സ്വസ്ഥം ഗൃഹഭരണം

മലയാള ചലച്ചിത്രം

അലി അക്ബർ സംവിധാനം ചെയ്ത് കമറുദ്ദീൻ കെ. നിർമ്മിച്ച 1999-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്വസ്ഥം ഗൃഹഭരണം. ചിത്രത്തിൽ മുകേഷ്, ജഗതി ശ്രീകുമാർ, സുകന്യ, ജഗദീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിന് ബെർണി-ഇഗ്നേഷ്യസ് സംഗീതം നൽകി.[1][2] ഗാനങ്ങൾ എഴുതിയത് ചിറ്റൂർ ഗോപി ആണ്[3] .

സ്വസ്ഥം ഗൃഹഭരണം
സംവിധാനംഅലി അക്ബർ
നിർമ്മാണംകമറുദ്ദീൻ
രചനസിദ്ദീഖ് താമരശ്ശേരി‌
തിരക്കഥസിദ്ദീഖ് താമരശ്ശേരി‌
സംഭാഷണംസിദ്ദീഖ് താമരശ്ശേരി‌
അഭിനേതാക്കൾഇന്ദ്രൻസ്,
ജഗതി ശ്രീകുമാർ,
കൽപ്പന
മുകേഷ്
സംഗീതംബേണി ഇഗ്നേഷ്യസ്
പശ്ചാത്തലസംഗീതംദേവ് കൃഷ്ണ
ഗാനരചനചിറ്റൂർ ഗോപി
ഛായാഗ്രഹണംമധു അടൂർ
സംഘട്ടനംമലേഷ്യാ ഭാസ്കർ
ചിത്രസംയോജനംജി.മുരളി
സ്റ്റുഡിയോചിത്രാഞ്ജലി
ബാനർപ്രസിഡൻസി ഫിലിംസ്
വിതരണംസംതൃപ്തി ഫിലിംസ്
പരസ്യംസെൻ
റിലീസിങ് തീയതി
  • 1 ജനുവരി 1999 (1999-01-01)
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം136 മിനുട്ട്

കഥാസംഗ്രഹം

തിരുത്തുക

ഗ്രാമത്തിലെ സാമൂഹ്യ സേവന രംഗത്തു പ്രശസ്തനായ വ്യക്തിയും പരേതനുമായ ബാലൻ മാസ്റ്ററുടെ മകനാണ് ഉണ്ണി (മുകേഷ്). ഉണ്ണി തൊഴിലില്ലാത്തതിനാൽ ഒരു ജീവിതം ആരംഭിക്കാനും മത്സ്യക്കച്ചവടക്കാരനായി ജോലിചെയ്യാനും തീരുമാനിക്കുന്നു. എന്നിരുന്നാലും അയാൾ വിപണിയിലെ ഒരു ഗുണ്ടയായ മൂരി മൂസയുമായി പ്രശ്നത്തിലാകുന്നു. പ്രാദേശിക കച്ചവടക്കാരായ വീരഭദ്രൻ നായർ (രാജൻ പി ദേവ്), ഭാർഗ്ഗവക്കുറുപ് (എൻ.എഫ്. വർഗ്ഗീസ്) എന്നിവർ തമ്മിലുള്ള മത്സരത്തിലേക്ക് ഇത് ഉണ്ണിയെ വലിച്ചിഴയ്ക്കുന്നു.[4]

അഭിനേതാക്കൾ

തിരുത്തുക
ക്ര.നം. താരം വേഷം
1 മുകേഷ് ഉണ്ണി
2 സുകന്യ അശ്വതി
3 ജഗതി ശ്രീകുമാർ പാച്ചു
4 ജഗദീഷ് അപ്പു
5 രാജൻ പി. ദേവ് വീരഭദ്രൻ നായർ
6 എൻ.എഫ്. വർഗ്ഗീസ് പാട്ടത്തറയിൽ ഭാർഗവ കുറുപ്പ്
7 കെ.പി.എ.സി. ലളിത
8 ഇന്ദ്രൻസ് വിളക്കൂതി വാസു
9 മാമുക്കോയ മമ്മത്
10 വിജയകുമാർ ഷിബു
11 ടോണി മധു
12 കെ.പി.എ.സി. അസീസ് പത്രോസ്
13 കൽപ്പന സരള
14 മച്ചാൻ വർഗ്ഗീസ് ദാമോദരൻ
15 അലിയാർ ഗോവിന്ദൻ
16 പരവൂർ രാമചന്ദ്രൻ [5]

ഗാനങ്ങൾ

തിരുത്തുക
. ഗാനം ആലാപനം രാഗം
1 ചെങ്കുറുഞ്ഞി പൂ പെണ്ണ കെ.എസ്. ചിത്ര
2 ചെങ്കുറുഞ്ഞി പൂ പെണ്ണേ (ഡി) കെ.എസ്. ചിത്ര, കെസ്റ്റർ
3 മൂവർണക്കൊടി പാറുകയായ് കെ.ജെ. യേശുദാസ്
4 രാപ്പാടികൾ മൂളുന്നിതാ കെ.ജെ. യേശുദാസ്
5 വെള്ളിക്കിണ്ണം തുള്ളും കെ.എസ്. ചിത്ര
  1. "സ്വസ്ഥം ഗൃഹഭരണം". filmibeat.com. Retrieved 2014-09-19.
  2. "സ്വസ്ഥം ഗൃഹഭരണം". spicyonion.com. Retrieved 2014-09-19.
  3. "സ്വസ്ഥം ഗൃഹഭരണം (1999)". malayalasangeetham.info. Retrieved 2014-10-27.
  4. "സ്വസ്ഥം ഗൃഹഭരണം (1999)". www.malayalachalachithram.com. Retrieved 2014-10-27.
  5. "സ്വസ്ഥം ഗൃഹഭരണം (1999)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-12. {{cite web}}: Cite has empty unknown parameter: |1= (help)
  6. "സ്വസ്ഥം ഗൃഹഭരണം (1999)". malayalasamgeetham info. Retrieved 2020-04-28.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സ്വസ്ഥം_ഗൃഹഭരണം&oldid=3448966" എന്ന താളിൽനിന്ന് ശേഖരിച്ചത്