2018-ൽ കമൽ ഹാസൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു ഇന്ത്യൻ ദ്വിഭാഷാ ആക്ഷൻ - സ്പൈ - ത്രില്ലർ ചലച്ചിത്രമാണ് വിശ്വരൂപം II (ഹിന്ദിയിൽ വിശ്വരൂപ് II). 2013-ൽ കമൽ ഹാസൻ തന്നെ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ വിശ്വരൂപം എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. കമൽ ഹാസൻ, രാഹുൽ ബോസ്, പൂജ കുമാർ, ആൻഡ്രിയ ജെർമിയ എന്നിവരാണ് ഈ ചലച്ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. [5] ആദ്യഭാഗമായ വിശ്വരൂപം അമേരിക്കൻ ഐക്യനാടുകളിൽ വച്ചാണ് ചിത്രകരിച്ചതെങ്കിലും വിശ്വരൂപം II ഇന്ത്യയിൽ വച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. [6]

വിശ്വരൂപം II
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംകമൽ ഹാസൻ
നിർമ്മാണംകമൽ ഹാസൻ
ചന്ദ്രഹാസൻ
വി. രവിചന്ദ്രൻ
രചനകമൽ ഹാസൻ
അതുൽ തിവാരി (ഹിന്ദി സംഭാഷണങ്ങൾ)
അഭിനേതാക്കൾകമൽ ഹാസൻ
രാഹുൽ ബോസ്
പൂജ കുമാർ
ആൻഡ്രിയ ജെർമിയ
ശേഖർ കപൂർ
നഹീദ റഹ്‌മാൻ
സംഗീതംജിബ്രാൻ
ഛായാഗ്രഹണംസാനു വർഗീസ്
ഷംദത്ത് സൈനുദീൻ[1]
ചിത്രസംയോജനംമഹേഷ് നാരായണൻ
വിജയ് ശങ്കർ[2]
സ്റ്റുഡിയോആസ്കർ ഫിലിംസ് PVT. ലിമിറ്റഡ്,
രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ[3]
വിതരണംരാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ
രോഹിത് ഷെട്ടി പിക്‌ചേഴ്സ്(ഹിന്ദി)
റിലയൻസ് എന്റർടെയിൻമെന്റ്(ഹിന്ദി)
റിലീസിങ് തീയതി
 • ഓഗസ്റ്റ് 10, 2018 (2018-08-10)[4]
രാജ്യംഇന്ത്യ
ഭാഷതമിഴ്
തെലുഗു
ഹിന്ദി
സമയദൈർഘ്യം125 മിനിറ്റുകൾ

തമിഴിൽ വേണു രവിചന്ദ്രനും, ഹിന്ദി ഭാഷയിൽ വിശ്വരൂപ് II എന്ന പേരിൽ ഏക്ത കപൂർ, ശോഭ കപൂർ എന്നിവരും ചേർന്നാണ് ചലച്ചിത്രം നിർമ്മിച്ചിരിക്കുന്നത്. [7] 2013-ൽ വിശ്വരൂപം II ന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നെങ്കിലും തുടർന്ന് ചിത്രീകരണം തടസ്സപ്പെടുകയും ഒടുവിൽ 2017-ൽ കമൽ ഹാസൻ അവശേഷിക്കുന്ന ഭാഗത്തിന്റെ നിർമ്മാണം ഏറ്റെടുക്കുകയും ചെയ്തിരുന്നു. [8]

2017-ൽ ചലച്ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. [9][10] വിശ്വരൂപം II-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 2017 മേയ് 2-ന് ഔദ്യോഗികമായി പുറത്തിറങ്ങി. [11] 2018 ജൂൺ 11-നാണ് ഔദ്യോഗിക ട്രെയിലർ (തമിഴ്, തെലുഗു, ഹിന്ദി ​എന്നീ ഭാഷകളിൽ) പുറത്തിറങ്ങിയത്. [12] 2018 ഓഗസ്റ്റ് 10-ന് വിശ്വരൂപം റിലീസ് ചെയ്തു.

അഭിനയിച്ചവർതിരുത്തുക

നിർമ്മാണംതിരുത്തുക

ആദ്യകാല പ്രവർത്തനങ്ങൾതിരുത്തുക

ഇന്ത്യയിലാണ് വിശ്വരൂപം II ചിത്രീകരിച്ചിരിക്കുന്നത്. അമ്മയും മകനും തമ്മിലുള്ള സ്നേഹബന്ധവും ചിത്രത്തിന്റെ ഉള്ളടക്കമായിരിക്കുമെന്ന് 2013-ൽ കമൽ ഹാസൻ പറഞ്ഞിരുന്നു. [13] ആദ്യഭാഗത്തിന്റെ ചിത്രീകരണ സമയത്തു തന്നെ രണ്ടാം ഭാഗത്തിന്റെ 40% ദൃശ്യങ്ങളും ചിത്രീകരിച്ചു കഴിഞ്ഞിരുന്നുവെന്നും കമൽ ഹാസൻ പറയുകയുണ്ടായി. [8] വിശ്വരൂപത്തിന്റെ ആദ്യഭാഗത്തിന് 2 മണിക്കൂർ 20 മിനിറ്റ് ദൈർഘ്യമാണുണ്ടായിരുന്നത്. എന്നാൽ വിശ്വരൂപം II-ന്റെ ദൈർഘ്യം 2 മണിക്കൂറിലും കുറവായിരിക്കും. [14]

അഭിനേതാക്കളും അണിയറപ്രവർത്തകരുംതിരുത്തുക

വിശ്വരൂപത്തിന്റെ ഛായാഗ്രാഹകനായിരുന്ന സാനു വർഗീസിനു പകരം ഷംദത്ത് സൈനുദീൻ ആണ് വിശ്വരൂപം II-ന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്. [15] ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജിബ്രൻ ആണ്. [16][17] ആദ്യഭാഗത്തിൽ അഭിനയിച്ച പ്രധാന അഭിനേതാക്കളോടൊപ്പം വഹീദ റഹ്‌മാൻ, അനന്ത് മഹാദേവൻ എന്നിവരെയും കമൽ ഹാസൻ കൂട്ടിച്ചേർക്കുകയുണ്ടായി. [18][19]

ചിത്രീകരണംതിരുത്തുക

തായ്‌ലാന്റിലാണ് ചലച്ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. [20] തുടർന്ന് ഏതാനും ദൃശ്യങ്ങൾ ബാങ്കോക്ക് എയർബേസിൽ വച്ചും ചിത്രീകരിക്കുകയുണ്ടായി. [21] 2013 ജൂൺ 13 മുതൽ ചെന്നൈയിൽ വച്ചുള്ള ചിത്രീകരണം ആരംഭിച്ചു. [8][22] 2017 നവംബർ 27-ന് ചിത്രത്തിന്റെ അവസാന ചിത്രീകരണ ഷെഡ്യൂളും ചെന്നൈയിൽ വച്ച് പൂർത്തിയായി. [23]

സംഗീതംതിരുത്തുക

വിശ്വരൂപം II
ശബ്ദട്രാക്ക് by ജിബ്രൻ
Released29 ജൂൺ 2018 (2018-06-29)
(തമിഴ് - Single Track)
Genreചലച്ചിത്രത്തിന്റെ ശബ്ദട്രാക്ക്
Length7:35
Languageതമിഴ്, തെലുഗു, ഹിന്ദി
Labelലഹരി മ്യൂസിക്
ടി - സീരിസ്
Producerജിബ്രൻ
ജിബ്രൻ chronology
ചെന്നൈ 2 സിംഗപ്പൂർ
(2017)ചെന്നൈ 2 സിംഗപ്പൂർ2017
വിശ്വരൂപം II
(2018)
ഇംസൈ അരസൻ 24-ാം പുലികേശി
(2018)ഇംസൈ അരസൻ 24-ാം പുലികേശി 2018

ചലച്ചിത്രത്തിന്റെ സംഗീത സംവിധാനവും പശ്ചാത്തലസംഗീതവും നിർവ്വഹിച്ചിരിക്കുന്നത് ജിബ്രൻ ആണ്. വൈരമുത്തു, കമൽ ഹാസൻ എന്നിവരാണ് ഗാനരചയിതാക്കൾ. ഹിന്ദിയിൽ പ്രസൂൺ ജോഷി, സന്ദീപ് ശ്രീവാസ്തവ എന്നിവരും ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഹിന്ദി ഭാഷയിലുള്ള വിശ്വരൂപ് II-ന്റെ ടൈറ്റിൽ ട്രാക്ക് 2018 ജൂലൈ 24-ന് ഔദ്യോഗികമായി പുറത്തിറങ്ങി.

ചിത്രത്തിലെ ആദ്യഗാനം 2018 ജൂൺ 29-ന് സംഗീതസംവിധായകൻ ജിബ്രൻ തന്റെ ട്വിറ്റർ പേജിലൂടെ റിലീസ് ചെയ്തു. [24] രണ്ടാമത്തെ ഗാനം 2018 ജൂലൈ 2-നാണ് റിലീസ് ചെയ്തത്. [25]

ചലച്ചിത്രത്തിന്റെ ഭാഗികമായ ഓഡിയോ ലോഞ്ച് 2018 ജൂൺ 30-ന് ബിഗ് ബോസ് തമിഴ് 2 എന്ന പരിപാടിയിൽ വച്ച് നടന്നു. [26]

തമിഴ് ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "നാനാകിയ നദിമൂലമേ"  കമൽ ഹാസൻ, കൗഷികി ചക്രബർത്തി, മാസ്റ്റർ കാർത്തിക് സുരേഷ് അയ്യർ 04:10
2. "ഞാപകം വരുകിറതാ (വിശ്വരൂപം)"  അരവിന്ദ് ശ്രീനിവാസ്, ശരത് സന്തോഷ് 03:25
3. "Saadhi Madham"  സത്യപ്രകാശ് & ആൻഡ്രിയ ജെർമിയ 04:31
ആകെ ദൈർഘ്യം:
12:06


ഹിന്ദി ഗാനങ്ങൾ (വിശ്വരൂപ് II)

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "വിശ്വരൂപ് II (ടൈറ്റിൽ ഗാനം)"  അരവിന്ദ് ശ്രീനിവാസ്, ശരത് സന്തോഷ് 03:45
ആകെ ദൈർഘ്യം:
03:45

റിലീസ്തിരുത്തുക

2015 ഓഗസ്റ്റ് 3-നാണ് റിലീസ് തീയതി നിശ്ചയിച്ചിരുന്നതെങ്കിലും തുടർന്ന് കമൽ ഹാസൻ, റിലീസ് നീട്ടിവയ്ക്കുകയുണ്ടായി. അമേരിക്കൻ ഐക്യനാടുകളിൽ ഡയറക്ട് ടു ഹോം ആയി ചിത്രം റിലീസ് ചെയ്യുമെന്നും കമൽ ഹാസൻ അറിയിച്ചിരുന്നു. [27][28] എന്നാൽ പിന്നീട് ഈ രീതി ഉപേക്ഷിക്കുകയായിരുന്നു. [29] ആ വർഷം നവംബറിൽ, 2016-ൽ ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. [30] ഇതിനിടയിൽ ആസ്കർ രവിചന്ദ്രനിൽനിന്നും ലൈക്ക പ്രൊഡക്ഷൻസ്, ചിത്രത്തിന്റെ നിർമ്മാണം ഏറ്റെടുക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. [31]

2017 ഫെബ്രുവരിയിൽ, ആസ്കർ രവിചന്ദ്രന് ചിത്രത്തിന്റെ നിർമ്മാണ ചെലവ് വഹിക്കാൻ സാധിക്കില്ലെന്നും ആറു മാസത്തിലധികത്തേക്കുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ശേഷിക്കുന്നുണ്ടെന്നും കമൽ ഹാസൻ അറിയിച്ചിരുന്നു. [32] സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ, 2018 മാർച്ച് 16-ന് വിശ്വരൂപം II-ന് U/A സർട്ടിഫിക്കറ്റ് നൽകിയിരുന്നു. [33]

തമിഴ്, തെലുഗു, ഹിന്ദി എന്നീ മൂന്ന് ഭാഷകളിൽ 2018 ഓഗസ്റ്റ് 10-ന് ചിത്രം റിലീസ് ചെയ്യുമെന്ന് രാജ് കമൽ ഫിലിംസ് തങ്ങളുടെ ട്വിറ്റർ പേജിലൂടെ അറിയിച്ചിരുന്നു. 2018 ജൂൺ 11-ന് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്യുകയും അനുകൂലമായ അഭിപ്രായങ്ങൾ നേടുകയും ചെയ്തിരുന്നു. [34]

അവലംബംതിരുത്തുക

 1. "'Sahasam' Shamdat filming Viswaroopam 2". Times of India. 7 June 2013. ശേഖരിച്ചത് 12 June 2013.
 2. https://twitter.com/RKFI_Official/status/1005411948781920256?s=17
 3. https://twitter.com/RKFI_Official/status/1005411948781920256?s=17
 4. https://in.bookmyshow.com/pune/movies/vishwaroopam-2-tamil/ET00022958
 5. https://m.timesofindia.com/entertainment/tamil/movies/news/prepared-to-take-on-protests-for-vishwaroopam-2-as-a-politician-kamal-haasan/amp_articleshow/64552024.cms
 6. "Vishwaroopam-2 to have mother-son angle". Times of India. 12 March 2013. ശേഖരിച്ചത് 17 April 2013.
 7. "Vishwaroopam 2 on August 15th". vishwaroopam2.com. 1 April 2013. ശേഖരിച്ചത് 17 April 2013.
 8. 8.0 8.1 8.2 "'Vishwaroopam 2' shoot starts in Chennai!". Sify. 12 June 2013. ശേഖരിച്ചത് 22 June 2013.
 9. "Kamal Haasan's Vishwaroopam 2 is back on track". Indian Express. 20 April 2017. ശേഖരിച്ചത് 16 May 2017.
 10. "Kamal Haasan's 'Vishwaroopam 2' revived!". The Times of India. 20 April 2017. ശേഖരിച്ചത് 16 May 2017.
 11. "Kamal unveils first look of 'Vishwaroopam 2'". The Hindu. 2 May 2017. ശേഖരിച്ചത് 16 May 2017.
 12. "Vishwaroopam 2: Kamal Haasan Is Back With a Bang". The Quint (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-06-11.
 13. "Vishwaroopam 2 poised for Aug 15?". Times of India. 3 April 2013. ശേഖരിച്ചത് 17 April 2013.
 14. "'Vishwaroop-2's Length'". Taran Adarsh. 6 July 2013. ശേഖരിച്ചത് 6 July 2013.
 15. "'Vishwaroopam 2' to have a new cameraman!". Sify. 7 June 2013. ശേഖരിച്ചത് 22 June 2013.
 16. "Ghibran to compose for Kamal's film". Times of India. 15 June 2013. ശേഖരിച്ചത് 22 June 2013.
 17. "It was emotionally very disturbing, says Ghibran". Times of India. 21 June 2013. ശേഖരിച്ചത് 22 June 2013.
 18. "'Waheeda Rahman & Ananth Mahadevan join Vishwaroop-2'". Taran Adarsh. 6 July 2013. ശേഖരിച്ചത് 6 July 2013.
 19. "Vishwaroopam 2 (Tamil) - Official Trailer". PakkaTv. 11 June 2018.
 20. "Vishwaroopam 2 on track". Indian Express. 28 May 2013. ശേഖരിച്ചത് 22 June 2013.
 21. "'Vishwaroopam 2' canned at Bangkok airbase". CNN IBN. 30 May 2013. ശേഖരിച്ചത് 22 June 2013.
 22. "Kamal does the unthinkable for Vishwaroopam 2!". Behindwoods. 16 October 2016. ശേഖരിച്ചത് 17 October 2016.
 23. Pandian, Avinash (27 November 2017). "Breaking Update on Kamal Haasan's Vishwaroopam 2". Behindwoods.com. ശേഖരിച്ചത് 27 November 2017.
 24. "Ghibran unveils 'Naanaagiya Nadhimoolamae' song from 'Vishwaroopam 2'".
 25. "Vishwaroopam 2 Tamil Songs List".
 26. "Bigg Boss 2 Tamil, episode 15: Kamal Haasan launches Vishwaroopam 2 audio, Mamathi evicted". www.hindustantimes.com (ഭാഷ: ഇംഗ്ലീഷ്). 2018-07-02. ശേഖരിച്ചത് 2 July 2018.
 27. Kamal Haasan's Vishwaroopam 2 will release on DTH in the US - The Times of India. Timesofindia.indiatimes.com (2013-09-30). Retrieved on 2016-01-06.
 28. Vishwaroopam 2 confirmed for Feb, 2014 - The Times of India. Timesofindia.indiatimes.com (2013-12-02). Retrieved on 2016-01-06.
 29. I can start Marudhanayagam anytime: Kamal Haasan - Times of India. Timesofindia.indiatimes.com (2014-11-08). Retrieved on 2016-01-06.
 30. Yellapantula, Suhas. (2015-11-10) Thoonga Vanam: Racy Return for Kamal Haasan. The New Indian Express. Retrieved on 2016-01-06.
 31. Srivatsan, S (6 August 2016). "Vishwaroopam 2: Is Kamal Haasan facing hassle from producer over film release?". India Today. ശേഖരിച്ചത് 17 October 2016.
 32. http://www.deccanchronicle.com/entertainment/kollywood/160217/kamal-haasans-film-hit-by-payment-delays.html
 33. https://www.indiatoday.in/amp/movies/regional-cinema/story/vishwaroopam-2-censor-certificate-cleared-1191613-2018-03-17
 34. "Kamal Haasan's Vishwaroopam 2 to release on August 10 - Times of India". The Times of India. ശേഖരിച്ചത് 2018-06-11.

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=വിശ്വരൂപം_II&oldid=3116468" എന്ന താളിൽനിന്ന് ശേഖരിച്ചത്