നിലവിലുള്ള പ്രശ്നം

തിരുത്തുക

മലയാളം വിക്കിപീഡിയയിൽ കാറ്റഗറികളും കാറ്റഗറി വൃക്ഷവും എല്ലാം കുഴഞ്ഞു മറഞ്ഞാണു കിടക്കുന്നതു എന്നു കാറ്റഗറികളുടെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കിയ ഉപയോക്താക്കളെങ്കിലും ബോധവാന്മാരാണെന്നു കരുതുന്നു.

വർഗ്ഗവൃക്ഷത്തെക്കുറിച്ചോ അതിന്റെ പ്രാധാന്യത്തെക്കുറിച്ചോ, വിക്കി വളരുമ്പോൾ കാറ്റഗറികൾ എത്ര പ്രാധാന്യമുള്ളതാണെന്നോ എന്നുള്ളതിനെപ്പറ്റി നമ്മുടെ കാര്യനിർവാഹകർ അടക്കം പലരും ബോധവാന്മാരല്ല. വിക്കി വളരുമ്പോൾ കാറ്റഗറികൾ എത്ര പ്രാധാന്യമുള്ളതാതാണെന്നു മനസ്സിലാക്കണമെങ്കിൽ ഇപ്പോൾ ഇംഗ്ലീഷ് വിക്കിപീഡിയ നോക്കിയാൽ മതി. ഇവിടെ ഞെക്കുക.

അതിനാൽ നമ്മുടെ വിക്കിയുടെ കാറ്റഗറൈസേഷൻ നടത്തുന്ന ശ്രമത്തിന്റെ തുടക്കമാണിതു. അതിന്റെ നയങ്ങളിലേക്കു സഹായകമാകുന്ന രീതിയിൽ എന്റെ മനസ്സിൽ വന്ന ചില പോയിന്റുകൾ താഴെ ലിസ്റ്റ് ചെയുന്നു.

  • നമ്മുടെ വിക്കിക്കു ഇതുവരെ വര്ഗ്ഗവൃക്ഷം നിർവചിച്ചിട്ടില്ല. അതിനാൽ അതു നിർവചിക്കുന്നതിന്റെ തുടക്കമായി, വിക്കിപീഡിയയുടെ ഏറ്റവും ഉയരത്തിലുള്ള കാറ്റഗറി, ഇംഗ്ലീഷ് വിക്കിപീഡിയയിലെ പോലെ ഉള്ളടക്കം ആക്കുന്നതായിരിക്കും നല്ലത്. അതു കൊണ്ടു ഇനി മുതൽ ദയവു ചെയ്തു ആരും, ഒരു ലേഖനത്തിലും ഉള്ളടക്കം എന്ന കാറ്റഗറി ചേർക്കരുത്. ഉള്ളടക്കം എന്ന കാറ്റഗറിയിൽ ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്ന ലേഖനങ്ങളൊക്കെ അതതു സബ് കാറ്റഗറികളിലേക്കു മാറ്റേണ്ടതാണു.
  • വിക്കിപീഡിയയുടെ വർഗ്ഗവൃക്ഷത്തിന്റെ കാര്യത്തിൽ ചർച്ച ചെയ്തു സമവായത്തിലെത്തേണ്ടതാണു. മലയാളം വിക്കിപീഡിയയ്ക്ക് ഉണ്ടാകേണ്ട വർഗ്ഗവൃക്ഷത്തിൻറെ ഉദാഹരണമായി ഇവിടെ ഒരു മാതൃക നല്കിയിട്ടുണ്ട്. ഈ വർഗ്ഗവൃക്ഷത്തെ വിപുലീകരിക്കുകയും ആവശ്യത്തിനു മാറ്റങ്ങളൊടെ അതു നമ്മുടെ വിക്കിയിൽ ചേർക്കുകയും ചെയ്യാവുന്നതാണു. അതിനു ആവശ്യമായ സമവായം രൂപപ്പെടുത്തുകയാണു ആദ്യം വേണ്ടത്.
  • വിക്കിപീഡിയയിലെ നിലവിലൂള്ള 8000 ലേഖനങ്ങളുടെയും കാറ്റഗൈറൈസേഷൻ നടത്താൻ ഒരു വിക്കിപദ്ധതി തന്നെ നമുക്കു തുടങ്ങാവുന്നതാണു . ഈ പദ്ധതിയിൽ അം‌ഗമകാൻ തയ്യാറുള്ള ഉപയോക്താക്കളുടെ ഒരു ടീം നമുക്കു രൂപപ്പെടുത്താം. കാറ്റഗറികളുടെ പ്രാധാന്യം മനസ്സിലാക്കിയവരും, നമ്മുടെ വിക്കി പിന്തുടരാൻ പോകുന്ന വര്ഗ്ഗവൃക്ഷം നിർവചിക്കാൻ താല്പര്യമുള്ള ആര്ക്കും ഈ പദ്ധതിയിൽ അംഗമാകാം.
  • കാറ്റഗറൈസേഷൻ ശ്രദ്ധപൂർവ്വം വേണം ചെയ്യാൻ. ഒരു ലേഖനത്തിലും ഉള്ളടക്കം, ശാസ്ത്രം, പോലുള്ള വർഗ്ഗവൃക്ഷത്തിലെ പേരന്റ് കാറ്റഗറികൾ ചെർക്കരുത്. ഓരോ ലേഖനത്ത്ഗിലും അതതിന്റെ ചൈൽഡ് കാറ്റഗറികൾ വേണം ചേർക്കാൻ.
  • വിക്കിപീഡിയയുടെ മുഴുവൻ കാറ്റഗറികളുടെയും സമ്പൂർണഘടന ഇപ്പോൾ തന്നെ ഉണ്ടാക്കുക എന്നതു നടക്കുന്ന കാര്യമല്ല. അതിനാൽ ഓരോ ഉപവിഭാഗങ്ങളായി അവയെ മാറ്റി ചർച്ച ചെയ്യുന്നതായിരിക്കും നല്ലത്. ഉദാഹരണമായി കനകാംഗി (മേളകർത്താരാഗം) എന്ന ലേഖനം എടുക്കാം. ഇതിൻറെ വർഗ്ഗവൃക്ഷത്തിൻറെ ശാഖകൾ എങ്ങനെയൊക്കെയാകാമെന്ന് നോക്കാം.
ഉള്ളടക്കം > വിഭാഗക്രമം > കല > സംഗീതം > ഏഷ്യൻ സംഗീതം > ഭാരതീയ സംഗീതം > ഭാരതീയ ശാസ്ത്രീയസംഗീതം > കർണാടകസംഗീതം > മേളകർത്താരാഗങ്ങൾ > രാഗങ്ങൾ
ഉള്ളടക്കം > വിഷയക്രമം > സംഗീതം > ഏഷ്യൻ സംഗീതം > ഭാരതീയ സംഗീതം > ഭാരതീയ ശാസ്ത്രീയസംഗീതം > കർണാടകസംഗീതം > മേളകർത്താരാഗങ്ങൾ > രാഗങ്ങൾ
ഉള്ളടക്കം > ഇനം > ലേഖനം > കല > സംഗീതം > ഏഷ്യൻ സംഗീതം > ഭാരതീയ സംഗീതം > ഭാരതീയ ശാസ്ത്രീയസംഗീതം > കർണാടകസംഗീതം > മേളകർത്താരാഗങ്ങൾ > രാഗങ്ങൾ
എന്നെല്ലാമായിരിക്കും. ഇവിടെ ഈ വിഭാഗങ്ങളൊക്കെ ചർച്ച ചെയ്യുന്നതിന് പകരം കർണാടകസംഗീതം > മേളകർത്താരാഗങ്ങൾ > രാഗങ്ങൾ എന്ന ഉപവിഭാഗം മാത്രം ചർച്ചയ്ക്കെടുക്കുക.
ഇതിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ അവയുടെ ചർച്ച നടത്തുക. ഉദാഹരണമായി ഹിന്ദുസ്ഥാനി രാഗങ്ങൾ എവിടെ ചേർക്കുമെന്നത് ഇവിടെ ചർച്ചയ്ക്ക് വരാവുന്ന ഒരു ചോദ്യമാണ്. അപ്പോൾ രാഗങ്ങൾ എന്ന പേര് കർണാടകരാഗങ്ങൾ എന്നു മാറ്റണമോ? അതോ രാഗങ്ങൾ എന്ന പദം കർണാടകസംഗീതത്തിൻറെ ഉൾപ്പിരിവുകളിൽ മാത്രം നല്കി ഹിന്ദുസ്ഥാനിയിലും മറ്റും ഹിന്ദുസ്ഥാനിരാഗങ്ങൾ എന്ന് പേര് നല്കാമോ?
  • ഓരോ ഉപയോക്താക്കളുടെയും മനസ്സിൽ തോന്നുന്ന ഉപവിഭാഗങ്ങളെല്ലാം രേഖപ്പെടുത്തുക. ഉപവിഭാഗങ്ങൾ തൽക്കാലം ഈ താളിൽ രേഖപ്പെടുത്താവുന്നതാണ്. വിക്കിപദ്ധതി താൾ തുടങ്ങിയാൽ എല്ലാം ചർച്ചയും അങ്ങോട്ടു മാറ്റാവുന്നതാണു
  • ഏറ്റവും താഴെയുള്ള കാറ്റഗറിക്ക് ബഹുവചനം ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ഉദാഹരണം: ഇന്ത്യൻ ഗണിതശാസ്ത്രജ്ഞർ , തമിഴ് ശാസ്ത്രജ്ഞർ

ഇതാണു തൽക്കാലം മനസ്സിൽ വന്നവ. ഇതിനെപറ്റിയുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിക്കുന്നു.--Shiju Alex|ഷിജു അലക്സ് 14:36, 2 ഒക്ടോബർ 2008 (UTC)Reply

ഏതാണ്ട് രണ്ട് വർഷം മുമ്പ് ഇത്തരം ഒരു ചർച്ച ഇവിടെ തുടങ്ങിയിരുന്നു എന്ന് നിലവറ തപ്പിയപ്പോൾ കണ്ടു. ഇവിടെ പ്രസക്തമായതുകൊണ്ട് അത് ഈ താളിലേക്ക് ചേർക്കുന്നു.

രണ്ടുവർഷം മുമ്പ് അഭിപ്രായസമന്വയത്തിനിട്ട സംവാദത്തിന് ഇപ്പോഴെങ്കിലും സമവായമുണ്ടാകണം. ഇപ്പോൾത്തന്നെ ലേഖനങ്ങളുടെ എണ്ണം വളരെ കൂടിക്കഴിഞ്ഞു. ലേഖനങ്ങളുടെ എണ്ണം ഇനിയും വർദ്ധിക്കുമ്പോൾ കാറ്റഗറിയെ പിന്നെ പിടിച്ചാൽ കിട്ടില്ല. --സിദ്ധാർത്ഥൻ 15:28, 2 ഒക്ടോബർ 2008 (UTC)Reply


ഞാനും അനുകൂലിക്കുന്നു --ചള്ളിയാൻ ♫ ♫ 15:38, 2 ഒക്ടോബർ 2008 (UTC)Reply

അതിവേഗം ലേഖനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ കാറ്റഗറിയുടെ പ്രാധാന്യം വലുതെന്ന് മനസിലായി. ഒരു സംശയങ്ങൾ ചോദിച്ചുകൊള്ളട്ടേ(ചർച്ച ചെയ്യുന്ന വിഷയത്തിൽ നിന്നും അല്പം വ്യത്യാസമുണ്ടെങ്കിലും‌) വളരെ സ്പെസിഫിക് ആയ കാറ്റഗറികളിൽ പലപ്പോഴും ഒന്നും രണ്ടുമൊക്കെ ലേഖനങ്ങളേ കാണൂ. ഒന്നോ രണ്ടോ ലേഖനങ്ങൾ മാത്രമുള്ള കാറ്റഗറികൾ ക്രിയേറ്റ് ചെയ്ത് വക്കുന്നതിൽ തെറ്റുണ്ടോ? --അഭി 16:18, 2 ഒക്ടോബർ 2008 (UTC)Reply
ഒരു ലേഖനമാണെങ്കിൽപ്പോലും അതിനനുസരിച്ച കാറ്റഗറി നിർമ്മിച്ച് അവയിൽ ഉൾപ്പെടുത്തിയിരിക്കണം. തുടക്കത്തിൽ ഒരു ലേഖനം മാത്രമേ ഉള്ളൂവെങ്കിലും ഭാവിയിൽ കൂടുതൽ ലേഖനങ്ങൾ ആ കാറ്റഗറിയിലേക്ക് വന്നുകൂടായ്കയില്ലല്ലോ. ഏതായാലും അഭിയുടെ മനസ്സിൽ തോന്നിയ ലേഖനം അല്ലെങ്കിൽ കാറ്റഗറി ഇവിടെ പറഞ്ഞാൽ നല്ലതായിരിക്കും. --സിദ്ധാർത്ഥൻ 16:47, 2 ഒക്ടോബർ 2008 (UTC)Reply

ചില ഉദാഹരണങ്ങൾ വിഭാഗം:ഇന്ത്യൻ പാർലമെന്റ് ,വിഭാഗം:ഡെൽഹിയിലെ റോഡുകൾ, വിഭാഗം:നാടൻപാട്ടുകാർ--അഭി 17:07, 2 ഒക്ടോബർ 2008 (UTC)Reply

വിഭാഗങ്ങൾ ചേർക്കുമ്പോൾ നേരത്തെ നിലവിലുള്ള ലേഖനങ്ങളിലും ഉൾപ്പെടുത്താൻ പറ്റുമോ എന്നുകൂടെ ശ്രദ്ധിച്ചാൽ നന്നായിരിക്കും. ഉദാഹരണമായി കലാഭവൻ മണി എന്ന താളിൽ വിഭാഗം:നാടൻപാട്ടുകാർ ചേർക്കാം. --ഷാജി 17:37, 2 ഒക്ടോബർ 2008 (UTC)Reply
ശരി. ഇവിടെ ഡെൽഹിയിലെ റോഡുകൾ എടുക്കാം. ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഇതിൻറെ വർഗ്ഗവൃക്ഷത്തിലെ ചില ഇഴപിരിവുകൾ നോക്കൂ.

Contents > Article > Fundamental > Nature > Science > Technology > Types of Technology > Technology by type > Transportation > Road Transport > Road transport by country > Road transport in India > Roads in India > Roads in Delhi

Contents > Article > Fundamental > Nature > Science > Technology > Types of Technology > Technology by type > Transportation > Transportation by continent > Transporation in Asia > Transport in India > Roads in India > Roads in Delhi

Contents > Article > Fundamental > Nature > Science > Technology > Types of Technology > Technology by type > Transportation > Transportation by Country > Transport in India > Roads in India > Roads in Delhi

ഇവിടെ ട്രീയുടെ അപ് ലെവൽ ഇങ്ങനെ പല തരത്തിലുമായി കണ്ണി ചേർക്കാം. അതുകൊണ്ടാണ് മുകളിൽ ഉപവിഭാഗങ്ങളെക്കുറിച്ച് മാത്രം ചർച്ചയാകാമെന്ന് പറഞ്ഞത്. അതായത് ഇവിടെ ഡെൽഹിയിലെ റോഡുകൾ എന്നു പറയുമ്പോൾ അതിനു തൊട്ടുമുകളിൽ ഇന്ത്യയിലെ റോഡുകൾ എന്നു കണ്ടെത്തണം. അതുപോലെ ഡെൽഹിയിലെ റോഡുകൾ എന്നതിന് താഴെ ഏതെങ്കിലുമുണ്ടോ എന്നും ആലോചിക്കാവുന്നതാണ്. ഇങ്ങനെ ഏത് കാറ്റഗറിയെ വേണമെങ്കിലും ക്രമീകരിക്കാൻ സാധിക്കും. --സിദ്ധാർത്ഥൻ 17:39, 2 ഒക്ടോബർ 2008 (UTC)Reply

ഈ ലിങ്കിൽ നാടൻപാട്ടുകാർ എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ചെയ്തു നോക്കുമ്പോൾ ട്രീ കിട്ടുന്നില്ല എന്നതാണ് മലയാളം വിക്കിപീഡിയയുടെ പ്രശ്നം. ഇതിനാണ് നമുക്ക് പരിഹാരം കാണേണ്ടത്. --സിദ്ധാർത്ഥൻ 17:44, 2 ഒക്ടോബർ 2008 (UTC)Reply

അതെ. മലയാളം വിക്കിപീഡിയയിൽ ഉണ്ടാക്കുന്ന കാറ്റഗറികൾ ഒക്കെ ഇതേ പോലെ പേരന്റ് കാറ്റഗറികൾ ആണു. കാറ്റഗറികളുടെ കാര്യത്തിൽ ശാസ്ത്രീയത ഇല്ലാത്തതു തന്നെയാണു മലയാളം വിക്കിപീദിയ നേരിടുന്ന പ്രതിസന്ധിയും. --Shiju Alex|ഷിജു അലക്സ് 17:56, 2 ഒക്ടോബർ 2008 (UTC)Reply

വിക്കിപദ്ധതി

തിരുത്തുക

ഉപവിഭാഗങ്ങൾ തൽക്കാലം ഈ താളിൽ രേഖപ്പെടുത്താവുന്നതാണ് -- എന്നത് പ്രായോഗികമാണോ? നൂറുകണക്കിനു ഉപവിഭാഗങ്ങൾ കണ്ടേക്കാം. ഇത് വളരെ ബൃഹത്തായ ഒരു പ്രൊജക്റ്റാണ്‌ , വിക്കിപദ്ധതി താൾ തുടങ്ങി ഉപവിഭാഗങ്ങൾ അവിടെ ചേർക്കുന്നതല്ലേ നല്ലത്? -- ഷാജി 12:09, 3 ഒക്ടോബർ 2008 (UTC)Reply

ചെയ്യാം. പദ്ധതിക്കു പറ്റിയ ഒരു പേരു നിർദ്ദേശിക്കൂ. ഈ സം‌വാദങ്ങൾ മൊത്തം അങ്ങോട്ടാക്കാം. --Shiju Alex|ഷിജു അലക്സ് 12:17, 3 ഒക്ടോബർ 2008 (UTC)Reply

വർഗ്ഗവൃക്ഷത്തിൻറെ രൂപീകരണം എന്നുതന്നെ പോരേ? --സിദ്ധാർത്ഥൻ 14:49, 3 ഒക്ടോബർ 2008 (UTC)Reply

  --ചള്ളിയാൻ ♫ ♫ 04:58, 4 ഒക്ടോബർ 2008 (UTC)Reply


 --ഷാജി 13:03, 5 ഒക്ടോബർ 2008 (UTC)Reply

വർഗ്ഗരൂപീകരണം

തിരുത്തുക

ഉള്ളടക്കം എന്ന മാതൃവർഗ്ഗത്തിൽ കാറ്റഗറികൾ മാത്രം പോരേ, ലേഖനങ്ങളെ കുറിക്കാനൊന്നും, ഔദ്യോഗികതാളുകളെ കുറിക്കാനൊന്നും, ഫലകങ്ങൾ പോലുള്ളവയെ കുറിക്കാനൊന്നും അങ്ങിനെ... ലേഖനങ്ങളെ കുറിക്കാനുള്ള കാറ്റഗറിയിൽ വിഷയം അനുസരിച്ച് ഉപകാറ്റഗറികൾ(ശാസ്ത്രം, കല,...) ഉണ്ടാക്കി ലേഖനം ചേർക്കുന്നതായിരിക്കും നല്ലതെന്നെന്റെ അഭിപ്രായം--പ്രവീൺ:സംവാദം 08:18, 6 ഒക്ടോബർ 2008 (UTC)Reply

തീർച്ചയായും.

- ഉള്ളടക്കം
   + ലേഖനം
   + ഔദ്യോഗികതാളുകൾ
എന്നിങ്ങനെ വരാം --സിദ്ധാർത്ഥൻ 16:20, 6 ഒക്ടോബർ 2008 (UTC)Reply

പ്രൊജക്ട് മാനേജർ

തിരുത്തുക

ഈ പദ്ധതിയെ മുന്നോട്ടു കൊണ്ടുപോകാനും, ആവശ്യമായ മാർഗ്ഗനിർദ്ദേശം കൊടുക്കാനും, പദ്ധതിയിൽ താല്പര്യം പ്രകടിപ്പിച്ചിരിക്കുന്ന അം‌ഗങ്ങൾക്കു പണി വിതരണം ചെയ്യാനും ഒരു നേതാവ് അത്യാവശ്യമാണു. അല്ലെങ്കിൽ ഈ പദ്ധതി മുന്നോട്ട് നീങ്ങില്ല. ഓരോ അംഗത്തിനും വിതരണം ചെയ്യുന്ന പണി തീർക്കാൻ ഒരു സമയക്രമവും നിശ്ചയിക്കേണ്ട്താണ്.

കാറ്റഗറികളെകുറിച്ച് ഏറ്റവും കൂടുതൽ വായിച്ചു മനസ്സിലാക്കുകയും മലയാളം വിക്കിപീഡിയയിലെ കാറ്റഗറികൾ ക്രമപ്പെടുത്താൻ മുൻകൈ എടുക്കുകയും ചെയ്ത സിദ്ധാർത്ഥനെ വർഗ്ഗവുമായി ബന്ധപ്പെട്ട ഈ പദ്ധതിയുടെ മാനേജറായി ഞാൻ മാനനിർദ്ദേശം ചെയ്യുന്നു. --Shiju Alex|ഷിജു അലക്സ് 03:14, 7 ഒക്ടോബർ 2008 (UTC)Reply

പദ്ധതിയുടെ പേർ

തിരുത്തുക

ഈ പദ്ധതിയുടെ പേർ ഇം‌ഗ്ലീഷ് വിക്കിയെ അനുകരിച്ച് (http://en.wikipedia.org/wiki/Wikipedia:WikiProject_Categories) വിക്കിപീഡിയ:വിക്കിപദ്ധതി/വർഗ്ഗം എന്നു മാത്രം പോരേ. --Shiju Alex|ഷിജു അലക്സ് 04:28, 7 ഒക്ടോബർ 2008 (UTC)Reply

അങ്ങന്റെ ആക്കാവുന്നതാണ്. വർഗ്ഗം ശരിയാക്കുമ്പോൾ രൂപീകൃതമാകുന്നതാണല്ലോ വർഗ്ഗവൃക്ഷം. :) --സിദ്ധാർത്ഥൻ 05:39, 7 ഒക്ടോബർ 2008 (UTC)Reply

  പേരുമാറ്റി--Shiju Alex|ഷിജു അലക്സ് 05:58, 7 ഒക്ടോബർ 2008 (UTC)Reply

സബ്പേജായി തുടങ്ങേണ്ട ആവശ്യമുണ്ടോ? എല്ലാ പദ്ധതിക്കും അതിന്റേതായ ഒരു താൾ കൊടുക്കുന്നതല്ലേ നല്ലത്?--അഭി 05:57, 7 ഒക്ടോബർ 2008 (UTC)Reply

തുടക്കം

തിരുത്തുക

വർഗ്ഗം വിക്കിപദ്ധതിയുടെ തുടക്കത്തിൽ ശ്രദ്ധ പതിപ്പിക്കാവുന്ന ചില മേഖലകൾ ഫലകത്തിൽ കൊടുത്തിട്ടുണ്ട്. അംഗങ്ങൾക്ക് താല്പര്യമുള്ള മേഖല തിരഞ്ഞെടുക്കാം.

ഗ്രാമങ്ങൾ ഏറ്റെടുക്കാൻ അനൂപൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. മറ്റുപയോക്താക്കൾക്ക് ശ്രദ്ധ പതിപ്പിക്കാമെന്ന് തോന്നുന്ന മേഖലകൾ താഴെ കുറിക്കുന്നു.

  • ഷാജി: രസതന്ത്രം
  • ഷിജു: ജ്യോതിശ്ശാസ്ത്രം, ഭൌതികശാസ്ത്രം
  • അഭി: രാഷ്ട്രങ്ങളോ ജീവചരിത്രമോ (ഏതെങ്കിലുമൊന്ന്)
  • ജ്യോതിസ്: വിവരസാങ്കേതികവിദ്യ

ഇതെന്റെ നിർദ്ദേശം മാത്രമാണ്. മാറ്റമുണ്ടെങ്കിൽ അതാത് അംഗങ്ങൾക്ക് അറിയിക്കാം.

ജിടോക്ക് ചാറ്റ് കൂടുതൽ ഫലപ്രദമാകുമെന്നതിനാൽ sidnclt(at)gmail.com ആഡ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു.--സിദ്ധാർത്ഥൻ 04:16, 8 ഒക്ടോബർ 2008 (UTC)Reply

ഒക്കെ. ജ്യോതിശാസ്ത്രവും ഭൗതികശാസ്ത്രവും ഞാൻ ചെയ്യാം. ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ തരിക. --Shiju Alex|ഷിജു അലക്സ് 04:28, 8 ഒക്ടോബർ 2008 (UTC)Reply
ഈ രണ്ടെണ്ണത്തിൻറെയും വർഗ്ഗവൃക്ഷം വളരെ വിപുലമാണ്. നമ്മുടെ പക്കലുള്ള ലേഖനങ്ങളെ പഠിച്ച ശേഷം മുന്നോട്ടുപോകുന്നതായിരിക്കും നല്ലത്. ഇപ്പോഴുള്ള ലേഖനങ്ങളുടെ പൊതുസ്വഭാവം ആദ്യം കണ്ടെത്താം. അതിനുശേഷം ചർച്ചയിലൂടെ ഒരു രൂപം കൈവരുത്താം. --സിദ്ധാർത്ഥൻ 05:22, 8 ഒക്ടോബർ 2008 (UTC)Reply
റെഡീ..വേറെ ആളില്ലെങ്കിൽ രണ്ടും (രാഷ്ട്രങ്ങൾ, ജീവചരിത്രം) ഞാൻ ചെയ്യാം. ചെയ്യുന്നതിൽ വല്ല പിശകുമുണ്ട്ങ്കിൽ പറയണേ--അഭി 04:58, 8 ഒക്ടോബർ 2008 (UTC)Reply
രാഷ്ട്രങ്ങൾക്കുള്ള റഫറൻസ് --സിദ്ധാർത്ഥൻ 05:22, 8 ഒക്ടോബർ 2008 (UTC)Reply

പരിചയക്കുറവുണ്ട്..എങ്കിലും ഞാനും കൂടട്ടേ?? --ശ്രുതി 05:16, 8 ഒക്ടോബർ 2008 (UTC)Reply

സ്വാഗതം. ആദ്യം ഈ പദ്ധതിയിൽ അംഗമായി ആഡ് ചെയ്യൂ. --സിദ്ധാർത്ഥൻ 05:22, 8 ഒക്ടോബർ 2008 (UTC)Reply
ഗ്രാമങ്ങൾ തുടങ്ങിക്കഴിഞ്ഞു.--Anoopan| അനൂപൻ 05:35, 8 ഒക്ടോബർ 2008 (UTC)Reply
 ഗ്രാമങ്ങൾ ഏതാണ്ട് തീർത്തിട്ടുണ്ട്.--Anoopan| അനൂപൻ 07:37, 8 ഒക്ടോബർ 2008 (UTC)Reply
ജീവചരിത്രം ഞാനേറ്റെടുക്കാം(അഭിക്കു വിരോധമില്ലെങ്കിൽ..:))--ശ്രുതി 05:52, 8 ഒക്ടോബർ 2008 (UTC)Reply
കൊള്ളാം. ജീവചരിത്രം വലിയൊരു കാറ്റഗറിയാണ്. അതിൽ ഏതെങ്കിലുമൊരു വിഭാഗത്തിൽ ആദ്യം ശ്രദ്ധപതിപ്പിക്കാം. ശ്രുതി തന്നെ തിരഞ്ഞെടുക്കൂ. അതിന്റെ വൃക്ഷം എങ്ങനെ രൂപീകരിക്കണമെന്ന് ചർച്ച ചെയ്യണമെങ്കിൽ അങ്ങനെയാകാം. സംശയമുണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുത്. --സിദ്ധാർത്ഥൻ 06:00, 8 ഒക്ടോബർ 2008 (UTC)Reply
സാഹിത്യകാരന്മാരിൽ തുടങ്ങാം.വർഗ്ഗ വൃക്ഷംഇതു മതിയാവില്ലേ??ഒരു താളിൽ ഒന്നിലധികം കാറ്റഗറികൾ(ചെറിയവ) വരാമോ?? --ശ്രുതി 06:23, 8 ഒക്ടോബർ 2008 (UTC)Reply
എത്ര കാറ്റഗറികൾ വനാലും കുഴപ്പമില്ല. പക്ഷെ ആവശ്യമുള്ളതായിരിക്കണമെന്ന്മാത്രം. ഒരു ഉദാഹരണം. :)--അഭി 08:36, 8 ഒക്ടോബർ 2008 (UTC)Reply

വർഷം വരുമ്പോൾ

തിരുത്തുക

ജീവചരിത്രം ശരിയാക്കുമ്പോൾ ജനന-മരണ വർഷങ്ങളുടെ വർഗ്ഗത്തിൻറെ പേരിൽ ഒരു പ്രശ്നം വന്നു. 1860-ലെ ജനനങ്ങൾ അതോ 1860ലെ ജനനങ്ങൾ എന്നതാണോ വേണ്ടത്. ഇതിന് മുകളിലേക്കുള്ള കാറ്റഗറികൾ 1860, 1860s, 19th century എന്നിവയാണ്. ഇവ യഥാക്രമം 1860, 1860-കൾ, 19-ആം നൂറ്റാണ്ട് എന്നു വേണോ അതോ 1860, 1860കൾ, 19ആം നൂറ്റാണ്ട് എന്നു വേണോ?--സിദ്ധാർത്ഥൻ 10:46, 8 ഒക്ടോബർ 2008 (UTC)Reply

ഹൈഫൺ വേണമെന്നാണെന്റെ അഭിപ്രായം--Anoopan| അനൂപൻ 10:48, 8 ഒക്ടോബർ 2008 (UTC)Reply

രസതന്ത്രം

തിരുത്തുക

മൂലകങ്ങളുടെ താളിൽനിന്നും രസതന്ത്രം എന്ന മാതൃസൂചിക ഒഴിവാക്കാൻ - ഫലകം:ആവർത്തനപ്പട്ടിക യിൽനിന്നും <includeonly>[[വിഭാഗം:രസതന്ത്രം]]</includeonly> നീക്കം ചെയ്യട്ടേ? .

ഈ <includeonly> പ്രശ്നത്തിൽ ഒരു തീരുമാനമുണ്ടാകേണ്ടതുണ്ടെന്ന് തോന്നുന്നു. ഇംഗ്ലീഷ് വിക്കിയിൽപ്പോലും ഉപയോഗിക്കാത്ത ചില് <includeonly> മലയാളത്തിൽ ഉപയോഗിച്ചിട്ടുണ്ട്. മകൗ പേജിലും ഇതേ പ്രശ്നം കാണുന്നു. --സിദ്ധാർത്ഥൻ 13:06, 8 ഒക്ടോബർ 2008 (UTC)Reply


അന്തർഭാഷാകണ്ണികൾ

തിരുത്തുക

ഇംഗ്ലീഷ് വിക്കിയിലെ കാറ്റഗ്ഗറിയുടെ അന്തർഭാഷാകണ്ണി നമ്മുടെ വിഭാഗങ്ങളിൽ ചേർക്കേണ്ടേ? --ഷാജി 13:15, 8 ഒക്ടോബർ 2008 (UTC)Reply

വേണം. --സിദ്ധാർത്ഥൻ 13:22, 8 ഒക്ടോബർ 2008 (UTC)Reply


വർഗ്ഗം നീക്കിചേർക്കുമ്പോൾ

തിരുത്തുക

ഒരു താളിന്റെ വർഗ്ഗം അനുയോജ്യമല്ലങ്കിൽ യോജ്യമായ വർഗ്ഗത്തിലേക്ക് അത് ചേർക്കണം എന്നെന്റെ അഭിപ്രായം, കാറ്റഗറൈസ് ചെയ്യാത്ത താളുകൾ വിജ്ഞാന കോശത്തിനനുയോജ്യമാണോ? അതിൽ സംശയമുണ്ടാവുകയാണെങ്കിൽ ചർച്ചയ്ക്കു ശേഷം മതി നിലവിലുള്ളവർഗ്ഗം നീക്കിക്കളയുന്നത് എന്നെനിക്കു തോന്നുന്നു. എല്ലാ കാറ്റഗറികളും ഉള്ളടക്കം എന്ന കാറ്റഗറിയിൽ നിന്നും ബ്രൗസ് ചെയ്തെടുക്കാവുന്ന ദിനത്തിനായി കാത്തിരിക്കുന്നു--പ്രവീൺ:സംവാദം 08:13, 11 ഒക്ടോബർ 2008 (UTC)Reply

അനുയോജ്യമായ വർഗ്ഗം കണ്ടെത്തി പുനക്രമീകരിക്കുകയാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. നീക്കം ചെയ്യുന്ന വർഗ്ഗങ്ങൾ മിക്കവയും പുനക്രമീകരണത്തിന്റെ ഭാഗമായി ആവശ്യമില്ലാതെ വന്നതാണ്. പലതും കൂ0ടുതൽ ഫലപ്രദമായ പേര് സ്വീകരിച്ചിട്ടുണ്ടാകും. അതിനാൽ പഴയവ നീക്കം ചെയ്യുന്നു. വർഗ്ഗം റീഡയറക്ട് ചെയ്യുന്ന പതിവ് അത്ര വ്യാപകമായി ഉപയോഗിച്ചുകാണുന്നില്ല. സംശയമുള്ളവ ചർച്ച ചെയ്യാൻ പ്രത്യേകം ഫലകവും നിർമ്മിച്ചിട്ടുണ്ട്. --സിദ്ധാർത്ഥൻ 08:36, 11 ഒക്ടോബർ 2008 (UTC)Reply

പ്രൊജക്ടിന്റെ ആദ്യഘട്ടം കഴിയുമ്പോൾ വിക്കിപീഡിയയിലെ എല്ലാ ലേഖനങ്ങളും കാറ്റഗറിസ് ചെയ്യപ്പെട്ടിരിക്കും. ഇപ്പോൾ അനാവശ്യ കാറ്റഗറി ഒഴിവാക്കുന്ന ലേഖനങ്ങളൊക്കെ, പ്രൊജക്ടിന്റെ ഭാഗമായി തന്നെ അനുയോജ്യമായ കാറ്റഗറികളിലേക്കു ചേർക്കപ്പെടും.

കാറ്റഗറിക്കു റീഡയറക്ട് ആവശ്യമില്ല. എങ്കിൽ പിന്നെ അങ്ങനെ അനവധി ആവശ്യമില്ലാത്ത പേജുകൾ വരും. പകരം കാറ്റഗറി ചേർക്കുന്ന ഉപയോക്താക്കൾ വിക്കിപീഡിയയിലെ കാറ്റഗറികളെക്കുറിച്ച് ബോധമുള്ളവരാകുകയാണു വേണ്ടതു. ഏത് ലേഖനത്തിൽ ഏതൊക്കെ കാറ്റഗറി ചേർക്കണം എന്നു ഉപയോക്തക്കാൾ പഠിക്കണം. പ്രൊജക്ടിന്റെ ആദ്യഘട്ടം കഴിയുമ്പോൾ ഉണ്ടാകുന്ന വർഗ്ഗവൃക്ഷം, കാറ്റഗറി ചേർക്കുന്ന എല്ലാ ഉപയോക്തക്കാളും ശ്രദ്ധാപൂർവ്വം പഠിച്ച് അതനുസരിച്ച് വേണം മുന്നോട്ടുള്ള പണികൾ നടത്താൻ --Shiju Alex|ഷിജു അലക്സ് 16:03, 11 ഒക്ടോബർ 2008 (UTC)Reply

കാവേരി നദീജലതർക്കത്തിൽ മുമ്പ് കാറ്റഗറി ഉണ്ടായിരുന്നു. ഇപ്പം അത് നീക്കിക്കളഞ്ഞു. അപ്പോൾ ഞാൻ തെറ്റിദ്ധരിച്ചു. പിന്നെ കാറ്റഗറിക്ക് റീഡിറക്റ്റ് ഇട്ടതു കൊണ്ട് ലേഖനം മാറി കാറ്റഗറൈസ് ചെയ്യില്ലല്ലോ അതുകൊണ്ട് അങ്ങിനത്തെ റീഡിറക്റ്റുകൾ ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടേ ഉണ്ടാക്കൂ. ഞാൻ ഒരു കാറ്റഗറി ചേർത്തിട്ട് അത് നീലയായി കണ്ടാൽ പിന്നെ അങ്ങോട്ടു നോക്കാറില്ല. അതുകൊണ്ട് അങ്ങിനത്തെ റീഡിറക്റ്റുകൾ ഉണ്ടെങ്കിൽ അത് നീക്കം ചെയ്യേണ്ടതാണ്‌ എന്നെന്റെ അഭിപ്രായം--പ്രവീൺ:സംവാദം 05:10, 12 ഒക്ടോബർ 2008 (UTC)Reply

അപൂർണ്ണ ലേഖനങ്ങൾ

തിരുത്തുക

{{Stub}}, {{അപൂർണ്ണം}} എന്നീ ഫലകങ്ങൾ ചേർത്തിട്ടുള്ളതും, വേറെ വിഭാഗം ഒന്നും ഇല്ലാത്തവയുമായ ലേഖനങ്ങൾ, വിഭാഗം ചേർത്തിട്ടില്ലാത്ത താളുകൾ എന്നതിൽ ഉൾപ്പെടുന്നില്ല - ഉദാ: അച്ചാർ അതിനാൽ വിഭാഗം:അപൂർണ്ണ ലേഖനങ്ങൾ പരിശോധിച്ച് അനുയോജ്യമായ കാറ്റഗറി ചേർക്കുക എന്നതും ഒരു വലിയ പ്രൊജക്ട് (ഏകദേശം 4,878 അപൂർണ്ണ ലേഖനങ്ങൾ) ആണ്!. --ഷാജി 02:34, 15 ഒക്ടോബർ 2008 (UTC)Reply

ഷാജി പറഞ്ഞ കാര്യവും ഈ പദ്ധതിയുടെ കീഴിൽ വരും. വിക്കിയിലെ എല്ലാ ലേഖനങ്ങളെയും വർഗ്ഗീകരിക്കുക എന്നതാണല്ലോ ഈ പദ്ധതിയുടെ ലക്ഷ്യം. ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തി പക്ഷേ അതല്ല. അപൂർണലേഖനം എന്ന വർഗ്ഗത്തെത്തന്നെ ഉപവർഗ്ഗങ്ങളായി വർഗ്ഗീകരിക്കുകയാണ് ലക്ഷ്യം. അങ്ങനെ ചെയ്താൽ മാത്രമേ ഓരോ വിഷയത്തിനനുസൃതമായി താല്പര്യമുള്ളവർക്ക് അവ വിപുലീകരിക്കാൻ സാധിക്കുകയുള്ളൂ. --സിദ്ധാർത്ഥൻ 03:13, 15 ഒക്ടോബർ 2008 (UTC)Reply

സാഹിത്യകാരന്മാർ/എഴുത്തുകാർ

തിരുത്തുക

സാഹിത്യകാരന്മാർ എന്ന വിഭാഗത്തിൽ വനിതാ എഴുത്തുകാരെ ഉൾപ്പെടുത്താനാവില്ല. മാതൃ കാറ്റഗറിയുടെ പേര്‌ എഴുത്തുകാർ എന്നാക്കുന്നതാവും നല്ലതെന്നു തോന്നുന്നു. --ശ്രുതി 11:02, 15 ഒക്ടോബർ 2008 (UTC)Reply

ഇതൊരു തർക്കവിഷയമാണ്. എഴുത്തുകാർ എന്നതിനു താഴെ സാഹിത്യകാരന്മാർ, സാഹിത്യകാരിമാർ എന്നു നല്കണോ എന്നുള്ളതാണ് വിഷയം. --സിദ്ധാർത്ഥൻ 16:40, 15 ഒക്ടോബർ 2008 (UTC)Reply

എനിക്കും ഈ സംശയം ഉണ്ടായിരുന്നു. ചോദിച്ചപ്പോൾ സാഹിത്യകാരന്മാർ എന്നത് നപുംസക ലിംഗമാണെന്നാണ് മിക്കവരും പറഞ്ഞത്. അങ്ങനെയാണെങ്കിൽ കുഴപ്പമില്ലല്ലോ?--അഭി 16:45, 15 ഒക്ടോബർ 2008 (UTC)Reply

സാഹിത്യ'കാരൻ'മാർ നപുംസകലിംഗമാകുന്നതെങ്ങനെ??--ശ്രുതി 10:42, 17 ഒക്ടോബർ 2008 (UTC)Reply

സാഹിത്യം അറിയുന്നവർ ആരോ അവരാണ്‌ സാഹിത്യകാരൻ. മഹാന്മാർ എന്നൊക്കെ പറയുന്നതു പോലെ തന്നെ; ലിംഗഭേദമില്ല. --ചള്ളിയാൻ ♫ ♫ 11:01, 17 ഒക്ടോബർ 2008 (UTC)Reply

മഹാന്മാർക്കും ലിംഗമില്ലേ.. മഹതികൾ എന്നും എഴുതാറുണ്ടല്ലോ.. എങ്കിലും സാഹിത്യകാരന്മാർ എന്ന ഒറ്റ വർഗ്ഗത്തിനു താഴെ എല്ലാ എഴുത്തുകാരൻ/കാരികളേയും കൊണ്ടുവരണമെന്ന് അഭിപ്രായപ്പെടുന്നു. ലിംഗഭേദത്തിനനുസരിച്ച് രണ്ട് കാറ്റഗറി വേണ്ടെന്ന് അഭിപ്രായപ്പെടുന്നു. --Vssun 23:35, 17 ഒക്ടോബർ 2008 (UTC)Reply


സാഹിത്യകാരന്മാർ എന്ന വർഗ്ഗത്തിന് താഴെയല്ല എഴുത്തുകാരെ കൊണ്ടുവരേണ്ടത്. സാഹിത്യകാരന്മാർ എഴുത്തുകാരിൽ ഒരു വിഭാഗം മാത്രമാണ്. പത്രപ്രവർത്തകർ, തിരക്കഥാകൃത്തുക്കൾ, സൈദ്ധാന്തികർ എന്നിങ്ങനെ ഒരുപാട് വർഗ്ഗങ്ങൾ എഴുത്തുകാർക്കു താഴെ വരാനുണ്ട്. അതിലൊന്ന് മാത്രമാണ് സാഹിത്യകാരന്മാർ. --സിദ്ധാർത്ഥൻ 03:23, 18 ഒക്ടോബർ 2008 (UTC)Reply

സാഹിത്യകാർ എന്ന പദം ഉപയോഗിച്ചാലോ??--ശ്രുതി 11:48, 23 ഒക്ടോബർ 2008 (UTC)Reply

എവിടെയെങ്കിലും ഉപയോഗിച്ച് കാണുന്നുണ്ടോ ശ്രുതീ? LOL സുനിൽ. മഹാന്മാർ എന്ന പദം രണ്ടു ലിംഗങ്ങൾക്കും സാമാന്യമായി ഉപയോഗിക്കാറുണ്ട് എന്നാണു ഞാൻ ഉദ്ദേശിച്ചത്. സാഹിത്യകാരന്മാരെപ്പോലെ തന്നെ കുടിയാൻ, നേതാക്കൾ, തൊഴിലാളികൾ, ആളുകൾ എന്നിവക്കൊക്കെ ലിംഗഭേദം ഇല്ല എന്ന് തോന്നുന്നു. . --ചള്ളിയാൻ ♫ ♫ 13:40, 1 നവംബർ 2008 (UTC)Reply

ബോളിവുഡ്

തിരുത്തുക

ബോളിവുഡ് കലാകാരന്മാരെ വർഗ്ഗം തിരിക്കുമ്പോൾ വിഭാഗം:ബോളിവുഡ് ചലച്ചിത്ര പിന്നണിഗായകൻ എന്നു ചേർക്കണോ അതോ വിഭാഗം:ബോളിവുഡ് പിന്നണിഗായകൻ എന്നു ചേർക്കണോ ഈ ബോളിവുഡ് ചലച്ചിത്രം എന്ന പ്രയോഗമാണോ അതോ ബോളിവുഡ് എന്ന പ്രയോഗമാണോ ശരി?--Subeesh| സുഭീഷ് 08:49, 18 ഒക്ടോബർ 2008 (UTC)Reply

ബോളീവുഡ് ചലച്ചിത്രങ്ങൾക്ക് [[വിഭാഗം:ബോളിവുഡ് ചലച്ചിത്രങ്ങൾ]] തന്നെ വേണമെന്ന് തോന്നുന്നു. ബോളിവുഡ് എന്ന ലേഖനത്തിലും അതുപോലുള്ള മറ്റ് ലേഖനങ്ങളിലും വിഭാഗം:ബോളിവുഡ് എന്ന് ചേർക്കാം. (ഒന്നാമത്തെ ചോദ്യം പദ്ധതി മാനേജർക്ക് വിട്ടിരിക്കുന്നു:) പിന്നെ സുബീഷ് ചേട്ടാ, വർഗ്ഗങ്ങൾ ബഹുവചനത്തിൽ കൊടുക്കണേ ഉദാ:[[വിഭാഗം:ബോളിവുഡ് ചലച്ചിത്രങ്ങൾ]]--അഭി 11:16, 1 നവംബർ 2008 (UTC)Reply

വർഗ്ഗം പദ്ധതി

തിരുത്തുക

[[വിഭാഗം:രാജ്യങ്ങൾ]] തീർന്നു. [[വിഭാഗം:കേരളത്തിലെ ക്ഷേത്രങ്ങൾ]] തുടങ്ങട്ടോ? ജില്ലയനുസരിച്ച് വർഗ്ഗീകരിച്ചാൽ പോരെ?--അഭി 11:10, 1 നവംബർ 2008 (UTC)Reply

1934/1934-ലെ

തിരുത്തുക

ജനന-മരണ വർഗ്ഗങ്ങൾക്കു പേരു നൽകുമ്പോൾ 1934 ജനനങ്ങൾ/1934-ലെ ജനനങ്ങൾ ഇവയിൽ ഏതു ശൈലിയാണ്‌ അഭികാമ്യം??--ശ്രുതി 05:18, 9 ഒക്ടോബർ 2008 (UTC)Reply

1934-ലെ ജനനങ്ങൾ എന്നതാണു നല്ലത്. --Anoopan| അനൂപൻ 13:14, 9 ഒക്ടോബർ 2008 (UTC)Reply

1934-ലെ ജനനങ്ങൾ എന്നതാണു നല്ലത് എന്നു എന്റെ അഭിപ്രായം. --Shiju Alex|ഷിജു അലക്സ് 17:10, 9 ഒക്ടോബർ 2008 (UTC)Reply

1934-ൽ ജനിച്ചവർ എന്നതല്ലേ കുറച്ചുകൂടി നല്ല അർത്ഥം ഉള്ള ഫ്രേസ് എന്നൊരു സംശയം. 1934-ൽ മരിച്ചവർ എന്നതും അതേ പോലെ തന്നെ. --Shiju Alex|ഷിജു അലക്സ് 05:57, 10 ഒക്ടോബർ 2008 (UTC)Reply

ഈ നിർദ്ദേശത്തിന് കുറച്ചുകൂടി മലയാളിത്തമുണ്ട്. --സിദ്ധാർത്ഥൻ 05:59, 10 ഒക്ടോബർ 2008 (UTC)Reply

വർഗ്ഗങ്ങൾക്ക് നീണ്ട തലക്കെട്ടുകളെക്കാൾ അനുയോജ്യം ഏറ്റവും ചെറിയ,കാര്യമാത്രപ്രസക്തമായ തലക്കെട്ടുകളാണ്‌. ലെ ഉണ്ടെങ്കിലും ഇല്ലെങ്കിലും വായിക്കുന്നവർക്ക് അർത്ഥവ്യത്യാസമൊന്നും തോന്നില്ലല്ലോ??1934-ജനനങ്ങൾ/1934-മരണങ്ങൾ--> 1934-->1930-കൾ-->20-ം നൂറ്റാണ്ട് ഇതല്ലേ നല്ല ശൈലി??--ശ്രുതി 09:08, 10 ഒക്ടോബർ 2008 (UTC)Reply

1934-ൽ ജനിച്ചവർ, 1934-ൽ മരിച്ചവർ സ്വീകരിക്കുന്നു. --സിദ്ധാർത്ഥൻ 04:55, 12 ഒക്ടോബർ 2008 (UTC)Reply

ഫലകം:Lifetime

തിരുത്തുക

ഫലകം:Lifetime ഉപയോഗിച്ച് ജനിച്ച വർഷത്തിന്റേയും, മരിച്ച വർഷത്തിന്റേയും വർഗ്ഗങ്ങൾ ലേഖനത്തിൽ ചേർക്കുന്നത് ഓട്ടോമേറ്റ് ചെയ്യാം. ഉദാഹരണത്തിനു ടൈക്കോ ബ്രാഹെ എന്ന ലേഖനം കാണുക. {{lifetime|1546|1601}} എന്നു മാത്രമാണു ഞാൻ ചെർത്തതു. അങ്ങനെ ചെയ്തപ്പോൾ ജനിച്ച വർഷത്തിന്റേയും മരിച്ച വർഷത്തിന്റേയും വിഭാഗങ്ങൾ യാന്ത്രികമായി വന്നു. വർഗ്ഗം പദ്ധതിയിൽ പണിയെടുക്കുന്നവർ ഇതു പ്രത്യെകം ശ്രദ്ധിക്കുക. --Shiju Alex|ഷിജു അലക്സ് 06:47, 5 നവംബർ 2008 (UTC)Reply

ഈ ഫലകത്തിൽ കുറച്ചുകൂടി മാറ്റങ്ങൾ വരുത്തി. മൈക്കൽ ക്രൈറ്റൺ നോക്കുക. ഈ ലേഖനത്തിൽ
{{Lifetime|1942|2008|ഒക്ടോബർ 23|നവംബർ 4}}

എന്നു നല്കിയാൽ

1942-ൽ ജനിച്ചവർ | 2008-ൽ മരിച്ചവർ | ഒക്ടോബർ 23-ന് ജനിച്ചവർ | നവംബർ 4-ന് മരിച്ചവർ 

എന്നിങ്ങനെ കാറ്റഗറികൾ നല്കാൻ സാധിക്കും. ജീവചരിത്രലേഖനങ്ങളിൽ ഈ ഫലകം ഏറെ പ്രയോജനപ്രദമാകും. --സിദ്ധാർത്ഥൻ 06:43, 7 നവംബർ 2008 (UTC)Reply

-നു ജനിച്ചവർ എന്നല്ലെ കൂടുതൽ ശരി. അതോ സം‌വൃതോകാരം ചേർക്കണോ?--Shiju Alex|ഷിജു അലക്സ് 06:49, 7 നവംബർ 2008 (UTC)Reply

-ന് ജനിച്ചവർ തന്നെയാണ്‌ അനുയോജ്യം എന്നു തോന്നുന്നു.--ശ്രുതി 10:32, 7 നവംബർ 2008 (UTC)Reply

{{Lifetime|1942|23|9|1942|4|11}} 

എന്ന രീതിയിലാക്കിയാൽ കുറച്ചുകൂടി ലളിതമാവില്ലേ??--ശ്രുതി 07:43, 8 നവംബർ 2008 (UTC)Reply

ഫലകം ഉപയോഗിക്കാനുള്ള രീതി ഡോക്യുമെന്റായി ചേർത്തിട്ടുണ്ട്. ഈ താൾ നോക്കുക. --സിദ്ധാർത്ഥൻ 18:25, 24 ഡിസംബർ 2008 (UTC)Reply

വിനോദസഞ്ചാരകേന്ദ്രങ്ങൾ

തിരുത്തുക

വർഗ്ഗം:കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്ന വർഗ്ഗം ക്രമീകരിക്കുമ്പോൾ ഉയർന്ന സംശയമാണ്‌, ആ വർഗ്ഗത്തിലെയും അതിന്റെ ഉപവർഗ്ഗങ്ങളിലെയും പല താളുകൾക്കും വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്ന രീതിയിലുള്ള വർഗ്ഗം ചേരില്ലെന്നു തോന്നുന്നു. വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നതിലെ വിനോദം ഒഴിവാക്കി പകരം സന്ദർശനകേന്ദ്രങ്ങൾ എന്നോ മറ്റോ ആക്കിയാലോ? --ജുനൈദ് | Junaid (സം‌വാദം) 08:05, 29 ഡിസംബർ 2009 (UTC)Reply

അല്ലെങ്കിൽ സഞ്ചാരകേന്ദ്രങ്ങൾ എന്നുമാത്രമായാലോ? --ജുനൈദ് | Junaid (സം‌വാദം) 08:18, 29 ഡിസംബർ 2009 (UTC)Reply
ടൂറിസം എന്നതിന്‌ തുല്യമായി ഉപയോഗിക്കുന്ന വാക്കാണ്‌ വിനോദസഞ്ചാരം. തീർത്ഥാടനകേന്ദ്രങ്ങളെക്കൂടി അവയിൽ ഉൾപ്പെടുത്തിയാൽ കുഴപ്പമില്ലെന്നാണ്‌ ഞാൻ കരുതുന്നത്.--Vssun 09:20, 29 ഡിസംബർ 2009 (UTC)Reply
തീർത്ഥാടന കേന്ദ്രങ്ങൾ വേറെത്തന്നെ വർഗ്ഗീകരിക്കുന്നതല്ലേ നല്ലത്. എല്ലാ തീർത്ഥാടനകേന്ദ്രങ്ങളും വിനോദസഞ്ചരകേന്ദ്രങ്ങളല്ല. ബഹുഭൂരിഭാഗം ആരാധനാലയങ്ങളിലും ആരാധനയ്ക്ക് തന്നെയാണ് പ്രാമുഖ്യം. അതിനാൽ ആരാധനാലയങ്ങളുടെ താളിൽ വിനോദസഞ്ചാരകേന്ദ്രം എന്ന് വരാതിരിക്കുന്നത് തന്നെയാണ് നല്ലത്. തീർത്ഥാടനകേന്ദ്രങ്ങൾ വേണമെങ്കിൽ വിനോദസഞ്ചാരകേന്ദ്രത്തിന്റെ ഉപവർഗ്ഗമാക്കുന്നത് ആലോചിക്കാം. --സിദ്ധാർത്ഥൻ 13:57, 29 ഡിസംബർ 2009 (UTC)Reply
 @സിദ്ധാർത്ഥൻ "തീർത്ഥാടനകേന്ദ്രങ്ങൾ വേണമെങ്കിൽ വിനോദസഞ്ചാരകേന്ദ്രത്തിന്റെ ഉപവർഗ്ഗമാക്കുന്നത് ആലോചിക്കാം" --Vssun 05:03, 30 ഡിസംബർ 2009 (UTC)Reply
തീർത്ഥാടനകേന്ദ്രങ്ങളെ വിനോദസഞ്ചാരത്തിൽ നിന്നും വേർപ്പെടുത്തുകയാവും നല്ലത്. അത് കൂടുതൽ മെച്ചപ്പെട്ട വർഗ്ഗീകരണം സാധ്യമാക്കുമെന്ന് വിചാരിക്കുന്നു. ചില തീർത്ഥാടനകേന്ദ്രങ്ങൾ വിനോദസഞ്ചാരകേന്ദ്രങ്ങളുമായിരിക്കും അങ്ങനെയുള്ളവയ്ക്ക് രണ്ട് വർഗ്ഗവും ചേർക്കുകയുമാവാം. ഈ രീതിയിൽ തീർത്ഥാടനകേന്ദ്രങ്ങളെയെല്ലാം ഒരു വൃക്ഷത്തിൻകീഴിൽ കൊണ്ടുവരാൻ സാധിക്കുകയും ചെയ്യും. ഉദാഹരണത്തിന്‌ ശബരിമല ഇങ്ങനെ വരാം, തീർത്ഥാടനകേന്ദ്രങ്ങൾ->ഇന്ത്യയിലെ തീർത്ഥാടനകേന്ദ്രങ്ങൾ ->കേരളത്തിലെ തീർത്ഥാടനകേന്ദ്രങ്ങൾ->ശബരിമല --ജുനൈദ് | Junaid (സം‌വാദം) 05:48, 30 ഡിസംബർ 2009 (UTC)Reply
ശരി ജുനൈദ്. രണ്ട് വർഗ്ഗത്തിലും വരുന്ന ഒരു ലേഖനം വർഗ്ഗീകരിച്ചുനോക്കൂ. ഉപവർഗ്ഗങ്ങൾ വേണമെങ്കിൽ പിന്നീട് ചേർക്കാമല്ലോ. --സിദ്ധാർത്ഥൻ 06:16, 12 ജനുവരി 2010 (UTC)Reply

എലിയും എലികളും

തിരുത്തുക

വർഗ്ഗം:എലികൾ എന്ന വർഗ്ഗം ശ്രദ്ധിക്കുക. ഇതിൽ എലി എന്ന താളും ഉൾപ്പെട്ടിരിക്കുന്നു. ഇങ്ങനെ നൽകേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. എലി എന്ന താളിനെ വർഗ്ഗം:സസ്തനികൾ എന്ന മാതൃവർഗ്ഗത്തിൽ ഉൾപ്പെടുത്തുക. വിവിധയിനം എലികളുടെ താളിൽ മാത്രം വർഗ്ഗം:എലികൾ ചേർക്കുക. കൂടാതെ വർഗ്ഗം:എലികൾ എന്ന താളിനകത്ത് ഈ വർഗ്ഗത്തിലെ പ്രധാനലേഖനം എലി ആണെന്ന് {{main}} ഉപയോഗിച്ച് നൽകുകയുമാകാം. വർഗ്ഗം:കുരങ്ങുകൾ ഇപ്രകാരമാണ് വർഗ്ഗീകരിച്ചിരിക്കുന്നത്. അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. --Vssun (സുനിൽ) 16:17, 23 ജൂൺ 2010 (UTC)Reply

@സുനിൽ   --ജുനൈദ് | Junaid (സം‌വാദം) 04:10, 24 ജൂൺ 2010 (UTC)Reply
എലി എന്ന താളിൽ ഇതും കാണുക എന്ന വിഭാഗത്തിൽ എലികളുടെ പട്ടിക എന്ന രീതിയിൽ ആ വർഗ്ഗത്തിലേക്ക് കണ്ണി ചേർക്കാവുന്നതാണ്. അതിനു വേണ്ടീ, എലി എന്ന താളിനെ എലികൾ എന്ന വർഗ്ഗത്തിൽ ഉൾപ്പെടുത്തേണ്ടതില്ല. --Vssun (സുനിൽ) 07:49, 4 സെപ്റ്റംബർ 2011 (UTC)Reply

വിശേഷദിനങ്ങൾ

തിരുത്തുക

വിശേഷദിനങ്ങൾക്ക് അതാത് ദിനത്തിന്റെ വർഗ്ഗം ഇടാമോ? അതായത് 'ഒക്ടോബർ 20' ലോക ഓസ്റ്റിയോപൊറോസിസ് ദിനമാണ് , ആ ലേഖനത്തിന്റെ വർഗ്ഗം ഒക്ടോബർ 20 കൊടുക്കാമോ? -- Raghith 16:59, 11 നവംബർ 2011 (UTC)Reply

ആംഗലേയ ലേഖനത്തിൽ Categories:October observances എന്നും ആ വർഗ്ഗത്തിന്റെ മാതൃവർഗ്ഗം Observances by month, October എന്നുമാണ്.--ഷാജി 00:18, 12 നവംബർ 2011 (UTC)Reply
വിശേഷദിനങ്ങൾ എന്ന വർഗ്ഗം നിലവിലുണ്ട്, . "ഒക്ടോബർ 20" എന്ന വർഗ്ഗത്തിൽ പെടുത്താവുന്ന താളുകൾ ഏതൊക്കെയാണ് ?,-- Raghith 05:03, 12 നവംബർ 2011 (UTC)Reply

Essay

തിരുത്തുക

Essay യുടെ വർഗ്ഗം എന്താകണം; പ്രബന്ധങ്ങൾ എന്നോ , ഉപന്യാസങ്ങൾ എന്നോ ? അൺ‌ടു ദിസ് ലാസ്റ്റ് എന്ന താൾ പ്രബന്ധസമാഹാരമാണ് . -- Raghith 17:25, 16 നവംബർ 2011 (UTC)Reply

ബി.സി വർഷ നിർമ്മാണം

തിരുത്തുക

ബി സിയിലെ വർഷങ്ങളിലെ ജനിച്ചവരുടെയും മരിച്ചവരുടെയും കോമൺസുമായി ബന്ധിപ്പിക്കുന്നതിനെ പറ്റിയും വർഷങ്ങൾ നിർമ്മിക്കുന്നതിനെ പറ്റിയും വ്യക്തമായ മാർഗനിർദേശങ്ങൾ ഇല്ല.
1.1234 ബി സിയിൽ ജനിച്ചവർ
2.ബി സി 1234-ൽ ജനിച്ചവർ,മരിച്ചവർ
3.1234 ബി.സി.യിൽ ജനിച്ചവർ
ഇവയിൽ ഏത് സ്വീകരിക്കാം 1,3 കൂടുതൽ സെർച്ച് ചെയ്യാൻ നല്ലത്.എഴുത്ത് എങ്ങനെയെന്നതിനു വ്യക്തത വേണം.ബി.സിക്ക് ഇടയ്ക്ക് കുത്ത്,സ്പേസ് ഇവയെ പറ്റി വ്യക്തത വേണം.അഭിപ്രായ സമന്വയത്തിനു സമർപ്പിക്കുന്നു--അജിത്ത്.എം.എസ് (സംവാദം) 04:58, 4 ജൂലൈ 2015 (UTC)Reply

രണ്ടാമത്തെ ഓപ്ഷനു സമാനമായി ബി.സിക്ക് ഇടയ്ക്ക് കുത്തോടുകൂടി ആർക്കിമിഡീസ്‌ (ബി.സി. 287-ൽ ജനിച്ചവർ, ബി.സി. 212-ൽ മരിച്ചവർ), അലക്സാണ്ടർ ചക്രവർത്തി ( വർഗ്ഗം:ബി.സി. 323-ൽ മരിച്ചവർ) എന്നീ താളുകളിൽ ഉപയോഗിച്ചിരിക്കുന്നതായി കാണുന്നു. സെർച്ച് ചെയ്യുമ്പോൾ വർഗ്ഗം:ബി.സി. 323 എന്നു റ്റൈപ് ചെയ്താൽ മാത്രമേ ഫലം കിട്ടുകയുള്ളൂ, സെർച്ച് ചെയ്യുമ്പോൾ വർഗ്ഗം:123 എന്ന് റ്റൈപ് ചെയ്യുമ്പോൾ 123, 123 ബി.സി എന്നിവയിൽ തുടങ്ങുന്ന ഫലങ്ങൾ ലഭിക്കണമെങ്കിൽ മൂന്നാമത്തെ ഓപ്ഷൻ നല്ലതായിരിക്കും. ഒരുപക്ഷേ പുതിയ ഉപയോക്താക്കൾക്ക് മൂന്നാമത്തെ ഓപ്ഷൻ ആയിരിക്കും എളുപ്പം എന്ന് കരുതുന്നു --ഷാജി (സംവാദം) 16:14, 29 ജൂലൈ 2015 (UTC)Reply

  മൂന്നാമത്തെ ഓപ്ഷൻ ഉപയോഗിക്കാം--അജിത്ത്.എം.എസ് (സംവാദം) 16:48, 29 ജൂലൈ 2015 (UTC)Reply

"വിക്കിപദ്ധതി/വർഗ്ഗം" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.