നമസ്കാരം Rajendu !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Insert-signature.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 07:19, 29 മേയ് 2014 (UTC)

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)

സ്വയം പ്രകാശനംതിരുത്തുക

പ്രിയ സുഹൃത്തേ,

വിക്കിപീഡിയയിൽ, തന്നെക്കുറിച്ച് തന്നെ ലേഖനങ്ങൾ ചേർക്കാറില്ല. ഉപയോക്തൃതാളിൽ ഇത്തരം വിവരങ്ങൾ ചേർക്കാം. ഉപയോക്താവ്:എസ്. രാജേന്ദു മാറ്റം വരുത്തുമല്ലോ? ശുഭദിനം. --- Vijayan Rajapuram {വിജയൻ രാജപുരം} 01:34, 10 ഏപ്രിൽ 2019 (UTC)

I am generally working on indegeneous palm leaf and paper manuscript records, with twenty more publiccations. The books based on these records dont have any other refereces due to this origninality. So kindly maintain these wikipedia pages. I have several replies based on these pages. Please find this source works in bookstalls. Rajendu (സംവാദം) 02:27, 19 ഡിസംബർ 2021 (UTC)
  • സുഹൃത്തേ, മലയാളം വിക്കിപീഡിയയിൽ മലയാളത്തിൽത്തന്നെയെഴുതുമല്ലോ? താങ്കളെഴുതിയ പ്രസിദ്ധീകരണങ്ങളെക്കുറിച്ച് താങ്കൾ തന്നെ വിക്കിയിൽ ലേഖനങ്ങൾ ചേർക്കരുത്. അവ ശ്രദ്ധേയമാണെങ്കിൽ, മറ്റുള്ളവരെഴുതട്ടെ. ഉപയോക്തൃതാളിനും ഇത് ബാധകമാണ്. --Vijayan Rajapuram {വിജയൻ രാജപുരം} 02:48, 19 ഡിസംബർ 2021 (UTC)

ചിത്രങ്ങൾതിരുത്തുക

വിക്കിപീഡിയയിലേയ്ക്ക് സ്വാഗതം. താങ്കൾ കുറേ ചിത്രങ്ങൾ വിക്കിപീഡിയയിൽ അപ്ലോഡ് ചെയ്തിരിക്കുന്നത് കണ്ടു. സംഭാവനകൾക്ക് നന്ദി. എന്നാൽ ചില ചിത്രങ്ങൾക്ക് അടിക്കുറിപ്പായി മനോരമ, മാതൃഭൂമി എന്നൊക്കെ താങ്കൾ കൊടുത്തതായി ശ്രദ്ധിച്ചു. അവ താങ്കൾ എടുത്ത ചിത്രങ്ങൾ അല്ല എന്ന് സംശയം ജനിപ്പിക്കുന്നു. താങ്കൾ സ്വയം എടുത്ത ചിത്രങ്ങൾ മാത്രമേ വിക്കിപീഡിയയിൽ അപ്ലോഡ് ചെയ്യാൻ പാടുള്ളതുള്ളൂ. അല്ലാത്തവ ഒക്കെ പകർപ്പവകാശ ലംഘനങ്ങൾ ആണ്. പ്രത്യേകിച്ച് പത്രങ്ങളിൽ നിന്ന് എടുക്കുന്ന ചിത്രങ്ങൾ വിക്കിപ്പീഡിയയിൽ ഒരു കാരണവശാലും അപ്ലോഡ് ചെയ്യാൻ പാടുള്ളതല്ല.

എന്ത് സംശയം ഉണ്ടെങ്കിലും ചോദിക്കാൻ മടിക്കണ്ട. താങ്കൾക്ക് ഉടമസ്ഥാവകാശം ഇല്ലാത്ത ചിത്രങ്ങൾ ഏതൊക്കെ എന്ന് പറഞ്ഞാൽ അവ വിക്കിപീഡിയയിൽ നിന്ന് മായ്ക്കാൻ സഹായിക്കാം. താങ്കൾ അപ്ലോഡ് ചെയ്ത ചിത്രങ്ങൾ ഇവിടെ കാണാവുന്നതാണ്. --ശ്രീജിത്ത് കെ (സം‌വാദം) 19:15, 6 സെപ്റ്റംബർ 2019 (UTC)

The illustrations given here except two are the works the author. Picture of Pattikkanthodi is well known to every one, published in many brochures, notices and books. Cartoon on Vellinezhi Kalagramam is given by Dr. Vellinezhi Achuthankutty, publsihed in the souvenir on Kalagramam. Rajendu (സംവാദം) 02:22, 19 ഡിസംബർ 2021 (UTC)

താളിന്റെ സോഴ്സ്തിരുത്തുക

ആറങ്ങോട്ടു സ്വരുപം ഗ്രന്ഥവരി - തീരുമാനാംകുന്നു ഗ്രന്ഥവരി എന്ന താൾ താങ്കൾ ഇംഗ്ലീഷ് വിക്കിയിൽ നിന്നും പകർത്തിയതാണോ? ആണെങ്കിൽ ആ ഇംഗ്ലീഷ് വിക്കിയുടെ കണ്ണി ദയവായി ഇവിടെ പറയണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 10:16, 31 ഡിസംബർ 2019 (UTC)

no, it is an indegenous source material, written based on a manuscript Rajendu (സംവാദം) 02:19, 19 ഡിസംബർ 2021 (UTC)

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നുതിരുത്തുക

പ്രിയപ്പെട്ട @Rajendu:

വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.

നന്ദി. ശുഭദിനാശംസകൾ! BGerdemann (WMF) (സംവാദം) 23:53, 1 ജൂൺ 2020 (UTC)

ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.

ലേഖനങ്ങൾ പുനഃപരിശോധിക്കണംതിരുത്തുക

പ്രിയ @Rajendu:, താങ്കളുടെ മലയാളം വിക്കിപീഡിയയിലെ സംഭാവനകൾക്ക് നന്ദി. പക്ഷേ, താങ്കൾ ചേർത്ത ലേഖനങ്ങൾ പലതും ശ്രദ്ധേയതയോ അതല്ലെങ്കിൽ ശ്രദ്ധേയത സ്ഥാപിക്കാനാവശ്യമായ അവലംബങ്ങളോ ഇല്ലാതെയാണ് നിലവിലുള്ളത്. പല താളുകളിലും അവലംബമായി നൽകിയിരിക്കുന്നത് താങ്കൾതന്നെയെഴുതിയതെന്ന് സൂചിപ്പിക്കുന്ന പുസ്തകങ്ങളുടെ കണ്ണികളാണ്, പക്ഷേ, ആ കണ്ണികൾ പ്രവർത്തിക്കാത്തതോ അതല്ലെങ്കിൽ, പുസ്തകം വിലയ്ക്കുവെച്ചിരിക്കുന്ന (?) വെബ്സൈറ്റിന്റെ വിലാസമോ ആണ്. ചിലതിൽ താങ്കളുടെ തന്നെ ഉപയോക്തൃതാളിലേക്കാണ് കണ്ണി. ഇത് വായനക്കാരെ തെറ്റിദ്ധരിപ്പിക്കലാണ്.

അതുപോലെ തന്നെ, ലേഖനങ്ങളുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട് മറ്റ് ഉപയോക്താക്കൾ സംശയമുന്നയിക്കുമ്പോൾ, അവയ്ക്ക് മറുപടി നൽകാനും താങ്കൾ തയ്യാറാവുന്നില്ല. @Sreejithk2000:, @Adithyak1997: എന്നിവർ, ഇവിടേയും ഇവിടേയും താങ്കളുടെ പ്രതികരണമാരാഞ്ഞിരുന്നുവെങ്കിലും മറുപടി കണ്ടില്ല. ലേഖനം മെച്ചപ്പെടുത്താനും സാധിക്കുമെങ്കിൽ നിലനിർത്താനുമാണ് സംവാദം നടത്തുന്നത്. വിശ്വസനീയമായ അവലംബങ്ങളില്ലാതെ, പ്രത്യേകിച്ചും ചരിത്രപ്രാധാന്യമുള്ള ഇത്തരം ലേഖനങ്ങൾ നിലനിർത്തുന്നത് വിക്കിപീഡിയയുടെ വിശ്വാസ്യതയ്ക്ക് ഉചിതമല്ല എന്നതിനാൽ, താങ്കൾ എഴുതിത്തുടങ്ങിയ വടക്കുന്നാഥൻ ദേവസ്വം ഗ്രന്ഥവരി, കെ.പി. അച്യുത പിഷാരോടി, തൂതപ്പാലം (പാലാട്ട് ബ്രിഡ്ജ്), ശില്പി വരിക്കാശ്ശീരി കൃഷ്ണൻ നമ്പൂതിരിപ്പാട്, അടക്കാപുത്തൂർ തമ്മെ പുത്തൻമഠം, വെള്ളിനേഴി കലാഗ്രാമം, ശേഖരപുരം ധന്വന്തരി ക്ഷേത്രം, നെടുങ്ങേതിരിപ്പാട്, കെ.വി. ഈശ്വരവാരിയർ, ആറങ്ങോട്ടു സ്വരുപം ഗ്രന്ഥവരി - തീരുമാനാംകുന്നു ഗ്രന്ഥവരി, വള്ളുവനാട് ഗ്രന്ഥവരി എന്നീ ലേഖനങ്ങളിലേക്ക് ഒരിക്കൽക്കൂടി ശ്രദ്ധിക്കുവാൻ അഭ്യർത്ഥിക്കുന്നു. കൂടുതൽ വിശ്വസനീയമായ അവലംബങ്ങൾ ചേർത്ത് ഇവ മെച്ചപ്പെടുത്താത്തപക്ഷം, ഇവയിൽ പലതും മായ്ക്കപ്പെടാൻ സാധ്യതയുണ്ട് എന്ന് ശ്രദ്ധയിൽപ്പെടുത്തുന്നു. ഇക്കാര്യത്തിൽ, എതെങ്കിലും ലേഖനം സംബന്ധിച്ച് കൂടുതൽ ചർച്ചചെയ്യാനുണ്ടെങ്കിൽ, സ്വാഗതം. ലേഖനങ്ങൾ മെച്ചപ്പെടുത്തുന്നതിന് എല്ലാവിധ ആശംസകളും. --Vijayan Rajapuram {വിജയൻ രാജപുരം} 09:57, 15 ജൂൺ 2021 (UTC)

പ്രമാണം:VellinezhiCartoon.jpg എന്ന പ്രമാണത്തിന്റെ പകർപ്പവകാശപ്രശ്നംതിരുത്തുക

 

പ്രമാണം:VellinezhiCartoon.jpg എന്ന പ്രമാണം അപ്ലോഡ് ചെയ്തതിനു നന്ദി. താങ്കൾ ഈ പ്രമാണത്തിന് സാധുതയുള്ള പകർപ്പവകാശം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ഈ പ്രമാണം സൃഷ്ടിച്ച വ്യക്തി ഈ പകർപ്പവകാശം അംഗീകരിക്കുന്നുണ്ടോ എന്നത് വ്യക്തമല്ല.

ഈ പ്രമാണം താങ്കൾ തന്നെ സൃഷ്ടിക്കുകയും മറ്റെവിടെയെങ്കിലും ഇതിനു മുൻപ് പ്രസിദ്ധീകരിക്കുകയും ചെയ്ത്താണെങ്കിൽ, ദയവായി

  • ക്രിയേറ്റീവ് കോമൺസ് എന്ന അനുമതിയിലോ വിക്കിമീഡിയയ്ക്ക് സ്വീകാര്യമായ മറ്റെന്തെങ്കിലും അനുമതിയിലോ (പൂർണ്ണമായ ലിസ്റ്റ് കാണുക) ഈ ചിത്രം പുനരുപയോഗിക്കാനുള്ള അനുമതി മുൻപ് പ്രസിദ്ധീകരിച്ച സ്ഥലത്ത് വ്യക്തമാക്കുക.
  • അല്ലെങ്കിൽ permissions-en wikimedia.org എന്ന വിലാസത്തിലേയ്ക്ക് മുൻപ് പ്രസിദ്ധീകരിച്ച സ്ഥലത്ത് താങ്കൾ ഉപയോഗിച്ച ഇ-മെയിൽ വിലാസ്സത്തിൽ നിന്നും ഒരു ഇ-മെയിൽ അയക്കുക. അതിൽ ഈ പ്രമാണത്തിന്റെ ഉടമ താങ്കൾ ആണെന്നും ഈ പ്രമാണം സ്വതന്ത്ര അനുമതിയിൽ പ്രസിദ്ധീകരിക്കാൻ സന്നദ്ധമാണെന്നും വ്യക്തമാക്കുക. ഇ-മെയിലിനുള്ള സാമ്പിൾ ഇവിടെ കാണാവുന്നതാണ്. ഇങ്ങനെ ചെയ്ത ശേഷം ഈ പ്രമാണത്തിന്റെ താളിൽ പോയി {{OTRS pending}} എന്ന ഫലകം ചേർക്കുകയാണെങ്കിൽ ചിത്രം മായ്ക്കപ്പെടാനുള്ള കാലാവധി നീട്ടിക്കിട്ടുന്നതാണ്.

ഈ പ്രമാണം താങ്കൾ സൃഷ്ടിച്ചതല്ലെങ്കിൽ, ഈ പ്രമാണത്തിന്റെ ഉടമയോട് മുകളിൽ പറഞ്ഞിരിക്കുന്നതിൽ നിന്ന് ഒരു രീതിയിൽ പ്രമാണത്തിന്റെ അനുമതി വ്യക്തമാക്കാൻ ആവശ്യപ്പെടുക. പകർപ്പവകാശ ഉടമ താങ്കൾക്ക് നേരത്തേ തന്നെ അനുമതി നൽകിയിട്ടുണ്ടെങ്കിൽ ആ ഇ-മെയിൽ permissions-en wikimedia.org എന്ന വിലാസത്തിലേയ്ക്ക് ഫോർവേഡ് ചെയ്യുക.

ഈ പ്രമാണം ന്യായോപയോഗ പരിധിയിൽ വരുന്നതാണെന്ന് താങ്കൾക്ക് തോന്നുന്നുവെങ്കിൽ {{non-free fair use in|ലേഖനത്തിന്റെ പേര്}} എന്നത് പോലെയുള്ള ഫലകങ്ങൾ പ്രമാണത്തിന്റെ താളിൽ ചേർക്കാവുന്നതാണ്. മറ്റ് സാധുവായ ഫലകങ്ങൾ ഇവിടെ കാണാം. അതിന്റെ കൂടെ വിശദമായ ന്യായോപയോഗ ഉപപത്തിയും ചേർക്കേണ്ടതാണ്. മുഴുവൻ പകർപ്പവകാശ ഫലകങ്ങും കാണാൻ ഇവിടെ ഞെക്കുക.

താങ്കൾ അപ്ലോഡ് ചെയ്ത മറ്റ് പ്രമാണങ്ങളിലും ഉടമയുടെ അനുമതി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. താങ്കൾ അപ്ലോഡ് ചെയ്ത മുഴുവൻ പ്രമാണങ്ങളും കാണുവാൻ ഇവിടെ ഞെക്കുക. ഫലകം ചേർത്തതിനു ശേഷം ഏഴ് ദിവസത്തിനു ശേഷവും അനുമതി ഇല്ലാത്ത പ്രമാണങ്ങൾ മായ്ക്കപ്പെട്ടേക്കാം. കൂടുതൽ വിവരങ്ങൾക്ക് പെട്ടെന്ന് നീക്കം ചെയ്യപ്പെടേണ്ടതിന്റെ മാനദണ്ഡങ്ങൾ എന്ന താൾ കാണുക. വിക്കിപീഡിയയുടെ ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ വായിക്കുവാൻ താത്പര്യപ്പെട്ട് കൊള്ളുന്നു. താങ്കൾക്ക് സംശയങ്ങൾ ഉണ്ടെങ്കിൽ പകർപ്പവകാശത്തെ പറ്റിയുള്ള ചോദ്യങ്ങൾ എന്ന താളിലോ എന്റെ സംവാദ താളിലോ ചോദിക്കാവുന്നതാണ്. നന്ദി. ശ്രീജിത്ത് കെ (സം‌വാദം) 19:24, 22 ജൂലൈ 2021 (UTC)

വിക്കിനയങ്ങൾ പാലിക്കുകതിരുത്തുക

@Rajendu:, താങ്കൾ സ്വന്തം പേരുൾപ്പെടെ ചേർത്ത് ലേഖനം തിരുത്തുന്നതായിക്കാണുന്നു. പരിശോധനായോഗ്യമായ അവലംബം നൽകിയിട്ടുമില്ല. ടാഗുകൾ ചേർക്കുന്നത് ലേഖനം മെച്ചപ്പെടുത്താനാണ്. പക്ഷേ, താങ്കൾ അവ നീക്കം ചെയ്യുന്നതായിക്കാണുന്നു. ഇങ്ങനെ തുടച്ചയായി പ്രവർത്തിക്കുന്നത്, താങ്കളുടെ അംഗത്വം ത‍ടയപ്പെടുന്നതിന് കാരണമാവും എന്നറിയിക്കട്ട?. ഇത് തുടരില്ല എന്ന് കരുതുന്നു. വിക്കിനയങ്ങൾ പാലിച്ചുകൊണ്ടുള്ള തിരുത്തലിന് എല്ലാവിധ ആശംസകളും. ---Vijayan Rajapuram {വിജയൻ രാജപുരം} 02:34, 18 ഡിസംബർ 2021 (UTC)

ലേഖനം മെച്ചപ്പെടുത്താമോതിരുത്തുക

പ്രിയ @Rajendu:, ഈ ലേഖനം മെച്ചപ്പെടുത്തിയാൽ നന്നായിരുന്നു. ശ്രമിക്കാമോ Vijayan Rajapuram {വിജയൻ രാജപുരം} 06:25, 28 ജൂൺ 2022 (UTC)

{{delete | [titled changed to പുരാലിഖിത വിജ്ഞാനീയം] } Rajendu (സംവാദം) 12:02, 28 ജൂൺ 2022 (UTC)
യഥാർത്ഥത്തിൽ എപ്പിഗ്രാഫി എന്ന വാക്കിന്റെ മലയാള രൂപമാണ് പുരാലിഖിത വിജ്ഞാനീയം. ഇംഗ്ലീഷിൽ എപ്പിഗ്രാഫിയെക്കുറിച്ചു വിപുലമായ താൾ ലഭ്യമാണ്. അതേ പേരിൽ ഒരു മലയാള താൾ ആവശ്യമില്ലെന്നു തോന്നുന്നുണ്ടെങ്കിൽ, പുരാലിഖിത വിജ്ഞാനീയം എന്ന താൾ കുറെയെങ്കിലും പൂർണ്ണമാണെന്നു തോന്നുന്നുണ്ടെങ്കിൽ എപ്പിഗ്രാഫി എന്ന താൾ മായ്ച്ചു കളയുകയോ അത് തിരയുന്നവർക്ക് റീഡിറക്ട ചെയ്തു കൊടുക്കാവുന്നതോ ആണെന്നു തോന്നുന്നു. Rajendu (സംവാദം) 08:23, 7 ജൂലൈ 2022 (UTC)
  • നിലവിൽ ഒരു ലേഖനമുണ്ടെങ്കിൽ, അതിനെ തിരുത്തി മെച്ചപ്പെടുത്തുകയാണ് വിക്കിനയം. 01/12/2014 ന് ചേ‍ർക്കപ്പെട്ട എപ്പിഗ്രഫി എന്ന ലേഖനത്തെ, കാരണമില്ലാതെ മായ്ക്കാനാവില്ല. പുരാലിഖിത വിജ്ഞാനീയം എന്ന ലേഖനത്തിലെ പ്രസക്തവിവരങ്ങൾ ചേർത്ത് എപ്പിഗ്രഫി എന്ന ലേഖനത്തെ വികസിപ്പിക്കുന്നതാണ് ഉചിതം. അതിനുശേഷം പുരാലിഖിത വിജ്ഞാനീയം എന്ന തലക്കെട്ട് തിരിച്ചുവിടലായി മാറ്റാം. താങ്കൾ ഇത് ചെയ്യുമെന്ന് കരുതുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 06:33, 7 ജൂലൈ 2022 (UTC)
    രണ്ടും ഒന്നിച്ചുചേർക്കുന്നതിനു പകരം ഒന്ന് എപ്പിഗ്രാഫി എന്ന ഇംഗ്ലീഷ് താളിന്റെ ട്രാൻസ്ലേഷൻ ആയും, ഒന്ന് കേരളത്തിലെ പുരാലിഖിത വിജ്ഞാനീയം എന്ന പേരിലും നിലനിർത്താവുന്നതാണ്. Rajendu (സംവാദം) 08:34, 7 ജൂലൈ 2022 (UTC)

വിക്കിനയങ്ങൾ തിരസ്ക്കരിക്കരുത്തിരുത്തുക

പ്രിയ @Rajendu:, മുൻപ് പലതവണ അഭ്യർത്ഥിച്ചതാണ്, വിക്കിനയങ്ങൾ പാലിച്ച് തിരുത്തൽ നടത്തണമെന്ന്. ലേഖനങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് ഫലകങ്ങൾ ചേർക്കേണ്ടിവരുന്നത്. വിരുദ്ധാഭിപ്രായമുണ്ടെങ്കിൽ, സംവാദം താളിൽ അക്കാര്യം അറിയിക്കണം. അതല്ലാതെ, ഇവിടെ ചെയ്തതുപോലെ, ഫലകങ്ങൾ നീക്കം ചെയ്യരുത്.

ഇംഗ്ലീഷിൽ സെർച്ച് ചെയ്താലും താൾ ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് PU ചേർക്കുന്നത്. പക്ഷേ, താങ്കൾ അവ നീക്കം ചെയ്യുന്നതായിക്കാണുന്നു. ഇതുകൂടി കാണുക. പലർ ചേർന്ന് തിരുത്തുമ്പോഴാണ് ലേഖനങ്ങൾ മെച്ചപ്പെടുക. പക്ഷേ, താങ്കൾ അവയെല്ലാം തിരസ്ക്കരിക്കുന്നത് ശരിയല്ല. ഇത് ആവർത്തിക്കരുത് എന്നഭ്യർത്ഥിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 07:08, 24 ജൂലൈ 2022 (UTC) താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു.