കണ്ണും കരളും

മലയാള ചലച്ചിത്രം

കെ.എസ്. സേതുമാധവന്റെ സംവിധാനത്തിൽ 1962-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കണ്ണും കരളും. സത്യൻ, അംബിക, സുകുമാരി, കമലഹാസൻ എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിനോദിനി ശശിമോഹൻ, കമലഹാസൻ എന്നിവർ ഇതിൽ ബാലതാരങ്ങളായി അഭിനയിച്ചു.[1][2] കമലഹാസന്റെ ആദ്യ മലയാളചലച്ചിത്രമാണ് ഇത്. സത്യന്റെ മകനായാണ് കമലഹാസൻ ഈ ചിത്രത്തിൽ അഭിനയിച്ചത്.[3] വർക്കല ശിവഗിരിയിൽ വച്ചാണ് ഈ ചിത്രത്തിൻറെ ക്ലൈമാക്സ് സീൻ ചിത്രീകരിച്ചിട്ടുള്ളത്.

കണ്ണൂം കരളും
സംവിധാനംകെ.എസ്. സേതുമാധവൻ
അഭിനേതാക്കൾസത്യൻ
അംബിക
സുകുമാരി
കമലഹാസൻ
ബേബി വിനോദിനി
സംഗീതംഎം.ബി. ശ്രീനിവാസൻ
റിലീസിങ് തീയതി28 സെപ്റ്റംബർ 1962
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

ശബ്ദട്രാക്ക് തിരുത്തുക

ഗാനരചയിതാവ് വയലാർ രാമവർമ്മ സംഗീതം എം.ബി. ശ്രീനിവാസൻ.[4]

No. Song Singers Lyrics Length (m:ss)
1 ആരെ കാണാൻ അലയുന്നു കെ.ജെ. യേശുദാസ്, രേണുക വയലാർ രാമവർമ്മ
2 ചെന്താമരപ്പൂന്തേൻ മെഹബൂബ് വയലാർ രാമവർമ്മ]
3 കദളീവനത്തിൽ കളിത്തോഴനായ പി. ലീല വയലാർ രാമവർമ്മ
4 കളിമണ്ണു മെനഞ്ഞു (Happy) പി. ലീല വയലാർ രാമവർമ്മ
5 കളിമണ്ണു മെനഞ്ഞു (Sad) പി. ലീല വയലാർ രാമവർമ്മ
6 താതെയ്യം കാട്ടിലെ ലതാ രാജു വയലാർ രാമവർമ്മ
7 തിരുമിഴിയാലേ കെ.ജെ. യേശുദാസ്, പി. ലീല വയലാർ രാമവർമ്മ
8 വളർന്നു വളർന്നു എസ്. ജാനകി വയലാർ രാമവർമ്മ

ബോക്സ് ഓഫീസ് തിരുത്തുക

ഈ ചിത്രം വാണിജ്യ വിജയമായിരുന്നു, നൂറിലധികം ദിവസങ്ങൾ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു.[5]

അവലംബം തിരുത്തുക

  1. "കണ്ണും കരളും". vellithira.in. ശേഖരിച്ചത് 2010-02-12.
  2. "കണ്ണും കരളും". malayalachalachithram.com. ശേഖരിച്ചത് 2010-02-12.
  3. "ഇന്ത്യൻ സിനിമയിലെ അത്ഭുതങ്ങളാണ് മമ്മൂട്ടി സാറും മോഹൻലാൽ സാറും - കമൽഹാസൻ". മാതൃഭൂമി ദിനപ്പത്രം. 7 November 2017. മൂലതാളിൽ നിന്നും 2021-06-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 June 2021.
  4. "കണ്ണൂം കരളും". malayalasangeetham.info. ശേഖരിച്ചത് 1 June 2021.
  5. "I wanted to become a sanyasi". Rediff.com. 29 May 2009.
"https://ml.wikipedia.org/w/index.php?title=കണ്ണും_കരളും&oldid=3971519" എന്ന താളിൽനിന്ന് ശേഖരിച്ചത്