ശ്രീരാമൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ശ്രീരാമൻ (വിവക്ഷകൾ) എന്ന താൾ കാണുക. ശ്രീരാമൻ (വിവക്ഷകൾ)

മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഏഴാമത്തേ അവതാരമാണ്‌ ശ്രീരാമൻ (English: Rama, IAST: rāma, Devanāgarī: राम, Thai: พระราม, Lao: ພຣະຣາມ, Burmese: Yama, Tagalog: Rajah Bantugan)‍. അയോദ്ധ്യയിലെ രാജാവായിരുന്നു രാമൻ. ഇദ്ദേഹത്തെ കേന്ദ്രീകരിച്ചാണ് രാമായണം പുരോഗമിക്കുന്നത്.

ശ്രീ രാമൻ
Hanuman before Rama.jpg
ശ്രീ രാമൻ, പത്നി സീത, അനുജൻ ലക്ഷ്മണൻ, ഹനുമാൻ എന്നിവരോടൊപ്പം
ദേവനാഗരിराम
തമിഴ് ലിപിയിൽஇராமர்
Affiliationആദിനാരായണൻ
നിവാസംഅയോദ്ധ്യ
മന്ത്രംരാമ രാമ
ആയുധംവില്ലും അസ്ത്രവും
ജീവിത പങ്കാളിസീത
Mountരഥം

ഹിന്ദു ആരാധനാമൂർത്തികളിൽ പ്രധാനിയാണ് രാമൻ. തെക്കേ ഏഷ്യയിലും, കിഴക്കേ ഏഷ്യയിലും [1] ഉള്ള പുരാണകാവ്യങ്ങളിൽ രാമൻ പ്രസിദ്ധമാണ്.

അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥന് പട്ടമഹിഷിയായ കൗസല്യയിൽ ജനിച്ച ആദ്യപുത്രനാണ്‌ രാമൻ. ഹിന്ദുമതത്തിൽ രാമനെ മര്യാദാ പുരുഷോത്തമനായി കരുതുന്നു[2]. നന്മയുടെ ദൈവമായും ശ്രീരാമനെ കരുതുന്നു. ലക്ഷ്മീദേവിയുടെ അവതാരമായ സീതാദേവിയാണ് പത്നി. ഉത്തമസ്ത്രീയായി സീതയെ കരുതുന്നു[2][3]. ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരായിരുന്നു രാമന്റെ സഹോദരൻമാർ.

രാമചരിതവും ജീവനവും ധർമ്മത്തിന് ഉദാഹരണമാണ്. ഉത്തമപുരുഷനും പൂർണ്ണ മനുഷ്യനുമായിരുന്നു രാമൻ. ദശരഥൻ കൊടുത്ത ശപഥം മുൻ‌നിർത്തി, തന്റെ മകനായ ഭരതൻ രാജാവാകണം എന്നുള്ളതും പതിന്നാലു വർഷത്തെ രാമൻ വനവാസത്തിന് പോകണം എന്നുള്ളതും കൈകേയിയുടെ ആവശ്യപ്രകാരമായിരുന്നു.[4] പത്നി സീതക്കും അനുജൻ ലക്ഷ്മണനും രാമനെ പിരിഞ്ഞിരിക്കുവാൻ കഴിയാത്തതുകൊണ്ട് പതിന്നാലു വർഷത്തെ വനവാസത്തിന് രാമനൊപ്പം പോകുകയും ചെയ്തു. വനവാസത്തിനിടക്ക് രാക്ഷസ രാജാവായ ലങ്കേശ്വരൻ രാവണൻ സീതയെ അപഹരിക്കുകയും ചെയ്തു. ക്ലേശകരവും ശ്രമകരവുമായ നീണ്ട തിരച്ചിലിനു ശേഷം, സീത ലങ്കയിൽ ഉണ്ടെന്ന് ഹനുമാൻ കണ്ടെത്തുകയും. ഘോരയുദ്ധത്തിനൊടുവിൽ രാവണനെ നിഗ്രഹിച്ച് സീതയെ വീണ്ടെടുക്കുകയും ചെയ്തു.

വനവാസത്തിനുശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയ രാമന്റെ കിരീടധാരണം നടക്കുകയും, അയോധ്യയുടെ രാജാവായി അവരോധിക്കുകയും ചെയ്തു. അങ്ങനെ അന്തിമഫലമായ ദേശത്തിന്റെ ചക്രവർത്തിയായി, [4] പിന്നീടുള്ള പതിനോരായിരം വർഷം സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും, ഐശ്വര്യത്തിന്റെയും, ന്യായത്തിന്റെയും യുഗമായ രാമരാജ്യ മായി അറിയപ്പെട്ടു. മാതൃകാപരമായ രാമരാജ്യം ലോകത്തിന് നൽകിയ രാമൻ, ഒടുവിൽ പുത്രന്മാരായ ലവ-കുശന്മാർക്ക് രാജ്യം നൽകി സരയൂനദിയിലിറങ്ങി സ്വർഗ്ഗാരോഹണം ചെയ്തു.

തുളസീദാസ്, തുഞ്ചത്തെഴുത്തച്ഛൻ, ഭദ്രാചലം രാമദാസ്, ത്യാഗരാജസ്വാമികൾ തുടങ്ങി നിരവധി പ്രസിദ്ധ കവികൾ രാമഭക്തരായിരുന്നു. ഇവരുടെ കൃതികളിൽ രാമന്റെ മഹിമകൾ ധാരാളമായി കാണാം.

പ്രാർത്ഥനാ ശ്ലോകങ്ങൾതിരുത്തുക

ആപദാമപഹർത്താരം
ദാതാരം സർവസമ്പദാം
ലോകാഭിരാമം ശ്രീരാമം
ഭൂയോ ഭൂയോ നമാമ്യഹം[5]

രാമായ രാമഭദ്രായ രാമചന്ദ്രായ വേധസേ
രഘുനാഥായ നാഥായ സീതായപതയേ നമഃ

ഇവയും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. Dimock Jr, E.C. (1963). "Doctrine and Practice among the Vaisnavas of Bengal". History of Religions. 3 (1): 106–127. doi:10.1086/462474.
  2. 2.0 2.1 Hess, L. (2001). "Rejecting Sita: Indian Responses to the Ideal Man's Cruel Treatment of His Ideal Wife*". Journal of the American Academy of Religion. 67 (1): 1–32. doi:10.1093/jaarel/67.1.1. ശേഖരിച്ചത് 2008-04-12.
  3. Kanungo, H. "The Distinct Speciality of Lord Jagannath" (PDF). Orissa Review. ശേഖരിച്ചത് 2008-04-12.
  4. 4.0 4.1 Griffith, R.T.H. (1870–1874). The Rámáyan of Válmíki. London: Trübner & Co.; Benares: E. J. Lazarus and Co.
  5. 'ക്ഷേത്രാചാരങ്ങൾ', കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്, പഞ്ചാംഗം പുസ്തകശാല, കുന്നംകുളം


ഹിന്ദു ദൈവങ്ങൾ

ഗണപതി | ശിവൻ | ബ്രഹ്മാവ് | മഹാവിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ‍ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ്

"https://ml.wikipedia.org/w/index.php?title=രാമൻ&oldid=3401568" എന്ന താളിൽനിന്ന് ശേഖരിച്ചത്