തൂതപ്പാലം (പാലാട്ട് ബ്രിഡ്ജ്)
പാലാട്ട് ബ്രിഡ്ജ്
തിരുത്തുകതൂതപ്പുഴയിലെ മണ്ണാത്തിക്കടവിൽ ഒരു പാലം വരുന്നത് 1936 നവംബർ 9 നാണ്. രാമുണ്ണി മേനോൻ പാലാട്ട് അക്കാലത്ത് മദിരാശി ലെജിസ്ലേറ്ററിൽ അംഗമായിരുന്നു. 1937-ൽ അദ്ദേഹം മന്ത്രി ആയി. അദ്ദേഹമായിരുന്നു തൂതപ്പാലം പണിതത്. അതിനാൽ പാലത്തിന് പാലാട്ട് ബ്രിഡ്ജ് എന്ന് നാമകരണം ചെയ്യുകയുണ്ടായി.
നിർമ്മാണം
തിരുത്തുകതൂതപ്പുഴക്കു പാലം പണിയുമ്പോൾ മുതിയൽ കുട്ടിശ്ശങ്കരൻ നായരായിരുന്നു കോഴിക്കോട് കലക്റ്റർ. അദ്ദേഹവും തൂത-വീട്ടിക്കാട് ദേശത്തു ജനിച്ച വ്യക്‌തിയാകുന്നു. ഹാരിസൺ ക്രോസ്സ്‌ഫീൽഡ് എന്ന ബ്രിട്ടീഷ് കമ്പനിക്കായിരുന്നു ഇരുമ്പു ഭാഗങ്ങൾ വിതരണത്തിനുള്ള അവകാശം.
ഉദ്ഘാടനം
തിരുത്തുകലോർഡ് എർസ്‌കിൻ ആയിരുന്നു പാലം ഉദ്‌ഘാടനം ചെയ്‌തത്. അദ്ദേഹമായിരുന്നു അന്നത്തെ മദിരാശി ഗവർണർ. പ്രസിദ്ധ മാന്ത്രികനായിരുന്ന വാഴക്കുന്നം 'പട്ടികുരക്കുമ്പോൾ മേശ തുള്ളുന്നു' എന്ന ഒരു വിദ്യ അവതരിപ്പിച്ചെങ്കിലും അത് വിജയിച്ചില്ല എന്ന് അതിനു സാക്ഷിയായ മലമൽ ശിവശങ്കര പണിക്കർ മാഷ് പറഞ്ഞിട്ടുണ്ട്. വാഴകുന്നം ഒരു ശ്ലോകം നിർമ്മിച്ചു ചൊല്ലുകയുമുണ്ടായി. ആർ.എം. പാലാട്ടിനും ഭാര്യ രത്‌നമ്മ പാലാട്ടിനും കടമ്പോട്ടായ വെള്ളോടിമാരിൽനിന്നു വാങ്ങിയ ഭൂമിയിലേക്ക് ഒരു പാത ഉണ്ടാക്കുന്നതിനായാണ് തൂത-വെട്ടത്തുർ റോഡ് പണിതത്.