വള്ളുവനാട്ടിലെ ഭരണാധിപരായിരുന്ന വള്ളുവക്കോനാതിരിമാരുടെ ഭരണസംബന്ധമായ ഓലക്കരണങ്ങളെയാണ് വള്ളുവനാട് ഗ്രന്ഥവരി എന്നു പറയുന്നത്.[1]

വള്ളുവനാട് ഗ്രന്ഥവരി
വള്ളുവനാട് ഗ്രന്ഥവരി

പശ്ചാത്തലം തിരുത്തുക

പന്തലൂർ മലകളിൽ നിന്ന് തുടങ്ങി പൊന്നാനി കടപ്പുറം വരെയായിരുന്നു പ്രാചീന വള്ളുവനാട്. ജൂതശാസനം, [2] ആധിപുരേശ്വര ക്ഷേത്ര ലിഖിതം [3] എന്നീ പുരാരേഖകളിൽ വള്ളുവനാടിനെപ്പററി പ്രതിപാദിക്കുന്നുണ്ട്. കോതൈ കടുങ്ങോൻ എന്ന വള്ളുവക്കോനാതിരിയും പതിനാറു സ്വരൂപികളും ചേർന്നാണ് വള്ളുവനാട് ഭരിച്ചിരുന്നത്. മങ്കട, ആയിരനാഴി, അരിപ്ര, കടന്നമണ്ണ എന്നീ നാല് കോവിലകങ്ങൾ ചേർന്നതായിരുന്നു വള്ളുവനാട് വംശം. [4] ഇതിൽ കടന്നമണ്ണ കോവിലകത്തുനിന്നു ലഭിച്ച ഏതാനും ഓലക്കരണങ്ങളെയാണ് വള്ളുവനാട് ഗ്രന്ഥവരി എന്ന് പറയുന്നത്.

പ്രാധാന്യം തിരുത്തുക

വള്ളുവനാട് ഗ്രന്ഥവരി കൊല്ലം 990 മുതൽ 1094 വരെയുള്ള 429 ഓലക്കരണങ്ങളുടെ സമാഹാരമാകുന്നു. മദ്ധ്യകേരളത്തിലെ പ്രധാനപ്പെട്ട രേഖാസഞ്ചയമാണിത്. ഇന്നത്തെ മലപ്പുറം, പാലക്കാട് ജില്ലകളെ സംബന്ധിച്ച അനവധി ചരിത്രവസ്തുതകൾ ഇതിലുണ്ട്.

 
കടന്നമണ്ണ കോവിലകം: പഴയ ചിത്രം. കടപ്പാട്: വള്ളുവനാട് ചരിത്രം

ഈ ഗ്രന്ഥവരിയിൽ പ്രധാനമായും പ്രതിപാദിക്കുന്നത് വള്ളുവക്കോനാതിരിമാരുടെ മൂലത്താവഴിയായ കടന്നമണ്ണ കോവിലകത്തെ വിവിധ വ്യവഹാരങ്ങളാകുന്നു. വള്ളുവനാട്ടിലെ സ്വരൂപിയെ വള്ളുവക്കോനാതിരി എന്ന് വിളിക്കുന്നു. കോതൈ കടുങ്ങോനായ കോവിൽ കരുമികൾ എന്നാണ് സ്ഥാനം.

ഉള്ളടക്കം തിരുത്തുക

ആറങ്ങോട്ടു സ്വരൂപത്തെക്കുറിച്ചുള്ള അനേകം രേഖകളുടെ സമാഹാരമാണിത്. ഉള്ളടക്കഭാഗം താഴെ ചേർക്കുന്നു.

1. കോതൈ കടുങ്ങോൻ തീട്ട് 7. മലമൽ ഗോവിന്ദൻ നായർ 13. വയങ്കര മുണ്ടെക്കോട് 19. വല്ലവൻ ചാത്തൻ
2. വലിയ തമ്പുരാൻ (കുറുവ) ചേരിക്കല്ല് 8. ആനാകും അടിമകൈമാററവും 14. കുറുവപ്പാടം 20. നൊട്ടമ്പലം കോവിലകം
3. അമ്പലക്കാട്ട് മേനോൻ 9. ഒരു കണക്ക് 15. ഏറാടി 21. പുതിയ കൃഷിത്തടങ്ങൾ ഉണ്ടാക്കുന്നതിനുള്ള വ്യവസ്ഥ
4. കടന്നമണ്ണ കണക്ക് 10. പാച്ചീരി മരക്കാർ 16. വെട്ടമണ്ണ മേനോൻ 22. കാരാകുറുശ്ശി മാങ്കുറുശ്ശികളം
5. വലിയതമ്പുരാൻ പണ്ടാരം 11. മംഗലശ്ശേരി 17. നെടുങ്ങനാട്ടേക്കു തിരുവെഴുത്ത് 23. വെള്ളാൽപ്പാട്ടു വക ഭൂമി
6. വയങ്കര പണിക്കർ 12.കൊല്ലപ്പറമ്പ് 18. തെക്കൻകൂറ് 24. ആറങ്ങോട്ടു നായന്മാർ
 
വള്ളുവനാട് ഗ്രന്ഥവരി

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. എസ്. രാജേന്ദു: വള്ളുവനാട് ഗ്രന്ഥവരി, കൊല്ലം 990 മുതൽ 1094 വരെ, പെരിന്തലമണ്ണ, 2015
  2. ഇളംകുളം കുഞ്ഞൻപിള്ള, തിരഞ്ഞെടുത്ത കൃതികൾ, 1, തിരുവനന്തപുരം, 2005
  3. E.I., XXVII
  4. വള്ളുവനാട് ചരിത്രം, എസ് . രാജേന്ദു, published by: കെ.ശങ്കരനാരയണൻ, പെരിന്തൽമണ്ണ, 2012
"https://ml.wikipedia.org/w/index.php?title=വള്ളുവനാട്_ഗ്രന്ഥവരി&oldid=3756293" എന്ന താളിൽനിന്ന് ശേഖരിച്ചത്