രാജഭരണ നിലനിൽക്കുന്നയിടങ്ങളിൽ രാജാവിനാൽ/രാജ്ഞിയാൽ ഭരിക്കപ്പെടുന്ന ജനങ്ങളാണ് പ്രജകൾ. ഭരണാധികാരികൾക്കാണ് ഇവിടെ പ്രാമുഖ്യം ഉള്ളത്. ഭരണത്തിൽ ഇടപെടാൻ പ്രജയ്ക്ക് അവകാശമില്ല. രാജ്ഞി/രാജാവ് നിശ്ചയിക്കുന്ന നിയങ്ങൾക്കനുസരിച്ച് പ്രജകൾ ജീവിച്ചുപോരേണ്ടതാണ്. ജനാധിപത്യവ്യവസ്ഥ വന്നതോടെയാണ് പ്രജ എന്ന ആശയത്തിൽ നിന്നും മാറി പൗരൻ എന്ന സ്വാതന്ത്ര്യത്തിലേക്ക് ഓരോ വ്യക്തിയും ഉണർന്നത്. ജനാധിപത്യവ്യവസ്ഥയിൽ പൗരർക്കാണ് അധികാരം.

"https://ml.wikipedia.org/w/index.php?title=പ്രജ&oldid=1647979" എന്ന താളിൽനിന്ന് ശേഖരിച്ചത്