വടക്കുന്നാഥൻ ദേവസ്വം ഗ്രന്ഥവരി
തൃശ്ശൂർ വടക്കുന്നാഥൻ ക്ഷേത്രത്തിലെ സി.ഇ. 1728 മുതൽ 1765 വരെയുള്ള രേഖകളെയാണ് വടക്കുന്നാഥൻ ദേവസ്വം ഗ്രന്ഥവരി എന്നു പറയുന്നത്. [1]
പശ്ചാത്തലം
തിരുത്തുകരേഖകൾക്ക് ആമുഖമായി കണ്ണമ്പ്ര ഗ്രന്ഥവരിയിലെ കൊച്ചി രാജ്യം [2] എന്ന ഭാഗം ചേർത്തിരിക്കുന്നു. കൊച്ചിക്കു നാല് രാജ്യം കീഴേടങ്ങളായുണ്ട്. അവ പൊറക്കാട്, വടക്കുംകൂർ, മങ്ങാട്ട്, പറൂർ എന്നിവയാകുന്നു. ഇതിൽ പറൂരിന് പിണ്ടിനിവട്ടമെന്നും പേർ പറയുന്നു. [3] സാമൂതിരി തൃശ്ശിവപേരൂർ കീഴടക്കിയശേഷം പാതാക്കര [4] നിന്നും യോഗാതിരിപ്പാടിനെ അവരോധിച്ചതും പിന്നീട് കൊച്ചിക്കാരാൽ പിരിച്ചയതും അതിനുശേഷം തിരിച്ചെടുത്ത വസ്തുക്കളുടെ വിവരണരേഖകളും ഇതിലുണ്ട്.
പ്രാധാന്യം
തിരുത്തുകമഹോദയപുരത്തെ ചേര ഭരണകാലത്തു (സി.ഇ. 9 മുതൽ 12 വരെയുള്ള നൂറ്റാണ്ടുകളിൽ) [5] നിന്നു തുടങ്ങി മദ്ധ്യകാലത്തുടനീളം കേരളക്കരയിൽ നിലനിന്നിരുന്ന സാമൂഹ്യ വ്യവസ്ഥയുടെ ചരിത്രത്തിലേക്ക് വിരൽചൂണ്ടുന്നു എന്നതാണ് വടക്കുന്നാഥൻ ദേവസ്വം ഗ്രന്ഥവരിയുടെ പ്രാധാന്യം. സി.ഇ. 18 - ആം നൂറ്റാണ്ടാവുമ്പോഴേക്കും സാമൂതിരി തൃശ്ശിവപേരൂർ പിടിച്ചു വിവിധങ്ങളായ ആഘോഷങ്ങൾ തുടങ്ങി വെച്ചിരുന്നു.
രേഖകൾ
തിരുത്തുക- പൂതംകുറുച്ചി കുറുപ്പും തച്ച നമ്പ്യാരു കുടുംബവും തമ്മിൽ വഴക്കു നടന്നത് - പല്ലിയം ചാത്തന്നൂർ ചേരിക്കൽ
- സാമൂതിരി തൃശ്ശിവപേരൂർ ആക്രമിച്ചത് [6]
- നെടിവിരുപ്പിൽ സ്വരൂപത്തിൽ നിന്നു സംകേതത്തിൽ ഏററം ചെയ്ത പ്രകാരം
- യോഗിയാര് അവരോധവും എറക്കി അയച്ചതും
- പള്ളിത്തേവാരം
- കീഴോക്കം കയറിയ പ്രകാരം
- സാമൂരിപ്പാട്ടിലെ തിരുനാൾക്ക് അരി അളവ്
- അവരോധം
കാണുക
തിരുത്തുകഗ്രന്ഥസൂചി
തിരുത്തുക- ↑ വടക്കുന്നാഥൻ ദേവസ്വം ഗ്രന്ഥവരി, എ.ഡി.1728 - 1765, എസ്. രാജേന്ദു, വള്ളത്തോൾ വിദ്യാപീഠം പ്രബന്ധാവലി (40), ശുകപുരം, 2021. ISBN: 978-81-948191-3-4
- ↑ കൊച്ചിരാജ്യ ചരിത്രം, കെ.പി. പദ്മനാഭ മേനോൻ, മാതൃഭൂമി, കോഴിക്കോട്, 1996
- ↑ ശക്തൻ തമ്പുരാൻ, പുത്തേഴത്തു രാമൻ മേനോൻ,എറണാകുളം, 1941
- ↑ വള്ളുവനാട് ചരിത്രം, പ്രാചീനകാലം മുതൽ എ.ഡി.1792 വരെ, എസ്. രാജേന്ദു, പബ്ലി: കെ. ശങ്കരനാരായണൻ, മാധവം, പെരിന്തൽമണ്ണ, 2012
- ↑ Perumals of Kerala, M.G.S. Narayanan, Calicut, 1996
- ↑ ഒരു മദ്ധ്യകാല പടയാത്ര, മാതൃഭൂമി യാത്ര മാസിക