എം.കെ. സ്റ്റാലിൻ
തമിഴ്നാടിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ പ്രസിഡന്റുമാണ് എം.കെ. സ്റ്റാലിൻ എന്ന മുത്തുവേൽ കരുണാനിധി സ്റ്റാലിൻ. ,പലപ്പോഴും അദ്ദേഹത്തിന്റെ ഇനീഷ്യലുകൾ എംകെഎസ് തമിഴ്നാടിന്റെ എട്ടാമത്തെ മുഖ്യമന്ത്രിയാണിദ്ദേഹം. 1996 മുതൽ 2002 വരെ ചെന്നൈ നഗരസഭയുടെ 37-ാമത് മേയറായും 2009 മുതൽ 2011 വരെ തമിഴ്‌നാടിന്റെ ആദ്യത്തെ ഉപമുഖ്യമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. [1][2]
എം.കെ. സ്റ്റാലിൻ | |
---|---|
തമിഴ്‌നാടിന്റെ മുഖ്യമന്ത്രി | |
പദവിയിൽ | |
ഓഫീസിൽ മേയ് 7 2021 | |
Deputy | ഉദയനിധി സ്റ്റാലിൻ |
മുൻഗാമി | എടപ്പാടി കെ. പളനിസാമി |
മണ്ഡലം | കൊളത്തൂർ |
തമിഴ്നാടിന്റെ 1-ാമത് ഉപമുഖ്യമന്ത്രി | |
ഓഫീസിൽ 29 മേയ് 2009 – 15 മേയ് 2011 | |
ഗവർണ്ണർ | സുർജിത് സിംഗ് ബർണാല |
മുഖ്യമന്ത്രി | എം. കരുണാനിധി |
മുൻഗാമി | പുതിയതായി രൂപീകരിച്ച പദവി |
പിൻഗാമി | ഒ. പനീർശെൽവം |
തമിഴ്‌നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവ് | |
ഓഫീസിൽ 25 മേയ് 2016 – 5 മേയ് 2021 | |
Deputy | ദുരൈ മുരുകൻ |
മുൻഗാമി | വിജയകാന്ത് |
പിൻഗാമി | എടപ്പാടി കെ. പളനിസാമി |
മണ്ഡലം | കൊളത്തൂർ |
ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ വർക്കിങ് പ്രസിഡന്റ് | |
പദവിയിൽ | |
ഓഫീസിൽ 4 ജനുവരി 2017 | |
രാഷ്ട്രപതി | എം. കരുണാനിധി |
സെക്രട്ടറി ജനറൽ | കെ. അൻപഴകൻ |
മുൻഗാമി | പുതിയതായി രൂപീകരിച്ച പദവി |
ചെന്നൈയുടെ 37-ാമത് മേയർ | |
ഓഫീസിൽ ഒക്ടോബർ 1996 – ഒക്ടോബർ 2002 | |
മുൻഗാമി | ആർ. ആറുമുഖം |
പിൻഗാമി | എം. സുബ്രഹ്മണ്യം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മുത്തുവേൽ കരുണാനിധി സ്റ്റാലിൻ 1 മാർച്ച് 1953 മദ്രാസ്, മദ്രാസ് സംസ്ഥാനം, (ഇപ്പോൾ ചെന്നൈ, തമിഴ്‌നാട്, ഇന്ത്യ) |
രാഷ്ട്രീയ കക്ഷി | ദ്രാവിഡ മുന്നേറ്റ കഴകം |
പങ്കാളി | ദുർഗ സ്റ്റാലിൻ (m.1976-present) |
Relations | കരുണാനിധി കുടുംബം കാണുക |
കുട്ടികൾ | ഉദയനിധി സ്റ്റാലിൻ ചെന്താമരൈ |
മാതാപിതാക്കൾ |
|
വസതിs | നീലങ്കരൈ, ചെന്നൈ, തമിഴ്‌നാട്, ഇന്ത്യ |
ജോലി | അഭിനേതാവ്, രാഷ്ട്രീയപ്രവർത്തകൻ |
വെബ്‌വിലാസം | http://mkstalin.in/ |
തമിഴ്‌നാടിന്റെ മൂന്നാമത് മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ പ്രസിഡന്റുമായിരുന്ന എം. കരുണാനിധിയുടെയും ദയാലു അമ്മാളിന്റെയും മകനാണ് സ്റ്റാലിൻ. മദ്രാസ് സർവകലാശാലയ്ക്കു കീഴിലുള്ള ദ ന്യൂ കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദപഠനം പൂർത്തിയാക്കി. [3] 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം രൂപീകരിച്ച മന്ത്രിസഭയിൽ തദ്ദശസ്വയംഭരണ വകുപ്പിന്റെയും ഗ്രാമീണ വികസനവകുപ്പിന്റെയും മന്ത്രിയായിരുന്നു. 2009 മേയ് 29-ന് തമിഴ്‌നാട് ഗവർണർ സുർജിത് സിങ് ബർണാല, സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി നാമനിർദ്ദേശം ചെയ്തു. [4]
2013 ജനുവരി 3-ന് സ്റ്റാലിനായിരിക്കും തന്റെ പിൻഗാമിയെന്ന് കരുണാനിധി പ്രഖ്യാപിക്കുകയുണ്ടായി. [5] 2017 ജനുവരി 4-ന് സ്റ്റാലിൻ, ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ വർക്കിങ് പ്രസിഡന്റായി ചുമതലയേറ്റു.
രാഷ്ട്രീയ ജീവിതം
തിരുത്തുക1953 മാർച്ച് 1-ന് മദ്രാസിൽ (ഇപ്പോഴത്തെ ചെന്നൈ) ജനിച്ചു. അദ്ദേഹം ജനിച്ച് അഞ്ചാം ദിവസം അന്തരിച്ച റഷ്യൻ ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിന്റെ പേരാണ് നൽകിയത്. [6] 14 വയസ്സ് പ്രായമുള്ളപ്പോൾ, 1967-ലെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പ്രവർത്തിച്ചുകൊണ്ട് രാഷ്ട്രീയരംഗത്തിലേക്ക് പ്രവേശിച്ചു. [7] 1973-ൽ, ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ജനറൽ കമ്മിറ്റിയിലേക്ക് സ്റ്റാലിൻ തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യയിലെ അടിയന്തരാവസ്ഥക്കാലത്ത് മെയിന്റനൻസ് ഓഫ് ഇന്റേണൽ സെക്യൂരിറ്റി ആക്റ്റ് പ്രകാരം ജയിലിലടയ്ക്കപ്പെട്ടു. [8] 1989 മുതൽ 4 പ്രാവശ്യം സ്റ്റാലിൻ തമിഴ്‌നാട് നിയമസഭയിലേക്ക് ചെന്നൈയിലെ തൗസന്റ് ലൈറ്റ്സ് നിയോജകമണ്ഡലത്തിൽനിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1996-ൽ ചെന്നൈ നഗരത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മേയറായി സ്റ്റാലിൻ ചുമതലയേൽക്കുകയുണ്ടായി. [9]
2001-ൽ വീണ്ടും മേയറായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും[10] അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജെ. ജയലളിത, ഒരു സർക്കാരിൽ ഒരു വ്യക്തിയ്ക്ക് ഒരേ സമയം രണ്ട് പദവികൾ വഹിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള തമിഴ്‌നാട് മുനിസിപ്പൽ നിയമം, 2002 പാസാക്കുകയുണ്ടായി. ഈ സമയം എം.എൽ.എ.യായി സ്റ്റാലിൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് സ്റ്റാലിൻ, ചെന്നൈ മേയർ സ്ഥാനം രാജിവയ്ക്കുകയുണ്ടായി. [11] എന്നാൽ മദ്രാസ് ഹൈക്കോടതി ഈ നിയമം മരവിപ്പിക്കുകയുണ്ടായി. പക്ഷേ സ്റ്റാലിൻ സുപ്രീം കോടതിയിൽ അപ്പീൽ ചെയ്യുകയുണ്ടായില്ല. [12]
പല പ്രാവശ്യങ്ങളായി സ്റ്റാലിൻ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ആദ്യമായി 1975-ൽ മിസ നിയമത്തിന്റെ കീഴിൽ അറസ്റ്റിലായി. ഫ്ലൈ ഓവർ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ 2001 ജൂൺ 30-ന് എം. കരുണാനിധി, സ്റ്റാലിൻ, അന്ന് കേന്ദ്ര കാബിനറ്റ് മന്ത്രിയായിരുന്ന മുരസൊലി മാരൻ എന്നിവരെ അറസ്റ്റ് ചെയ്യുകയുണ്ടായി. വെള്ളിയാഴ്ച രാത്രിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ശനിയാഴ്ച പുലർച്ചെ തന്നെ അറസ്റ്റ് നടന്നത് കരുണാനിധിയ്ക്കെതിരായുള്ള രാഷ്ട്രീയ നീക്കമാണെന്ന് പ്രചരിച്ചിരുന്നു. [13][14] 2001 അറസ്റ്റ് ചെയ്തുവെങ്കിലും, ഈ കേസിന്റെ ചാർജ്ജ് ഷീറ്റ് കോടതിയിൽ സമർപ്പിച്ചത് 4 വർഷങ്ങൾക്കു ശേഷം, 2005-ലാണ്. [15]
2016-ൽ ജയലളിതയുടെ മരണത്തിന് കാരണം വി.കെ. ശശികലയാണെന്ന് സ്റ്റാലിൻ ആരോപിച്ചിരുന്നു. ജയലളിതയുടെ മരണം പുനപരിശോധിച്ചാൽ, ശശികല ജയിലിലായിരിക്കുമെന്ന് സ്റ്റാലിൻ പറയുകയുണ്ടായി. [16]
2021-ൽ നടന്ന പതിനാറാം തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിൽ കൊളത്തൂരില് നിന്ന് മത്സരിച്ച് ജയിച്ചു. നിയമസഭയിൽ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെദ്രാവിഡ മുന്നേറ്റ കഴകത്തിന് ഭൂരിപക്ഷം കിട്ടിയതിനെ തുടർന്ന് 2021 മെയ് 7 ന് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു. [17][18]
മത്സരിച്ച തിരഞ്ഞെടുപ്പുകൾ
തിരുത്തുകഇതും കാണുക
തിരുത്തുകചലച്ചിത്രങ്ങൾ
തിരുത്തുകഅഭിനേതാവ്
- ഒരേ രത്തം (1988)
- മക്കൾ ആണയിട്ടാൽ (1988)
- കുറിഞ്ചി മലർ- TV സീരിയൽ DD1
- സൂര്യ — TV സീരിയൽ
നിർമ്മാതാവ്
- നമ്പിക്കൈ നക്ഷത്രം (1978)
അവലംബം
തിരുത്തുക- ↑ "Karunanidhi makes Stalin Deputy Chief Minister". TheHindu.com.
- ↑ Stalin appointed Tamil Nadu Deputy CM
- ↑ "India Today". Archived from the original on 2009-05-31. Retrieved 2018-08-11.
- ↑ "Stalin named TN deputy CM". Archived from the original on 2004-03-31. Retrieved 2018-08-11.
- ↑ "After me, it's Stalin: DMK chief Karunanidhi".
- ↑ Thangavelu, Dharani (1 March 2017). "Will DMK's Stalin gain from the political feud in Tamil Nadu?". Mint. Retrieved 20 April 2018.
- ↑ "Waiting in the wings". B. Kolappan. The Hindu. 4 March 2015. Retrieved 26 August 2017.
- ↑ Daily Excelsior... Editorial Archived 27 September 2007 at the Wayback Machine.
- ↑ "Towards Singara Chennai - Interview with the Mayor - www.chennaibest.com". Archived from the original on 2011-03-13. Retrieved 2018-08-11.
- ↑ rediff.com: Stalin re-elected mayor of Madras
- ↑ Mayor's office slips out of Stalin's hand-Cities-The Times of India
- ↑ "The Telegraph - Calcutta: Nation". Archived from the original on 2011-05-26. Retrieved 2018-08-11.
- ↑ rediff.com: Karunanidhi, Stalin arrested
- ↑ rediff.com: Personal agenda prevailed over rule of the law: Arun Jaitley
- ↑ Chargesheet filed out of political vendatta: DMK - Sify.com
- ↑ Quint, The. "Probe into Jaya's Death Will Get Sasikala a Life Term, Says Stalin". www.thequint.com. The Quint. Retrieved 23 February 2017.
- ↑ "Tamil Nadu Election Results 2021 Live: DMK leader Stalin to take oath as CM on May 7". The Times of India (in ഇംഗ്ലീഷ്). Retrieved 2021-05-04.
- ↑ "MK Stalin, DMK Chief, Takes Oath As Tamil Nadu Chief Minister". NDTV.com. Retrieved 2021-05-07.
- ↑ "Statistical report on Tamil Nadu Assembly election 1984" (PDF). Election Commission of India. 1984. p. 25. Archived from the original (PDF) on 2018-11-13. Retrieved 10 November 2013.
- ↑ "Statistical report on Tamil Nadu Assembly election 1989" (PDF). Election Commission of India. 1989. p. 254. Archived from the original (PDF) on 2010-10-06. Retrieved 10 November 2013.
- ↑ "Statistical report on Tamil Nadu Assembly election 1991" (PDF). Election Commission of India. 1991. p. 27. Archived from the original (PDF) on 2010-10-07. Retrieved 10 November 2013.
- ↑ "Statistical report on Tamil Nadu Assembly election 1996" (PDF). Election Commission of India. 1996. p. 261. Archived from the original (PDF) on 2010-10-07. Retrieved 10 November 2013.
- ↑ "Statistical report on Tamil Nadu Assembly election 2001" (PDF). Election Commission of India. 2001. p. 257. Archived from the original (PDF) on 2010-10-06. Retrieved 10 November 2013.
- ↑ "Statistical report on Tamil Nadu Assembly election 2006". Election Commission of India. 2006. Retrieved 10 November 2013.
- ↑ "Statistical report on Tamil Nadu Assembly election 2001" (PDF). Election Commission of India. 2011. p. 36. Retrieved 10 November 2013.
- ↑ "The verdict 2016". The Hindu. Chennai. 19 May 2016. p. 6.
{{cite news}}
:|access-date=
requires|url=
(help) - ↑ "Green cover". The Times of India. Chennai. 19 May 2016. p. 2.
{{cite news}}
:|access-date=
requires|url=
(help)
പുറം കണ്ണികൾ
തിരുത്തുക- Prosecutor can not pinpoint main accused in flyover case Archived 2010-11-30 at the Wayback Machine.
- Judicial flak
- Government of Tamil Nadu Archived 2009-04-20 at the Wayback Machine.
- Dravida Prince Archived 2015-09-24 at the Wayback Machine.
- Slow and Steady Archived 2011-03-09 at the Wayback Machine.
- Bid on Stalin's life in Madurai Archived 2012-04-22 at the Wayback Machine.
- Stalin escapes attempt on life; man carrying knife escapes
- Tamil Nadu Assembly Profile