ജലച്ചായം (ചലച്ചിത്രം)
ഒരു മൊബൈൽ ഫോൺ ക്യാമറ ഉപയോഗിച്ച് സതീഷ് കളത്തിൽ നിർമ്മാണവും സംവിധാനവും ചെയ്തത ഇന്ത്യയിലെ ആദ്യത്തേതും ലോകത്തിലെ രണ്ടാമത്തേതും ആയ ഡിജിറ്റൽ ഫോർമാറ്റിലുള്ള മുഴുനീള കഥാഖ്യാന ചലച്ചിത്രമാണ് ജലച്ചായം.[1][2][3][4] വിക്കിമീഡിയയിലൂടെ ആദ്യമായി ഇന്റർനെറ്റ് റിലീസ് നടത്തിയ സിനിമയാണ് ജലച്ചായം. 2024 ഒക്ടോബർ 2 നാണ് വിക്കിമീഡിയയിൽ സ്ട്രീമിംഗ് നടത്തിയത്. നോക്കിയ എൻ 95 ഫോണിലാണ് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ജലച്ചായം സിനിമയുടെ ചിത്രീകരണം നടത്തിയത്. 2010ൽ മലയാള ഭാഷയിൽ പുറത്തിറങ്ങിയ ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും സുജിത് ആലുങ്ങൽ ആണ് ചെയ്തിട്ടുള്ളത്. ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ ഫോൺ ചലച്ചിത്രാവിഷ്ക്കാരമായ വീണാവാദനം എന്ന ചിത്രകലയെ കുറിച്ചുള്ള മലയാളം ഡോക്യുമെന്ററിയിലെ ചിത്രകാരനായ അഭിനേതാവാണ് സുജിത്.[5][6][7][8].
ജലച്ചായം | |
---|---|
സംവിധാനം | സതീഷ് കളത്തിൽ |
നിർമ്മാണം | സതീഷ് കളത്തിൽ |
കഥ | സുജിത് ആലുങ്ങൽ |
തിരക്കഥ | സുജിത് ആലുങ്ങൽ |
അഭിനേതാക്കൾ | ബാബുരാജ് പുത്തൂർ ഡോ. ബി.ജയകൃഷ്ണൻ കൃപ പ്രസന്ന ബാലൻ ബേബി ലക്ഷ്മി ബേബി നിമിഷ മാസ്റ്റർ നവീൻകൃഷ്ണ പ്രൊഫ.കെ.ബി.ഉണ്ണിത്താൻ |
സംഗീതം | ഉണ്ണികുമാർ |
ഛായാഗ്രഹണം | പ്രമോദ് വടകര |
ചിത്രസംയോജനം | രാജേഷ് മാങ്ങാനം |
വിതരണം | ദി പീപ്പിൾസ് ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 90 മിനിട്ടുകൾ |
കഥാസംഗ്രഹം
തിരുത്തുകസദാനന്ദൻ എന്ന ഒരു ഗ്രാമീണ ചിത്രകാരനെ നഗരത്തിലെ മോഹൻ എന്ന ഒരു ചിത്രകലാ അദ്ധ്യാപകൻ ചിത്രകലയുടെ ആധുനിക സങ്കേതങ്ങൾ പഠിപ്പിക്കുകയും അയാളെ ഉപയോഗിച്ച് നല്ല ചിത്രങ്ങൾ വരപ്പിക്കുകയും ചെയ്യുന്നു. ആ സൃഷ്ടികളെ വില കൊടുത്ത് വാങ്ങുന്ന മോഹൻ പക്ഷെ, അവയെല്ലാം സ്വന്തം പേരിലാണ് പുറംലോകത്തെത്തിക്കുന്നത്. മോഹന്റെ ഈ ചതി സദാനന്ദൻ തിരിച്ചറിയുമ്പോൾ ഉണ്ടാകുന്ന സംഭവവികാസമാണ് ഈ ചിത്രം പറയുന്നത്.
അഭിനേതാക്കൾ
തിരുത്തുകതാരം | വേഷം |
---|---|
ബാബുരാജ് പുത്തൂർ | സദാനന്ദൻ |
ഡോ ബി. ജയകൃഷ്ണൻ | മോഹൻ |
പ്രസന്ന ബാലൻ | ഗീത, മോഹന്റെ ഭാര്യ |
ബേബി നിമിഷ | നിമിഷ, മോഹന്റെ മകൾ |
ബേബി ലക്ഷ്മി | ലക്ഷ്മി, സദാനന്ദന്റെ മകൾ[9] |
മാസ്റ്റർ നവീൻകൃഷ്ണൻ | കണ്ണൻ, സദാനന്ദന്റെ മകൻ |
മലയാളത്തിലെ പ്രമുഖ നടിയും നർത്തകിയുമായ കൃപ[10] അതിഥി താരമായെത്തുന്ന ഈ സിനിമയിൽ കവി മുല്ലനേഴി, നാടകകൃത്ത് രവി കേച്ചേരി, സിനിമ-സീരിയൽ നടി രമാദേവി, നാടക നടൻ ചിത്രമോഹൻ, പ്രൊഫ കെ.ബി. ഉണ്ണിത്താൻ, എൻ.പി.കെ. കൃഷ്ണൻ, ദാസ് അഞ്ചേരി, റുക്കിയ കേച്ചേരി തുടങ്ങിയവരും അഭിനയിക്കുന്നു.
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവഹിച്ചത് |
---|---|
നിർമ്മാണം, സംവിധാനം | സതീഷ് കളത്തിൽ |
കഥ, തിരക്കഥ, സംഭാഷണം | സുജിത് ആലുങ്ങൽ |
ഛായാഗ്രഹണം | പ്രമോദ് വടകര |
എഡിറ്റിംഗ് | രാജേഷ് മാങ്ങാനം |
സംഗീതം | ഉണ്ണികുമാർ |
ഗാനരചന | സിദ്ധാർത്ഥൻ പുറനാട്ടുകര |
പാടിയത് | ബാബുരാജ് പുത്തൂർ |
കല | സൂര്യ സതീഷ് കളത്തിൽ |
വസ്ത്രാലങ്കാരം | അജീഷ് എം. വിജയൻ |
പശ്ചാത്തലസംഗീതം | അഡ്വ.പി.കെ.സജീവൻ |
ശബ്ദലേഖനം | സുജേഷ് ശങ്കർ |
നിർമ്മാണ നിയന്ത്രണം, ചമയം | സാജു പുലിക്കോട്ടിൽ |
ചീഫ് അസ്സോ. ഡയറക്ടർ | ഭാസി പാങ്ങിൽ |
വിതരണം | ദി പീപ്പിൾസ് ഫിലിംസ് |
സംഗീതം
തിരുത്തുകചിത്രത്തിലെ ഏക ഗാനമായ 'അഗാധമാം ആഴി വിതുമ്പി...' എന്ന ഗാനത്തോടെയാണ് സിനിമ അവസാനിക്കുന്നത്. സിദ്ധാർത്ഥൻ പുറനാട്ടുകര എഴുതിയ വരികൾക്ക് ഉണ്ണികുമാർ ഈണം നൽകി. ചിത്രത്തിലെ നായകൻ, ബാബുരാജ് പുത്തൂർ തന്നെയാണ് ഈ ഗാനം പാടിയത്[11][12][13].
ഗാനം | മ്യൂസിക് | ആലാപനം | വരികൾ | രാഗം | ദൈർഘ്യം |
അഗാധമാം ആഴി വിതുമ്പി | ഉണ്ണികുമാർ | ബാബുരാജ് പുത്തൂർ | സിദ്ധാർത്ഥൻ പുറനാട്ടുകര | മായാമാളവഗൗള | 5.35 മിനിട്സ് |
അവലംബം
തിരുത്തുക- ↑ "Film shot with cell phone camera premiered". Retrieved 2010-06-07.
- ↑ "സെൽഫോണിൽ ചാലിച്ച 'ജലച്ചായം'". മാതൃഭൂമി-Archived link. Archived from the original on 2018-03-25. Retrieved 2018-11-11.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "ജലച്ചായം സിനിമ വിക്കിപീഡിയയിലൂടെ റിലീസ് ചെയ്തു". kerala kaumudi. 2024-10-02.
- ↑ "ജലച്ചായം സിനിമ വിക്കിപീഡിയയിലൂടെ റിലീസ് ചെയ്തു". thamasoma. 2024-10-02.
- ↑ "Jalchhayam:Mobile Movie". Archived from the original on 2018-03-27. Retrieved 2008-08-22.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "മൊബൈൽ ഫോണിൽ ഒന്നരമണിക്കൂർ സിനിമയുമായി സതീഷ് കളത്തിൽ". മാധ്യമം. മാർച്ച് 21, 2010. Retrieved മേയ് 14, 2010.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Jalchhayam:Mobile Story". Archived from the original on 2019-06-03. Retrieved 2019-06-03.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "'ജലച്ചായം' മൊബെയിൽ ഫോൺ ഡിജിറ്റൽ സിനിമ പൂർത്തിയായി". ജന്മഭൂമി. മേയ് 11, 2010. Archived from the original on 2019-12-20. Retrieved മേയ് 14, 2010.
- ↑ "ബാല നടി ലക്ഷ്മി വിവാഹിതയായി". കേരളകൗമുദി. ഏപ്രിൽ 26, 2021. Archived from the original on 2021-12-10. Retrieved ഏപ്രിൽ 26, 2021.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "സിനിമ സീരിയല് താരം കൃപ വിവാഹിതയാവുന്നു". ഫിലിം ബീറ്റ്. ജനുവരി 16, 2012. Retrieved ജനുവരി 16, 2012.
- ↑ "Agaathamaam Aazhi Vithumbi". Malayalachalachithram.
- ↑ "അഗാധമാം ആഴിവിതുമ്പി". M3db.
- ↑ "Agaathamaam Aazhi Vithumbi". Malayalasangeetham.
പുറത്തുനിന്നുള്ള കണ്ണികൾ
തിരുത്തുക