ദർശനകലാനിഥി രാമവർമ്മ പരീക്ഷിത്ത് തമ്പുരാൻ (died 1964) കൊച്ചിരാജ്യത്തിലെ അവസാനത്തെ മഹാരാജാവായിരുന്നു. 1949 ജൂലൈ 1 നു തിരുവിതാംകൂറും കൊച്ചിയും കൂട്ടിച്ചേർത്ത് തിരുകൊച്ചി സംസ്ഥാനം നിലവിൽ വന്നു. അങ്ങനെ കൊച്ചിരാജ്യം അവസാനിച്ചു. ഏകദേശം ഒരുകൊല്ലമാണ് അദ്ദേഹം രാജ്യം ഭരിച്ച്ത്. തിരുകൊച്ചി നിലവിൽ വന്നശേഷം അദ്ദേഹംവലിയതമ്പുരാൻ ആയി തുടർന്നു. 1964ൽ തൃപ്പൂണിത്തുറയിൽ വച്ച് അന്തരിച്ചു.

പരീക്ഷിത്ത് തമ്പുരാൻ ഒരു നല്ല സംസ്കൃതപണ്ഡിതനായിരുന്നു. നവ്യന്യായശാഖയിൽ അദ്ദേഹം അക്കാലത്തെ പ്രമുഖ പണ്ഡിതനായിരുന്നു. അദ്ദേഹം പ്രഹ്ലാദചരിതം പോലുള്ള സംസ്കൃതകാവ്യങ്ങളും എഴിതിയിട്ടുണ്ട്..

"https://ml.wikipedia.org/w/index.php?title=പരീക്ഷിത്ത്_തമ്പുരാൻ&oldid=3502157" എന്ന താളിൽനിന്ന് ശേഖരിച്ചത്