നമസ്കാരം Mallumon !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- റസിമാൻ ടി വി 15:07, 28 നവംബർ 2009 (UTC)Reply

സൂഫിയ മഅദനി തിരുത്തുക

സൂഫിയ മഅദനി എന്ന താളിൽ താങ്കൾ വരുത്തിയ ചില തിരുത്തുകൾ ഒഴിവാക്കിയിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ. പകർപ്പവാകശമുള്ള രേഖകളോ വിവരങ്ങളോ അതേപടി വിക്കിപീഡിയയിലേക്ക് പകർത്താൻ പാടില്ല. വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല എന്ന താൾ കൂടി വായിക്കുക. --സിദ്ധാർത്ഥൻ 04:23, 20 ഡിസംബർ 2009 (UTC)Reply

സരി സർ, പക്ഷെ ഇത് എന്രെ വാക്കുകൾ വച്ചെഴുതത്തില്ലെ ? മാത്ര്യുഭുമി വായിച്ച് ആ‍്ശയം സ്വന്തം വാക്കുകളീൽ എഴുതരുതോ ?— ഈ തിരുത്തൽ നടത്തിയത് Mallumon (സംവാദംസംഭാവനകൾ)


സുഹൃത്തേ, ഔപചാരിക സംബോധനകൾ വിക്കിയിൽ ആവശ്യമില്ല. കൂടാതെ സംവാദതത്തിന് മറുപടി നല്കുമ്പോൾ അതാത് ഉപയോക്താക്കളുടെ സംവാദത്താളിൽ നൽകാൻ ശ്രമിക്കുക. സംവാദത്താളുകളിൽ അഭിപ്രായപ്രകടനം നടത്തുമ്പോൾ ഒപ്പു വെക്കാനും ശ്രമിക്കുക. ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- സിദ്ധാർത്ഥൻ 05:19, 20 ഡിസംബർ 2009 (UTC)Reply


വാർത്തകളും മറ്റും അതേപടി വിക്കി ലേഖനങ്ങളിൽ റിപ്പോർട്ട് ചെയ്യേണ്ട ആവശ്യമില്ല. വിജ്ഞാനകോശ സ്വഭാവമുള്ള വിവരങ്ങൾ മാത്രമേ വിക്കിപീഡിയയിൽ നല്കേണ്ടതുള്ളൂ. കൂടാതെ പ്രസക്തമായ കണ്ണികൾ മാത്രമേ പുറത്തേക്കുള്ള കണ്ണിയായി നല്കേണ്ടതുള്ളൂ. ഇക്കാരണങ്ങളാൽ താങ്കൾ സൂഫിയ മഅദനി, നായർ എന്നീ താളുകളിൽ വരുത്തിയ മാറ്റങ്ങൾ പൂർവരൂപത്തിലേക്ക് മാറ്റുന്നു. --സിദ്ധാർത്ഥൻ 05:24, 20 ഡിസംബർ 2009 (UTC)Reply
മാതൃഭൂമിക്ക് തെറ്റുപറ്റുമോ ഇല്ലയോ എന്നതല്ല നമ്മുടെ വിഷയം. ഒരു കേസ് സംബന്ധമായ വിവരങ്ങൾ നല്കുമ്പോൾ രേഖപ്പെടുത്തപ്പെടുന്ന കാര്യങ്ങൾ ചേർക്കുന്നതാണ് ഉചിതം. സൂഫിയ മഅദനി അറസ്റ്റ് ചെയ്യപ്പെട്ടുവെന്നത് രേഖയാണ്. അത് കളമശ്ശേരി ബസ് കത്തിക്കൽ സംഭവവുമായി ബന്ധപ്പെട്ടുമാണ്. അവരുടെ മറ്റു കുറ്റങ്ങളിലെ പങ്കുകൾ ഇപ്പോഴും അന്വേഷണ വിഷയമാണ്. അതിൽ ഒരു അന്തിമതീരുമാനം വന്നിട്ടില്ല.കോടതിയിൽ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടുമില്ല. പോലീസ് പത്രസമ്മേളനത്തിന്റെയോ ഭാഷ്യങ്ങളുടെയോ പത്രകട്ടിംഗുകൾ ധൃതികൂട്ടി വിക്കിപീഡിയയിലേക്ക് കയറ്റിവിടേണ്ട ആവശ്യമുണ്ടോ? കൂടുതൽ വസ്തുതകൾ പിന്നിട്ടതിനു ശേഷം രേഖകൾ വന്നതിനുശേഷം മാത്രം വിക്കിപീഡിയയിലിടുകയാണ് വേണ്ടത്. സെൻസേഷണൽ വാർത്തകൾക്കുവേണ്ടി പരക്കം പായുന്ന സ്ഥാപനമല്ല വിക്കിപീഡിയ. ആരോടും മത്സരിച്ച് ആദ്യം വിവരങ്ങൾ നല്കേണ്ട ബാധ്യതയും വിക്കിപീഡിയയ്ക്ക് ഇല്ല. അതിനാൽ ഇത്തരം കുറ്റാരോപണങ്ങൾ ഒരാളുടെ മേൽ ചാർത്തുന്നതിന് മുമ്പ് നമുക്ക് അല്പം കൂടി കാത്തിരിക്കുന്നതല്ലേ നല്ലത്.
സംവാദം താളുകളിൽ ഒപ്പു ചേർക്കാൻ ശ്രദ്ധിക്കുക. --സിദ്ധാർത്ഥൻ 07:05, 20 ഡിസംബർ 2009 (UTC)Reply

ജീവിച്ചിരിക്കുന്ന വ്യക്തികൾ സം‌ബന്ധിച്ചുവരുന്ന ലേഖനങ്ങളെ വിക്കിപീഡിയ സൂക്ഷമായി കൈകാര്യംചെയ്യാനവശ്യപ്പെടുന്നു. കൂടുതൽ അറിയുവാൻ വിക്കിപീഡിയ:ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രങ്ങൾ അല്ലെങ്കിൽ en:Wikipedia:Biographies of living persons കാണുക, ആശംസകളോടെ --ജുനൈദ് | Junaid (സം‌വാദം) 07:30, 20 ഡിസംബർ 2009 (UTC)Reply


സുഫിയ മദനീയെപ്പറ്റി എഴുതിയത് പ്രശ്നമായോ, പത്രമാധ്യമങ്ങളിൽ വന്ന വിവരങ്ങളല്ലേ എഴുതിയത് അവർ തീവ്രവാദി എന്ന് ആരോപണം ഉണ്ട് അതൊരു വസ്തുത് അല്ലെ?Mallumon 11:37, 20 ഡിസംബർ 2009 (UTC)Reply

പേജുകളിൽ കണ്ട കാര്യങ്ങൾ തിരുത്തുക

സുഹൃത്തേ, വിക്കിയിലെ ഒരു ലേഖനത്തിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു എന്നതിനാൽ മറ്റൊന്നിൽ അങ്ങനെ ചെയ്യാം എന്നില്ല. എല്ലാ ലേഖനവും വിവിധ ഉപയോക്താക്കൾക്ക് വിക്കിയുടെ നയങ്ങൾക്കനുസൃതമായി തിരുത്താവുന്നതാണ്. വിക്കി മുറുകെ പിടിക്കുന്ന നയങ്ങൾക്കനുസൃതമായാണ് ലേഖനങ്ങൾ തയ്യാറാക്കേണ്ടത് എന്നു മാത്രം. ഇപ്പോൾ വിക്കിയിലുള്ള ലേഖനങ്ങളെല്ലാം കുറ്റമറ്റതാണെന്ന് അതിനർത്ഥമില്ല. അങ്ങനെയൊരു വാദത്തിന് മുതിരുമെന്ന് തോന്നുന്നുമില്ല. താങ്കൾ സൂചിപ്പിച്ച പേജുകളിൽ അപാകത തോന്നുന്നുവെങ്കിൽ താങ്കൾക്ക് ധൈര്യമായി തിരുത്താവുന്നതാണ്. പിന്നെ സൂഫിയ മഅദനിയുടെ കാര്യത്തിൽ പല കാര്യങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. അത്തരമൊരു സാഹചര്യത്തിൽ വ്യക്തിഹത്യയിലേക്ക് നയിക്കുന്ന രീതിയിൽ എടുത്തുചാടേണ്ട ആവശ്യം വിക്കിക്കില്ല എന്നതിനാലാണ് മുകളിൽ പറഞ്ഞ കാര്യങ്ങൾ സൂചിപ്പിച്ചത്. സൂഫിയ തീവ്രവാദിയാണെന്നോ അല്ലെന്നോ തെളിയിക്കേണ്ട ബാധ്യത എനിക്കില്ല. അവരെ അങ്ങനെ മുദ്ര കുത്തേണ്ട ആവശ്യം വിക്കിയ്ക്കും ഇല്ല എന്നാണെന്റെ വിശ്വാസം. കാര്യങ്ങൾ കൂടുതൽ വ്യക്തമായ ശേഷം മാത്രം ഇത്തരത്തിലുള്ള പ്രയോഗങ്ങൾ ഉപയോഗിക്കുന്നതല്ലേ ഉചിതം. ഇനി എന്തൊക്കെ നയങ്ങളോ മുൻധാരണകളോ ഉണ്ടെങ്കിലും നാമെല്ലാം മനുഷ്യരല്ലേ. അതിനാൽ ജീവിച്ചിരിക്കുന്ന ഒരാൾക്ക് മാനുഷികപരിഗണന കൊടുക്കേണ്ട ആവശ്യമില്ലേ? ഇപ്പോൾ വാർത്ത മാത്രമായി തുടരുന്ന കാര്യങ്ങൾ വസ്തുതയായി മാറുന്നതുവരെയെങ്കിലും നമുക്ക് കാത്തിരിക്കാം. --സിദ്ധാർത്ഥൻ 14:19, 20 ഡിസംബർ 2009 (UTC)Reply

ജീവചരിത്രങ്ങൾ തിരുത്തുക

പ്രിയ സുഹൃത്തേ,

ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രങ്ങളുമായി ബന്ധപ്പെട്ട മാർഗ്ഗരേഖ വായിച്ചുനോക്കിയാൽ നന്നായിരിക്കും. ഈ മാർഗ്ഗരേഖകൾ പാലിക്കാത്ത ലേഖനങ്ങൾ വിക്കിയിലുള്ളതായി കാണുകയാണെങ്കിൽ ധൈര്യശാലിയായി തിരുത്തൽ നടത്തുക. താങ്കളുടെ ഈ ആർജ്ജവം വിക്കിക്ക് സഹായകരമാകട്ടെ. നല്ല ഒരു വിക്കി അനുഭവം ആശംസിക്കുന്നു. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ചോദിക്കാൻ മടിക്കണ്ട. ആശംസകളോടെ -- റസിമാൻ ടി വി 18:28, 20 ഡിസംബർ 2009 (UTC)Reply

വോട്ട് തിരുത്തുക

തമോദ്വാരം എന്ന താളിൽ വോട്ട് ചെയ്തതിനു നന്ദി. പക്ഷേ, താങ്കൾ ചെയ്ത വോട്ട് മലയാളം വിക്കിപീഡിയയിലെ വോട്ടെടുപ്പ് നയപ്രകാരം അസാധുവായി പ്രഖ്യാപിച്ചിരിക്കുന്നു‌. --Anoopan| അനൂപൻ 08:02, 21 ഡിസംബർ 2009 (UTC)Reply

മല്ലുമോൻ, മാറ്റം അവലംബം ചേർത്ത ഭാഗമടക്കം നീക്കം ചെയ്തല്ലോ --ജുനൈദ് | Junaid (സം‌വാദം) 11:41, 26 ഡിസംബർ 2009 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Mallumon,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 07:14, 29 മാർച്ച് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Mallumon

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 14:23, 16 നവംബർ 2013 (UTC)Reply