രോഹിണി (നക്ഷത്രം)

ഇടവം രാശിയിലെ നക്ഷത്രം
രോഹിണി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ രോഹിണി (വിവക്ഷകൾ) എന്ന താൾ കാണുക. രോഹിണി (വിവക്ഷകൾ)

ഇടവം രാശിയിലെ ബ്രഹ്മർഷി അഥവാ ആൽഡെബറാൻ നക്ഷത്രവും സമീപത്ത് V ആകൃതിയിൽ സ്ഥിതിചെയ്യുന്ന മറ്റു നക്ഷത്രങ്ങളെയും ഉൾപ്പെടുത്തിയാണ് കേരളത്തിൽ രോഹിണി എന്ന നക്ഷത്രമായി കണക്കാക്കുന്നത്. എന്നാൽ ഉത്തരേന്ത്യയിൽ ബ്രഹ്മർഷി എന്ന നക്ഷത്രത്തെയാണ് രോഹിണി എന്നു പറയുന്നത്. ഇടവം രാശിയിലെ രണ്ടാമത്തെ നക്ഷത്രമായാണ് രോഹിണിയെ കണക്കാക്കുന്നത്.

കൃഷ്ണന്റെ ജന്മദിനമായി കൊണ്ടാടുന്ന അഷ്ടമിരോഹിണി, ഈ നാളിലാണ്.

"https://ml.wikipedia.org/w/index.php?title=രോഹിണി_(നക്ഷത്രം)&oldid=1745116" എന്ന താളിൽനിന്ന് ശേഖരിച്ചത്