1946 നും 1947 നും ഇടയിൽ കൊച്ചിയിലെ മഹാരാജാവ് ആയിരുന്ന കേരള വർമ്മ തമ്പുരാൻ (1870 - ജൂലൈ 1948) ഐക്യ കേരളം തമ്പുരാൻ അല്ലെങ്കിൽ കേരള വർമ്മ ഏഴാമൻ എന്നറിയപ്പെട്ടിരുന്നു. മലയാളം സംസാരിക്കുന്ന ജനവിഭാഗത്തിനായി ഇന്ത്യയിൽ ഒരു ഏകീകൃത കേരളം എന്ന ആശയം അദ്ദേഹം ഉയർത്തിക്കാട്ടുകയും ബ്രിട്ടീഷ് മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നിവ ലയിപ്പിക്കുന്നതിന് വേണ്ടി നിലകൊള്ളുകയും ചെയ്തു. അതിനാലാണ് അദ്ദേഹത്തിന് ഐക്യ കേരളം തമ്പുരാൻ (കേരളത്തെ ഒന്നിപ്പിച്ച രാജാവ്) എന്ന പദവി നൽകപ്പെട്ടത്.[1][2][3][4] 1948 ജൂലൈയിൽ (മലയാള കലണ്ടർ പ്രകാരം 1123 മിഥുനം 25) അദ്ദേഹം അന്തരിച്ചു. തൃശൂരിലെ ശ്രീ കേരള വർമ്മ കോളേജ് രൂപീകരിച്ചതിന്റെ പിന്നിൽ പ്രവർത്തിച്ചത് അദ്ദേഹമായിരുന്നു.[5]

ഐക്യ കേരളം തമ്പുരൻ

അവലംബം തിരുത്തുക

  1. "ഐക്യ കേരളം തമ്പുരാൻ". ശേഖരിച്ചത് 2021-07-01.
  2. സുരേന്ദ്രൻ, എം പി. "ഐക്യകേരളത്തോടൊപ്പം സഞ്ചരിച്ച വാക്കുകൾ". ശേഖരിച്ചത് 2021-07-01.
  3. ഗോപാലകൃഷ്‌ണൻ, മലയിൻകീഴ്‌. "ഐക്യ കേരളത്തിന്റെ ഇന്നലെകൾ" (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2021-07-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-07-01.
  4. "History of Cochin Royal Family". ശേഖരിച്ചത് 2021-07-01.
  5. "Sree Kerala Varma College". ശേഖരിച്ചത് 2021-07-01.
"https://ml.wikipedia.org/w/index.php?title=ഐക്യകേരളം_തമ്പുരാൻ&oldid=3802342" എന്ന താളിൽനിന്ന് ശേഖരിച്ചത്