മദനോത്സവം

മലയാള ചലച്ചിത്രം

1978 ൽ എൻ. ശങ്കരൻ നായർ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച് കമൽ ഹാസൻ, സറീനാ വഹാബ്, ജയൻ എന്നിവർ പ്രധാനവേഷങ്ങളിലഭിനയിച്ച ഒരു മലയാളചലച്ചിത്രമാണ് മദനോത്സവം. ചിത്രത്തിലെ സംഭാഷണങ്ങൾ രചിച്ചത് തോപ്പിൽ ഭാസിയും ഹാസ്യ രംഗങ്ങൾ രചിച്ചത് അടൂർ ഭാസിയും ആയിരുന്നു. പരുവ മഴൈ എന്ന പേരിൽ തമിഴിലും ദിൽ കാ സാഥി ദിൽ എന്ന പേരിൽ ഹിന്ദിയിലും ഈ ചിത്രം മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു. ടി. രാമ റാവു ഈ ചിത്രം തെലുങ്കിൽ അമര പ്രേമ എന്ന പേരിൽ പുനർനിർമ്മിച്ചപ്പോഴും പ്രധാന താരങ്ങളായി അഭിനയിച്ചത് കമലഹാസൻ, സറീന വഹാബ് എന്നിവരാണ്. ലവ് സ്റ്റോറി (1970) എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ അനൗദ്യോഗിക റീമേക്കാണ് ഈ ചിത്രം.

മദനോത്സവം
സംവിധാനംഎൻ. ശങ്കരൻ നായർ
നിർമ്മാണംRM Sundaram for RMS FILMS
രചനഎൻ. ശങ്കരൻ നായർ
അഭിനേതാക്കൾ
സംഗീതംസലിൽ ചൗധരി
Lyrics
ഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംജെ. വില്യംസ്
വിതരണംവിജയാ മൂവീസ്
റിലീസിങ് തീയതി
  • 26 ജനുവരി 1978 (1978-01-26)
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

സൌണ്ട് ട്രാക്ക്

തിരുത്തുക

ഒ.എൻ.വി. കുറുപ്പ് രചിച്ച് സലിൽ ചൗധരി ഈണം പകർന്ന ആറ് ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.[2][3]

ഗാനം ഗായികാഗായകന്മാർ
"മാട പ്രാവേ വാ" കെ.ജെ. യേശുദാസ്
"സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ" എസ്. ജാനകി
"മേലേ പൂമല" കെ.ജെ. യേശുദാസ്, സബിതാ ചൌധരി
"ഈ മലർകന്യകൾ" എസ്. ജാനകി
"നീ മായും നിലാവോ" കെ.ജെ. യേശുദാസ്
"സാഗരമേ ശാന്തമാക നീ" കെ.ജെ. യേശുദാസ്
  1. "കമൽഹാസൻ ഓർക്കുന്നു; ജരാനരകളില്ലാത്ത ജയനെ". മാതൃഭൂമി ദിനപ്പത്രം. 25 July 2016. Archived from the original on 2021-07-09. Retrieved 3 July 2021.
  2. മേനോൻ, രവി (14 February 2018). "സാഗരമേ ശാന്തമാക നീ...' മദനോത്സവത്തിൽ ഉണ്ടാകുമായിരുന്നില്ല". മാതൃഭൂമി ദിനപ്പത്രം. Archived from the original on 2018-04-18. Retrieved 25 February 2018.
  3. "'ആ രംഗം കണ്ട് ആരും തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോയില്ല; ചിലരൊക്കെ വിതുമ്പിക്കരയുകയും ചെയ്തു'". മാതൃഭൂമി ദിനപ്പത്രം. 27 May 2020. Archived from the original on 2021-07-09. Retrieved 2 July 2021.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മദനോത്സവം&oldid=4116132" എന്ന താളിൽനിന്ന് ശേഖരിച്ചത്