ഭരതൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഭരതൻ (വിവക്ഷകൾ) എന്ന താൾ കാണുക. ഭരതൻ (വിവക്ഷകൾ)

രാമായണത്തിലെ ഒരു കഥാപാത്രമാണ് ഭരതൻ. അയോധ്യയിലെ സൂര്യവംശത്തിലെ രാജാവായിരുന്ന ദശരഥന്റെ ഭാര്യമാരിൽ ഒരാളായിരുന്ന കൈകേയിൽ ജനിച്ച പുത്രനാണ്‌ ഭരതൻ‍ (Sanskrit: भरत, IAST Bharata, Malay: Barata, Thai: Phra Phrot). രാമൻ , ലക്ഷ്മണൻ‍, ശത്രുഘ്നൻ എന്നിവരായിരുന്നു ഭരതന്റെ സഹോദരൻമാർ.

ദശരഥന്റെ രണ്ടാമത്തെ പുത്രനായിരുന്നു ഭരതൻ. സഹോദരന്മാരെല്ലാം അന്വോന്യം സ്നേഹിക്കുന്നവരും സഹിഷ്ണുതയുള്ളവരുമായിരുന്നു എന്നിരുന്നാലും ലക്ഷ്മണന് രാമനോടും, ശത്രുഘ്നൻ ഭരതനോടും അടുപ്പമുണ്ടായിരുന്നു. ജനകന്റെ സഹോദരനായ കുശദ്വജന്റെ മകളാ‍യ മന്ദവിയാണ് ഭരതന്റെ പത്നി. തക്ഷനും പുഷ്കലനും ആണ് രണ്ട് പുത്രന്മാർ.

രാമന്റെ വനവാസം

തിരുത്തുക

ദശരഥൻ കൊടുത്ത ശപഥം മുൻ‌നിർത്തി, തന്റെ മകനായ ഭരതൻ രാജാവാകണം എന്നുള്ളതും പതിന്നാലു വർഷത്തെ രാമൻ വനവാസത്തിന് പോകണം എന്നുള്ളതും കൈകേയിയുടെ ആവശ്യപ്രകാരമായിരുന്നു എന്നാണ് രാമായണത്തിൽ പരാമർശിക്കുന്നത്.

ഭരതന്റെ പ്രതികരണം

തിരുത്തുക

രാമൻ വനവാസത്തിനയക്കപ്പെട്ട സമയത്ത് ഭരതൻ അയോധ്യൽ നിന്നും അകലെയായിരുന്നു. ഇതറിഞ്ഞപ്പോൾ, ഭരതൻ വല്ലാതെ വേദനിക്കുകയും, ശിക്ഷ എന്ന നിലയ്ക്കുള്ള കർശനമായ ഔദ്യോഗിക ശാസന തന്റെ മാതാവിന് നൽകുകയും, പെട്ടെന്നു തന്നെ വനവാസത്തിനു പോയ രമനെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം തുടങ്ങുകയ്യും ചെയ്തു. വേണമെങ്കിൽ രാമനുപകരം താൻ‌തന്നെ വനവാസത്തിനുപോകാമെന്നും പറഞ്ഞു. ഈ ത്യാഗ‌മനോഭാവവും, സഹോദര സ്നേഹവും അയോധ്യയിലെ ജനങ്ങളും മറ്റു രാജാക്കന്മാരിലും രാമനെ വനവാസത്തിനയച്ച ഭരതനോടുള്ള വെറുപ്പും അവജ്ഞയും മാറ്റി പകരം ആദരവും, ബഹുമാനവും വർദ്ധിപ്പിച്ചു. ധർമ്മത്തിന്റെ പാഠം ഭരതനേക്കാൾ നന്നായി മറ്റാരും പഠിച്ചിട്ടില്ല എന്ന് അയോധ്യയിലെ ഗുരുവായ വസിഷ്ഠൻ പറയുകയുണ്ടായി.

അയോധ്യയിലെ രാജാവ്

തിരുത്തുക

പിതാവ് ദശരഥന്റെ വേദനാജനകമായ മരണവാർത്ത രാമന്റെയും ലക്ഷമണന്റെയും അടുത്തെത്തിച്ചതിനുശേഷം, ചക്രവർത്തിയായി അയോധ്യയിലേക്ക് രാമൻ തിരിച്ചുവരണം എന്ന് തർക്കിക്കുകയും ചെയ്തു. പക്ഷേ ഇത് തന്റെ ഉറച്ച തീരുമാനമാണെന്നും തിരിച്ചുവന്നാൽ അത് അധാർമ്മിക പ്രവൃത്തിയാകുമെന്നും പറഞ്ഞുകൊണ്ട് രാമൻ എതിർക്കുകയും ചെയ്തു. ജനകന്റെ അഭിപ്രായപ്രകാരം, രാമന്റെ ധർമ്മത്തെ കാത്തുസൂക്ഷിക്കേണ്ട ചുമതല അനുജനായ തന്റെ ധർമ്മമാണെന്നു മനസ്സിലാക്കുകയും, രാമനെ 14 വർഷത്തിനു മുൻപ് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം ഉപേക്ഷിക്കുയും ചെയ്തു. ആഴത്തിൽ നിരാശനായ ഭരതൻ, 14 വർഷത്തെ വനവാസശേഷം തിരിച്ചെത്തി സിംഹാസന ഏറ്റെടുക്കും എന്ന രാമന്റെ വാഗ്ദാനം ചെവിക്കൊണ്ട് അയോധ്യയിൽ തിരിച്ചെത്തി. 14 വർഷം തീരുന്ന വേളയിൽ രാമൻ അയോധ്യയിൽ തിരിച്ചെത്തിയില്ലേങ്കിൽ ആത്മാഹുതി ചെയ്യും എന്ന പ്രതിജ്ഞയും രാമന്റെ മുൻപിൽ എടുത്ത ശേഷമാണ് ഭരതൻ അയോധ്യയിൽ തിരിച്ചെത്തുന്നത്.

രാമന്റെ പ്രതിനിധിയായി മാത്രമേ അയോധ്യ ഭരിക്കൂ എന്നും ഭരതൻ പറയുകയുണ്ടായി. ജനസമ്മതത്തോടെ കോസല രാജ്യത്തിന്റെയും അയോധ്യയുടെയും രാജാവായി. പക്ഷേ അയോധ്യയിലെ സിംഹാസനത്തിൽ രാമന്റെ പാദുകങ്ങൾ പ്രതീകമായി വയ്ക്കുകയും, സിംഹാസനത്തിൽ ഇരിക്കുകയോ കിരീടം വെയ്ക്കുകയോ ചെയ്യാതെ ശാസനവും ഭരതൻ നടത്തി.

തക്ഷശിലയിലെ രാജാവ്

തിരുത്തുക

ഭരതൻ ഗാന്ധാരം കീഴടക്കുകയും, തക്ഷശില എന്ന തന്റെ സാമ്രാജ്യം നിർമ്മിക്കുകയും ചെയ്തു, ഇപ്പോൾ ഈ സ്ഥലങ്ങൾ, പഞ്ചാബ്, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, മധ്യേഷ്യയുടെ ഭാഗങ്ങൾ എന്നാണ് കരുതുന്നത്. ഇതിനു തെളിവായാണ്, ഉസ്ബക്കിന്റെ(Uzbek ) തലസ്ഥാനമായ തഷ്കന്റ് ( Tashkent ) എന്ന സ്ഥലപ്പേര് തക്ഷശില എന്ന പേരിൽ നിന്നു വന്നെന്ന ഊഹം. പാകിസ്താനിലെ ഇപ്പോഴുള്ള സ്ഥലമായ തക്സില ( Taxila ) എന്നതും ഇദ്ദേഹത്തിന്റെ ഭരണത്തിന്റെ അടയാളമാണ്.


രാമന്റെ തിരിച്ചുവരവ്

തിരുത്തുക

രാക്ഷസ രാജാവായ രാവണനെ വധിച്ച ശേഷം 14 വർഷത്തെ വനവാസം കഴിഞ്ഞപ്പോൾ, ഭരതന്റെ സത്യം ചെയ്യൽ ഓർമ്മിക്കുകയും, ആത്മഹുതി തടയുവാൻ വേണ്ടി ഹനുമാനെ അയോധ്യയിലേക്കയക്കുകയും ചെയ്തു. രാമനെയും പത്നി സീതയേയും ലക്ഷ്മണനേയും എഴുന്നെള്ളിക്കുവാൻ ഭരതൻ ഒരുക്കങ്ങൾ ചെയ്യുകയും ചെയ്തു. രാമന അയോധ്യയിൽ തിരിച്ചെത്തി അധികാരമേറ്റു. രാമന്റെ അനുയായി വനവാസത്തിൽ കൂടെ ഉണ്ടായിരുന്ന ലക്ഷ്മണനെ യുവരാജാവായി വാഴിക്കുവാൻ ആഗ്രഹിച്ചു, എന്നാൽ ഭരണത്തിലുള്ള കഴിവും സമ്മതിയും കാരണം ലക്ഷ്മണൻ യുവരാജാവാക്കാൻ ഭരതന്റെ പേര് നിർദ്ദേശിക്കുകയും ചെയ്തു. ഉടൻ തന്നെ ഭരതനെ യുവരാജ്ജാവായി അവരോധിക്കുകയും ചെയ്തു.


അവതാരോദ്യേശസിദ്ധി കൈവരിച്ച രാമൻ സരയൂ നദിയിലേക്കു ഇറങ്ങുകയും, മൂലരൂപമായ മഹാവിഷ്ണുവായി മാറുകയും ഈ മൂലരൂപത്തിൽ ഭരതനും ശത്രുഘനനും ലയിക്കുകയും ചെയ്തു.

ഭരത ക്ഷേത്രം

തിരുത്തുക

കൂടൽമാണിക്യം ക്ഷേത്രം

തിരുത്തുക

ഭരതന്റെ (സംഗമേശ്വരൻ‍) പ്രതിഷ്ഠയുള്ള ഇന്ത്യയിലെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് കൂടൽമാണിക്യം ക്ഷേത്രം. .

 
കൂടൽമാണിക്യം ക്ഷേത്രം പടിഞ്ഞാറെ നടയിൽ നിന്നും വീക്ഷിക്കുമ്പോൾ

സുന്ദരമായ ഈ പുരാതനക്ഷേത്രം സ്ഥിതിചെയ്യുന്നത് കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലാണ്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഭരതൻ_(രാമായണം)&oldid=3610837" എന്ന താളിൽനിന്ന് ശേഖരിച്ചത്