ശത്രുഘ്നൻ

രാമായണത്തിലെ ഒരു കഥാപാത്രം


രാമായണത്തിലെ ഒരു കഥാപാത്രമാണ് ശത്രുഘ്നൻ.ശ്രീരാമന്റെ ഏറ്റവും ഇളയ സഹോദരനും ലക്ഷ്മണന്റെ ഇരട്ട സഹോദരനുമാണ്. സുമിത്രയുടെ പുത്രനാണ് ശത്രുഘ്നൻ.

ശത്രുഘ്നൻ
നിവാസംഅയോദ്ധ്യ
ആയുധംവില്ലും അസ്ത്രവും
ജീവിത പങ്കാളിശ്രുതകീർത്തി
Mountരഥം

അയോദ്ധ്യയിൽ ശ്രീരാമന്റെ നേതൃത്വത്തിൽ അശ്വമേധം നടത്തി ദിഗ്വിജയം ഉറപ്പിക്കുന്ന സന്ദർഭങ്ങളിലാണ് രാമായണത്തിൽ ശത്രുഘ്നന്റെ പ്രധാന പങ്ക് വ്യക്തമാവുന്നത്.ലവണൻ എന്ന അസുരനെ വധിച്ചു.അവിടെ മധുരാപുരി എന്ന നഗരം സ്ഥാപിച്ചു.ശത്രുഘ്നന്റെ പുത്രന്മാരാണ് കാലശേഷം ഈ നഗരം ഭരിച്ചത്.ഇവരുടെ കാലശേഷത്തോടെ സൂര്യവംശം അവസാനിക്കുകയും മധുരാപുരി യദുക്കളുടെ നിയന്ത്രണത്തിലാവുകയും ചെയ്തു

വനവാസശേഷം ശ്രീരാമൻ അയോദ്ധ്യാഭരണം ഏറ്റെടുത്തു.ശ്രീരാമന്റെ അശ്വമേധയാഗത്തിൽ യാഗാശ്വത്തെ നയിച്ചുകൊണ്ടുപോവേണ്ട കടമ ശത്രുഘ്നനായിരുന്നു.ലവകുശന്മാർ യാഗാശ്വത്തെ തടഞ്ഞുവെക്കുകയും ശത്രുഘ്നനുമായി യുദ്ധം ചെയ്യുകയും ചെയ്യുന്നു.യുദ്ധത്തിൽ ശത്രുഘ്നൻ പരാജിതനായി.ശേഷം ഹനുമാൻ വരികയും അപ്രകാരമാണ് സീതയെ വീണ്ടും കണ്ടുമുട്ടാനിടയാവുന്നത്.ലവണാസുരവധം എന്ന ആട്ടക്കഥ ചിത്രീകരിക്കുന്നത് ഈ രംഗങ്ങളാണ്


"https://ml.wikipedia.org/w/index.php?title=ശത്രുഘ്നൻ&oldid=1689061" എന്ന താളിൽനിന്ന് ശേഖരിച്ചത്