സംവാദം:സതീഷ് കളത്തിൽ

Active discussions
കൈതപ്പൂമണം (സംവാദം)  18:42, 21 മേയ് 2018 (UTC)
സതീഷ് കളത്തിൽ എന്ന ഈ താളിൽ വന്ന തെറ്റ് മനസ്സിലാകുന്നു. അതിൽ ഖേദിക്കുന്നു. വിക്കിപീഡിയ നിയമങ്ങൾക്കും നിർദേശങ്ങൾക്കും അനുസൃതമായി ഈ താൾ തിരുത്തിയിട്ടുണ്ട്. മറ്റ് തെറ്റുകൾ ഉണ്ടെങ്കിൽ ദയവായി സഹായിക്കുക. തിരുത്തുവാൻ തയ്യാറാണ്.ഈ താൾ നീക്കം ചെയ്യുന്നത് ഒഴിവാക്കുന്നതിന് വിക്കിപീഡിയ കാര്യനിർവ്വാഹകർ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മേൽവിലാസം ശരിയാണ് (സംവാദം) 08:19, 29 മേയ് 2017 (UTC)
  • താൾ നിലനിർത്തണം:
ക്ഷമിക്കണം. ആദ്യമായാണ് വിക്കിപീഡിയയിൽ ഒരു അംഗമാകുന്നതും ഒരു താൾ (ലേഖനം) സൃഷ്ട്ടിക്കുന്നതും. അതുകൊണ്ടുതന്നെ താൾ നീക്കം ചെയ്യുന്ന ഫലകത്തിൽ രേഖപ്പെടുത്തിയതിൽ കാരണമായി പറഞ്ഞിട്ടുള്ള 'ശ്രദ്ധേയത' എന്ന വാക്കിന്റെ വിക്കിപീഡിയ ഉദ്ദേശിക്കുന്ന അർത്ഥം ആദ്യം മനസ്സിലായില്ല. ലേഖനത്തിൽ വന്ന പിഴവോ, ലേഖനം സമർപ്പിച്ചതിലെ പിഴവോ മറ്റോ ആണെന്നാണ് ആദ്യം കരുതിയത്.

വിക്കിപീഡിയ ഉദ്ദേശിക്കുന്ന 'ശ്രദ്ധേയത' ഈ ലേഖനത്തിന് ഉണ്ടെന്ന് കരുതുന്നു. കാരണം, ഇത് ഒരു ചലച്ചിത്ര സംവിധായകനെക്കുറിച്ചുള്ള താളാണ്. ഈ താളിൽ പ്രതിപാദിക്കുന്ന വ്യക്തി തന്റെ വേറിട്ട ചലച്ചിത്ര പ്രവർത്തനങ്ങളാൽ ഈ മേഖലയിൽ ശ്രദ്ധേയമായ ഒരാളാണ്. ചലച്ചിത്ര മേഖലക്ക്; പ്രത്യേകിച്ചും മലയാള ചലച്ചിത്ര മേഖലക്ക് അദ്ദേഹം നൽകിയ സംഭാവന ഒട്ടും ചെറുതല്ലാത്തതും ചെറുതും വലുതും ആയ ഒട്ടേറെ ചലച്ചിത്ര പ്രവർത്തനങ്ങളിലൂടെ പലരും അദ്ദേഹം തുറന്നിട്ട വഴിയിലൂടെ തുടർന്നും സഞ്ചരിച്ചു കൊണ്ടിരിക്കുന്നതും ആണെന്ന് ആനുകാലിക ചലച്ചിത്ര പ്രവർത്തനങ്ങളിൽ നിന്നും മനസ്സിലാക്കാം. ആയതിനാൽ, ഈ താൾ നിലനിർത്തേണ്ടത് ആവശ്യമാണെന്നും ഈ താൾ മലയാളം വിക്കിപീഡിയയുടെ യാതൊരു നയത്തിനും നിയമത്തിനും എതിരല്ല എന്നും കരുതുന്നു. ഈ താൾ നീക്കം ചെയ്യുന്നത് ഒഴിവാക്കുന്നതിന് വിക്കിപീഡിയ കാര്യനിർവ്വാഹകർ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മേൽവിലാസം ശരിയാണ് (സംവാദം) 02:47, 30 മേയ് 2017 (UTC)

ഒരു ഐ.പി. വിലാസം ഉപയോക്താവിന് 'താൾ നീക്കം ചെയ്യൽ ഫലകം' ഉപയോഗിക്കാൻ അധികാരമുണ്ടോ?തിരുത്തുക

അംഗത്വം എടുത്ത് ലൊഗിൻ ചെയ്യാതെ വെറും ഒരു ഐ.പി. വിലാസം മാത്രം ഉപയോഗിച്ച് ഏതെങ്കിലും ഒരു ഉപയോക്താവിന് മറ്റൊരു ഉപയോക്താവ് സൃഷ്ട്ടിച്ച ഒരു താളിൽ 'താൾ നീക്കം ചെയ്യൽ ഫലകം' ഉപയോഗിക്കാൻ അധികാരമുണ്ടോ? ഇപ്രകാരം വരുന്ന ഫലകങ്ങൾക്ക് സാധുതയുണ്ടോ? ഇല്ലെങ്കിൽ, ഇത്തരം ഫലകങ്ങൾ പ്രസ്തുത താൾ തയ്യാറാക്കിയ ഉപയോക്താവിന് സ്വയം നീക്കം ചെയ്യാമോ..? മേൽവിലാസം ശരിയാണ് (സംവാദം) 20:15, 1 ജൂൺ 2017 (UTC)

ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം ബിപിൻ എന്റെ സംവാദ താളിൽ (സംവാദം) തന്നിരിക്കുന്നു. ബിപിന് വളരെ നന്ദി. മേൽവിലാസം ശരിയാണ് (സംവാദം) 09:53, 6 ജൂൺ 2017 (UTC)
Sugeesh ന്റെ സംവാദം താളിൽ ഈ ചോദ്യത്തിന് Adv.tksujith ഉത്തരം തന്നിരിക്കുന്നു. വളരെ നന്ദി Adv.tksujith. മേൽവിലാസം ശരിയാണ് (സംവാദം) 10:17, 6 ജൂൺ 2017 (UTC)

ശ്രദ്ധേയതതിരുത്തുക

ഐ.പി. ലേഖനത്തിൽ ചേർത്ത എസ്.ഡി. ഫലകം നീക്കിയിട്ടുണ്ട്. ലേഖനം സൃഷ്ടിച്ച ഉപയോക്താവിന്റെ ചോദ്യങ്ങൾക്കൊന്നും ഐ.പി. മറുപടി നൽകാനോ സംവാദത്തിൽ പങ്കെടുക്കാനോ തയാറായിട്ടില്ല. വിയോജിപ്പുള്ളവർ മായ്ക്കുക ഫലകം ചേർത്ത ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി പദ്ധതിത്താളിൽ ചർച്ചയിൽ പങ്കെടുക്കുക.--റോജി പാലാ (സംവാദം) 14:22, 7 ജൂൺ 2017 (UTC)

റോജി പാലാ, ഒരുപാട് നന്ദിയുണ്ട്. എന്നെ വലിയൊരു വിഷമത്തിൽ നിന്നാണ് താങ്കൾ കരകയറ്റിയത്‌. താങ്കളെപ്പോലെ സംശുദ്ധിയും കാര്യപ്രാപ്തിയും ഉള്ളവർ ആണ് എന്നെപ്പോലത്തെ തുടക്കകാരുടെ വഴികാട്ടികളും പ്രതീക്ഷകളും! മേൽവിലാസം ശരിയാണ് (സംവാദം) 10:36, 9 ജൂൺ 2017 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:സതീഷ്_കളത്തിൽ&oldid=2812474" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സതീഷ് കളത്തിൽ" താളിലേക്ക് മടങ്ങുക.