പെരുമ്പടപ്പു സ്വരൂപം

ഇന്ത്യയിലെ ഒരു രാജവംശം
(കൊച്ചി(രാജ്യം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പെരുമ്പടപ്പു സ്വരൂപം, മാടരാജ്യം, ഗോശ്രീ രാജ്യം, കുരുസ്വരൂപം എന്നൊക്കെ അറിയപ്പെട്ടിരുന്ന കൊച്ചി രാജ്യം ഇന്നത്തെ കൊച്ചി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ പ്രദേശങ്ങൾ ചേർന്നതായിരുന്നു. ഒരു കാലത്ത് പൊന്നാനി മുതൽ കൊച്ചിയ്ക്കു തെക്കു വരെ പരന്നുകിടന്നിരുന്ന ഈ നാട്ടുരാജ്യത്തിന്റെ വിസ്തൃതി സാമൂതിരിയുടെ ആക്രമണശേഷം പകുതിയിൽ കുറവായിച്ചുരുങ്ങി. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചതോടെ കൊച്ചി രാജ്യം തിരുവിതാംകൂറിനോട് ചേർത്ത് തിരുക്കൊച്ചി രൂപീകൃതമായി. സംസ്ഥാനപുനർനിർണ്ണയപദ്ധതി നടപ്പിലാക്കിയപ്പോൾ തിരുക്കൊച്ചി മദ്രാസ് സംസ്ഥാനത്തിന്റെ മലബാർ പ്രദേശങ്ങളോട് ചേർത്ത് 1956 നവംബർ 1ന് കേരള സംസ്ഥാനം രൂപവത്കരിക്കപ്പെട്ടു.

കൊച്ചി മഹാരാജ്യം, Kingdom of Cochin

കൊച്ചി, പെരുമ്പടപ്പ്‌ സ്വരൂപം
12-ആം നൂറ്റാണ്ടോടെ–1947
കൊച്ചി രാജ്യം
പതാക
{{{coat_alt}}}
കുലചിഹ്നം
മുദ്രാവാക്യം: "അന്തസ്സ് നമ്മുടെ കുടുംബ നിധി" ഇംഗ്ലീഷ്: "Honor is our family treasure"
ദേശീയ ഗാനം: "ഓം നമോ നാരായണാ"
തലസ്ഥാനംമഹോദയപുരം (തിരുവഞ്ചിക്കുളം)
പെരുമ്പടപ്പ് (പൊന്നാനി)
കൊച്ചി
തൃപ്പൂണിത്തുറ
തൃശ്ശൂർ
പൊതുവായ ഭാഷകൾമലയാളം, ഇംഗ്ലീഷ്
ഗവൺമെൻ്റ്Absolute monarchy
നാട്ടുരാജ്യം (1814–1947)
ചരിത്രം 
• സ്ഥാപിതം
12-ആം നൂറ്റാണ്ടോടെ
• ഇല്ലാതായത്
1947
നാണയവ്യവസ്ഥരൂപയും മറ്റു നാടൻ നാണയങ്ങളും
മുൻപ്
ശേഷം
Later Chera kingdom
Travancore-Cochin
കേരളത്തിന്റെ ചരിത്രം എന്ന പരമ്പരയുടെ ഭാഗം
കേരളചരിത്രം
ചരിത്രാതീത കാലം
ചരിത്രാതീത കാലത്തെ കേരളം
 · ഇടക്കൽ ഗുഹകൾ · മറയൂർ
സംഘകാലം
സംഘസാഹിത്യം
മുസിരിസ് · തിണ്ടിസ് 
സമ്പദ് വ്യവസ്ഥ · ഭൂപ്രദേശം · സംഗീതം
ചേരസാമ്രാജ്യം
മുൻകാല പാണ്ട്യൻമാർ
ഏഴിമല രാജ്യം
ആയ് രാജവംശം
മദ്ധ്യ കാലം
കളഭ്രർ
മാപ്പിള
കുലശേഖര സാമ്രാജ്യം
കുലശേഖര ആഴ്‌വാർ
ശങ്കരാചാര്യർ
മദ്ധ്യകാല ചോളസാമ്രാജ്യം
സാമൂതിരി
വേണാട്
കോലത്തുനാട്
തിരുവിതാംകൂർ
പെരുമ്പടപ്പു സ്വരൂപം
കേരളീയഗണിതം
വിജയനഗര സാമ്രാജ്യം
ആധുനിക കാലം
വാസ്കോ ഡ ഗാമ
കുഞ്ഞാലി മരക്കാർ
ആരോമൽ ചേകവർ
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
തിരുവിതാംകൂർ-‍ഡച്ച് യുദ്ധം
കുളച്ചൽ യുദ്ധം
കുറിച്യകലാപം
പഴശ്ശി സമരങ്ങൾ
മൈസൂർ-ഏറാടി യുദ്ധം
പഴശ്ശിരാജ
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
മദ്രാസ് പ്രസിഡൻസി
മൂന്നാമത് ആംഗ്ലോ-മൈസൂർ യുദ്ധം
വേലുത്തമ്പി ദളവ
മലബാർ കലാപം
പുന്നപ്ര-വയലാർ സമരം
ചട്ടമ്പിസ്വാമികൾ
ശ്രീനാരായണഗുരു
മന്നത്ത് പത്മനാഭൻ
അയ്യൻകാളി
തിരു-കൊച്ചി
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
മദ്രാസ് സംസ്ഥാനം
കേരളം

ചരിത്രം

തിരുത്തുക

പെരുമ്പടപ്പിന്റെ ഉല്പത്തിയും കൊച്ചിയിലേക്കുള്ള വരവും

തിരുത്തുക

പെരുമ്പടപ്പ് സ്വരൂപത്തിന്റെ ഉൽപത്തിയെക്കുറിച്ച് വിഭിന്ന അഭിപ്രായങ്ങൾ നിലവിലുണ്ട്. ഇക്കാര്യത്തെക്കുറിച്ച് കൃത്യമായ ചരിത്രരേഖകൾ ലഭ്യമല്ല. ഐതിഹ്യങ്ങളിലും നാടൻ കഥകളിലും അലിഞ്ഞുചേർന്ന അവ്യക്തമായ ചിത്രങ്ങൾ മാത്രമാണു് പെരുമ്പടപ്പു സ്വരൂപത്തിന്റെ ആവിർഭാവത്തെക്കുറിച്ചറിയാൻ സഹായകമായിട്ടുള്ളതു്. കേരളോൽ‌പ്പത്തി, കേരളമാഹാത്മ്യം, പെരുമ്പടപ്പു ഗ്രന്ഥവരി എന്നീ താളിയോലഗ്രന്ഥങ്ങളാണു് പ്രസ്തുത വിഷയത്തെക്കുറിച്ച് എന്തെങ്കിലും പരാമർശിക്കുന്നതായിട്ടുള്ളതു്. പക്ഷേ, ഇവയൊന്നും പ്രമാണികമായി പരിഗണിക്കാവുന്ന ചരിത്രപുസ്തകങ്ങളല്ല, കേട്ടുകേൾ‌വിയും ഭാവനയും അത്യുക്തിയും ചേർത്ത അർദ്ധകാല്പനികസൃഷ്ടികളാണു്. വന്നേരി നിന്നും ചാഴൂർ ആഢ്യൻറെ ഒരു വിവാഹ ബന്ധത്തിന്റെ പേരിലും ദത്തിന്റെ പേരിലും പെരുമ്പടപ്പിന്റെ മൂലസ്ഥാനം ചാഴൂർ താവഴിയാണെന്നു പറഞ്ഞുവരുന്നു.[1]

മഹോദയപുരത്തെ കുലശേഖരരാജാക്കൻമാരുടെ അമ്മ വഴിക്കുള്ള പിന്തുടർച്ചക്കാരാണ് പെരുമ്പടപ്പുസ്വരൂപമെന്നാണ് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള അഭിപ്രായം[2]. പ്രമുഖ ചരിത്രപണ്ഡിതനായിരുന്ന പ്രൊഫ. എ. ശ്രീധരമേനോന്റെ പഠനനിരീക്ഷണമനുസരിച്ച്, പൊന്നാനി താലൂക്കിലെ (പെരുമ്പടപ്പ്) ഒരു നമ്പൂതിരി അവസാനത്തെ മഹോദയപുരചക്രവർത്തിയായ രാമവർമ്മ കുലശേഖരന്റെ ഒരു സഹോദരിയെ വിവാഹം കഴിച്ചിരുന്നിട്ടുണ്ടാവണം. കുലശേഖരസാമ്രാജ്യം ശിഥിലമായതോടെ രാമവർമ്മകുലശേഖരന്റെ പുത്രൻ രാഷ്ട്രീയാധികാരത്തിന്റേയും പെരുമ്പടപ്പുകാരനായ മരുമകൻ മതാധികാരത്തിന്റെയും അനന്തരാവകാശികളായിത്തീർന്നു. ആദ്യ താവഴി വേണാട്ടു സ്വരൂപവും രണ്ടാം താവഴി പെരുമ്പടപ്പുസ്വരൂപവുമായിത്തീർന്നു കുലശേഖരപ്പെരുമാൾ എന്ന സ്ഥാനം വേണാട്ടുരാജവംശവും കോവിലധികാരികൾ എന്ന സ്ഥാനം കൊച്ചി രാജാക്കന്മാരും സ്വീകരിച്ചു.

13 -‌ാം ശതകത്തിന്റെ അവസാനംവരെ പെരുമ്പടപ്പുസ്വരൂപം ആസ്ഥാനമുറപ്പിച്ചിരുന്നതു് വന്നേരിയിൽ പെരുമ്പടപ്പുഗ്രാമത്തിലെ ചിത്രകൂടം എന്ന സ്ഥലത്തായിരുന്നു. അതേ സമയം, അവിടത്തെ പ്രമുഖനു് മഹോദയപുരത്തും ഒരു കൊട്ടാരമുണ്ടായിരുന്നു. 13 -‌ാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ സാമൂതിരിയുടെ ആക്രമണമുണ്ടായപ്പോൾ വന്നേരിക്കൊട്ടാരം ഉപേക്ഷിച്ച് ഇവർ ആസ്ഥാനം മഹോദയപുരത്തേക്കു മാറ്റി. തുടർന്നു് ഒരുനൂറുവർഷത്തിലധികം കാലം മഹോദയപുരം തന്നെയായിരുന്നു ഇവരുടെ ആസ്ഥാനം.

ഈ സമയങ്ങളിലെല്ലാം തുടർച്ചയായി, സാമൂതിരി കൊച്ചി രാജ്യം കൈവശപ്പെടുത്തുവാൻ ശ്രമിച്ചുകൊണ്ടിരുന്നു. പതിനാലാം നൂറ്റാണ്ട് അവസാനിക്കുന്നതോടെ, സാമൂതിരി തൃക്കണാമതിലകം പിടിച്ചെടുക്കുകയും ശേഷം തിരുവഞ്ചിക്കുളം ആക്രമിക്കുമെന്നു ഭീഷണിപ്പെടുത്തുകയുമുണ്ടായി. അതുകൂടാതെ, 1341ൽ ഉണ്ടായ അതിഭയങ്കരമായ പെരിയാർ വെള്ളപ്പൊക്കത്തിൽ നദി മാറിയൊഴുകുകയും തുറമുഖനഗരമായിരുന്ന മഹോദയപുരത്തിനു് (കൊടുങ്ങല്ലൂർ) അതിന്റെ വാണിജ്യപ്രാധാന്യം നഷ്ടപ്പെടുകയും ചെയ്തു. പകരം കൊച്ചി നഗരം പുതിയ തുറമുഖം എന്ന നിലയിൽ ഉയർന്നുവരാൻ തുടങ്ങി. 1405-ൽ സാമൂതിരിയുടെ കൈപ്പിടിയിൽ നിന്നു് ഏറ്റവും അകന്നുകിടന്നിരുന്ന കൊച്ചിയിലേക്കു് തലസ്ഥാനം മാറ്റാൻ ഈ കാരണങ്ങൾ പെരുമ്പടപ്പു രാജാവിനെ പ്രേരിപ്പിച്ചിരിക്കണം. [2]

കൊച്ചിയിലേക്കു തലസ്ഥാനം മാറ്റിയ പെരുമ്പടപ്പു രാജവംശത്തിനു് ഇക്കാലം കൊണ്ട് തങ്ങളുടെ നിയന്ത്രണത്തിലുള്ള ഭൂഭാഗങ്ങൾ ഏറെയും നഷ്ടപ്പെട്ടിരുന്നു. ഒരു വിധത്തിൽ പേരിനൊരു രാജപദവി എന്നു മാത്രം പറയാൻ തക്കവണ്ണം, കൊച്ചിയിലും സമീപപ്രദേശങ്ങളിലും തിരുവഞ്ചിക്കുളത്തും മാത്രം ഒതുങ്ങിനിന്നു അവരുടെ രാഷ്ട്രീയാധികാരം.

അതേ സമയം, ആഭിജാത്യം കൊണ്ടും കുലമഹിമ കൊണ്ടും കൊച്ചിരാജാവിനു് കേരളം മുഴുവൻ പ്രത്യേകമായ ഒരന്തസ്സും സ്വീകാര്യതയും ലഭിച്ചിരുന്നു. ‘ശിവവിലാസ‘ത്തിലും മറ്റും കേരളചക്രവർത്തിയെന്നാണു് രാജാവിനെ പരാമർശിച്ചിരുന്നതു്. രാഷ്ട്രീയസ്വാധീനത്തേക്കാൾ ഈ പേരു് സൂചിപ്പിച്ചിരുന്നതു് അവർക്കു പ്രാപ്തമായിരുന്ന ക്ഷേത്രഭരണാധികാരത്തേയും അതിനെചുറ്റിപ്പറ്റി നിന്ന ആചാരപ്പെരുമയേയും ആയിരുന്നു. ഉയർന്ന ക്ഷത്രിയന്മാരായിരുന്ന പഴയ കുലശേഖരപ്പെരുമാക്കന്മാരുടെ കറ കളഞ്ഞ അമ്മവഴിപിൻ‌മുറക്കാരാണെന്നതും കോവിലധികാരികൾ എന്ന നിലയിൽ നാടൊട്ടുക്കുമുള്ള ക്ഷേത്രങ്ങളുടെ പരമാധിപതികളാണെന്നതും അവർക്കു് നാടുവാഴികൾക്കിടയിൽ ഉന്നതമായ പദവി നേടിക്കൊടുത്തു. ഈ കാലഘട്ടത്തിൽ ജാതിവ്യവസ്ഥയും മരുമക്കത്തായവും കേരളത്തിൽ സുസ്ഥാപിതമായിരുന്നുവെന്നതു് ഇതോടൊപ്പം ഓർക്കണം.

പതിനഞ്ചാം നൂറ്റാണ്ടിൽ സാമൂതിരിയും പെരുമ്പടപ്പും തമ്മിലുള്ള കിട മത്സരം മൂർദ്ധന്യത്തിലെത്തി. എന്നാൽ, സാമൂതിരിയുടെ ആക്രമണത്തേക്കാൾ സ്വന്തം താവഴികൾക്കിടയിലുണ്ടായിരുന്ന ഉൾപ്പോരുകളായിരുന്നു കൊച്ചി രാജവംശത്തിന്റെ ഇക്കാലത്തെ പ്രധാന പ്രതിസന്ധി. മൂത്ത താവഴി, ഇളയ താവഴി, പള്ളുരുത്തിത്താവഴി, മുരിങ്ങൂർ താവഴി, ചാഴൂർ താവഴി എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളായി സ്വരൂപം പിരിഞ്ഞു. ഓരോ വിഭാഗത്തിനും സ്വന്തം ആസ്തികളും സൈന്യവും സ്ഥാനവും ഉണ്ടായിരുന്നു. എല്ലാ താവഴികളിലും വെച്ച് ഏറ്റവും മുതിർന്ന ‘കാരണവർ’ രാജാവായിത്തീരും. പക്ഷേ ഒരു പ്രായപരിധി കഴിഞ്ഞാൽ അദ്ദേഹം രാജപദവി ഉപേക്ഷിച്ച് ഹിന്ദുമതാദ്ധ്യക്ഷൻ എന്ന നിലയിൽ ആദ്ധ്യാത്മികരംഗത്തേക്കു തിരിയണം എന്നൊരു വിശേഷവ്യവസ്ഥ കൂടി ഉണ്ടായി. പെരുമ്പടപ്പുമൂപ്പിൽ എന്നായിരുന്നു ഇങ്ങനെ സ്ഥാനമൊഴിഞ്ഞ രാജാവിനു പേർ. പഴയ മൂപ്പിലിനും പുതിയ രാജാവിനും കീഴിൽ അനുയായികളും സിൽബന്ധികളും തമ്മിൽ പോരടിച്ചുകൊണ്ടിരുന്നു. ഇതിനെല്ലാം പുറമേയായിരുന്നു സാമൂതിരിയുമായുള്ള നിരന്തരസംഘർഷം.

പെരുമ്പടപ്പിന്റെ ആഭ്യന്തരസാഹചര്യങ്ങളാണു് സാമൂതിരിക്ക് ആത്യന്തികമായി കൊച്ചിക്കുമേൽ തന്റെ കയ്യാളാൻ അവസരമൊരുക്കിക്കൊടുത്തതു്. കൊച്ചി ഭരിച്ചിരുന്ന ഇളയതാവഴി രാജാവിനെതിരെ മൂത്ത താവഴി സാമൂതിരിയുടെ സഹായമഭ്യർത്ഥിച്ചു. സാമൂതിരി ഈ സന്ദർഭം മുതലെടുത്ത് കൊച്ചിയിലേക്കു പടനയിക്കുകയും തൃശ്ശൂർ കൊട്ടാരം പിടിച്ചെടുക്കുകയും രാജാവായി മൂത്ത താവഴിയെ വാഴിക്കുകയും ചെയ്തു. പുതിയ രാജാവ് ആണ്ടുതോറും സാമൂതിരിക്ക് കപ്പം കൊടുക്കണമായിരുന്നു. അതിനു പുറമേ, കോഴിക്കോട്ടു സൈന്യത്തിനു് സ്ഥിരമായി പടയാളികളെ അയച്ചുകൊടുക്കണമെന്നും കൊച്ചിയിലെ കുരുമുളകും മറ്റുല്പന്നങ്ങളും കോഴിക്കോട്ടുതുറമുഖത്തിലൂടെ കയറ്റുമതി ചെയ്യണം എന്നും പുതിയ നിബന്ധനകളും ഉണ്ടായി. പ്രസ്തുത യുദ്ധത്തിൽ ഇടപ്പള്ളി രാജാവും കൊടുങ്ങല്ലൂർ രാജാവും തലപ്പിള്ളി രാജാക്കന്മാർ ചെങ്ങഴി നമ്പ്യാന്മാർ മുതലായവർ സാമൂതിരിയ്ക്കൊപ്പം നിന്നു. കോഴിക്കോട്ടെ മുസ്ലീം വ്യാപാരികൾ ആളും ആയുധവും കൊടുത്തു് സാമൂതിരിയെ സഹായിക്കുകയും ചെയ്തു.

കൊച്ചിയും പാലക്കാടും കൂടി പിടിച്ചടക്കിയതോടെ സാമൂതിരി ഉത്തരകേരളത്തിന്റെ സമസ്താധികാരി എന്ന നിലയിലേക്കുയർന്നു. പേരിനു് പല പല രാജവംശങ്ങളായിരുന്നു ഭരിച്ചിരുന്നതു് എങ്കിലും ഫലത്തിൽ അവരെല്ലാവരും സാമൂതിരിയ്ക്കു കപ്പം കൊടുക്കുന്ന സാമന്തരാജാക്കന്മാർ മാത്രമായിരുന്നു.

ഈ സാഹചര്യം നിലനിൽക്കുമ്പോഴാണു് പോർട്ടുഗീസുകാർ രംഗപ്രവേശം ചെയ്യുന്നതു്.

ചരിത്രപരമായ തെളിവുകൾ

തിരുത്തുക

പോർച്ചുഗീസുകാർ എത്തിപ്പെടുന്നതിനുശേഷമുള്ള ചരിത്രത്തിനു മാത്രമാണു് കൃത്യമായി അനുമാനിക്കത്തക്കവണ്ണം പ്രാമാണ്യമുള്ള രേഖകൾ കണ്ടെത്താനാവുന്നതു്. ശാസനങ്ങളിൽ നിന്നും സാഹിത്യകൃതികളിൽ നിന്നും ചില പെരുമ്പടപ്പുരാജാക്കന്മാരുടെ പേരുകൾ മാത്രമാണു് ലഭിക്കുന്നതു്. മകോതെയിർ പട്ടണത്തിലെ പെരുംകോവിലകത്തുവെച്ച് ഇരവികോർത്തനനു് സ്ഥാനമാനങ്ങൾ അനുവദിച്ചുകൊടുത്തിരുന്നു എന്നു് ഒരു വീരരാഘവചക്രവർത്തിയെക്കുറിച്ച് പരാമർശം കണ്ടെത്തിയിട്ടുണ്ടു്. ഇദ്ദേഹം ഒരു പെരുമ്പടപ്പുരാജാവായിരുന്നിരിക്കണം. ഈ പട്ടയപ്രകാരം മഹോദയപുരത്തെ പ്രമുഖ ക്രിസ്ത്യൻ വ്യാപാരിയായിരുന്ന ഇരവികോർത്തനനു് മണിഗ്രാമപ്പട്ടവും ചേരമാൻ ലോകപെരുഞ്ചെട്ടി എന്ന ബിരുദവും നൽകപ്പെട്ടു. 1225-ൽ എഴുതപ്പെട്ട ഈ താമ്രശാസനം അന്നത്തെ കേരളത്തിലെ വാണിജ്യരംഗത്ത് ക്രിസ്ത്യൻ സമുദായത്തിനുണ്ടായിരുന്ന പ്രാമുഖ്യത്തിനും രാജാക്കന്മാരുടെ മതസഹിഷ്ണുതയ്ക്കും ഒരു വ്യക്തമായ തെളിവാണു്. പെരുമ്പടപ്പുസ്വരൂപത്തിന്റേതായി കണ്ടുകിട്ടിയിട്ടുള്ള മൂന്നോ നാലോ ശാസനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായി ഈ രേഖയെ കണക്കാക്കാം.

കൊച്ചി രാജ്യത്തെ രാജാക്കന്മാർ

തിരുത്തുക
  1. ഉണ്ണിരാമൻ കോയിക്കൽ I (---- തോ 1503)
  2. ഉണ്ണിരാമൻ കോയിക്കൽ II (1503 തോ 1537)
  3. വീര കേരള വർമ്മ (1537–1565)
  4. കേശവ രാമ വർമ്മ (1565–1601)
  5. വീര കേരള വർമ്മ (1601–1615)
  6. രവി വർമ്മ (1615–1624)
  7. വീര കേരള വർമ്മ (1624–1637)
  8. ഗോദവർമ (1637–1645)
  9. വീരരായിര വർമ്മ (1645–1646)
  10. വീര കേരള വർമ്മ (1646–1650)
  11. രാമ വർമ്മ (1650–1656).
  12. റാണി ഗംഗാധര ലക്ഷ്മി (1656–1658).
  13. രാമ വർമ്മ (1658–1662).
  14. ഗോദ വർമ്മ (1662–1663)
  15. വീര കേരള വർമ്മ(1663–1687)
  16. രാമ വർമ്മ (1687–1693)
  17. രവി വർമ്മ (1693–1697)
  18. രാമ വർമ്മ (1697–1701)
  19. രാമ വർമ്മ (1701–1721)
  20. രവി വർമ്മ (1721–1731)
  21. രാമ വർമ്മ (1731–1746)
  22. വീര കേരള വർമ്മ (1746–1749)
  23. രാമ വർമ്മ (1749–1760)
  24. വീരകേരള വർമ്മ (1760–1775)
  25. രാമ വർമ്മ (1775–1790)

ബൃട്ടീഷ് രാജ്യത്തിൻ കീഴിൽ

തിരുത്തുക
  1. ശക്തൻ തമ്പുരാൻ (രാമവർമ്മ IX) (1790–1805)
  2. രാമവർമ്മ X(1805–1809) – വെള്ളാരപ്പള്ളിയിൽ തീപ്പെട്ട തമ്പുരാൻ
  3. വീരകേരള വർമ്മ (കേരളവർമ്മ III) (1809–1828) – കർക്കിടമാസത്തിൽ തീപ്പെട്ട തമ്പുരാൻ
  4. രാമവർമ്മ XI (1828–1837) – തുലാം മാസത്തിൽ തീപ്പെട്ട തമ്പുരാൻ
  5. രാമവർമ്മ XII (1837–1844) – എടവമാസത്തിൽ തീപ്പെട്ട തമ്പുരാൻ
  6. രാമവർമ്മ XIII (1844–1851) – തൃശ്ശൂരിൽ തീപ്പെട്ട തമ്പുരാൻ
  7. കേരളവർമ്മ IV (വീരകേരളവർമ്മ) (1851–1853) – കാശിയിൽ തീപ്പെട്ട തമ്പുരാൻ
  8. രവിവർമ്മ IV (1853–1864) – മകരമാസത്തിൽ തീപ്പെട്ട തമ്പുരാൻ

കിരീടാവകാശികൾ

തിരുത്തുക
  1. രവിവർമ്മ IV (1853–1864) – മകര മാസത്തിൽ തീപ്പെട്ട തമ്പുരാൻ
  2. രാമവർമ്മ XIV (1864–1888) – മിധുന മാസത്തിൽ തീപ്പെട്ട തമ്പുരാൻ
  3. കേരളവർമ്മ V (1888–1895) – ചിങ്ങമാസത്തിൽ തീപ്പെട്ട തമ്പുരാൻ
  4. രാമവർമ്മ XV (രാജർഷി സർ ശ്രീ രാമവർമ്മ) (1895–1914) – , ഒഴിഞ്ഞവല്യമ്പ്രാൻ (died in 1932)
  5. രാമവർമ്മXVI (1914–1932) – മദ്രാസിൽ തീപ്പെട്ട തമ്പുരാൻ
  6. രാമവർമ്മ XVII (1932–1941) – ധാർമ്മികചക്രവർത്തി ചൊവ്വരയിൽ തീപ്പെട്ട തമ്പുരാൻ
  7. കേരളവർമ്മ VI (1941–1943) – മിടുക്കൻ തമ്പുരാൻ
  8. രവിവർമ്മ V (Ravi Varma Kunjappan Thampuran) (1943–1946) – കുഞ്ഞപ്പൻ തമ്പുരാൻ (മിടുക്കൻ തമ്പുരാന്റെ സഹോദരൻ)
  9. കേരളവർമ്മ VII (1946–1947) – ഐക്യകേരളം തമ്പുരാൻ (The King who unified Kerala)

സ്വാതന്ത്ര്യാനന്തരം

തിരുത്തുക
  1. രാമവർമ്മ XVIII (1948-1964) കൊച്ചി രാജ്യത്തിന്റെ അവസാന ഭരണാധികാരി
  2. രാമവർമ്മ XIX (1964–1975) – ലാലൻ തമ്പുരാൻ
  3. രാമവർമ്മXX (1975–2004) – അനിയൻ കൊച്ചുണ്ണി തമ്പുരാൻ
  4. കേരളവർമ്മ VIII (2004–2011) – കൊച്ചുണ്ണി തമ്പുരാൻ
  5. രാമവർമ്മ XXI (2011–2014) – രാമവർമ്മ കൊച്ചനിയൻ തമ്പുരാൻ
  6. രവിവർമ്മ VI (2014–) – കൊച്ചനിയൻ തമ്പുരാൻ

ചിത്രങ്ങൾ

തിരുത്തുക
  1. ചാഴൂർ ചെപ്പേട് (2016). എസ് രാജേന്ദു. കോട്ടയം: നാഷണൽ ബുക്ക് സ്റ്റാൾ.
  2. 2.0 2.1 എ. ശ്രീധരമേനോൻ (1990) [1967]. കേരളചരിത്രം (Translation of A survey of Kerala History - By same author). അച്ചടി: ഇന്ത്യാ പ്രസ്സ്, കോട്ടയം(P29 1256 04 10)(S5624 B1225 74/90-91 10-5000). കോട്ടയം: സാഹിത്യപ്രവർത്തക സഹകരണ സംഘം.

സ്രോതസ്സുകൾ

തിരുത്തുക
  1. ^ PBS (2007). "Hidden India:The Kerala Spicelands". http://www.pbs.org/hiddenindia/history/index.htm. Retrieved 2008-01-07.
  2. ^ Kerala.com (2007). "Kerala History". http://www.kerala.com/ke_historyancient.htm Archived 2008-01-10 at the Wayback Machine.. Retrieved 2008-01-07.
  3. ^ Pillai, Elamkulam Kunjan (1970). Studies in Kerala History.
  4. ^ "History of Cochin - Ernakulam". 2007. http://knowindia.net/kerala/kochi/kochi.html. Retrieved 2008-01-06.
  5. ^ "Kochi - Queen of the Arabian Sea". KnowIndia.netdate=2007. http://www.cochin-ernakulam.com/history.htm[പ്രവർത്തിക്കാത്ത കണ്ണി]. Retrieved 2008-01-06.
  6. ^ "Cochin Royal Family History - Post-1715". 2007. http://www.crfhs.org/familytree/familyhistory1.php?caption_id=3&flg=0 Archived 2009-01-14 at the Wayback Machine.. Retrieved 2008-01-06.
  7. ^ Thampuran, Rameshan (2007). "Emergence Of Kingdom of Cochin and Cochin Royal Family". http://www.gosree.org/history.html Archived 2008-01-13 at the Wayback Machine.. Retrieved 2008-01-06.
  8. ^ a b c d "Cochin Royal Family History - Post-1715". 2007. http://www.crfhs.org/familytree/familyhistory1.php?caption_id=4&flg=0 Archived 2009-01-14 at the Wayback Machine.. Retrieved 2008-01-06.
  9. ^ The National Archives | A2A | Results
  10. ^ "Seeking royal roots". The Hindu. 2003. http://www.hinduonnet.com/thehindu/mp/2003/03/03/stories/2003030300550200.htm Archived 2010-11-11 at the Wayback Machine.. Retrieved 2008-01-06.

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പെരുമ്പടപ്പു_സ്വരൂപം&oldid=4141601" എന്ന താളിൽനിന്ന് ശേഖരിച്ചത്