ഈ പദ്ധതിയിൽ പ്രവർത്തിക്കുന്നവർ , അപൂർണ്ണലേഖനങ്ങൾ എന്ന വർഗ്ഗത്തെ ലെഖനങ്ങളിൽ നിന്നു് മോചിപ്പിച്ചു് അതിനെ മാതൃവർഗ്ഗമാക്കുകയാണു് ആദ്യം ചെയ്യേണ്ടതു്. എല്ലാ അപൂർണ്ണലേഖനങ്ങളേയും അതാതു് വിഷയത്തിലുള്ള സബ് കാറ്റഗറിയിലാക്കുകയാണു് വേണ്ടതു്. ജ്യോതിശാസ്ത്രവിഭാഗത്തിലുള്ള അപൂർണ്ണലേഖനങ്ങൾ കിട്ടിയാൽ അതു് ജ്യോതിശാസ്ത്രം പദ്ധതിക്കു് ഇപ്പോൾ തന്നെ ഉപകാരമാകും. --Shiju Alex|ഷിജു അലക്സ് 15:19, 13 ജൂലൈ 2009 (UTC)Reply

കുറച്ചു ഫലകങ്ങൾ നിർമ്മിച്ചു വച്ചിട്ടുണ്ടെങ്കിലും ഒരുപാട് ബാക്കിയുണ്ട്. --ജുനൈദ് (സം‌വാദം) 15:25, 13 ജൂലൈ 2009 (UTC)Reply
പുതിയ അപൂർണ്ണം ഫലകങ്ങൾ നിർമ്മിക്കുമ്പോൾ ഇംഗ്ലീഷ് പേരുകൾ കൂടി നല്കാൻ ശ്രമിക്കുക. ഇംഗ്ലീഷ് പേരുകൾ ഇംഗ്ലീഷ് വിക്കിയിലേതിനു സമാനമാകണം. പേരിടൽ സമ്പ്രദായത്തിന് ഇംഗ്ലീഷ് വിക്കിയിൽ ഒരു മാനകീകരണം ഉണ്ട്. അതുപോലൊന്ന് ഇവിടെയും വേണം. ഉദാഹരണമായി ഫലകത്തിന്റെ പേരിൽ രണ്ട് വാക്കുകൾ കൂടിച്ചേരുമ്പോൾ സ്പേസ് ഇടാതെ ഡാഷ് ഇടുക പോലുള്ളവ. {{അപൂർണ്ണ ജീവചരിത്രം}} പോലുള്ള ഫലകങ്ങൾ കൊണ്ട് ഈ പദ്ധതി ഉദ്ദേശിക്കുന്ന ഫലകം ലഭിക്കുമോ എന്ന് സംശയമുണ്ട്. പകരം {{mathematician-stub}} പോലുള്ള ഫലകങ്ങൾ നിർമ്മിക്കണം. അപ്പോൾ മാത്രമേ ഓരോ വിഷയത്തിൽ തല്പരരായവർക്ക് കൂടുതൽ സംഭാവനകൾ നല്കാൻ സാധിക്കൂ. --സിദ്ധാർത്ഥൻ 10:05, 15 ജൂലൈ 2009 (UTC)Reply
{{അപൂർണ്ണ ജീവചരിത്രം}} ഈ ഫലകം മുൻപേ നിർമ്മിച്ചിരുന്നവയാണ്‌. അപൂർണ്ണ ലേഖനങ്ങളിലെ ഉപവർഗ്ഗങ്ങളിൽ ചേർക്കാൻ ആവശ്യമായ ഫലകങ്ങൾ ഇതുവരെ നിർമ്മിക്കപ്പെട്ടിട്ടില്ല. ഇന്ത്യയുടെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട കുറച്ചെണ്ണം നിർമ്മിച്ചു, ഇനിയും ഒരു പാടുണ്ട് പണി. താങ്കൾക്കും സഹായിക്കാമല്ലോ --ജുനൈദ് (സം‌വാദം) 10:19, 15 ജൂലൈ 2009 (UTC)Reply
തീർച്ചയായും. വർഗ്ഗം പദ്ധതിയുടെ ഭാഗമായി അപൂർണ്ണലേഖനങ്ങളുടെ ഒരു വർഗ്ഗീകരണം നടത്താൻ ഞാൻ ഉദ്ദേശിച്ചിരുന്നു. അന്ന് മനസ്സിലാക്കിയ ചില കാര്യങ്ങളാണ് മുകളിൽ പറഞ്ഞത്. ലേഖനങ്ങളിലേക്ക് ഫലകങ്ങൾ ഉൾപ്പെടുത്തുന്നതിന് മുമ്പ് ഫലകങ്ങൾ നിർമ്മിക്കുന്നതിനുള്ള നിബന്ധനകളും മാനദണ്ഡങ്ങളും നിർവചിക്കേണ്ടതുണ്ട്. തലക്കെട്ടിന്റെ ശൈലിയാണ് അതിൽ പ്രധാനം. ഇംഗ്ലീഷ് വിക്കി ഇതുസംബന്ധിച്ച് തുടരുന്ന നയങ്ങൾ നമുക്കും പിന്തുടരാവുന്നതാണ്. ഒരു പദ്ധതിയായി മാറുമ്പോൾ അതിന് ശരിയായി അലകും പിടിയും വേണമെന്നാണ് എന്റെ പക്ഷം. --സിദ്ധാർത്ഥൻ 10:33, 15 ജൂലൈ 2009 (UTC)Reply

ഇംഗ്ലീഷ് വിക്കിയിലെ ഇതേ പദ്ധതിപ്രകാരം നിർമ്മിച്ച ഫലകങ്ങൾ അതേ പേരിൽ ഉപയോഗിക്കുകയാണ്‌ ഇപ്പോൾ ചെയ്യുന്നത്. വർഗ്ഗം:Stub templates ഇവിടെ കാണാം ഇതുവരെയുള്ളവ. അവയേയും വർഗ്ഗീകരിക്കേണ്ടി വരും ;) --ജുനൈദ് (സം‌വാദം) 10:37, 15 ജൂലൈ 2009 (UTC)Reply

പേരിന്റെ ശൈലി

തിരുത്തുക

ശാസ്ത്രവുമായി ബന്ധപ്പെട്ട അപൂർണ്ണ വർഗ്ഗത്തിൽ ശാസ്ത്രസംബന്ധിയായ, ജീവശാസ്ത്രസംബന്ധിയായ എന്നിങ്ങനെ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. തച്ചന്റെ മകൻ പറഞ്ഞതുപോലെ ആ രീതി ഒതുക്കമുള്ളതാണ്‌. --ജുനൈദ് (സം‌വാദം) 13:25, 16 ജൂലൈ 2009 (UTC)Reply

എന്റെ ഓട്ട് 'ശാസ്ത്രം സംബന്ധിച്ച'-യ്ക്കാണ്‌!--തച്ചന്റെ മകൻ 13:46, 16 ജൂലൈ 2009 (UTC)Reply

എന്റെ അഭിപ്രായം (X)മായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌ എന്നിങ്ങനെ ഉപയോഗിക്കുവാനാണ്‌ - ശാസ്ത്രസംബന്ധിയായ എന്നതിന് ഒതുക്കമുണ്ടെങ്കിലും എല്ലാ context-ലും ഉപയോഗിക്കാൻ പറ്റമോ എന്നറിയില്ല, ഉദാ:
  • കേരളത്തിലെ നദികളുമായി ബന്ധപ്പെട്ടുള്ള ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു പൂർത്തിയാക്കാൻ സഹായിക്കുക.--ഷാജി 15:05, 16 ജൂലൈ 2009 (UTC)Reply

ഷാജി പറഞ്ഞത് ഫലകക്കുറിപ്പിൽ ശരി. വർഗ്ഗം ഒതുങ്ങേണ്ടതാണ്‌.

ശാസ്ത്രം സംബന്ധിച്ച

ശാസ്ത്രവുമായി ബന്ധപ്പെട്ട

-പ്രതിഗ്രാഹികാപ്രത്യയം എല്ലായിടത്തും ഒഴിവാക്കാനാവില്ലെങ്കിലും ആകുന്നിടത്ത് ഒഴിവാക്കാമെന്നാണ്‌ എന്റെ പക്ഷം. ഇനി അല്ലെങ്കിലും കുഴപ്പമില്ല.

ഇന്ത്യയെ സംബന്ധിച്ച

ഇന്ത്യയുമായി ബന്ധപ്പെട്ട

ഒരു ചിഹ്നസ്ഥലം കുറഞ്ഞാൽ അത്രയെങ്കിലും നല്ലത്.

ഇത്രയൊന്നും വേണ്ട; ഇന്ത്യ-അപൂർണ്ണം എന്നെഴുതിയാൽ മനസ്സിലാകില്ലേ എല്ലാവർക്കും? India stub എന്നല്ലേ ഉള്ളൂ ഇംഗ്ലീഷിൽ വർഗ്ഗത്തിനും ഫലകത്തിനും. പൂർണ്ണ(എന്നുകരുതുന്ന)ലേഖനങ്ങൾക്ക് ഇന്ത്യയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എന്നല്ലല്ലോ വർഗ്ഗം - 'ഇന്ത്യ' എന്നു മാത്രമല്ലേ--തച്ചന്റെ മകൻ 15:56, 16 ജൂലൈ 2009 (UTC)Reply

എന്നാൽ അപൂർണ്ണം- എന്ന് എല്ലാത്തിന്റെയും മുൻപിൽ ചേർക്കുന്നതിനെ പറ്റി എന്തുപറയുന്നു. ഉദാഹരണങ്ങൾ: അപൂർണ്ണം-ജീവശാസ്ത്രം, അപൂർണ്ണം-സസ്യം, അപൂർണ്ണം-ഗണിതജ്ഞർ, അപൂർണ്ണം-സോഫ്റ്റ്‌വെയർ, അപൂർണ്ണം-ഇന്ത്യൻ ഭൂമിശാസ്ത്രം. --ജുനൈദ് (സം‌വാദം) 18:28, 16 ജൂലൈ 2009 (UTC)Reply

അപൂർണ്ണം എന്നു മാത്രം മതിയോ എന്ന കാര്യത്തിൽ സംശയമുണ്ട്. അപൂർണ്ണലേഖനങ്ങൾ എന്നു തന്നെ വേണമെന്നാണ് എൻറെ പക്ഷം. അതായത് ഒന്നുകിൽ ഇന്ത്യ - അപൂർണ്ണലേഖനങ്ങൾ അല്ലെങ്കിൽ അപൂർണ്ണലേഖനങ്ങൾ - ഇന്ത്യ. ആദ്യത്തെ ശൈലിയായിരിക്കും നല്ലത്. ഇടയ്ക്കുള്ള ഹൈഫന് മുന്നിലും പിന്നിലും സ്പേസ് വേണോ വേണ്ടയോ എന്നും തീരുമാനിക്കണം. ഈ രീതി അവലംബിക്കുകയാണെങ്കിൽ അപൂർണ്ണലേഖനവുമായി ബന്ധപ്പെട്ട ഏത് ലേഖനങ്ങൾക്കും ഇതേ ശൈലി തന്നെ പിന്തുടരുകയും വേണം. അതായത് ഗണിതശാസ്ത്രജ്ഞർ - അപൂർണ്ണലേഖനങ്ങൾ, മനശ്ശാസ്ത്രജ്ഞർ - അപൂർണ്ണലേഖനങ്ങൾ എന്നിങ്ങനെ. --സിദ്ധാർത്ഥൻ 05:03, 17 ജൂലൈ 2009 (UTC)Reply
  •   അനുകൂലിക്കുന്നു - സിദ്ധാർത്ഥനോട് യോജിക്കുന്നു. ഇനി നിലവിലുള്ള അപൂർണ്ണലേഖനങ്ങവർഗ്ഗങ്ങളിലേക്കും 'അപൂർണ്ണ ലേഖനങ്ങൾ' എന്ന വിട്ടെഴുത്തിലേക്കും ബോട്ടോടിക്കുകയല്ലേ? --തച്ചന്റെ മകൻ 17:56, 17 ജൂലൈ 2009 (UTC)Reply
  •   ഇതിനു ബോട്ടിന്റെ ആവശ്യമുണ്ടോ?. ഫലകത്തിൽ വർഗ്ഗം മാറ്റുന്നതോടെ അവ ഉപയോഗിക്കുന്ന എല്ലാ താളുകളും താനെ ആ വർഗ്ഗത്തിൽ വരുമല്ലോ. വർഗ്ഗം താൾ മായ്ക്കേണ്ടി വരും. അത്രയല്ലേ ഉള്ളൂ --ജുനൈദ് (സം‌വാദം) 03:56, 18 ജൂലൈ 2009 (UTC)Reply
  •   ഇതു് നല്ല ഒരു പരിഹാരം ആണു്. ലേഖനങ്ങളിൽ വർഗ്ഗം ചെർക്കുന്നവർ ഇതിനെക്കുറിച്ചു് ബോധവാന്മാരാവുക എംന്നതാണു് പ്രധാനം. അതില്ലാത്തതു് കൊണ്ടാണു് ഒരേ കാര്യം സൂചിപ്പിക്കാൻ 2-3 വർഗ്ഗം ഉണ്ടാക്കപ്പെടുന്നതു്. --Shiju Alex|ഷിജു അലക്സ് 10:46, 18 ജൂലൈ 2009 (UTC)Reply
  •  ഇംഗ്ലീഷിൽ Template:Bio-stub എന്ന ശൈലിയാണ്‌ , അതുപോലെ, ഹൈഫന് മുന്നിലും പിന്നിലും സ്പേസ് ഇല്ലാതിരിക്കുന്നതല്ലേ നല്ലത്? ഇന്ത്യ-അപൂർണ്ണലേഖനങ്ങൾ എന്നത് കൊള്ളാം. ഇന്ത്യൻ ഭൂമിശാസ്ത്രം-അപൂർണ്ണലേഖനങ്ങൾ എന്നു മതിയോ അതോ ഇന്ത്യയുടെ ഭൂമിശാസ്ത്രം-അപൂർണ്ണലേഖനങ്ങൾ എന്നു വേണമോ? (ഒന്നിലധികം പദങ്ങൾ ഉണ്ടെങ്കിൽ ?)അല്ലെങ്കിൽ ഇന്ത്യ-ഭൂമിശാസ്ത്രം-അപൂർണ്ണലേഖനങ്ങൾ??--ഷാജി 23:06, 19 ജൂലൈ 2009 (UTC)Reply
  •  വർഗ്ഗങ്ങളിൽ സാധാരണ ഒന്നിലധികം വാക്കുകൾക്കിടയിൽ സ്പേസ് ചേർക്കുന്ന രീതി തന്നെ ഇവിടെയും മതി എന്ന് തോന്നുന്നു. അപൂർണ്ണലേഖനങ്ങളാണ് എന്ന് സൂചിപ്പിക്കുവാൻ ഹൈഫൻ ഇട്ട് അപൂർണ്ണലേഖനങ്ങൾ എന്ന് ചേർക്കുന്നു. ഇനി സ്പേസ് വേണമോ വേണ്ടയോ എന്ന കാര്യത്തിൽ ഒരു തീരുമാനത്തിലെത്തണം, ഒന്നുകിൽ ഇന്ത്യൻ ഭൂമിശാസ്ത്രം-അപൂർണ്ണലേഖനങ്ങൾ അല്ലെങ്കിൽ ഇന്ത്യൻ ഭൂമിശാസ്ത്രം - അപൂർണ്ണലേഖനങ്ങൾ. ഇനി ഇവിടെ ഷാജി സൂചിപ്പിച്ച ഒരു കാര്യം വർഗ്ഗങ്ങളിൽ ഇന്ത്യൻ വേണമോ അതോ ഇന്ത്യയിലെ മതിയോ എന്നതിനെക്കുറിച്ച്, ഈ ആശയകുഴപ്പത്തെപ്പറ്റി കുറച്ച് ദിവസം മുൻപ് ശൈലീപുസ്തകത്തിന്റെ സം‌വാദത്തിൽ ഞാൻ ഒരു കുറിപ്പിട്ടിരുന്നു ഒരാളൊഴികെ ആരും ഒന്നും കമന്റിയിരുന്നില്ല (ശരിക്കും വർഗ്ഗം പദ്ധതിയിലായിരുന്നു കുറിപ്പിടേണ്ടിയിരുന്നത്). മുൻപ് ഭൂമിശാസ്ത്ര ലേഖനങ്ങൾ വർഗ്ഗീകരിക്കുമ്പോൾ രണ്ട് വിധത്തിലുമുള്ള വർഗ്ഗങ്ങൾ നിലവിലുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഉദാ:- വർഗ്ഗം:യൂറോപ്പിലെ നഗരങ്ങൾ, വർഗ്ഗം:യൂറോപ്യൻ നഗരങ്ങൾ --ജുനൈദ് (സം‌വാദം) 03:34, 20 ജൂലൈ 2009 (UTC)Reply
  •   ഇക്കാര്യത്തിൽ മലയാള വിഭക്തിപ്രത്യയം സ്വീകരിക്കണമെന്നാണ് എന്റെ അഭിപ്രായം. ഉദാഹരണമായി ഈജിപ്ത് വരുമ്പോൾ നാമെന്തു ചെയ്യും? ഈജിപ്ത് എന്നാണ് നാമെഴുതുന്നത്. ഈജിപ്റ്റ്യൻ, ഈജിപ്ഷ്യൻ, ഈജിപ്ത്യൻ,... ? അതേസമയം ൻറെ, ഉടെ തുടങ്ങിയ മലയാള പ്രത്യയങ്ങൾ ഉപയോഗിക്കുമ്പോൾ ഈ പ്രശ്നം പരിഹരിക്കാം. ഈജിപ്തിൻറെ, ഇന്ത്യയുടെ, ഇറ്റലിയുടെ തുടങ്ങി. ഇക്കാര്യം ശൈലീ സംവാദത്തിലും നല്കാം. പിന്നെ ഷാജി പറഞ്ഞ സ്പേസിൻറെ പ്രശ്നം. ഫലകത്തിൻറെ പേരിൽ ഹൈഫന് മുമ്പും പിമ്പും സ്പേസ് വേണ്ടതില്ല. എന്നാൽ വർഗ്ഗത്തിൻറെ പേരിൽ സ്പേസ് വേണമെന്നാണ് എന്റെ അഭിപ്രായം. --സിദ്ധാർത്ഥൻ 03:54, 20 ജൂലൈ 2009 (UTC)Reply
  •   ഫലകങ്ങളുടെ പേരുകൾ തൽക്കാലം ഇംഗ്ലീഷിൽ തന്നെയിരിക്കട്ടെ അല്ലേ. അപൂർണ്ണ വർഗ്ഗങ്ങൾ ഭൂമിശാസ്ത്രം - അപൂർണ്ണലേഖനങ്ങൾ, ജീവചരിത്രം - അപൂർണ്ണലേഖനങ്ങൾ, അഭിനേതാക്കൾ - അപൂർണ്ണലേഖനങ്ങൾ എന്നിങ്ങനെയാകാം --ജുനൈദ് (സം‌വാദം) 09:03, 20 ജൂലൈ 2009 (UTC)Reply

പേരിന്റെ ശൈലി 2

തിരുത്തുക

അപൂർണ്ണ, ലേഖനങ്ങൾ എന്നിവയുടെ ഇടയിൽ സ്പേസ് വേണോ വേണ്ടേ? ഇപ്പോൾ രണ്ടും കാണുന്നു. അതാ -- റസിമാൻ ടി വി 15:53, 26 ജൂലൈ 2009 (UTC)Reply

സ്പേസ് വേണ്ടതില്ല. ജുനൈദ് ഇപ്പോൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നവയിൽ സ്പേസ് നൽകുന്നില്ല. പഴയവ പുതിയ രീതിയിലേക്ക് മാറ്റേണ്ടതുണ്ട്. മാതൃവർഗ്ഗമായ വർഗ്ഗം:അപൂർണ്ണ ലേഖനങ്ങൾ മാറ്റണം. --സിദ്ധാർത്ഥൻ 16:06, 26 ജൂലൈ 2009 (UTC)Reply

ഒന്നിലധികം അപൂർണ്ണ ഫലകങ്ങൾ വേണോ?

തിരുത്തുക

ഉദാ:w:Kuzhal എന്ന താളിൽ stub ഫലകങ്ങൾ 3 എണ്ണം കാണുന്നു. {{woodwind-instrument-stub}}, {{india-music-stub}}, {{Kerala-stub}} --ഷാജി 22:43, 14 ഓഗസ്റ്റ് 2009 (UTC)Reply


ശരിയായ കാറ്റഗറികൾ ആണെങ്കിൽ അങ്ങനെ ചെയ്യുന്നതാണു് നല്ലതു്. പ്രത്യേകിച്ചു് വിക്കിയിലെ ലേഖനങ്ങളുടെ എണ്ണം വളരെ കൂടുകയും ഓരോ ലേഖനത്തിനും കിട്ടുന്ന ശ്രദ്ധ കുറഞ്ഞ് കൊണ്ടിരിക്കുന്ന അവസരത്തിൽ‌. ഒരു വിഷത്തിൽ അപ്‌ഡേറ്റ് ചെയ്യാൻ ആളുകൾ ഇല്ലെങ്കിൽ മറ്റൊന്നിൽ ശ്രദ്ധ കിട്ടുമല്ലോ. ഇതിലെ പക്ഷെ കേരളസ്റ്റബ് അത്ര യോജിക്കുന്നില്ല എന്നാണു് തോന്നുന്നതു്. ബാക്കി സ്റ്റബുകൾ ഓക്കെ. --Shiju Alex|ഷിജു അലക്സ് 02:40, 15 ഓഗസ്റ്റ് 2009 (UTC)Reply

ചില അവസരങ്ങളിൽ അങ്ങിനെ ചേർക്കേണ്ടി വരും എന്ന് മനസിലായിട്ടുണ്ട്. എന്നാലും വളരെ കുറച്ച് ലേഖനങ്ങളിൽ മാത്രമേ അതിന്റെ ആവശ്യം വരുകയുള്ളൂ. --ജുനൈദ് (സം‌വാദം) 03:22, 15 ഓഗസ്റ്റ് 2009 (UTC)Reply

കൺഫ്യൂഷൻ

തിരുത്തുക

{{struct-stub}} എന്ന ഫലകം വർഗ്ഗം:കെട്ടിടങ്ങൾ - അപൂർണ്ണലേഖനങ്ങൾ എന്ന വർഗ്ഗത്തിലേക്ക് ചേർക്കാനായിരുന്നു നൽകിയത്. വർഗ്ഗം:പാലങ്ങൾ - അപൂർണ്ണലേഖനങ്ങൾ, വർഗ്ഗം:അണക്കെട്ടുകൾ - അപൂർണ്ണലേഖനങ്ങൾ തുടങ്ങിയവ അതിന്റെ ഉപവർഗ്ഗമായി വരുകയും വേണം, പക്ഷെ structure എന്ന പദത്തിന് കെട്ടിടങ്ങൾ ശരിയാവിലല്ലോ!, ചേരുന്ന വല്ല മലയാള പദവും നിർദ്ദേശിക്കാമോ? --ജുനൈദ് (സം‌വാദം) 07:09, 15 ഓഗസ്റ്റ് 2009 (UTC)Reply

structures = സംരചനകൾ (structures) എന്ന് സർ‌വ്വവിജ്ഞാനകോശത്തിൽ കണ്ടു. അണക്കെട്ട് എന്ന ലെഖനം കാണൂ. --Shiju Alex|ഷിജു അലക്സ് 07:15, 15 ഓഗസ്റ്റ് 2009 (UTC)Reply
നിർമ്മിതികൾ എന്നു പോരേ? --സിദ്ധാർത്ഥൻ 07:18, 15 ഓഗസ്റ്റ് 2009 (UTC)Reply

നിർമ്മിതികൾ ആണു് പെട്ടെന്ന് മനസ്സിലാകുന്ന വാക്കെന്ന് തോന്നുന്നു. --Shiju Alex|ഷിജു അലക്സ് 07:33, 15 ഓഗസ്റ്റ് 2009 (UTC)Reply

സം‌രചനകളേക്കാൾ നിർമ്മിതികൾ എന്നുപയോഗിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നുന്നു. --ജുനൈദ് (സം‌വാദം) 07:51, 15 ഓഗസ്റ്റ് 2009 (UTC)Reply

നിർമ്മിതികൾ --ജുനൈദ് (സം‌വാദം) 08:29, 15 ഓഗസ്റ്റ് 2009 (UTC)Reply

അപൂർണലേഖനം സ്റ്റബ് - മാനദണ്ഡം എന്താണ് ?

തിരുത്തുക

പൊതുവായ ഒരു സംശയം: വിക്കിപ്പീഡിയയിൽ “അപൂർണം” എന്ന ഫലകം പതിപ്പിക്കാനുള്ള മാനദണ്ഡം എന്താണ് ? സാമാന്യബോധത്തിന്റെയടിസ്ഥാനത്തിൽ നോക്കുമ്പോൾ stub എന്ന് മിക്ക എഡിറ്റർമാർക്കും തോന്നുന്ന ലേഖനങ്ങളുടെ കാര്യത്തിലാണെങ്കിൽ പോലും ഒരു വസ്തുനിഷ്ഠമാനദണ്ഡം consensus ആയി അംഗീകരിച്ചിട്ടുണ്ടോ? അതായത് ഇത്ര വരികൾ മാത്രമുള്ള ലേഖനം, ഇത്ര ഉപശീർഷകങ്ങളുള്ള ലേഖനം, അവലംബം ചേർക്കാത്ത ലേഖനം എന്നിങ്ങനെ വല്ല മാനദണ്ഡവും ? എന്റെ ചോദ്യത്തിന്റെ പശ്ചാത്തലം ഈ ലേഖനവും, ഈ ലേഖനവും ആണ്. ഇവ ഈയിടെ വിപുലീകരിച്ച് ആവശ്യമായ റെഫറൻസുകളും ഉപശീർഷകങ്ങളുമൊക്കെ നൽകിക്കഴിഞ്ഞവയാണ്. ഇവയെ ഇനിയും സ്റ്റബ്ബുകളായി കരുതേണ്ടതുണ്ടോ ? സ്റ്റബ് ഫലകം മായ്ക്കാൻ സാധാരണ എഡിറ്റർമാർക്ക് അധികാരമുണ്ടോ ? --സൂരജ് | suraj 16:31, 19 സെപ്റ്റംബർ 2010 (UTC)Reply

ഈ ചോദ്യം ഇവിടെ വീണ്ടും ഉന്നയിച്ചിട്ടുണ്ട്. ചർച്ച അവിടെയാവാമെന്ന് തോന്നി --സൂരജ് | suraj 02:00, 20 സെപ്റ്റംബർ 2010 (UTC)Reply
"വിക്കിപദ്ധതി/അപൂർണ്ണ ലേഖനങ്ങളുടെ ക്രമീകരണം" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.