വാദ്ധ്യാർ (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ജയസൂര്യ നായകനായി 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വാദ്ധ്യാർ. നിധീഷ് ശക്തി ആദ്യമായി സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ വിജയരാഘവൻ, ബിജു മേനോൻ, സലിം കുമാർ, നെടുമുടി വേണു, മേനക, ആൻ അഗസ്റ്റിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
വാദ്ധ്യാർ | |
---|---|
സംവിധാനം | നിധീഷ് ശക്തി |
നിർമ്മാണം | സുധീഷ് പിള്ള |
രചന | രാജേഷ് രാഘവൻ |
അഭിനേതാക്കൾ | |
സംഗീതം | ആർ. ഗൗതം, മനോജ് ജോർജ് |
ഛായാഗ്രഹണം | പ്രദീപ് നായർ |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
സ്റ്റുഡിയോ | ലക്ഷ്മിനാഥ് ക്രിയേഷൻസ് |
വിതരണം | ലക്ഷ്മിനാഥ് റിലീസ് |
റിലീസിങ് തീയതി | ജൂൺ 8, 2012 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഇതിവൃത്തം
തിരുത്തുകകോട്ടപ്പുറം സരസ്വതിവിലാസം യു.പി. സ്‌കൂളിലെ അനൂപ് കൃഷ്ണൻ എന്ന അധ്യാപക കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. അനൂപ് കൃഷ്ണൻ മൂലം സ്‌കൂളിൽ സംഭവിക്കുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
അഭിനേതാക്കൾ
തിരുത്തുക- ജയസൂര്യ - അനൂപ് കൃഷ്ണൻ എന്ന അധ്യാപകൻ
- വിജയരാഘവൻ - സ്കൂൾ മാനേജർ വാസുദേവക്കുറുപ്പ്
- ബിജു മേനോൻ
- സലിംകുമാർ
- നെടുമുടി വേണു
- ഹരിശ്രീ അശോകൻ
- അനിൽ മുരളി
- ബിജുക്കുട്ടൻ
- ആൻ അഗസ്റ്റിൻ - വാസുദേവക്കുറുപ്പിന്റെ മകൾ ഹേമ
- മേനക - സ്കൂൾ ഹെഡ്മിസ്ട്രസ്
- കൊച്ചുപ്രേമൻ
- അനൂപ് ചന്ദ്രൻ
- സീമ ജി. നായർ
- രഞ്ജുഷ മേനോൻ
- പൊന്നമ്മ ബാബു
- ശോഭ സിങ്
അണിയറ പ്രവർത്തകർ
തിരുത്തുക- സംവിധാനം - നിധീഷ് ശക്തി
- നിർമ്മാണം - എൻ. സുധീഷ്, ശ്രീകല നായർ
- കഥ, തിരക്കഥ, സംഭാഷണം - രാജേഷ് രാഘവൻ
- ഗാനരചന - സന്തോഷ്‌വർമ, രാജീവ്‌നായർ
- സംഗീതം - ആർ. ഗൗതം, മനോജ് ജോർജ്
- ഛായാഗ്രഹണം - പ്രദീപ് നായർ
- കല - ജെസ്റ്റിൻ ആന്റണി
- മേക്കപ്പ് - അജി ശ്രീകാര്യം
- വസ്ത്രാലങ്കാരം - സുനിൽ റഹ്മാൻ
- സ്റ്റിൽസ് - കാഞ്ചൻ മുള്ളൂർക്കര
- എഡിറ്റിങ് - രഞ്ജൻ എബ്രഹാം
- പരസ്യകല - കോളിൻ ലിയോഫിൽ
- ചീഫ് അസോസിയേറ്റ് ഡയറക്ടർ - സലാം പാലപ്പെട്ടി
- അസോസിയേറ്റ് ഡയറക്ടർ - ടിനു പാപ്പച്ചൻ
- സംവിധാന സഹായികൾ - ടി.ആർ. പത്മനാഭൻ, നെൽസൺ, മജീദ് തോട്ടത്തിൽ
- പ്രൊഡക്ഷൻ മാനേജർ - സുരേഷ് മിന്തകരി,
- പ്രൊഡക്ഷൻ കൺട്രോളർ - നന്ദു പൊതുവാൾ
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- വാദ്ധ്യാർ – മലയാളസംഗീതം.ഇൻഫോ