തലപ്പിള്ളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ തലപ്പിള്ളി (വിവക്ഷകൾ) എന്ന താൾ കാണുക. തലപ്പിള്ളി (വിവക്ഷകൾ)

രണ്ടാം ചേരസാമ്രാജ്യത്തിന്റെ തകർച്ചയ്ക്കുശേഷം കേരളത്തിൽ നിലവിൽവന്ന ഒരു ചെറു നാട്ടുരാജ്യമാണ് തലപ്പിള്ളി രാജ്യം. ചാവക്കാട്, ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെട്ട ഈ രാജ്യത്തിന്റെ സ്ഥാപകൻ കക്കാട് ഭട്ടതിരിയായിരുന്നു. അയിനിക്കൂർ, പുന്നത്തൂർ, മണക്കുളം, കക്കാട് എന്നിങ്ങനെ നാല് തായ്‌വഴികൾ ഉൾപ്പെട്ടതായിരുന്നു തലപ്പിള്ളി രാജവംശം. നാല് തായ്‌വഴികളിൽ ഏറ്റവും മുതിർന്ന പുരുഷനാണ് തലപ്പിള്ളി രാജാ എന്നറിയപ്പെട്ടത്. 18-ആം നൂറ്റാണ്ടിൽ കക്കാട് ശാഖ അന്യംനിന്നതിനെ തുടർന്ന് ആ ശാഖയുടെ സ്വത്ത് പങ്കുവയ്ക്കുന്നതിനെ ചൊല്ലി ഇതര ശാഖകൾ തമ്മിൽ തർക്കമുണ്ടായപ്പോൾ പുന്നത്തൂർ ശാഖ കോഴിക്കോട് സാമൂതിരിയുടെ സഹായമഭ്യർത്ഥിക്കുകയും, തുടർന്ന് സാമൂതിരിയുടെ മധ്യസ്ഥതയിൽ പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്തു. ബ്രിട്ടീഷുകാർ മലബാറിലെ അധീശശക്തിയായി മാറിയ കാലത്ത് പുന്നത്തൂർ നമ്പിടി സ്വതന്ത്രപദവിക്കുവേണ്ടി ബ്രിട്ടീഷുകാരോട് വാദിച്ചുവെങ്കിലും, അദ്ദേഹത്തിന്റെ ആവശ്യം തിരസ്ക്കരിക്കപ്പെടുകയാണുണ്ടായത്. പിൽക്കാലത്ത് ഈ തായ്‌വഴികളെല്ലാം കൊച്ചിരാജ്യത്തിന്റേയും ബ്രിട്ടിഷ് മലബാറിന്റേയും ഭാഗമായിത്തീർന്നു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തലപ്പിള്ളി രാജ്യം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തലപ്പിള്ളി_രാജ്യം&oldid=3177378" എന്ന താളിൽനിന്ന് ശേഖരിച്ചത്