കേരളത്തിലെ യുവ ശില്പികളിൽ ഒരാളാണ് മഹേഷ് നാരായണൻ. (ജനനം 1985). സഹോദരങ്ങളായ മനേഷ്, മുകേഷ്‌ എന്നിവരും ചിത്രകലയിൽ പ്രാവിണ്യമുള്ളവരാണ്. [1]

മഹേഷ് നാരായണൻ
ജനനം(1985-05-26)മേയ് 26, 1985
ദേശീയത ഇന്ത്യ
തൊഴിൽശില്പി
ജീവിതപങ്കാളി(കൾ)റിൽമ
മാതാപിതാക്ക(ൾ)നാരായണൻ, രുക്മിണി

പട്ടാമ്പി ശില്പചിത്ര ഫൈനാർട്‌സ്‌ കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ മഹേഷ് ഇതിനോടകം നിരവധി ശില്പങ്ങളും ചിത്രങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ചളവറ ഗ്രാമപഞ്ചായത്ത് സ്‌കൂൾപറമ്പിൽ മഹേഷ് നാരായണൻ നിർമ്മിച്ച ഗാന്ധി ചത്വരം 2015 ലെ സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്തു. [2]

പ്രകൃതിക്കുമേൽ മനുഷ്യൻ നടത്തുന്ന കൈയേറ്റത്തെ ചോദ്യം ചെയ്യുന്ന ആശയവുമായി മഹേഷ് നാരായണൻ തീർത്ത മരമുത്തശ്ശി എന്ന ശില്പം 2015ൽ ബെംഗളൂരുവിൽ, തുംഗഭദ്ര ഹംപി റൂട്ടിലുള്ള വിജയശ്രീ ഹെറിറ്റേജിന്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിട്ടുണ്ട്. [3]


അവലംബങ്ങൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മഹേഷ്_നാരായണൻ&oldid=3672868" എന്ന താളിൽനിന്ന് ശേഖരിച്ചത്