തമിഴ്‌നാട്

ഇന്ത്യയിലെ ഒരു സംസ്ഥാനം
(Tamilnadu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തമിഴ്‌നാട്‌ ഇന്ത്യയുടെ തെക്കേയറ്റത്തുള്ള സംസ്ഥാനമാണ്‌. പേരു സൂചിപ്പിക്കുന്നതു പോലെ തമിഴ്‌ മുഖ്യഭാഷയായി ഉപയോഗിക്കുന്നവരുടെ സംസ്ഥാനമാണിത്‌. കേരളം, കർണ്ണാടക, ആന്ധ്രാ പ്രദേശ്‌ എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയും തമിഴ്‌നാടിനോടു ചേർന്നു കിടക്കുന്നു. ശ്രീലങ്കയുമായി രാജ്യാന്തര അതിർത്തിയുമുണ്ട്‌. ചെന്നൈ ആണ്‌ തമിഴ്‌നാടിന്റെ തലസ്ഥാനം. TF registration

തമിഴ്നാട്

தமிழ்நாடு
Tamil Nadu
ഔദ്യോഗിക ലോഗോ തമിഴ്നാട്
തമിഴ്നാടിന്റെ ഔദ്യോഗികമുദ്ര
Motto(s): 
வாய்மையே வெல்லும்
വായ്മൈയേ വെല്ലും
("സത്യമേവ ജയതേ")
ദേശീയഗാനം: தமிழ்த்தாய் வாழ்த்து
തമിഴ്ത്തായ് വാഴ്ത്ത്
(“തമിഴ് തായ് ആവാഹനം")#
തമിഴ്നാടിന്റെ സ്ഥാനം
തമിഴ്നാടിന്റെ സ്ഥാനം
തമിഴ്നാടിന്റെ ഭൂപടം
തമിഴ്നാടിന്റെ ഭൂപടം
രാജ്യം ഇന്ത്യ
മേഖലദക്ഷിണേന്ത്യ
രൂപീകരണം26 ജനുവരി 1950
തലസ്ഥാനംചെന്നൈ
ജില്ലകൾ38
ഭരണസമ്പ്രദായം
 • ഭരണസമിതിതമിഴ്നാട് സർക്കാർ
 • ഗവർണ്ണർആർ.എൻ. രവി
 • മുഖ്യമന്ത്രിഎം.കെ. സ്റ്റാലിൻ (DMK)
 • നിയമസഭഏകസഭ (234 സീറ്റുകൾ)
വിസ്തീർണ്ണം
 • ആകെ1,30,060 ച.കി.മീ.(50,220 ച മൈ)
•റാങ്ക്11th
ജനസംഖ്യ
 (2016)[1]
 • ആകെ77,881,463
 • റാങ്ക്6th
 • ജനസാന്ദ്രത600/ച.കി.മീ.(1,600/ച മൈ)
Demonym(s)തമിഴർ
സമയമേഖലUTC+05:30 (IST)
ISO കോഡ്IN-TN
HDIIncrease 0.659 (medium)[2]
HDI rank3rd (2015)[3]
Literacy Rate80.33% (2011 census)[4]
ഔദ്യോഗിക ഭാഷകൾതമിഴ്
വെബ്സൈറ്റ്tn.gov.in
^† Established in 1773; Madras State was formed in 1950 and renamed as Tamil Nadu on 14 January 1969[5]
^# Jana Gana Mana is the national anthem, while "Invocation to Tamil Mother" is the state song/anthem.
ഔദ്യോഗിക ചിഹ്നങ്ങൾ of തമിഴ്നാട്
ഗാനം
"തമിഴ്ത്തായ് വാഴ്ത്ത്"
നൃത്തം
ഭരതനാട്യം
മൃഗം
നീലഗിരി വരയാട്
പക്ഷി
മരകതപ്രാവ്
പുഷ്പം
കിത്തോന്നി
ഫലം
ചക്ക
വൃക്ഷം
കരിമ്പന
പ്രാണി
മരോട്ടിശലഭം
കായികം
കബഡി
തമിഴ്നാടിന്റെ ചരിത്രം
എന്ന ശ്രേണിയുടെ ഭാഗം
തമിഴ് ചരിത്ര കാലക്രമം
സംഘ കാലഘട്ടം
ഉറവിടങ്ങൾ
ഭരണസം‌വിധാനം  ·   സമ്പദ് വ്യവസ്ഥ
സമൂഹം  ·   മതം  ·  സംഗീതം
ആദ്യകാല ചോളർ  ·  ആദ്യകാല പാണ്ഡ്യർ
മദ്ധ്യകാല ചരിത്രം
പല്ലവ സാമ്രാജ്യം
പാണ്ഡ്യസാമ്രാജ്യം
ചോളസാമ്രാജ്യം
ചേര രാജവംശം
വിജയനഗര സാമ്രാജ്യം
മധുര നായകർ
തഞ്ചാവൂർ നായകർ
കലഹസ്തി നായകർ
ഗിഞ്ജീ നായകർ
കാൻഡി നായകർ
രാംനാഡ് സേതുപതി
തൊണ്ടൈമാൻ രാജ്യം

ചരിത്രം

തിരുത്തുക
 
ബൃഹദ്ദേശ്വര ക്ഷേത്രം

പ്രാചീനകാലം മുതൽ ഇവിടെ ജനവാസമുണ്ടായിരുന്നതായി തിരുനെൽവേലിക്കടുത്തുള്ള ആദിച്ചനെല്ലൂർ എന്ന സ്ഥലത്തു നടത്തിയ ഉൽഖനനങ്ങൾ തെളിയിച്ചിട്ടുണ്ട്‌. 2019ൽ ശിവഗംഗ ജില്ലയിൽ ഉള്ള കീഴടിയിൽ നിന്നും ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന(ക്രി. മു. 580) ലിഖിതങ്ങൾ കണ്ടെടുക്കുക ഉണ്ടായി. ചേരർ, ചോളർ, പാണ്ഡ്യർ, പല്ലവർ എന്നീ രാജവംശങ്ങളാണു ഇവിടെ ഭരിച്ചിരുന്നത്‌. ചോളരാജാക്കൻമാരുടെ ആദ്യ ഭരണകാലം ഒന്നാം നൂറ്റാണ്ട്‌ മുതൽ നാലാം നൂറ്റാണ്ട്‌ വരെയായിരുന്നു . നാലാം നൂറ്റാണ്ട്‌ മുതൽ ഏഴാം നൂറ്റാണ്ട്‌ വരെയുള്ള കളഭ്രവംശജരുടെ ഭരണകാലം തമിഴ്‌ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമായി കരുതപ്പെടുന്നു. ഇവരുടെ കാലശേഷം തെക്കു പാണ്ഡ്യരും വടക്ക്‌ പല്ലവരും ശക്തിപ്രാപിച്ചു. ഒൻപതാം നൂറ്റാണ്ടിൽ വീണ്ടും ശക്തിപ്രാപിച്ച ചോളർ, രാജരാജചോളന്റെയും അദ്ദേഹത്തിന്റെ മകനായ രാജേന്ദ്രചോളന്റെയും ഭരണകാലത്ത്‌ ഏഷ്യയിലെതന്നെ പ്രധാനശക്തികളിലൊന്നായി. തെക്കേ ഇന്ത്യയും ശ്രീലങ്കയിലെ ചില പ്രദേശങ്ങളും ഭരിച്ചിരുന്ന രാജേന്ദ്രചോളന്റെ നാവികസേന മ്യാൻ‌മാർ, ആന്തമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്‌, സുമാത്ര, ജാവ, മലയ എന്നീ പ്രദേശങ്ങളും കീഴടക്കി. ബംഗാളിലെ മഹിപാല രാജാവിനെ തോൽപിച്ചശേഷം തന്റെ തലസ്ഥാനത്തിന്റെ പേരു ഗംഗൈകൊണ്ടചോളപുരം എന്നാക്കി. തഞ്ചാവൂരിലെ ബൃഹദ്ദേശ്വര ക്ഷേത്രം, ചിദംബരക്ഷേത്രം എന്നിവ ചോളരാജാക്കന്മാരുടെ ശിൽപചാതുര്യത്തിന്റെ മകുടോദാഹരണങ്ങളാണ്‌.

പതിമൂന്നാം നൂറ്റാണ്ടോടെ ചോളരുടെ ശക്തി ക്ഷയിച്ചപ്പോൾ പാണ്ഡ്യവംശജർ പ്രബലരായെങ്കിലും 1316ലെ കിൽജിവംശജരുടെ ആക്രമണത്തോടെ ഇവരുടെ ആധിപത്യം അവസാനിച്ചു. ഇതിനെത്തുടർന്ന്‌ വിജയനഗര സാമ്രാജ്യം ഡെക്കാനിൽ സ്ഥാപിക്കപ്പെടുകയും 1370ൽ അവർ തമിഴ്‌നാട്‌ മുഴുവൻ കീഴടക്കുകയും ചെയ്തു.1565-ൽ തെന്നിന്ത്യയിലെ മുസ്ലീം ഭരണാധികാരികൾ ഒന്നായിച്ചേർന്നു തളിക്കോട്ടയുദ്ധത്തിൽ വിജയനഗരത്തെ പരാജയപ്പെടുത്തി. പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ വിജയനഗരസാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചു.

തെന്നിന്ത്യയുടെ ബാക്കി ഭാഗങ്ങൾ മുഗളരുടെ കയ്യിലായിരുന്നു. ഔറംഗസീബ് ബീജാപ്പൂരിനേയും, ഗോൽക്കൊണ്ടയെയും കീഴടക്കി തെക്കോട്ടു ആധിപത്യം സ്ഥാപിച്ചു.17-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ പല യൂറോപ്യൻ ശക്തികളും തമിഴ്നാട്ടിൽ അധികാരമുറപ്പിച്ചു. പോർച്ചുഗീസുകാരും, പിന്നീട് ഡച്ചുകാരും, കച്ചവടത്തിന്നായിട്ടാണു വന്നത്. 1639-ൽ മദ്രാസിലെ സെന്റ് ജോർജ്ജ് കോട്ട(Fort St. George)നിൽക്കുന്ന സ്ഥലം ചന്ദ്രഗിരി രാജാവിൽ നിന്നും ഈസ്റ്റ് ഇന്ത്യാ കമ്പനി വിലക്കു വാങ്ങി; കോട്ടയുണ്ടാക്കി. ഫ്രഞ്ചുകാർ1674-ൽ പുതുശ്ശേരി (പോണ്ടിച്ചേരി) അവരുടെ പ്രധാന താവളമാക്കി. 1757-ൽ യൂറോപ്പിൽ ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ യുദ്ധം ആരംഭിച്ചതോടെ തെക്കേ ഇന്ത്യയിലും ഇവർ തമ്മിൽ സംഘട്ടനങ്ങളുണ്ടായി. ആദ്യം ഫ്രഞ്ചുകാരാണു ജയിച്ചതെങ്കിലും അടുത്തവർഷം ബ്രിട്ടീഷുകാർ ജയം കണ്ടു.

അക്കാലത്ത് തെന്നിന്ത്യയിൽ മൂന്നു പ്രബല രാജശക്തികൾക്കാണു ആധിപത്യമുണ്ടായിരുന്നത്. ഒന്ന്: ഡക്കാണിലെ നൈസാം. രണ്ട്: കർണ്ണാട്ടിക് നവാബ്. മൂന്ന്: മൈസൂരിലെ ഹൈദരലി. 1792-ൽ നൈസാമിന്റേയും മഹാരാഷ്ട്രരുടേയും സഹായത്തോടെ ഹൈദരുടെ മകൻ ടിപ്പുവിനെ ഇംഗ്ലീഷുകാർ പരാജയപ്പെടുത്തി. 1799-ൽ തഞ്ചാവൂരിലെ മഹാരാഷ്ട്രരാജാവ്, കമ്പനി ചെയ്ത സഹായത്തിന്ന് പകരമായി സ്വന്തരാജ്യം ഒരു വാർഷിക സംഖ്യക്ക് കമ്പനിക്ക് നൽകി.1800-ൽ മൈസൂരിൽ നിന്നു തനിക്ക് ലഭിച്ച സ്ഥലങ്ങൾ നൈസാമും കമ്പനിക്ക് നൽകി. അടുത്തവർഷം ഒരു വാഷിക പെൻഷൻ സ്വീകരിച്ചുകൊണ്ട് ആർക്കാട്ട് നവാബും ബ്രിട്ടീഷുകാർക്ക് ഒഴിഞ്ഞുകൊടുത്തു. അങ്ങനെയാണു പഴയ മദിരാശി സംസ്ഥാനം ബ്രിട്ടീഷുകാരുടെ കയ്യിലെത്തിയത്. ഹൈദരബാദു നാട്ടുരാജ്യമൊഴികെയുള്ള ആന്ധ്രപ്രദേശം, തമിഴ്നാട്, മലബാർ, തെക്കൻ കർണ്ണാടകം, ഇവയുൾക്കൊള്ളുന്നതായിരുന്നു ബ്രിട്ടീഷ് ഭരണത്തിൻ കീഴിലെ മദിരാശി സംസ്ഥാനം.

സ്വാതന്ത്ര്യലബ്ധിക്കു ശേഷവും ഈ സംസ്ഥാനം അത്തരത്തിൽ നിലനിന്നെങ്കിലും, 1953-ഒക്ടോബറിൽ ആന്ധ്രപ്രദേശിലെ 12 ജില്ലകൾ മദിരാശി സംസ്ഥാനത്തിൽ നിന്നും വേർപെടുത്തി ആന്ധ്രപ്രവിശ്യ രൂപീകരിച്ചു. ബെല്ലാരിയുടെ ഒരു ഭാഗം മൈസൂറിലേക്കും(കർണാടക) ചേർന്നു. 1956-ലെ ഭാഷാ സംസ്ഥാനരൂപീകരണത്തോടെ മദിരാശിസംസ്ഥാനം രൂപീകരിക്കപ്പെട്ടു. അതുപോലെ മലബാറും തെക്കൻ കർണ്ണാടകത്തിലെ കാസർഗോഡും കേരളത്തിൽ ചേർന്നു. 1969-ലെ തെരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ രാഷ്ട്രീയ കക്ഷിയുടെ നിർദ്ദേശപ്രകാരം സംസ്ഥാനത്തിന്റെ ഔദ്യോഗികനാമം തമിഴ്നാട് എന്നാക്കി മാറ്റി.

ഭൂമിശാസ്ത്രം

തിരുത്തുക

തമിഴ്‌നാടിന്റെ അതിർത്തികൾ പടിഞ്ഞാറ്‌ കേരളവും വടക്കുപടിഞ്ഞാറ്‌ കർണാടകയും വടക്കു ആന്ധ്ര പ്രദേശും കിഴക്ക്‌ ബംഗാൾ ഉൾക്കടലുമാണ്‌. തെക്കുപടിഞ്ഞാറ്‌ കന്യാകുമാരി ജില്ലയുടെ പടിഞ്ഞാറായി അറബിക്കടൽ സ്ഥിതിചെയ്യുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റമായ തമിഴ്‌നാടിലെ കന്യാകുമാരിയാണ്‌ അറബിക്കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും സംഗമസ്ഥാനം. 130058 ച. കി.മീ വിസ്താരമുള്ള ഈ സംസ്ഥാനം വലിപ്പത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ പത്താം സ്ഥാനത്താന്.. ഈ സംസ്ഥാനത്തിന്റെ പതിനേഴു ശതമാനത്തോളം വനങ്ങളാണ്‌.

തമിഴ്നാടിന്റെ പടിഞ്ഞാറ്, തെക്ക്, വടക്കു പടിഞ്ഞാറ് ഭാഗങ്ങൾ ധാരാളം മലനിരകളുള്ളതും വിവിധ തരം സസ്യജാലങ്ങളാൽ സമ്പുഷ്ടമായതുമാണ്. ഈ ഭാഗങ്ങളിലുള്ള പശ്ചിമഘട്ടവും പൂർവ്വഘട്ടവും നീലഗിരി കുന്നുകളിൽ വെച്ച് സന്ധിക്കുന്നു. കേരളവുമായുള്ള പടിഞ്ഞാറൻ അതിർത്തി ഏറെക്കുറെ കൈയ്യടക്കിയിരിക്കുന്ന പശ്ചിമഘട്ടം തെക്കു പടിഞ്ഞാറൻ മൺസൂൺ കാറ്റിനെ തടഞ്ഞ് നിർത്തുകയും തന്മൂലം മഴയുടെ ലഭ്യത കുറയുകയും ചെയ്യുന്നു. തമിഴ്നാടിന്റെ കിഴക്കൻ ഭാഗങ്ങൾ ഫലഭൂയിഷ്ടമായ സമതല തീരപ്രദേശങ്ങളും വടക്കൻ ഭാഗങ്ങൾ സമതലങ്ങളും മലനിരകളും ചേർന്ന പ്രദേശവുമാണ്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കുറച്ച് മഴ ലഭിക്കുന്ന മധ്യഭാഗങ്ങളും തെക്കൻ ഭാഗങ്ങളും വരണ്ട സമതലങ്ങളാണ്.

പാക് കടലിൽ എത്തിച്ചേരുന്ന നദി ഏത്

തിരുത്തുക

പാലാർ, ചെയ്യാർ, പെണ്ണാർ, കാവേരി, മോയാർ, ഭവാനി, അമരാവതി, വൈഗായ്, ചിറ്റാർ, താമ്രപർണി,വൈഗ,വൈപ്പാർ

ജില്ലകൾ

തിരുത്തുക
 
തമിഴ്നാട്ടിലെ ജില്ലകൾ.

തമിഴ്നാട്ടിൽ മൊത്തം 33 ജില്ലകളുണ്ട്. 2019 നവമ്പർ24 ന് തെങ്കാശി ജില്ല നിലവിൽ വന്നു.

ജില്ല ആസ്ഥാനം വിസ്തൃതി ജനസംഖ്യ (2011) ജനസാന്ദ്രത
1 അരിയലുർ അരിയലുർ 1,944 ച. കി.മീ 7,52,481 387 /ച. കി.മീ
2 ചെന്നൈ ചെന്നൈ 174 ച. കി.മീ 46,81,087 26,903 /ച. കി.മീ
3 കോയമ്പത്തൂർ കോയമ്പത്തൂർ 4,642 ച. കി.മീ 31,72,578 648 /ച. കി.മീ
4 കടലൂർ കടലൂർ 3,705 ച. കി.മീ 26,00,880 702 /ച. കി.മീ
5 ധർമ്മപുരി ധർമ്മപുരി 4,527 ച. കി.മീ 15,02,900 332 /ച. കി.മീ
6 ദിണ്ടിഗൽ ദിണ്ടിഗൽ 6,054 ച. കി.മീ 21,61,367 357 /ച. കി.മീ
7 ഈറോഡ്‌ ഈറോഡ്‌ 5,692 ച. കി.മീ 22,59,608 397 /ച. കി.മീ
8 കാഞ്ചീപുരം കാഞ്ചീപുരം 4,305 ച. കി.മീ 26,90,897 666 /ച. കി.മീ
9 കന്യാകുമാരി നാഗർകോവിൽ 1,685 ച. കി.മീ 18,63,174 1,106 /ച. കി.മീ
10 കരൂർ കരൂർ 2,902 ച. കി.മീ 10,76,588 371 /ച. കി.മീ
11 കൃഷ്ണഗിരി കൃഷ്ണഗിരി 5,091 ച. കി.മീ 18,83,731 370 /ച. കി.മീ
12 മധുര മധുര 3,695 ച. കി.മീ 24,41,038 663 /ച. കി.മീ
13 നാഗപട്ടണം നാഗപട്ടണം 2,416 ച. കി.മീ 16,14,069 668 /ച. കി.മീ
14 നാമക്കൽ നാമക്കൽ 3,402 ച. കി.മീ 17,21,179 506 /ച. കി.മീ
15 നീലഗിരി ഉദഗമണ്ഡലം 2,552 ച. കി.മീ 7,35,071 288 /ച. കി.മീ
16 പെരമ്പലൂർ പെരമ്പലൂർ 1,748 ച. കി.മീ 5,64,511 323 /ച. കി.മീ
17 പുതുക്കോട്ട പുതുക്കോട്ട 4,652 ച. കി.മീ 16,18,725 348 /ച. കി.മീ
18 രാമനാഥപുരം രാമനാഥപുരം 4,180 ച. കി.മീ 13,37,560 320 /ച. കി.മീ
19 സേലം സേലം 5,249 ച. കി.മീ 34,80,008 663 /ച. കി.മീ
20 ശിവഗംഗ ശിവഗംഗ 4,140 ച. കി.മീ 13,41,250 324 /ച. കി.മീ
21 തഞ്ചാവൂർ തഞ്ചാവൂർ 3,477 ച. കി.മീ 23,02,781 661 /ച. കി.മീ
22 തേനി തേനി 2,872 ച. കി.മീ 11,43,684 397 /ച. കി.മീ
23 തൂത്തുക്കുടി തൂത്തുക്കുടി 4,599 ച. കി.മീ 17,38,376 378 /ച. കി.മീ
24 തിരുച്ചിറപ്പള്ളി തിരുച്ചിറപ്പള്ളി 4,508 ച. കി.മീ 27,13,858 602 /ച. കി.മീ
25 തിരുനെൽവേലി തിരുനെൽവേലി 6,709 ച. കി.മീ 30,72,880 458 /ച. കി.മീ
26 തിരുപ്പൂർ തിരുപ്പൂർ 5,192 ച. കി.മീ 24,71,222 476 /ച. കി.മീ
27 തിരുവള്ളൂർ തിരുവള്ളൂർ 3,552 ച. കി.മീ 37,25,697 1,049 /ച. കി.മീ
28 തിരുവണ്ണാമല തിരുവണ്ണാമല 6,188 ച. കി.മീ 41,21,965 667 /ച. കി.മീ
29 തിരുവാരൂർ തിരുവാരൂർ 2,379 ച. കി.മീ 12,68,094 533 /ച. കി.മീ
30 വേലൂർ വേലൂർ 6,081 ച. കി.മീ 40,28,106 671 /ച. കി.മീ
31 വിഴുപ്പുരം വിഴുപ്പുരം 7,185 ച. കി.മീ 34,63,284 482 /ച. കി.മീ
32 വിരുദുനഗർ വിരുദുനഗർ 4,280 ച. കി.മീ 19,43,309 454 /ച. കി.മീ

അതിരുകൾ

തിരുത്തുക
  1. "Census of india 2011" (PDF). Government of India.
  2. "India government economic survey" (PDF). Archived from the original (PDF) on 2017-01-10. Retrieved 28 December 2012.
  3. "Inequality adjusted Human Development Index for India's States 2011, United Nations Development Programme" (PDF). Archived from the original (PDF) on 2013-03-01. Retrieved 2016-08-28.
  4. "censusindia.gov.in" (PDF).
  5. Tamil Nadu Legislative Assembly history 2012.
"https://ml.wikipedia.org/w/index.php?title=തമിഴ്‌നാട്&oldid=4101897" എന്ന താളിൽനിന്ന് ശേഖരിച്ചത്