ഓയൂർ

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ഉൾപ്പെടുന്ന വെളിനല്ലൂർ‍ പഞ്ചായത്തിലെ ഒരു വളർന്നു കൊണ്ടിരിക്കുന്ന പട്ടണമാണ് ഓയൂർ.

ഓയൂർ

കൊല്ലം ജില്ല
ഗ്രാമം
ഓയൂർ
Nickname(s): 
ഓയൂർ
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം
നാമഹേതുOyoor
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
691510
Telephone code 0474+91 474 2xxxxxx
വാഹന റെജിസ്ട്രേഷൻKL-24-XXXX, KL-82-xxxx

പ്രത്യേകതകൾ

തിരുത്തുക

ഓയൂർ പട്ടണത്തിന്റെ ഒരു വശത്ത് കൂടിയാണ് ഇത്തിക്കര ആറ് ഒഴുകുന്നത് . വെളിനല്ലൂർ പഞ്ചായത്തിലെ പഞ്ചായത്ത് അപ്പീസ്‌ , വില്ലേജ് അപ്പീസ്‌ , രജിസ്റ്റർ അപ്പീസ്‌ , ഒരു എൽ പ്പി എസ് സ്‌കൂൾ , ഒരു ബിവറേജ് ഒരു ആശുപത്രി എന്നിവയാണ് ഈ പട്ടണത്തോടു ചേർന്ന് കിടക്കുന്ന സർക്കാർ സ്ഥാപനങ്ങൾ . കാനറ ബാങ്ക്, ഫെഡറൽ ബാങ്ക് , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ , ജില്ല സഹകരണ ബാങ്ക് തുടങ്ങിയവയുടെ ശാഖകൾ ഇവിടെ പ്രവർത്തിക്കുന്നു . പയ്യക്കോട്, പാറയിൽ ,കാളവയൽ,ചുങ്കത്തറ,നടിയൂർ കോണം, പപ്പോലോട്,മീയന, കുഴിന്തടം തുടങ്ങിയ ഗ്രാമങ്ങൾ ഈ പട്ടണത്തിന്റെ ചുറ്റുമായി സ്ഥിതിചെയ്യുന്നു , ഈ ഗ്രാമങ്ങളിലെ പ്രധാന വാണിജ്യ കേന്ദ്രമാണ് ഓയൂർ . പ്രസിദ്ധമായ വെളിനല്ലൂർ ശ്രീരാമ സ്വാമി ക്ഷേത്രവും,നാനാ ജാതി മതസ്ഥരും അഭയം തേടിയെത്തുന്ന നെടുവാംകോട് മഖ്ബറയും ഓയൂരിനടുത്ത് ആണ് സ്ഥിതി ചെയ്യുന്നത് .

വിദ്യാഭ്യാസം

തിരുത്തുക

75 വർഷങ്ങൾക്ക് മുമ്പ് ശ്രീ തരിയൻ കോരുതിന്റെ മക്കളായ ശ്രീ ടി. എബ്രഹാമും ടി. ബെഞ്ചമിനും ചേർന്ന് സർക്കാർ എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ സ്ഥാപിച്ചു. ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം (1956-ൽ കേരള സംസ്ഥാന ആരോഗ്യമന്ത്രിയായിരുന്ന ഡോ. എ.ആർ. മേനോൻ സ്ഥാപിച്ചത്) ചുങ്കത്തറയിലാണ് സ്ഥിതി ചെയ്യുന്നത്.

പ്രധാന വിദ്യാലയങ്ങൾ :

തിരുത്തുക

GLPS VELINALLOOR

EETUPS VELINALLOOR

GLPS UGRAMKUNNU

പ്രധാന ആരാധനാലയങ്ങൾ :

തിരുത്തുക

വെളിനല്ലൂർ ശ്രീരാമ ക്ഷേത്രം

കീഴൂട്ട് ദേവീ ക്ഷേത്രം

വെളിനല്ലൂർ ഗണപതി ക്ഷേത്രം

ചെരൂർ (റോഡുവിള) മുസ്ലിം ജമാഅത്ത്

മാങ്കോണം മുസ്ലിം ജമാഅത്ത്

പയ്യക്കോട് (ഓയൂർ) മുസ്ലിം ജമാഅത്ത്

കാരാളികോണം മുസ്ലിം ജമാഅത്ത്

റാണൂർ മുസ്ലിം ജമാഅത്ത്

ചെങ്കൂർ(അമ്പലംകുന്ന്) മുസ്ലിം ജമാഅത്ത്

വട്ടപ്പാറ മുസ്ലിം ജമാഅത്ത്

കടമ്പൂർ മുസ്ലിം ജമാഅത്ത്

പുള്ളിപച്ച മുസ്ലിം ജമാഅത്ത്

ആറ്റൂർക്കോണം മുസ്ലിം ജമാഅത്ത്

തേവൻകോട് മുസ്ലിം ജമാഅത്ത്

  1. "Oyoor in India". India9.com. 2005-08-31. Retrieved 2009-09-26.
"https://ml.wikipedia.org/w/index.php?title=ഓയൂർ&oldid=4097210" എന്ന താളിൽനിന്ന് ശേഖരിച്ചത്