കൗരവർ (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(കൗരവർ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജോഷി സംവിധാനം ചെയ്ത് 1992-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കൗരവർ. ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ലോഹിതദാസാണ്. ഇതിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് മമ്മൂട്ടി ആണ്. കന്നഡ അഭിനേതാവായിരുന്ന വിഷ്ണുവർധൻ ഈ ചിത്രത്തിൽ ഒരു സഹനടന്റെ വേഷത്തിൽ അഭിനയിച്ചു. കൂടാതെ തിലകൻ, മുരളി, അഞ്ജു, ബാബു ആന്റണി, ഭീമൻ രഘു എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
കൗരവർ | |
---|---|
സംവിധാനം | ജോഷി |
നിർമ്മാണം | ശശിധരൻ പിള്ള |
രചന | ലോഹിതദാസ് |
അഭിനേതാക്കൾ | മമ്മൂട്ടി തിലകൻ വിഷ്ണുവർധൻ അഞ്ജു |
സംഗീതം | എസ്.പി. വെങ്കിടേഷ് |
ഗാനരചന | കൈതപ്രം |
ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
ചിത്രസംയോജനം | കെ. ശങ്കുള്ളി |
സ്റ്റുഡിയോ | ചാന്ദ്നി ഫിലിംസ് |
വിതരണം | ചന്ദ്രകാന്ത് ഫിലിംസ് |
റിലീസിങ് തീയതി | 1992 ഫെബ്രുവരി 12 (കേരളം) 1992 ഫെബ്രുവരി 17 (കർണാടകം) |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 127 മിനിറ്റ് |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
മമ്മൂട്ടി | ആന്റണി |
വിഷ്ണുവർധൻ | ഹരിദാസ് |
തിലകൻ | അലിയാർ |
ബാബു ആന്റണി | ഹംസ |
ശാന്തി കൃഷ്ണ | കമ്മീഷണറുടെ ഭാര്യ |
മുരളി | കമ്മീഷണർ |
ഭീമൻ രഘു | രാമയ്യൻ |
ഗാനങ്ങൾ
തിരുത്തുകThe film's soundtrack was composed by S P Venkatesh. Lyrics were penned by Kaithapram.
# | ഗാനം | Artist(s) | ദൈർഘ്യം | |
---|---|---|---|---|
1. | "കനക നിലാവെ" | കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര | 4:53 | |
2. | "മുത്തുമണി തൂവൽ" | K. J. Yesudas | 4:43 | |
3. | "മാരി കുളിരിൻ" | K. J. Yesudas | 5:14 | |
4. | "മാരി കുളിരിൻ" | K. S. Chitra | 1:49 |
പുനർനിർമ്മാണം
തിരുത്തുകകന്നഡ ഭാഷയിൽ കൗരവർ ദേവാസുര എന്ന പേരിൽ പുനർനിർമ്മിച്ചിട്ടുണ്ട്.