സീതാന്വേഷണത്തിനിടെ ലക്ഷ്മണൻ ഉദയ ക്രിയ ചെയ്ത ജീവിയുടെ പേര്

ലക്ഷ്മണൻ
ശ്രീരാമൻ , പത്നി സീത, അനുജൻ ലക്ഷ്മണൻ, ഹനുമാൻ എന്നിവരോടൊപ്പം
നിവാസംഅയോദ്ധ്യ
ആയുധംവില്ലും അസ്ത്രവും
ജീവിത പങ്കാളിഊർമ്മിള
Mountരഥം

രാമായണത്തിൽശ്രീരാമന്റെ സഹോദരനാണ് ലക്ഷ്മണൻ ( English: Lakshmana Sanskrit: लक्ष्मण, IAST Lakṣmaṇa; Malay: Laksmana; Khmer: Phreah Leak; Thai/Lao: Phra Lak; Burmese: Lakhan; Japanese: Lesmono).‍.

ശേഷാവതാരമായാണ് ലക്ഷമണനെ അറിയപ്പെടുന്നത്. അയോധ്യയിലെ രാജാവായിരുന്ന ദശരഥന് സുമിത്രയിലുണ്ടായതാണ് ലക്ഷമണൻ. ഭരതൻ , ശത്രുഘ്നൻ എന്നിവരായിരുന്നു മറ്റു സഹോദരൻമാർ.


ജനനവും കുടുംബവും

തിരുത്തുക

ദശരഥരന്റെ മൂന്നാമത്തെ ഭാര്യയായ സുമിത്രയിൽ ഇരട്ടകളായി ജന്മം കൊണ്ടാതാണ് ശത്രുഘനനും ലക്ഷ്മണനും. രാമനും ഭരതനും ശേഷം മൂന്നാമതായി പിറന്നതാണ് ലക്ഷ്മണൻ. എന്നിരുന്നാലും രാമനോട് പ്രെത്യേക അടുപ്പം ലക്ഷ്മണനിൽ പ്രകടമായിരുന്നു. രാമൻ സീതയെ വിവാഹം ചെയ്തപ്പോൾ സീതയുടെ അനുജത്തിയായ ഊർമ്മിളയെ ലക്ഷ്മണൻ വിവാഹം ചെയ്തു.

രാമന്റെ സഹചാരി

തിരുത്തുക

പുരാണത്തിൽ അനന്തന്റെ അവതാരമാണ് ലക്ഷ്മണൻ. ആയിരം തലയുള്ള നാഗമാണ് അനന്തൻ, പാലാഴിയിൽ മഹാവിഷ്ണു ശയിക്കുന്നത് അനന്തന്റെ മുകളിലാണ്. ദ്വാപരയുഗത്തിൽ ബലരാമനായി അവതരിച്ചതും അനന്തനാണ്. വിഷ്ണുവിന്റെ മിക്ക അവതാരങ്ങൾക്കൊപ്പം അനന്തനും അവതരിക്കുന്നുണ്ട്. അയോദ്ധ്യയിലെ കിരീടവകാശം ഒരിക്കൽ‌പോലും ആഗ്രഹിച്ചിട്ടില്ലാത്ത ലക്ഷ്മണൻ, രാമന്റെ വനവാസത്തിൽ ഒപ്പം ചേരുകയും ചെയ്തു. വനവാസകാലയളവിൽ സഹായിയായും കാ‍വലായും ഒപ്പമുണ്ടാകുകയും ചെയ്തു. അദ്ദേഹത്തിന്റെ സഹോദരസ്നേഹം മാതൃകയാക്കാവുന്ന തരത്തിലുള്ളതായിരുന്നു.

ലക്ഷ്മണ രേഖ

തിരുത്തുക

അഴകുള്ള മാനായി മാറി വന്ന മാരീചനെ കണ്ട് അകൃഷ്ടയായ സീത, മാനിനെ പിടിച്ചുകൊടുക്കുവാൻ തന്റെ പതിയായ ശ്രീരാമനോടാവശ്യപ്പെട്ടു. മാനിനെ പിടിക്കുവാൻ പോയ രാമൻ സീതയ്ക്ക് കാവലായി ലക്ഷമണനെ നിയോഗിച്ചിരുന്നു. ദൂരെയെത്തിയ മാരീചൻ രാമന്റെ ശബ്ദത്തിൽകരയുകയും, ഇതു കേട്ട സീത പരിഭ്രാന്തിപ്പെടുകയും സോദരന്റെ രക്ഷാർത്ഥം ചെന്നെത്തുവാൻ ലക്ഷ്മണനോടാവശ്യപ്പെടുകയും ചെയ്തു. രാമന് ഒന്നും സംഭവിക്കില്ല എന്നറിഞ്ഞിരുന്ന ലക്ഷ്മണൻ ആദ്യം വിസമ്മതിക്കുകയും, ആശങ്കയാൽ പോകുവാൻ തുനിയുകയും ചെയ്തു. പോകുന്നതിനു മുൻപ് കുടിലുനു ചുറ്റും തന്റെ സിദ്ധിയാൽ ഒരു രേഖ വരയ്ക്കുകയും, ഈ രേഖകടന്ന് ആര് അകത്തുവരാൻ ശ്രമിച്ചാലും തത്ക്ഷണം മരിക്കും എന്നു സീതയോട് അറിയിക്കുകയും ചെയ്തു. ഒരു കാരണവശാലും ഈ രേഖ മറികടക്കരുതെന്നും അങ്ങനെ സംഭവിച്ചാൽ ദേവിക്കാപത്തണയും എന്ന മുന്നറിയിപ്പും നൽകിയശേഷം രാമരക്ഷാർത്ഥം ലക്ഷ്മണൻ പോകുകയും ചെയ്തു. ഈ തക്കത്തിന് രാക്ഷസരാജാവായ രാവണൻ ഒരു മുനിയുടെ രൂപത്തിൽ എത്തുകയും അദ്ദേഹത്തെ ശുശ്രൂഷിക്കുന്നതിനായി ലക്ഷമണന്റെ മുന്നറിയിപ്പവഗണിച്ച് രേഖ മറികടക്കുകയും, രാവണൻ സീതയെ അപഹരിച്ച് ലങ്കയിലേക്ക് കൊണ്ടുപോവുകയും ചെയ്തു എന്നാണ് രാമായണത്തിൽ.

ചെയ്യുന്നതിന്റെ പരിമിതിയായി സാധാരണ ജനങ്ങളിൽ ചിലർ ലക്ഷ്മണ രേഖ താണ്ടരുത് എന്ന് പറയാറുണ്ട്.

യുദ്ധത്തിലെ ശൗര്യം

തിരുത്തുക

ശക്തിയിൽ രാമനു തുല്യമായി തന്നെ ലക്ഷ്മണനെ കരുതുന്നു. രാവണനുമായുള്ള യുദ്ധത്തിൽ അതികാ‍യനെപ്പോലുള്ള രാക്ഷസന്മാരെ കൊല്ലുകയും, രാവണന്റെ മകനായ ഇന്ദ്രജിത്തിനെ വധിക്കുകയും ചെയ്തു. രാമനുമായി ചേർന്ന് രാവണന്റെ സഹോദരനായ കുംഭകർണ്ണൻ എന്ന ഭീമാകാരനായ രാക്ഷസനേയും നിഗ്രഹിച്ചു.

"https://ml.wikipedia.org/w/index.php?title=ലക്ഷ്മണൻ&oldid=4103150" എന്ന താളിൽനിന്ന് ശേഖരിച്ചത്