സലാം കാശ്മീർ
ജോഷിയുടെ സംവിധാനത്തിൽ സുരേഷ് ഗോപി, ജയറാം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2013 സെപ്റ്റംബർ 27-ന് പുറത്തിറങ്ങുന്ന മലയാളചലച്ചിത്രമാണ് സലാം കാശ്മീർ.
സലാം കാശ്മീർ | |
---|---|
ചലച്ചിത്രത്തിന്റെ പോസ്റ്റർ | |
സംവിധാനം | ജോഷി |
നിർമ്മാണം | മഹാ സുബൈർ |
രചന | സേതു |
അഭിനേതാക്കൾ | സുരേഷ് ഗോപി ജയറാം മിയ ജോർജ്ജ് |
സംഗീതം | എം. ജയചന്ദ്രൻ |
ഛായാഗ്രഹണം | മനോജ് പിള്ള |
ചിത്രസംയോജനം | ശ്യാം ശശിധരൻ |
സ്റ്റുഡിയോ | വർണ്ണചിത്ര ബിഗ് സ്ക്രീൻ |
വിതരണം | വർണ്ണചിത്ര റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
നിർമ്മാണം
തിരുത്തുകവർണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറിൽ മഹാസുബൈർ ചിത്രം നിർമ്മിച്ചിരിക്കുന്നു. ഷൈജു അന്തിക്കാടിന്റെ കഥയ്ക്ക് സേതു തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു.
കാശ്മീർ എന്നാണ് ചിത്രത്തിന് ആദ്യം പേരു നൽകിയിരുന്നത്. പിന്നീട് സലാം കാശ്മീർ എന്ന് പേരു മാറ്റുകയാണുണ്ടായത്.[1]
കഥാതന്തു
തിരുത്തുകശ്രീകുമാർ - സുജ ദമ്പതികളിൽ സുജ ബാങ്കുദ്യോഗസ്ഥയാണ്. ശ്രീകുമാറാണ് എല്ലാ വീട്ടുജോലികളും നിർവഹിക്കുന്നത്. അദ്ദേഹം തന്നെ ഭാര്യക്കുള്ള ഉച്ചഭക്ഷണം പോലും പാകം ചെയ്ത് ഓഫീസിലെത്തിക്കുന്നു. ഇവരുടെ ജീവിതത്തിലേക്ക് ടോമി ഈപ്പൻ ദേവസ്യ എന്ന കഥാപാത്രം പ്രവേശിക്കുന്നതോടെ കുടുംബത്തിൽ ഉണ്ടാകുന്ന സംഘർഷങ്ങളാണ് ചിത്രം പറയുന്നത്.
സംഗീതം
തിരുത്തുകറഫീക്ക് അഹമ്മദ് രചിച്ച ഗാനങ്ങൾക്ക് എം. ജയചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്[2]. കണ്ണാടിപ്പുഴയിലെ മീനോടും കുളിരിലെ... എന്നാരംഭിക്കുന്ന ഒരു ഗാനം നടൻ ജയറാം ശ്വേതാ മോഹനൊപ്പം ആലപിച്ചിരിക്കുന്നു.[3][4]
അഭിനേതാക്കൾ
തിരുത്തുക- സുരേഷ് ഗോപി....ടോമി ഈപ്പൻ തോമസ്
- ജയറാം....ശ്രീകുമാർ
- മിയ ജോർജ്....സുജ
- കൃഷ്ണ കുമാർ
- ലാലു അലക്സ്
- വിജയരാഘവൻ
- പി. ശ്രീകുമാർ
- അനൂപ് ചന്ദ്രൻ
- നന്ദു പൊതുവാൾ
- പൊന്നമ്മ ബാബു
അണിയറപ്രവർത്തകർ
തിരുത്തുക- സംവിധാനം - ജോഷി
- നിർമ്മാണം - സുബൈർ, മേജർ രവി
- ആർട്ട് ഡയറക്ടർ - ജോസഫ് നെല്ലിക്കൽ
- പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - നന്ദു പൊതുവാൾ
- ഛായാഗ്രഹണം - മനോജ് പിള്ള
- എഡിറ്റിങ് - ശ്യാം ശശിധരൻ
ചിത്രീകരണം
തിരുത്തുകകാശ്മീർ, ഊട്ടി, തൊടുപുഴ, കുണിഞ്ഞി എന്നിവിടങ്ങളിലാണ് ചിത്രീകരണം നടത്തിയിരിക്കുന്നത്.[5]
അവലംബം
തിരുത്തുക- ↑ "കാശ്മീരിൻറെ പേര് മാറ്റി". റേഡിയോ റെയിൽ ലൈവ്. Archived from the original on 2013-09-24. Retrieved 2013 സെപ്റ്റംബർ 24.
{{cite news}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ "ജോഷിയുടെ സലാം കാശ്മീർ". മാതൃഭൂമി. 2013 ഓഗറ്റ് 3. Archived from the original on 2013-09-24. Retrieved 2013 സെപ്റ്റംബർ 24.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ "പിന്നണിഗായകനായി ജയറാം". റിപ്പോർട്ടർ. 2013 സെപ്റ്റംബർ 20. Archived from the original on 2013-09-24. Retrieved 2013 സെപ്റ്റംബർ 24.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ "സലാം കാശ്മീരിൽ ജയറാം പിന്നണിഗായകൻ". മാതൃഭൂമി. 2013 ജൂൺ 6. Archived from the original on 2013-09-24. Retrieved 2013 സെപ്റ്റംബർ 24.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ "സലാം കാശ്മീർ പുരോഗമിക്കുന്നു; ജയറാമിനൊപ്പം സുരേഷ് ഗോപിയും". ഏഷ്യാനെറ്റ് ന്യൂസ്. Archived from the original on 2013-09-24. Retrieved 2013 സെപ്റ്റംബർ 24.
{{cite news}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link)