സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ, പരിസ്ഥിതി പ്രവർത്തനങ്ങളിലേർപ്പെട്ടു മുളകളുടെ തോഴിയെന്ന പേരിലറിയപ്പെട്ട കേരളത്തിലെ ഒരു പരിസ്ഥിതിപ്രവർത്തകയാണ് നൈനാ ഫെബിൻ.[1][2][3][4]

2019ലെ കേരള സംസ്ഥാന വനം വകുപ്പിന്റെ വനമിത്ര പുരസ്‌കാരവും സംസ്ഥാന വനിതാ-ശിശു വികസന വകുപ്പ് ഏർപ്പെടുത്തിയ 2020ലെ ഉജ്ജ്വല ബാല്യം പുരസ്‌കാരവും ബാലസംഘം രക്ഷാധികാരി സമിതിയുടെ പ്രഥമ പ്രസിഡന്റ്‌ പി. വി. കെ. കടമ്പേരിയുടെ സ്‌മരണാർത്ഥം ബാലസംഘം സംസ്ഥാന കമ്മിറ്റിയും പി. വി. കെ. കടമ്പേരി സ്‌മാരക ട്രസ്റ്റും ചേർന്ന് കുട്ടികളുടെ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകിവരുന്ന 2020- 2021ലെ പി. വി. കെ. കടമ്പേരി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.[5][6][1][2]

ജീവിതരേഖതിരുത്തുക

കൊപ്പം വി. എച്ച്. എ. എസ് സിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായിരിക്കുമ്പോഴാണ് നൈനാ ഫെബിന് മുളകളോട് ആകർഷണം തോന്നിത്തുടങ്ങിയത്. എട്ടാം തരത്തിൽ പഠിക്കുമ്പോൾ, പിറന്നാൾ ദിവസം മുതൽ ഒരു വർഷം കൊണ്ട് ആയിരത്തിലധികം മുളകൾ വെച്ചു പിടിപ്പിച്ചാണു ശ്രദ്ധേയമായത്. 'ഓടൻ', 'കല്ലൻ', 'നാട്ടുകാണി', 'ബിലാത്തി' തുടങ്ങിയ ഇനങ്ങളിലെ മുളന്തൈകളെത്തികൾ നാട്ടിലെ വീടുകൾ തോറും വിതരണം ചെയ്തുകൊണ്ട്, മുളപച്ചയെന്ന പേരിൽ മുളങ്കൂട്ടങ്ങൾ നിറഞ്ഞ ഗ്രാമങ്ങൾ ഒരുക്കാനുള്ള പരിശ്രമങ്ങളിലും നൈനാ ഏർപ്പെടുന്നു. നൈനാ ഫെബിൻറെ നേതൃത്വത്തിലുള്ള ഒച്ച- ദി ബാംബൂ സെയിൻറ് എന്ന നാടൻകലാ ട്രൂപ്പ് കലാപരിപാടികളിലൂടെ ശേഖരിക്കുന്ന തുകകൊണ്ട് പീച്ചി മുള ഗവേഷണ കേന്ദ്രത്തിൽ നിന്നും മുളന്തൈകൾ വാങ്ങി സൗജന്യമായാണ് മുളത്തൈകൾ വിതരണം ചെയ്യുന്നത്.[7][8]

പാലക്കാട് പട്ടാമ്പി കൊപ്പം സ്വദേശികളായ ഹനീഫയുടെയും സബിതയുടെയും മകളാണ് നൈനാ ഫെബിൻ.[5][6]

പുരസ്കാരങ്ങൾതിരുത്തുക

അവലംബംതിരുത്തുക

  1. 1.0 1.1 1.2 "നൈന ഫെബിന് 'ഉജ്ജ്വല ബാല്യം' പുരസ്‌കാരം". mathrubhumi. 2021-11-21.
  2. 2.0 2.1 2.2 "നൈനാ ഫെബിൻ; ഇത് പട്ടാമ്പിയിലെ മുളങ്കാടുകളുടെ തോ‍ഴി". kairalinewsonline. 2018-09-18.
  3. "പ്രകൃതിയുടെ പ്രണയിനി". malayalamnewsdaily. 2022-08-21.
  4. "മുളയുടെ തോഴിയാവാൻ എട്ടാം ക്ലാസുകാരി". Suprabhaatham. 2021-09-21.
  5. 5.0 5.1 5.2 "പി വി കെ കടമ്പേരി അവാർഡ് നെെന ഫെബിന്". deshabhimani. 2021-08-01.
  6. 6.0 6.1 "പി വി കെ കടമ്പേരി അവാർഡ് 'മുളയുടെ തോഴി' നെെന ഫെബിന്". keralaonlinenews. 2021-08-02.
  7. "നൈന ഫെബിൻ ഒരുവർഷത്തിനകം നട്ടത് ആയിരത്തോളം മുളംതൈകൾ". mathrubhumi. 2018-08-03.
  8. "മുളയുടെ കൂട്ടുകാരി, നാ‌ടിന്റെ മുത്ത് നൈന ഫെബിന്റെ അപൂർവജീവിതം". keralakaumudi. 2021-08-08.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=നൈനാ_ഫെബിൻ&oldid=3755910" എന്ന താളിൽനിന്ന് ശേഖരിച്ചത്