ജോഷി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മലയാളചലച്ചിത്ര രംഗത്തെ ഒരു സംവിധായകനാണ് ജോഷി. വർക്കല സ്വദേശിയായ ജി വാസുദേവന്റെയും ഗൗരിയുടെയും മകനായി 1952 ജൂലൈ 18-ന് കർക്കടകമാസത്തിലെ രോഹിണി നാളിൽ ജനിച്ചു. വർക്കല ഗവൺമെന്റ് ഹൈസ്ക്കൂളിലും, ചേർത്തല എസ് എൻ കോളേജിലും വിദ്യാഭ്യാസം പൂർത്തിയാക്കി[1] ആദ്യ കാലത്ത് എം. കൃഷ്ണൻ നായരുടേയും ശശികുമാറിന്റേയും അസിസ്റ്റന്റ് ആയിട്ട് വർക്ക് ചെയ്തു.[2] ക്രോസ്ബെൽറ്റ് മണിയുടെ സഹായിയായി ധാരാളം ചിത്രങ്ങളിൽ പ്രവർത്തിച്ചു ഇദ്ദേഹം 1978-ൽ ടൈഗർ സലീം എന്ന ചിത്രത്തിലുടെയാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടിയെ സൂപ്പർ താര പദവിയിൽ എത്തിക്കുന്നതിൽ ജോഷി ചിത്രങ്ങൾ വഹിച്ച പങ്ക് ചെറുതല്ല[അവലംബം ആവശ്യമാണ്]. നായർസാബ്, ന്യൂ ഡെൽഹി തുടങ്ങിയ ചിത്രങ്ങൾ ഉദാഹരണം. ബിഗ് ബജറ്റ് ആക്ഷൻ ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി പുറത്തിറങ്ങിയതോടെ സാഹസികനായ സംവിധായകൻ എന്ന പ്രതിഛായയും ജോഷിക്കു ലഭിച്ചു. മമ്മൂട്ടി നായകനായ ദുബായ് എന്ന ചിത്രം ബോക്സ് ഓഫീസിൽ തകർന്നപ്പോൾ അത് സംവിധായകന്റെ കരിയറിലെ വൻ തിരിച്ചടിയായി. തുടർന്ന് നീണ്ട ഇടവേളക്കുശേഷം ദിലീപിനെ നായകനാക്കി ഒരുക്കിയ റൺവേയാണ് തിരിച്ചുവരവിന് അവസമൊരുക്കിയത്. 2009-ൽ പുറത്തിറങ്ങിയ റോബിൻഹുഡ് അടക്കം 2023ൽ ആൻ്റണി വരെ ഒരുപാട് ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. 1993ൽ എയർപോർട്ട് എന്ന തമിഴ് സിനിമ സംവിധാനം ചെയ്തു. താരസംഘടനയായ അമ്മ മലയാളത്തിലെ താരങ്ങളെ വച്ച് നിർമ്മിച്ച ‘ട്വന്റി ട്വന്റി” എന്ന ചിത്രത്തിന്റെ സംവിധായകനും ജോഷിയായിരുന്നു.[3]
ജോഷി | |
---|---|
ജനനം | ജോഷി വാസുദേവൻ 18 ജൂലൈ 1952 |
തൊഴിൽ | ചലച്ചിത്രസംവിധായകൻ |
ജീവിതപങ്കാളി(കൾ) | സിന്ധു ജോഷി |
കുട്ടികൾ | അഭിലാഷ്, ഐശ്വര്യ (അന്തരിച്ചു) |
ചിത്രങ്ങൾ
തിരുത്തുക(പട്ടിക അപൂർണം)
- ടൈഗർ സലീം (1978)
- മൂർഖൻ (1980)
- കർത്തവ്യം (1982)
- ധീര (1982)
- ശരം (1982)
- ആരംഭം (1982)
- ആദർശം (1982)
- ഭൂകമ്പം (1983)
- കൊടുങ്കാറ്റ് (1983)
- ഹിമം (1983)
- അങ്കം (1983)
- ആ രാത്രി (1983)
- ഉമാനിലയം (1984)
- പിരിയില്ല നാം (1984)
- സന്ദർഭം (1984)
- ഇവിടെ ഇങ്ങനെ (1984)
- ഇണക്കിളി (1984)
- അലകടലിനക്കരെ (1984)
- ഇടവേളക്കുശേഷം (1984)
- കോടതി (1984)
- വന്നു കണ്ടു കീഴടക്കി (1985)
- ഒരു കുടക്കീഴിൽ (1985)
- മുഹൂർത്തം പതിനൊന്നു മുപ്പതിന് (1985)
- കഥ ഇതുവരെ (1985)
- ഒന്നിങ്ങു വന്നെങ്കിൽ (1985)
- നിറക്കൂട്ട് (1985)
- ഇനിയും കഥ തുടരും (1985)
- ശ്യാമ (1986)
- ക്ഷമിച്ചു എന്നൊരു വാക്ക് (1986)
- ആയിരം കണ്ണുകൾ (1986)
- വീണ്ടും (1986)
- സായം സന്ധ്യ (1986)
- ന്യായവിധി (1986)
- ജനുവരി ഒരു ഓർമ (1987)
- ന്യൂ ഡെൽഹി (1987)
- ദിനരാത്രങ്ങൾ (1988)
- സംഘം (1988)
- തന്ത്രം (1988)
- നായർസാബ് (1989)
- മഹായാനം (1989)
- നാടുവാഴികൾ (1989)
- നമ്പർ 20 മദ്രാസ് മെയിൽ (1990)
- ഈ തണുത്ത വെളുപ്പാൻ കാലത്ത് (1990)
- കുട്ടേട്ടൻ (1990)
- രക്തനക്ഷത്രം (1992)
- കൗരവർ (1992)
- ധ്രുവം (1993)
- സൈന്യം (1993)
- ലേലം (1997)
- ഭൂപതി(ചലച്ചിത്രം) (1997)
- വാഴുന്നോർ (1999)
- പത്രം (1999)
- പ്രജ (2001)
- ദുബായ് (2001)
- റൺവേ (2004)
- മാമ്പഴക്കാലം (2004)
- നരൻ (2005)
- ലയൺ (2006)
- പോത്തൻ വാവ (2006)
- ജന്മം (2006)
- ജൂലൈ 4 (2007)
- നസ്രാണി (2007)
- റ്റ്വന്റി-20 (2008)
- റോബിൻഹുഡ് (2009)
- ക്രിസ്ത്യൻ ബ്രദേഴ്സ് (2011)
- സെവൻസ് (2011)
- റൺ ബേബി റൺ (2012)
- ലോക്പാൽ (2012)
- സലാം കാശ്മീർ(2013)
- അവതാരം(2014)
- പൊറുഞ്ചു മറിയം ജോസ് (മലയാള ചലച്ചിത്രം) (2019)
- പാപ്പൻ (2022)
- ആൻ്റണി (2023)