കെ.പി.അച്യുത പിഷാരടി പുന്നശ്ശേരി നമ്പിയുടെ ശിഷ്യരിൽ ജീവിച്ചിരുന്ന അവസാനത്തെ കണ്ണിയായിരുന്നു. പ്രൊഫ. കെ.പി. നാരായണ പിഷാരടിയുടെ അനുജൻ. സംസ്‌കൃത പണ്ഡിതൻ. അധ്യാപകൻ. കൊടിക്കുന്നത്ത് പിഷാരത്ത് അച്യുത പിഷാരോടി 108 വയസ്സിൽ പട്ടാമ്പി പള്ളിപ്പുറത്ത് വെച്ച് അന്തരിച്ചു.

ബാല്യവും വിദ്യാഭ്യാസവും

തിരുത്തുക

പുന്നശ്ശേരി നമ്പിയുടെ ശിഷ്യരിൽ ജീവിച്ചിരുന്ന അവസാനത്തെ കണ്ണിയായിരുന്നു അച്യുതപ്പിഷാരടി. 1934-ൽ സംസ്‌കൃതപാഠശാലയിൽ പഠിക്കാൻ ചേർന്നപ്പോൾ നമ്പിയുമായുണ്ടായ സഹവാസം മാസ്റ്റർ രേഖപ്പെടുത്തിയിട്ടുണ്ട്. ദാരിദ്രത്താൽ പഠനം വഴിമുട്ടിയെങ്കിലും പിന്നീട് വിദ്വാൻ പരീക്ഷ പാസ്സായി കോഴിക്കോട്ടും താനൂരിലും അദ്ധ്യാപകനായി. പാവറട്ടി സംസ്‌കൃതകോളേജിൽ അല്പകാലം പഠിപ്പിച്ചു.

"https://ml.wikipedia.org/w/index.php?title=കെ.പി._അച്യുത_പിഷാരോടി&oldid=3745910" എന്ന താളിൽനിന്ന് ശേഖരിച്ചത്