വൈരമുത്തു

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്


തമിഴ് ചലച്ചിത്ര മേഖലയിലെ പ്രമുഖനായ ഒരു ഗാനരചയിതാവും കവിയും നോവലിസ്റ്റുമാണ് വൈരമുത്തു രാമസ്വാമി (ജനനം:13 ജൂലൈ 1953). ചെന്നൈയിലെ പച്ചയ്യപ്പാസ് കോളേജിൽനിന്ന് ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ഒരു പരിഭാഷകനായാണ് ജോലി ആരംഭിച്ചത്. ആ സമയത്ത് തന്നെ അദ്ദേഹത്തിന്റെ കവിതകളും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. പി.ഭാരതിരാജയുടെ നിഴൽകൾ എന്ന ചിത്രത്തിലൂടെ 1980ൽ തമിഴ് ചലച്ചിത്രമേഖലയിൽ പ്രവേശിച്ചു. 50 വർഷത്തെ ചലച്ചിത്ര ജീവിതത്തിനിടയിൽ 7,500ൽ അധികം പാട്ടുകളും കവിതകളും അദ്ദേഹം എഴുതി. 7 ദേശീയ അവാർഡുകളും 6 സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഏതൊരു ഇന്ത്യൻ ഗാനരചയിതാവിനും ലഭിച്ചിട്ടുള്ള ദേശീയ അവാർഡ്‌കളിൽ ഏറ്റവും കൂടുതൽ ഇതാണ്. സമ്പുഷ്‌ടമായ അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളെ പരിഗണിച്ച് പത്മശ്രീ,പത്മഭൂഷൺ,സാഹിത്യ അക്കാദമി അവാർഡ് എന്നിവയും അദ്ദേഹത്തെ തേടിയെത്തി.

വൈരമുത്തു
2007-ൽ, അലൈകൾ ബുക് ഷോപ്പ്
2007-ൽ, അലൈകൾ ബുക് ഷോപ്പ്
തൊഴിൽകവി
ഗാന രചയിതാവ്
ദേശീയതഭാരതം
പങ്കാളിപൊന്മണി വൈരമുത്തു
കുട്ടികൾമദൻ കാർക്കി വൈരമുത്തു
കബിലൻ വൈരമുത്തു

ആദ്യകാല ജീവിതം

തിരുത്തുക

തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ മേട്ടൂർ ഗ്രാമത്തിൽ കൃഷിക്കാരായിരുന്ന രാമസാമിക്കും ഭാര്യ അംഗമ്മാൾക്കും 1953 ജൂലൈ 13-ആം തിയതി വൈരമുത്തു ജനിച്ചു. 1957ൽ വൈഗൈ നദിക്ക് കുറുകെ വൈഗൈ അണക്കെട്ട് നിർമ്മിച്ചതിനെ തുടർന്ന് തേനി ജില്ലയിലെ മേട്ടൂർ ഗ്രാമമായ വടുഗുപട്ടിയിലേക്ക് മാറാൻ അദ്ദേഹത്തിൻതെ കുടുംബം നിർബന്ധിതരായി. ഇത് 14 ഗ്രാമങ്ങളെ (മേട്ടൂർ ഉൾപ്പെടെ) ഒഴിപ്പിക്കാൻ കാരണമായി. തന്റെ പുതിയ ചുറ്റുപാടുകളിൽ അദ്ദേഹം വിദ്യാഭ്യാസത്തിനോടപ്പം കാർഷിക മേഖലയും ഏറ്റെടുത്തു.

വളരെ ചെറുപ്പം മുതൽ തന്നെ വൈരമുത്തു തമിഴിലെ ഭാഷയിലേക്കും സാഹിത്യത്തിലേക്കും ആകർഷിക്കപ്പെട്ടു. 1960കളിൽ തമിഴ്‌നാട്ടിലെ ദ്രാവിഡ പ്രസ്ഥാനം അദ്ദേഹത്തിന്റെ യുവത്വത്തിൽ കാര്യമായ സ്വാധീനം ചെലുത്തി. പെരിയാർ ഇ.വി. രാമസ്വാമി നായ്‌കർ, 'പേരറിഗ്നർ' സി.എൻ. അണ്ണാദുരൈ, ‘കലൈഗ്നർ’ എം. കരുണാനിധി, സുബ്രഹ്മണ്യ ഭാരതി, ഭാരതിദാസൻ, കണ്ണദാസൻ തുടങ്ങി ഭാഷയുമായി ബന്ധപ്പെട്ട നിരവധി പ്രമുഖർ അദ്ദേഹത്തെ പ്രചോദിപ്പിച്ചു. പത്താം വയസ്സുമുതൽ അദ്ദേഹം കവിതകൾ എഴുതിത്തുടങ്ങി, കൗമാരപ്രായത്തിൽ തന്നെ, സ്കൂളിലെ ഒരു പ്രഭാഷകനും കവിയുമായി അദ്ദേഹം അറിയപ്പെട്ടു. പതിനാലാം വയസ്സിൽ തിരുവള്ളുവറിന്റെ തിരുക്കുറള്നിന്ന് പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹം ‘വെൻബ കവിതകൾ’ എന്ന ഒരു കൂട്ടം കവിതകൾ എഴുതി.

വിദ്യാഭ്യാസവും ആദ്യകാല തൊഴിലും

തിരുത്തുക

ചെന്നൈയിലെ പച്ചയ്യപ്പ കോളേജിൽ ബിരുദം നേടിയ സമയത്ത് പ്രഭാഷകനും കവിയും എന്ന നിലയിൽ അദ്ദേഹം പ്രശംസ നേടി. തന്റെ കോളേജ് വിദ്യാഭ്യാസത്തിന്റെ രണ്ടാം വർഷത്തിൽ തന്റെ പത്തൊൻപതാമത്തെ വയസ്സിൽ വൈഗരൈ മേഘങ്ങൾ എന്ന പേരിൽ കവിതെകളുടെ ആദ്യ സമാഹാരം പ്രസിദ്ധീകരിച്ചു. ഈ പുസ്‌തകം വിമൻസ് ക്രിസ്ത്യൻ കോളേജിലെ പാഠ്യപദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഒരു വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ സിലബസിന്റെ ഭാഗമായ ഒരു എഴുത്തുകാരൻ എന്ന ബഹുമതി വൈരമുത്തുക്ക് ലഭിച്ചു. മദ്രാസ് സർവകലാശാലയിൽ തമിഴ് സാഹിത്യരംഗത്ത് കലയിൽ 2 വർഷത്തെ മാസ്റ്റർ പ്രോഗ്രാം പൂർത്തിയാക്കി.

വിദ്യാഭ്യാസത്തിനുശേഷം 1970 കളുടെ മധ്യകാലവധിയിൽ തമിഴ്‌നാട് ഔദ്യോഗിക ഭാഷാ കമ്മീഷനിൽ ജസ്റ്റിസ് മഹാരാജന്റെ കീഴിൽ നിയമപുസ്തകങ്ങളുടെയും രേഖകളുടെയും ഇംഗ്ലീഷിൽനിന്ന് തമിഴിലേക്ക് വിവർത്തനം ചെയ്യുന്ന വിവർത്തകനായി ജോലി ചെയ്തു തുടങ്ങി. ഇതിനുപുറമെ, 1979ൽ തിരുത്തി ഏഴുതിയ തീർപുഗൽ എന്ന പേരിൽ രണ്ടാമത്തെ കവിതാസമാഹാരം അദ്ദേഹം പുറത്തിറക്കി.

കുടുംബവും വ്യക്തിഗത ജീവിതവും

തിരുത്തുക

തമിഴ് നല്ല പോലെ അറിയാവുന്ന മീനാക്ഷി കോളേജ് ഫോർ വിമൻ മുൻ പ്രൊഫസറുമായ പൊൻമണിയെ അദ്ദേഹം വിവാഹം കഴിച്ചു. അവർക്ക് രണ്ട് ആൺമക്കളുണ്ട് - മദൻ കാർകി, കബിലന്. ഇരുവരും തമിഴ് സിനിമകളുടെ ഗാനരചയിതാക്കൾ, ഡയലോഗ് എഴുത്തുകാർ എന്നീ നിലയിൽ ജോലി ചെയ്യുന്നു. അദ്ദേഹത്തിന് രണ്ട് കൊച്ചുമക്കൾ ഉണ്ട് - ഹൈകു, മേട്ടൂരി.

ചലച്ചിത്ര ജീവിതം

തിരുത്തുക

അരങ്ങേറ്റവും ആദ്യകാലവും

തിരുത്തുക

അദ്ദേഹത്തിൻതെ കവിതകൾ വായിച്ചതിന് ശേഷം 1980ൽ നിളൽകൽ എന്ന ചിത്രത്തിന് ഗാനരചയിതാവായി സംവിധായകൻ പി. ഭാരതിരാജ വൈരമുത്തുവേ തിരഞ്ഞെടുത്തു. അദ്ദേഹം തന്തേ ഉദ്യോഗജീവിതത്തിൽ ആദ്യമായി എഴുതിയ ഗാനം “പോൺ മാലൈ പോഴുതു” ആണ്, ഇത് 'സംഗീത ജ്ഞാനി' ഇളയരാജ സംഗീതം നൽകിയതും എസ്.പി. ബാലസുബ്രഹ്മണ്യം ആലപിച്ചതുമാണ്. പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആദ്യ ഗാനം, കാളി എന്ന ചിത്രത്തിലെ “ഭദ്രകാളി ഉത്തമശീലി” (ഇളയരാജ സംഗീതം നൽകിയത്) ആയിരുന്നു, ഇത് നിളൽകളിന് നാല് മാസം മുമ്പ് റിലീസ് ചെയ്തു. ചലച്ചിത്രമേഖലയിൽ മുഴുവൻ സമയ ജോലി ചെയ്യുന്നതിനായി വൈരമുത്തു വിവർത്തക ജോലിക്കു രാജി വെച്ച്.

നിളൽകൾക്ക് ശേഷം വൈരമുത്തുവും ഇളയരാജാവും അരെ ദശകത്തിലേറെ നീണ്ടുനിൽക്കുന്ന വിജയകരമായ സഹകരണം ആരംഭിച്ചു. സംവിധായകൻ ഭാരതിരാജയുമായുള്ള അവരുടെ സംയുക്ത ബന്ധം, വിമർശനാത്മക പ്രശംസ നേടിയ ചില ശബ്ദട്രാക്കുകളിലേയ്ക്ക് നയിച്ചു. അലൈഗൽ ഓയിവദില്ലൈ (മികച്ച ഗാനരചയിതാവിനുള്ള വൈരമുത്തു തന്റെ ആദ്യത്തെ തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്), കാദൽ ഓവിയം, മണ് വാസനൈ, പുതുമൈ പെൺ, ഒരു കൈദിയിന് ഡയറി, “മുതൽ മര്യാദൈ” (മികച്ച ഗാനരചയിതാവിനുള്ള ആദ്യ ദേശീയ അവാർഡ് വൈരമുത്തു നേടിയത്), കടലോര കവിതൈകൾ. ഇളയരാജയ്‌ക്കൊപ്പം ജോലി ചെയ്തിരുന്ന കാലഘട്ടത്തിൽ, വൈരമുത്തു സംവിധായകൻ മണിരത്‌നവുമായി 1985ൽ ആദ്യമായി ഇദയ കോവിലിൽ സഹകരിച്ച്. “നാൻ പാടും മൗന രാഗം” എന്ന ഗാനം അദ്ദേഹം എഴുതി (ഇത് രത്‌-നത്തിന്റെ മുന്നേറ്റമായ മൗന രാഗത്തിന്റെ തലക്കെട്ടിന് പ്രചോദനമായി, അതു 1986 ൽ പുറത്തെറക്കപ്പട്ടു).

ഭാരതിരാജനുമായുള്ള അവരുടെ പ്രവർത്തനത്തിനുപുറമെ, ഗാനരചയിതാവും സംഗീത സംവിധായകനും ചേർന്ന് ചില സൗണ്ട് ട്രാക്കകളെ വിജയകരമായി ചെയ്തു – രാജ പാർവൈ, നിനൈവെല്ലാം നിത്യ, നല്ലവനുക്ക് നല്ലവൻ, സലങ്കയ് ഒലി, സിന്ധു ഭൈരവി (ഇളയരാജക്കു ദേശിയ അവാർഡ് നേടികൊടുത്ത രണ്ടു ട്രാക്കകൾ സലങ്കയ് ഒലിയും സിന്ധു ഭൈരവിയും ആൺ).

വൈരമുത്തു ഗാനരചയിതാവായി സംഗീത സംവിധായകൻ എം.എസ്. വിശ്വനാഥൻ തണ്ണീർ തണ്ണീർ എന്ന ചലച്ചിത്രത്തിലും, വി.എസ. നരസിംഹൻനോടപ്പം അച്ചമില്ലൈ അച്ചമില്ലൈ, കല്യാണ അഗതികൾ എന്ന ചലച്ചിത്രങ്ങളിലും ജോലി ചെയ്തു. മൂന്ന് ചിത്രങ്ങളും സംവിധാനം ചെയ്തത് കെ. ബാലചന്ദർ.

1986ൽ അമീർജാൻ സംവിധാനം ചെയ്ത നാറ്റ്പു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായി അദ്ദേഹം അരങ്ങേറി. പിന്നീട് തുളസി (1987), വണ്ണ കനവുഗൽ (1987), വണക്കം വാദിയാരെ (1991) എന്ന ചലച്ചിത്രങ്ങളിലും അദ്ദേഹം ഡയലോഗ് എഴുതി. ദേശീയ പുരസ്കാര ജേതാവായ ഛായാഗ്രാഹകൻ അശോക് കുമാർ സംവിധാനം ചെയ്ത ആൻഡ്രു പെയ്ത മളയിൽ (1989) എന്ന ചിത്രത്തിനും അദ്ദേഹം ഡയലോഗ് എഴുതി.

ഇളയരാജയുമായി സംഘർഷം

തിരുത്തുക

കെ. ബാലചന്ദറിന്റെ പുന്നകൈ മന്നൻ(1986)ന് ശേഷം വൈരമുത്തുവും ഇളയരാജവും വേർപിരിഞ്ഞു. പിരിഞ്ഞതിനുശേഷം, അടുത്ത അഞ്ച് വർഷത്തേക്ക് വൈരമുത്തിന്റെ കരിയർ സ്തംഭിച്ചു, തമിഴിൽ ഡബ്ബ് ചെയ്യപ്പെട്ട മറ്റ് ഭാഷാ ചിത്രങ്ങളുടെ വരികളിൽ അദ്ദേഹം പ്രധാനമായും പ്രവർത്തിച്ചു. 1980കളുടെ അവസാനത്തിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചതിനാൽ സംവിധായകൻ ഭാരതിരാജയുമായുള്ള ബന്ധം നിലനിന്നിരുന്നു. വേദം പുടിത്തു (ദേവേന്ദ്രൻ സംഗീതം നൽകിയത്), കോഡി പറക്കുതു (ഹംസലേഖ സംഗീതം നൽകിയത്) തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചു. ബോളിവുഡ് സംഗീത സംവിധായകനായ ആർ. ഡി. ബർമൻനോടപ്പം ഉലകം പിറന്തതു ഉനക്കാക എന്ന ചലച്ചിത്രത്തിലും, ലക്ഷ്മികാന്ത്-പ്യാരേലാൽ ജോടിയോടപ്പം ഉയിരേ ഉനക്കാക ചിത്രത്തിലും പ്രവർത്തിച്ചിട്ടുണ്ട്.

ഈ സമയത്ത് ശങ്കർ ഗുരു മക്കൽ എൻ പക്കം, മനിതൻ, കഥാനായകൻ, തായ് മേലെ ആണൈ, പാട്ടി സോല്ലൈ തട്ടാദേ, വസന്തി, രാജ ചിന്ന റോജ, സുഗമന സുമൈഗൽ എന്നീ ചിത്രങ്ങളിൽ അദ്ദേഹം സംഗീത സംവിധായകൻ ചന്ദ്രബോസുമായി സഹകരിച്ചു. 2005ൽ പുറത്തിറങ്ങിയ ആദിക്കത്തിലാണ് അവർ അവസാനമായി ഒരുമിച്ചു പ്രവർത്തിച്ചത്.

ഉയിർത്തെഴുന്നേൽപ്പ്

തിരുത്തുക

1991ൽ കെ. ബാലചന്ദർ വൈരമുത്തുവിനെ തന്റെ മൂന്ന് പ്രൊഡക്ഷനുകൾക്കായി ഒരു ഗാനരചയിതാവായി ഒപ്പിട്ടു, അത് അടുത്ത വർഷം പുറത്തിറങ്ങി. ആ മൂന്നു ചലച്ചിത്രങ്ങൾ വാനമേ എല്ലൈ, അണ്ണാമലൈ, റോജ എന്നിവയാണ്. ആദ്യ ചിത്രം (ബാലചന്ദർ തന്നെ സംവിധാനം ചെയ്തത്) സംഗീതം നൽകിയത് എം.എം. കീരവാണി (തമിഴിൽ 'മറഗധമണി' എന്ന് അറിയപ്പെടുന്നു), രണ്ടാമത്തേത് (സുരേഷ് കൃഷ്ണ സംവിധാനം) ദേവ സംഗീതം നൽകിയതും മൂന്നാമത്തേത് (മണിരത്നം സംവിധാനം ചെയ്ത) അരങ്ങേറ്റ സംഗീതജ്ഞൻ എ.ആർ. റഹ്‌മാൻ ഗീതം നൽകിയതുമാൻ.

സംവിധായകൻ ഇളയരാജയുമായുള്ള വേർപിരിയലിനുശേഷം സംവിധായകൻ മണിരത്നത്തിന്റെ ആദ്യ ചിത്രമായിരുന്നു റോജ, ഇതിന്റെ സംഗീതം തമിഴിന്റെ മാത്രമല്ല, ഇന്ത്യൻ സംഗീതത്തിന്റെയും മുഖം മാറ്റുന്നതായി കണക്കാക്കപ്പെടുന്നു. റഹ്മാൻ രചിച്ച ആദ്യത്തെ ചലച്ചിത്ര ഗാനമായ "ചിന്ന ചിന്ന ആസൈ” എന്ന ഗാനം മികച്ച ഗാനരചയിതാവിനുള്ള രണ്ടാമത്തെ ദേശീയ പുരസ്കാരം വൈരമുത്തുക്കു നേടി കൊടുത്തു. ഈ ആൽബം എ.ആർ.റഹ്മാൻക്ക് മികച്ച സംഗീത സംവിധാനത്തിനായി ദേശീയ അവാർഡ് ലഭിക്കാൻ കാരണമായി. ഇത് ഒരു യുവ സംവിധായകൻ നേടിയ ആദ്യത്തെ ദേശിയ അവാർഡ് കൂടിയാണ്.

റോജയെ തുടർന്ന് റഹ്മാനും വൈരമുത്തുവും അടുത്ത 25 വർഷങ്ങളിൽ നിരവധി സിനിമകളുമായി സഹകരിച്ച്. ഈ ജോഡിയെ ജനങ്ങൾ വളരെ ഇഷ്ടപ്പട്ടു. സംവിധായകൻ മണിരത്‌നവുമായുള്ള അവരുടെ ബന്ധം (റഹ്മാന്റെ കരിയറിന്റെ ദൈർഘ്യം വരെ നീണ്ടു നിൽക്കുന്നു) തിരുഡ തിരുഡ (1993), ബോംബെ (1995), അലൈപായുതേ (2000), കന്നത്തിൽ മുത്തമിട്ടാൽ (2002), ആയുധ എളുത്തു (2004), രാവണൻ (2010), കടൽ (2013), ഒ കാദൽ കണ്മണി (2015), കാട്രു വെളിയിടയ് (2017), ചെക്ക ചിവന്ത വാനം (2018) എന്നീ ചലച്ചിത്രങ്ങളെ പുറത്തെറക്കി. മികച്ച ഗാനരചയിതാവിനുള്ള വൈറമുത്തിന്റെ ഏഴ് ദേശീയ അവാർഡുകളിൽ നാലെണ്ണം റഹ്മാനുമായുള്ള ബന്ധത്തിൽനിന്നാണ് (റോജ, കരുത്തമ്മ, പവിത്ര തുടങ്ങിയ ചിത്രങ്ങളിൽ 1995യിൽ; സംഗമം, കന്നത്തിൽ മുത്തമിട്ടാൽ എന്ന ചലച്ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ കഠിന അധ്വാനത്തിന് ദേശിയ അവാർഡ് കമ്മിറ്റി അദ്ദേഹത്തെ അംഗീകരിച്ചു). റഹ്മാന്റെ ആറ് ദേശീയ അവാർഡുകളിൽ നാലെണ്ണവും വൈരമുത്തുമായുള്ള ബന്ധത്തിൽനിന്നാണ് (റോജ, മിൻസാര കനവ്, കന്നത്തിൽ മുത്തമിട്ടാൽ, കാട്രു വെളിയിടയ്). ഗായകരായ പി. ഉണ്ണികൃഷ്ണൻ, എസ്.പി. ബാലസുബ്രഹ്മണ്യം, ശങ്കർ മഹാദേവൻ, സ്വർണ്ണലത, കെ.എസ്. ചിത്രയും ശശാ തിരുപ്പതിയും ഈ ജോഡിയുമായി സഹകരിച്ച് പ്രവർത്തിച്ചതിന് ദേശീയ അവാർഡുകൾ നേടിയിട്ടുണ്ട്.

മണിരത്‌നവുമായുള്ള സഹവാസത്തിനു പുറമേ സംവിധായകൻ ശങ്കർ ഒടപ്പം വൈരമുത്തു-റഹ്മാൻ ജോഡി പ്രവർത്തിച്ചു (ജെന്റിൽമാൻ, കാതലൻ, ഇന്ത്യൻ, ജീൻസ്, മുധൽവൻ, ശിവാജി, എന്തിരൻ എന്ന ചലച്ചിത്രങ്ങളിൽ). ഭാരതിരാജവോടപ്പം കിഴക്കു സീമയിലെ, കരുത്തമ്മ, അന്തിമംതാരൈ, താജ്മഹൽ എന്നിവയും, കെ.എസ്. രവികുമാരനോടപ്പം മുത്തു, പടയപ്പ, വരലാർ എന്നീ ചിത്രങ്ങളും, രാജീവ് മേനോനൊടപ്പം മിൻസാര കനവ്. കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്നീ ചിത്രങ്ങളെയും ചെയ്തു. പുതിയ മുഗം, ഡ്യുയറ്റ്, മെയ് മാദം, റിഥം, കൊച്ചഡൈയാൻ, 24 എന്നിവ അവരുടെ ജനപ്രിയ ചിത്രങ്ങളിൽ ചിലതാണ്.

90കളിലും 2000 കളുടെ തുടക്കത്തിലും സംഗീത സംവിധായകനായ ദേവാവോടപ്പം പ്രശസ്തമായ ശബ്ദട്രാക്കുകളായ അണ്ണാമലൈ, ബാഷ, ആസൈ, വൺസ് മോർ, അരുണാചലം, നേരുക്കു നേർ, വാലി, കുഷി, പഞ്ചതന്ത്രം എന്നിവയിൽ വൈരമുത്തു പ്രശസ്തനാണ്. വൈരമുത്തു ഹാരിസ് ജയരാജ്, ഡി.ഇമ്മാൻ, വിദ്യാസാഗർ, ശങ്കർ-എഹ്സാൻ-ലോയ്‌ (ആളവന്താൻ, വിശ്വരൂപം എന്നീ ചലച്ചിത്രങ്ങളിൽ), എൻ.ആർ.രഘുനാഥൻ ("തേന്മെർക്കു പർവക്കാറ്റ്" എന്ന ചിത്രത്തിന് അദ്ദേഹത്തിന് ആറാം ദേശിയ അവാർഡ് ലഭിച്ചു), യുവൻ ശങ്കർ രാജ (ഇളയരാജാവുടെ മകൻ, ധര്മ ദുരൈ എന്ന ചിത്രത്തിന് അദ്ദേഹത്തിന് എളാമത്തെ ദേശിയ അവാർഡ് ലഭിച്ചു) എന്നിവരോട് പ്രവർത്തിച്ചു. 40വർഷത്തെ അദ്ദേഹത്തിൻതെ ഔദ്യോഗിക ജീവിതത്തിൽ 150ഓളം സംഗീത സംവിധായകരോടൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

വരികൾക്ക് പുറമേ ഡ്യുവറ്റ്, ഇരുവർ (പ്രകാശ് രാജ് അവതരിപ്പിച്ച കഥാപാത്രത്തിന്), ആലവന്ദൻ (നന്ദുവിന്റെ കഥാപാത്രത്തിന്), ആളവന്താൻ ചിത്രത്തിന് (കമൽ ഹാസൻ അഭിനയിച്ച നന്ദു എന്ന കഥാപാത്രത്തിന്) അദ്ദേഹം കവിതകളെയും എഴുതി. നിരവധി തമിഴ് ടെലിവിഷൻ ഷോകളുടെ തീം സോണ്ഗ്കളും പരസ്യങ്ങളുടെ ജിംഗിളുകൾക്കും അദ്ദേഹം വരികൾ എഴുതിയിട്ടുണ്ട്, അവയിൽ ഏറ്റവും ശ്രദ്ധേയമായത് തമിഴ് സോപ്പ് ഓപ്പറ ചിത്തിയുടെ തീം ആണ്.

സാഹിത്യത്തിനുള്ള സംഭാവന

തിരുത്തുക

കവിതാസമാഹാരങ്ങളും തമിഴ് ഭാഷയിലെ നോവലുകളും ഉൾപ്പടെ 37 പുസ്തകങ്ങളാണ് വൈരമുത്തു രചിച്ചിരിക്കുന്നത്. അവയിൽ പലതും ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ, റഷ്യൻ, നോർവീജിയൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. വിദേശ കവികളുടെ കൃതികൾ അദ്ദേഹം തന്റെ എല്ലാ നദിയിലും എൻ ഓടം യിൽ തമിഴ് വായനക്കാർക്ക് പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ കൃതികളുടെ 2.6 ദശലക്ഷത്തിലധികം പകർപ്പുകൾ വിൽകപ്പെട്ടു. 1991ൽ മുൻ മുഖ്യമന്ത്രി കരുണാനിധി മദുരൈയിൽ അദ്ദേഹത്തിന്റെ നാല് പുസ്തകങ്ങൾ ഗംഭീരമായി പുറത്തിറക്കി.

അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, റഷ്യ, ഓസ്‌ട്രേലിയ, ജപ്പാൻ, കാനഡ, ഹോങ്കോംഗ്, ചൈന, സിംഗപ്പൂർ, മലേഷ്യ, തായ്ലൻഡ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കുവൈറ്റ്, ഒമാൻ, മാലിദ്വീപ്, സ്വിറ്റ്സർലൻഡ്, ശ്രീലങ്ക എന്നിവിടങ്ങളിലെ പ്രമുഖ തമിഴ് സമ്മേളനങ്ങളിലും അദ്ദേഹം പ്രഭാഷകനായിരുന്നു.

സാഹിത്യരംഗത്തെ അദ്ദേഹത്തിന്റെ പ്രവർത്തനത്തിന് മുൻ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി കവി സാമ്രാട്ട് ("കവിതയുടെ രാജാവ്"), മുൻ ഇന്ത്യൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം കാവ്യ കവിഗ്നർ ("കാവ്യങ്ങളുടെ കവി") എന്നും മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധി കവി പെററസ് ("കവികളുടെ ചക്രവർത്തി") എന്നും ബിരുദങ്ങൾ നൽകി വൈരമുത്തുവേ ആദരിച്ചു.

ശ്രദ്ധേയമായ കൃതികൾ

തിരുത്തുക
കള്ളിക്കട്ട് ഇതിഹാസം ((വരണ്ട പ്രദേശങ്ങളുടെ സാഗ)

സ്വതന്ത്ര ഇന്ത്യയിൽ അഭയാർഥികളായി മാറിയ ഒരു ഗ്രാമത്തിലെ ജനങ്ങളുടെ കഥയാണ് “കള്ളിക്കട്ട് ഇതിഹാസം” ചിത്രീകരിക്കുന്നത്. 1950കളിൽ മധുരൈ ജില്ലയിൽ വൈഗൈ അണക്കെട്ട്നിർമ്മിച്ചപ്പോൾ 14 ഗ്രാമങ്ങൾ മാതിപാർപ്പിക്കപ്പെട്ടു. വെള്ളത്തിനടിയിൽ ഭൂമി നഷ്ടപ്പെട്ട അഭയാർഥികളുടെ കണ്ണുനീരിന്റെ കഥയെ ഈ നോവൽ വിവരിക്കുന്നു. അത്തരമൊരു കുടുംബത്തിൽ ജനിച്ച കുട്ടിയാണ് രചയിതാവ്, കുട്ടിക്കാലത്ത് ഈ കുടിയേറ്റത്തിന്റെ ദുരിതത്തിലൂടെ ജീവിച്ചിരുന്നു. ആധുനികവത്കരണത്തിന്റെ ഫലമായി കുടുംബങ്ങൾ തകർന ഗ്രാമീണരുടെ കണ്ണുനീരും രക്തവും വേദനയും കഥയിൽ ചിത്രീകരിക്കപ്പട്ടിട്ടുണ്ട്. കാർഷിക ഇന്ത്യയുടെ മൂല്യങ്ങൾക്കും ശാശ്വതമായ കൃഷിക്കാരുടെ ഗുണങ്ങൾക്കും പിന്നിലെ സത്യത്തെ നോവലിന്റെ ആത്മാവ് പ്രതിധ്വനിക്കുന്നു. 2003ലെ മികച്ച സാഹിത്യകൃതിക്കുള്ള സാഹിത്യ അക്കാദമി അവാർഡ് നേടിയ ഈ സാഗ 22 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

കരുവാച്ചി കാവിയം (കരുവാച്ചിയുടെ ഇതിഹാസം)

നിരക്ഷരരായ പുരുഷർ ഭരിക്കുന്ന സമൂഹത്തിൽ അടിമയായ ഒരു സ്ത്രിയുടെ ചുറ്റി ഉള്ള കാര്യങ്ങളെയാണ് കരുവാച്ചി കാവ്യം നല്കുന്നത്.

വൈരമുത്തിന്റെ കവിതകൾ

പ്രകൃതിയെ വിലമതിക്കണമെന്ന് അദ്ദേഹം മനുഷ്യനോടുള്ള അഭ്യർത്ഥനയെ കവിതയിലൂടെ ചിത്രീകരിക്കുന്നു, തീ കത്തുന്നിടത്തോളം കാലം തീയാണ്, ഭൂമി കറങ്ങുന്നിടത്തോളം ഭൂമിയാണെന്നും മനുഷ്യൻ പോരാടുന്നിടത്തോളം കാലം മനുഷ്യനാണെന്നും കാലാകാല സത്യത്തിലേക്ക് വിരൽ ചൂണ്ടുന്നു.

മൂൻറാം ഉലകപ്പോർ ((മൂന്നാം ലോക മഹായുദ്ധം)

ഇന്ത്യൻ കാർഷിക സമുദായം ആഗോളവൽക്കരണം, ഉദാരവൽക്കരണം, ആഗോള താപം എന്നീ കാരണങ്ങളാൽ എങ്ങനെ ബാധിക്കപ്പെട്ടു എന്ന് ഈ നോവലിൽ കർഷകരുടെ ഭാഷെയിൽ അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. ഈ നോവൽ സംഭവിക്കുന്നതിന് അഞ്ച് വർഷം മുമ്പ് കർഷകരുടെ ആത്മഹത്യകളെക്കുറിച്ചുള്ള ഒരു പ്രവചനമാണ്. മൺസൂൺ പരാജയം, കടുത്ത വരൾച്ച, കടം, നിരാശ എന്നിവ കാരണം കുടുംബങ്ങളെ പോറ്റാൻ കഴിയാത്ത ദാരിദ്ര്യബാധിതരായ കർഷകർ ആത്മഹത്യ ചെയ്തപ്പോൾ രചയിതാവ് നടുങ്ങി.

മറ്റ് ശ്രമങ്ങളും മനുഷ്യസ്‌നേഹ പ്രവർത്തനങ്ങളും

തിരുത്തുക

നിരാലംബരായ കുടുംബങ്ങൾക്ക് അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ധനസഹായം നൽകുന്ന വൈരമുത്തു എഡ്യൂക്കേഷണൽ ട്രസ്റ്റ് എന്ന സ്ഥാപനത്തെ വൈരമുത്തു സ്ഥാപിച്ചു. അദ്ദേഹം ഇൻഡോ-സോവിയറ്റ് കൾച്ചറൽ അസ്സോസിയേഷനിതെ പ്രസിഡന്റ് കൂടി ആയിരുന്നു. മൂൻറാം ഉലകപ്പോർ വിൽപ്പനയിലൂടെ ലഭിച്ച തുകയിൽനിന്ന് 11ലക്ഷ രൂപയെ ആത്മഹത്യ ചെയ്ത കർഷകരുടെ വിധവകൾക്ക് അദ്ദേഹം നൽകി.

വെട്രി തമിഴർ പേരവൈ എന്ന സ്ഥാപനത്തെ സമൂഹത്തെ ഉന്നമിപ്പിക്കുകയെന്ന ലക്ഷ്യത്തോട് അദ്ദേഹം സ്ഥാപിച്ചു. ജന്മനാടായ കരട്ടുപ്പറ്റിയിലെ ജനങ്ങൾക്ക് ഒരു ആശുപത്രി കെട്ടിടം സംഭാവന ചെയ്യുകയും, ബഹുമാനപ്പെട്ട കവി കണ്ണദാസനത്തെ പേരിൽ ഒരു ലൈബ്രറി തന്റെ വടുഗപട്ടി ഗ്രാമത്തിൽ ആരംഭിക്കുകയും ചെയ്തു. യുദ്ധത്തിന് ഇരയായവർക്കും പ്രകൃതി ദുരന്തങ്ങളിൽ ബാധിതരായവർക്കും അദ്ദേഹം സംഭാവനകൾ നൽകിയിട്ടുണ്ട്.

വിവാദങ്ങൾ

തിരുത്തുക

വൈരമുത്തു ഒന്നിലധികം വിവാദങ്ങളിൽ കുടുങ്ങി. “കുമുദം” മാസികയിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ കവിതകളിലൊന്ന് “ഒരു നടിഗൈ മാപ്പിള്ളൈ തേടുഗിറാൽ” 90കളിലെ നിരവധി വനിതാ അഭിനേതാക്കളുടെ രോഷം ആകർഷിച്ചു. 1986ൽ സംഗീതജ്ഞൻ ഇളയരാജയുമായുള്ള ബന്ധം വേർപെടുത്തിയതിന്റെ കാരണങ്ങൾ നിരവധി സിദ്ധാന്തങ്ങളെ കാരണങ്ങളായി ഉയർത്തിയിട്ടുണ്ട്, പക്ഷേ ഇത് തമിഴ് ചലച്ചിത്ര സംഗീതത്തിന് വലിയ നഷ്ടമായി കണക്കാക്കപ്പെടുന്നു. ആണ്ടാളെ കുറിച്ചുള്ള "തമിളാട്രൂപ്പടൈ" എന്ന പരമ്പരയ്ക്ക് കീഴിൽ "ദിനമണി"യിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ലേഖനങ്ങളിലൊന്ന് ആണ്ടാൾ ഒരു ദേവദാസി ആണെന്ന് അവകാശപ്പെടുന്ന ഒരു ഗവേഷണ ലേഖനം ഉദ്ധരിച്ചതിൽ കോലാഹലമുണ്ടായി. വൈരമുതുവിനെതിരെ കേസെടുത്തു.

2018 ഒക്ടോബറിൽ ഗായിക ചിന്മയി ഉൾപ്പെടെ ഏതാനും സ്ത്രീകൾ “മീ ടൂ” പ്രസ്ഥാനത്തിൽ വൈരമുത്തുവിനെ ഉൾപ്പെടുത്തിയിരുന്നു.

ഫിലിമോഗ്രാഫി

തിരുത്തുക

എഴുത്തുകാരനെന്ന നിലയിൽ

തിരുത്തുക
  • നട്പു (1986)
  • ഓടങ്ങൾ (1986)
  • തുളസി (1987)
  • വണ്ണ കനവുകൾ (1987)
  • ആന്റ് പെയ്‌ദ മഴയിൽ (1989)
  • വണക്കം വാദിയാരെ(1991)
  • ക്യാപ്റ്റൻ(1994)

അവാർഡുകളും അംഗീകാരങ്ങളും

തിരുത്തുക

ചലച്ചിത്ര ജീവിതം

തിരുത്തുക

മികച്ച ഗാനത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ്

  • 1985: മുതൽ മര്യാദൈ യിൽനിന്ന് എല്ലാ പാട്ടുകൾ
  • 1992: റോജ ചിത്രത്തിൽനിന്ന് "ചിന്ന ചിന്ന ആസൈ"
  • 1994: കറുത്തമ്മ ചിത്രത്തിൽനിന്ന് "പോറലെ പോന്നതായ്"; പവിത്ര ചിത്രത്തിൽനിന്ന് "ഉയിരും നീയേ"
  • 1999: സംഗമം ചിത്രത്തിൽനിന്ന് “മുതൽ മുറൈ കിളിപ്പാർത്തേൻ”
  • 2002: കന്നത്തിൽ മുത്തമിട്ടാൽ ചിത്രത്തിൽനിന്ന് “ഒരു ദൈവം തന്ത പൂവേ”
  • 2010: തേൻമെർക്ക് പർവകാട്രൂ ചിത്രത്തിൽനിന്ന് “കള്ളിക്കാട്ടിൽ പിറന്ത തായേ”
  • 2016: ധര്മ ദുരൈ ചിത്രത്തിൽനിന്ന് “എന്ദ പക്കം”

മികച്ച ഗാനരചയിതാവിനുള്ള ഫിലിംഫെയർ അവാർഡ് – തമിഴ്

  • 2005: അന്നിയൻ ചിത്രത്തിൽനിന്ന് “ഓ സുകുമാരി” – അവാർഡ് നേടിയത്
  • 2008: അഭിയും നാനും ചിത്രത്തിൽനിന്ന് “വാ വാ” - നാമനിർദ്ദേശം ചെയ്തത്
  • 2009: അയൻ ചിത്രത്തിൽനിന്ന് “നെഞ്ചേ നെഞ്ചേ”- നാമനിർദ്ദേശം ചെയ്തത്
  • 2010: എന്തിരൻ ചിത്രത്തിൽനിന്ന് “കാതൽ അണുക്കൾ”; രാവണൻ ചിത്രത്തിൽനിന്ന് “ഉസുരേ പോകുതെ” - നാമനിർദ്ദേശം ചെയ്തത്
  • 2011: വാഗൈ സൂടാ വാ ചിത്രത്തിൽനിന്ന് "സാറാ സാറാ"- അവാർഡ് നേടിയത്
  • 2012: നീര്പാർവൈ ചിത്രത്തിൽനിന്ന് “പറ പറ”- നാമനിർദ്ദേശം ചെയ്തത്
  • 2013: കടൽ ചിത്രത്തിൽനിന്ന് “ചിത്തിരൈ നിലാ”; പരദേസി ചിത്രത്തിൽനിന്ന് “സെൻഗാദേ”- നാമനിർദ്ദേശം ചെയ്തത്
  • 2014: ജീവാ ചിത്രത്തിൽനിന്ന് “ഓവ്വോന്ട്രൈ തിരുടികറായ് “-നാമനിർദ്ദേശം ചെയ്തത്
  • 2016: ധര്മ ദുരൈ ചിത്രത്തിൽനിന്ന് “എന്ദ പക്കം” - നാമനിർദ്ദേശം ചെയ്തത്
  • 2017: കാട്രൂ വെളിയിടയ് ചിത്രത്തിൽനിന്ന് “വാൻ” - അവാർഡ് നേടിയത്

മികച്ച ഗാനരചയിതാവിനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ്

  • 1981-82: അലൈകൾ ഒഴിവതില്ലൈ ചിത്രത്തിൽനിന്ന് “വിഴിയിൽ വിഴുന്തു” മറ്റു “കാതൽ ഓവിയം”
  • 1995: കറുത്തമ്മ ചിത്രത്തിൽനിന്ന് “പോറലെ പോന്നതായി”
  • 1996: മുത്തു ചിത്രത്തിൽനിന്ന് “ഒരുവൻ ഒരുവൻ”; ബോംബെ ചിത്രത്തിൽനിന്ന് “കണ്ണാലനേ”
  • 2000: സംഗമം ചിത്രത്തിൽനിന്ന് “മുതൽ മുറൈ കിളിപ്പാർത്തേൻ”
  • 2005: അന്നിയൻ ചിത്രത്തിൽനിന്ന് “ഓ സുകുമാരി”, “അയ്യങ്കാർ വീട്”
  • 2007: “പെരിയാർ” ചിത്രത്തിൽനിന്ന് എല്ലാ പാട്ടുകൾ

മികച്ച ഗാനരചയിതാവിനുള്ള സൈമ അവാർഡ് – തമിഴ്

  • 2012: നീര്പാർവൈ ചിത്രത്തിൽനിന്ന് “പറ പറ” - നാമനിർദ്ദേശം ചെയ്തത്
  • 2013: കടൽ ചിത്രത്തിൽനിന്ന് “നെഞ്ചുക്കുള്ളേ”- നാമനിർദ്ദേശം ചെയ്തത്
  • 2014: ജില്ല ചിത്രത്തിൽനിന്ന് “കണ്ടങ്ങി കണ്ടങ്ങി”- നാമനിർദ്ദേശം ചെയ്തത്
  • 2015: കാതൽ കണ്മണി ചിത്രത്തിൽനിന്ന് “മലർഗൾ കെട്ടാന്” - അവാർഡ് നേടിയത്
  • 2016: ധര്മ ദുരൈ ചിത്രത്തിൽനിന്ന് “എന്ദ പാക്കം” - നാമനിർദ്ദേശം ചെയ്തത്
  • 2017: കാട്രൂ വെളിയിടയ് ചിത്രത്തിൽനിന്ന് “വാൻ”- നാമനിർദ്ദേശം ചെയ്തത്

മികച്ച ഗാനരചയിതാവിനുള്ള വിജയ് അവാർഡ്

  • 2007: മൊഴി ചിത്രത്തിൽനിന്ന് “കാട്രിൻ മൊഴി”- നാമനിർദ്ദേശം ചെയ്തത്
  • 2008: അഭിയും നാനും ചിത്രത്തിൽനിന്ന് “വാ വാ” - നാമനിർദ്ദേശം ചെയ്തത്
  • 2009: അയൻ ചിത്രത്തിൽനിന്ന് “നെഞ്ചേ നെഞ്ചേ” - നാമനിർദ്ദേശം ചെയ്തത്
  • 2010: എന്തിരൻ ചിത്രത്തിൽനിന്ന് “അരിമ അരിമ”; തേന്മെർക്ക് പർവകാട്രൂ ചിത്രത്തിൽനിന്ന് “കള്ളിക്കാട്ടിൽ പിറന്ത തായേ” - അവാർഡ് നേടിയത്
  • 2011: വാഗൈ സൂടാ വാ ചിത്രത്തിൽനിന്ന് “സാറാ സാറാ” - അവാർഡ് നേടിയത്
  • 2013: കടൽ ചിത്രത്തിൽനിന്ന് “നെഞ്ചുക്കുള്ളേ” - നാമനിർദ്ദേശം ചെയ്തത്
  • 2014: കോച്ചടൈയാൻ ചിത്രത്തിൽനിന്ന് “മാട്രം ഒനൃ”- നാമനിർദ്ദേശം ചെയ്തത്

സിവിലിയൻ ബഹുമതികൾ

തിരുത്തുക
  • 2003: പത്മശ്രീ - സാഹിത്യത്തിലും വിദ്യാഭ്യാസത്തിലും വിശിഷ്ട സേവനങ്ങൾക്കായി
  • 2014: പത്മഭൂഷൺ - സാഹിത്യത്തിലും വിദ്യാഭ്യാസത്തിലും വിശിഷ്ട സേവനങ്ങൾക്കായി

സാഹിത്യ അവാർഡുകളും ബഹുമതികളും

തിരുത്തുക
  • 1999: മികച്ച തമിഴ് നോവലിനുള്ള എസ്. പി. അടിത്തനാർ സാഹിത്യ അവാർഡ് തണ്ണീർ ദേശത്തിന്
  • 2003: കള്ളികട്ടു ഇതിഹാസത്തിന് മികച്ച സാഹിത്യകൃതിക്കുള്ള സാഹിത്യ അക്കാദമി അവാർഡ്
  • 2009: കവിത, നോവൽ, വരികൾ എന്നിവയിലൂടെ ഇന്ത്യൻ സാഹിത്യത്തിന് നൽകിയ സംഭാവനകൾക്ക് സാധന സമ്മാൻ
  • 2013: മികച്ച തമിഴ് നോവലിനുള്ള ഇലക്കിയ ചിന്തനൈ അവാർഡ് മൂൻറാം ഉലക പോർന്
  • 2013: തമിഴ് സാഹിത്യത്തിലെ മികച്ച നോവലിനുള്ള തൻശ്രീ കെ.ആർ. സോമസുന്ദരം ലിറ്ററേച്ചർ ഫൌണ്ടേഷൻ അവാർഡ് മൂൻറാം ഉലഗ പോറിന്
  • 2018: നകപാനി വാക് ഇതിഹാസക്ക് (കള്ളികട്ടു ഇത്തിഹാസത്തിന്റെ ഹിന്ദി പതിപ്പ്) ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രിയുടെ ബുക്ക് ഓഫ് ദി ഇയർ അവാർഡ്

മറ്റ് ബഹുമതികൾ

തിരുത്തുക

തമിഴ്‌നാട് സംസ്ഥാന സർക്കാർ അവാർഡുകൾ

  • 1990: കലൈമാമണി അവാർഡ്
  • 1990: പാവേന്ദർ അവാർഡ്

ഓണററി ഡോക്ടറേറ്റുകൾ

പ്രസിദ്ധീകരിച്ച കൃതികൾ

തിരുത്തുക
തമിഴിൽ
  • വൈഗരൈ മേഘങ്ങൾ (1972)
  • തിരുത്തി എഴുതിയ തീർപ്പുകൾ (1979)
  • ഇന്നൊരു ദേശീയ ഗീതം (1982)
  • കവി രാജൻ കഥൈ (1982)
  • ഇതു വരൈ നാൻ (1983) (28-ആം വയസ്സിൽ അദ്ദേഹത്തിന്റെ ആത്മകഥ)
  • എൻ പഴയ പനൈ ഓലൈകൽ (1983)
  • വാനം തൊട്ടുവിടും ദൂരം താൻ (1983)
  • എൻ ജന്നലിന് വഴിയേ (1984)
  • മൗനത്തിന് ശബ്ദങ്ങൾ (1984)
  • കൽവെട്ടുകൾ (1984)
  • കോടി മരത്തിന് വേരുകൾ (1984)
  • കേൾവികളാൽ ഒരു വെൽവി (1984)
  • രഥ ദാനം (1985)
  • സിർപിയെ ഉന്നൈ സേതുകുകിരേന് (1985)
  • നേതൃ പോട്ട കോലം (1985)
  • മീണ്ടും എൻ തൊട്ടിലുക്ക് (1986)
  • എല്ലാ നദിയിലും എൻ ഓടം (1989)
  • വടുകുപറ്റി മൊതല് വോൾഗാ വരൈ (1989)
  • ഇന്ത പൂക്കൾ വീർപ്പനയ്ക്കല്ല (1991)
  • കാവി നിറത്തിൽ ഒരു കാതൽ (1991)
  • ഇന്ത കുളത്തിൽ കൽ എരിന്ദവർഗൽ (1991)
  • ഒരു പോർക്കളമും ഇരണ്ടു പൂക്കളും (1991)
  • സിഗരങ്ങളെ നോക്കി (1992)
  • ഇദനാൾ സകലമാനവർഗ്ഗൾക്കും (1992)
  • വില്ലോടു വാ നിലാവേ (1994)
  • തണ്ണീർ ദേശം (1996)
  • തമിള്ക്ക് നിറമുണ്ട് (1997)
  • പെയ്യേന്ന പെയ്യും മഴൈ (1999)
  • വൈരമുത്തു കവിതൈകൾ (2000)
  • കളളികട്ടു ഇതിഹാസം (2001)
  • കൊഞ്ചം തേനീർ നിറൈയ വാനം (2005)
  • ഒരു ഗ്രാമത് പരവൈയും സില കടൽകളും (2005)
  • കരുവാച്ചി കാവ്യം (2006)
  • പാർകടൽ (2008)
  • ആയിരം പാടൽകൽ (2011)
  • മൂൻറാം ഉലക പോർ (2013)
  • വൈരമുത്തു സിരുകതൈകൾ (2015)
മറ്റ് ഭാഷകളിൽ പ്രസിദ്ധീകരിച്ച കൃതികൾ
  • ഡ്രോപ്‌സ് ദാറ്റ് ഹോപ് വിതൗട് എ സ്റ്റോപ്പ് (ഇംഗ്ലീഷിൽ തിരഞ്ഞെടുത്ത കവിതകൾ) - 2000 - ഡോ. വിഷ്ണു പ്രിയ വിവർത്തനം ചെയ്തത്, പ്രസിദ്ധീകരിച്ചത്- ഹിന്ദി ഹൃദയ, ചെന്നൈ
  • (എ ഡ്രോപ്പ് ഇൻ സെർച്ച് ഓഫ് ദി ഓഷൻ (തിരഞ്ഞെടുത്ത കവിതകൾ ഇംഗ്ലീഷിൽ) - 2003 - ബാലൻ മേനോൻ വിവർത്തനം ചെയ്തത്, പ്രസിദ്ധീകരിച്ചത്- രൂപ & കമ്പനി, ന്യൂഡൽഹി
  • വൈരമുത്തു ബാവനി (തിരഞ്ഞെടുത്ത കവിതകൾ ഹിന്ദിയിൽ)- 2003 - വിവർത്തനം ചെയ്തത് കാമാക്ഷി സുബ്രഹ്മണ്യം, പ്രസിദ്ധീകരിച്ചത്- ഹിന്ദി ഹൃദയ, ചെന്നൈ
  • ബിന്ദു സിന്ധു കി ഓര് (ഹിന്ദിയിൽ തിരഞ്ഞെടുത്ത കവിതകൾ) - 2004 - ഡോ. വിഷ്ണു പ്രിയ വിവർത്തനം ചെയ്തത്, പ്രസിദ്ധീകരിച്ചത് - രാജ്കമൽ പ്രകാശൻ പ്രൈവറ്റ് ലിമിറ്റഡ് - ന്യൂഡൽഹി
  • ഗോഡ് മോർഗൻ ലിറിക് (തിരഞ്ഞെടുത്ത വരികൾ നോർവീജിയൻ ഭാഷയിൽ) - 2004 - വിവർത്തനം ചെയ്തത് കൗസിക ഗൗരിദാസന് പ്രസിദ്ധീകരിച്ചത്- കൗസിക ഗൗരിദാസന്, നോർജ്.
  • വൈരമുത്തുറവറ മൂവത്തമൂരു കവിതേഗളു – 2009 (കന്നഡയിലെ തിരഞ്ഞെടുത്ത കവിതകൾ) - വിവർത്തനം ചെയ്തത് പ്രൊഫ. മലർവിലി, പ്രസിദ്ധീകരിച്ചത്- ക്രൈസ്റ്റ് യൂണിവേഴ്സിറ്റി കന്നഡ, ബാംഗ്ലൂർ
  • സിരുതു നേരം മനിദനായി ഇരുന്തവന് -2017 (മലയാളത്തിലെ തിരഞ്ഞെടുത്ത ചെറുകഥകൾ) - വിവർത്തനം ചെയ്തത് കെ.എസ്. വെൻകിതാചലം, പ്രസിദ്ധീകരിച്ചത് - മാത്രഭുമി ബുക്സ്, കോഴിക്കോട്
  • നാക്പനി വങ്കാ ഇതിഹാസ് (കള്ളികട്ടു ഇതിഹാസം)- 2017- സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവൽ & ഫിക്കി ബുക്ക് ഓഫ് ദ ഇയർ അവാർഡ് –2018) - വിവർത്തനം ചെയ്തത് എച്ച്. ബാലസുബ്രഹ്മണ്യം, പ്രസിദ്ധീകരിച്ചത്- സാഹിത്യ അക്കാദമി, ന്യൂഡൽഹി.
  • ഇന്നൊരു ദേശിയ ഗീതം
  • ഇരത്ത ദാനം
  • തമിഴുക്ക് നിറമുണ്ട്
  • പെയ്യെന പെയ്യും മഴൈ

പുരസ്കാരങ്ങൾ

തിരുത്തുക
  • പത്മഭൂഷൺ (2014)[1]
  1. http://mha.nic.in/awards_medals

പുറത്തെക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വൈരമുത്തു&oldid=3645769" എന്ന താളിൽനിന്ന് ശേഖരിച്ചത്