അയോദ്ധ്യ

ഇന്ത്യയിലെ ഉത്തർ പ്രദേശ് സംസ്ഥാനത്തെ ഒരു പഴയ പട്ടണം

ഇന്ത്യയിലെ ഉത്തർ പ്രദേശ് സംസ്ഥാനത്തെ ഒരു പഴയ പട്ടണമാണ് അയോദ്ധ്യ. (ഹിന്ദി: अयोध्या, IAST Ayodhyā). സാകേതം (സംസ്കൃതം: साकेत) എന്നും ഈ പട്ടണം അറിയപെടുന്നു. ശ്രീരാമന്റെ ജന്മഭൂമിയായിട്ടാണ് അയോദ്ധ്യയെ കാണുന്നത്. എന്നാൽ രാമായണം നിരവധിയുള്ളതിനാൽ ഇന്ത്യയിലെ അയോദ്ധ്യ തന്നെയാണ് ശ്രീരാമന്റെ അയോദ്ധ്യ എന്ന്ഇ ഉറപ്പിച്ചു പറയാൻ കഴിയില്ല. നേപ്പാളിലും അയോദ്ധ്യയുണ്ട്. അവിടുത്തെ രമായണത്തിൽ അയോദ്ധ്യ ഇന്ത്യയിൽ അല്ല.എന്നാൽ സരയു നദി ഇന്ത്യയിലാണ് മഹാജനപദങ്ങളിലൊന്നായ കോസല രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു അയോദ്ധ്യ. ബുദ്ധന്റെ കാലത്ത് ഇത് അയോജ്ജ (Ayojjhā) (Pali) എന്നറിയപ്പെട്ടിരുന്നു. മുസ്ലിം ഭരണകാലത്ത് ഇത് അവധ് ഗവർണറുടെ ആസ്ഥാനമായിരുന്നു. പിന്നീട് ബ്രിട്ടീഷ് ഭരണകാലത്ത് ഇത് അജോധ്യ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. ഈ സമയത്ത് ഇത് ആഗ്ര ഭരണപ്രദേശത്തിന്റെ കീഴിലായിരുന്നു.[1][2].

Ayodhya

Saket
city
CountryIndia
StateUttar Pradesh
DistrictFaizabad
സ്ഥാപകൻManu or King Ayudh
വിസ്തീർണ്ണം
 • ആകെ10.24 ച.കി.മീ.(3.95 ച മൈ)
ഉയരം
93 മീ(305 അടി)
ജനസംഖ്യ
 (2001)
 • ആകെ49,650
 • ജനസാന്ദ്രത4,800/ച.കി.മീ.(13,000/ച മൈ)
Languages
 • OfficialHindi, Urdu
സമയമേഖലUTC+5:30 (IST)
PIN
224123
Telephone code05278
വാഹന റെജിസ്ട്രേഷൻUP-42

ഭൂമിശാസ്ത്രം

തിരുത്തുക

അയോദ്ധ്യ സ്ഥിതി ചെയ്യുന്നത് സരയൂ നദിയുടെ അരികിലായി 555 കി.മി ന്യൂ ഡെൽഹിയുടെ കിഴക്കായിട്ടാണ്.

കൂടുതൽ വായനക്ക്

തിരുത്തുക
  • Ayodhyā: The History of Ayodhya from the 7th Century BC to the Middle of the 18th Century: Its Development in to a Sacred Centre..., by Hans Bakker. Published by E. Forsten, 1986. ISBN 90-6980-007-1.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അയോദ്ധ്യ&oldid=4017896" എന്ന താളിൽനിന്ന് ശേഖരിച്ചത്