻ, മനോഭാല, നോറ ഫാത്തെഹി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കാർത്തി നായകനായി അഭിനയിക്കുന്ന ആദ്യ തെലുങ്ക് ചിത്രമാണിത്. നാഗാർജുന നീണ്ട വർഷങ്ങൾക്ക് ശേഷം അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് തോഴാ. തമന്നയാണ് ചിത്രത്തിൽ കാർത്തിയുടെ നായികയായി അഭിനയിക്കുന്നത് പൈയ്യ,സിരുത്ത എന്നി ചിത്രങ്ങൾക്ക് ശേഷം നാല് വർഷത്തെ ഇടവേളക്ക് ശേഷമാണ് തമന്ന കാർത്തിയുടെ നായികയായി അഭിനയിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.സംവിധായകൻ വംഷി ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം കൂടിയാണ് തോഴാ.

"https://ml.wikipedia.org/w/index.php?title=ഊപിരി&oldid=3940453" എന്ന താളിൽനിന്ന് ശേഖരിച്ചത്