കീഴടി

ഇന്ത്യയിലെ വില്ലേജുകള്‍

തമിഴ്നാട്ടിലെ മധുര നഗരത്തിനു സമീപത്തുള്ള പുരാതന നഗരശേഷിപ്പുകളാണ് കീഴടിയിലെ പുരാവസ്തു ഖനനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.

പ്രാചീന സംസ്കാരമായ സംഘകാല സംസ്കൃതിയുടെ ചിത്രം കൂടുതൽ തെളിച്ചെടുക്കാൻ ഇതു വഴി സാധിച്ചിരിക്കുന്നു. തമിഴ്നാട് , കേരളം, കർണാടകയുടെയും ആന്ധ്രയുടെയും ദക്ഷിണ ഭാഗങ്ങൾ, ശ്രീലങ്കയുടെ വടക്ക് ഭാഗം എന്നിവ ഉൾക്കൊള്ളുന്ന ഒരു വിപുലമായ ഭൂപ്രദേശത്ത് സംഘസംസ്കൃതി പടർന്നു കിടന്നു. മധുര അതിന്റെ സാംസ്കാരിക തലസ്ഥാനമായി വർത്തിച്ചു. സംഘകാല കാവ്യമായ പരിപാടലിൽ വൈഗ നദിയുടെ തീരത്തെ മധുരാ നഗരം വർണ്ണിക്കുന്നുണ്ട്. 320 BCE ൽ മെഗസ്തനിസ് ദക്ഷിണ രാജ്യത്തെക്കുറിച്ച് പരാമർശിക്കുന്നു. 25 BCEയിൽ, സ്ട്രാബോ പാണ്ഡ്യൻ രാജാവ് റോമിലെ അഗസ്റ്റസിനടുത്തേക്ക് നയതന്ത്രജ്ഞരെ അയച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ടോളമി 130 CE യിൽ മധുരാ നഗരത്തെക്കുറിച്ച് പരാമർശിച്ചതായും കാണാം. ഈ വിവരങ്ങളിൽ നിന്ന് രൂപപ്പെടുത്തിയ പ്രാചീന ദക്ഷിണേന്ത്യയുടെ ചിത്രത്തെ മാറ്റി വരയ്ക്കുന്നതാണ്, 2017-18 ൽ കീഴടിയിൽ നടത്തിയ ഉദ്ഖനനം. ഒരു കാർഷിക സമൂഹമായിരുന്നു പ്രാഥമികമായും മധുരയിലേത്. സസ്യങ്ങളുടെ പൂമ്പൊടിയടക്കം കിട്ടിയ നിരവധി തെളിവുകൾ ഇതിനെ സാധൂകരിക്കുന്നു.മൃഗപരിപാലനവും പ്രധാനമായിരുന്നു. കാർഷിക വൃത്തിക്കും ആഹാരത്തിനും ഇവയെ ഉപയോഗിച്ചിരുന്നു. അസ്ഥികളിലെ വെട്ടിന്റെ അടയാളങ്ങളിൽ നിന്ന് ആടുകൾ, കാട്ടുപന്നി, മാൻ എന്നിവയെ കൂടുതലായി കഴിച്ചിരുന്നു എന്ന് കാണാം. കളിമൺ പാത്രങ്ങളും മറ്റ് ഉപകരണങ്ങളും വ്യാപകമായി ഉപയോഗത്തിൽ ഉണ്ടായിരുന്നു.1100 ഡിഗ്രി സെൽഷ്യസ് താപനിലയിലാണ് black ware pottery and red ware pottery എന്നിവ നിർമ്മിച്ചിരുന്നത്. ലോകത്തിലെ വിവിധ പ്രദേശങ്ങളുമായി വിപുലമായ വ്യാപാര ബന്ധം ഈ സമൂഹം പുലർത്തിയിരുന്നു. പെരിയാറിന്റെ തീരത്ത് മുസിരിസ്, പട്ടണം തുടങ്ങിയ കച്ചവട തുറമുഖങ്ങൾ പ്രവർത്തിച്ചിരുന്നത് പോലെ പൂംപുഹാർ, വാസവസമുദ്രം എന്നീ തുറമുഖങ്ങൾ പശ്ചിമ തീരത്തും ഉണ്ടായിരുന്നു.ചൈന,ഈജിപ്ത്,ഗ്രീസ്, റോം തുടങ്ങിയ രാജ്യങ്ങളുമായി കച്ചവടം ഉണ്ടായിരുന്നു.

ഉയർന്ന ജീവിത രീതിയാണ് ഈ ജനത നയിച്ചിരുന്നത്. ഇഷ്ടിക,മരം,ഓട് എന്നിവ കെട്ടിടങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നു. വസ്ത്രങ്ങൾ നിർമ്മിക്കുന്നതിലും നല്ല മികവ് പ്രകടിപ്പിച്ചിരുന്നു. നൂൽ നൂൽപ്പ്, നെയ്ത്, ചായം നൽകൽ (spinning, yarning,looming,weaving and dyining) തുടങ്ങിയവയ്ക്ക് ഉപയോഗിച്ചിരുന്ന ചെമ്പ് സൂചികൾ, കൂർത്ത അസ്ഥി മുനകൾ എന്നിവ ഉദ്ഖനനത്തിൽ ലഭിച്ചിട്ടുണ്ട്.

  • സംഘകാലത്തിന് BCE മൂന്നാം നൂറ്റാണ്ടുവരെയുള്ള പ്രാചീനതയാണ് ഇതു വരെ നിർണയിച്ചിരുന്നത്.എന്നാൽ 353 സെന്റിമീറ്റർ ആഴത്തിൽ നിന്നും കണ്ടെടുത്ത പുരാവസ്തുക്കൾക്ക് ആക്സിലറേറ്റർ മാസ് സ്പെക്ടോമെട്രി പഠനത്തിൽ ബി സി 600 ന്റെ പഴക്കം കാണിക്കുന്നു.
  • മാത്രമല്ല രണ്ടാം ഘട്ട നഗരവത്കരണം (second urbanisation) ദക്ഷിണേന്ത്യയിൽ നടന്നിട്ടില്ല എന്ന പൂർവ്വ ധാരണയും ഇവിടെ തിരുത്തപ്പെടുന്നു.ഗംഗാ നദീ തടങ്ങള്ൽ നടന്ന രണ്ടാം ഘട്ട നഗരവത്കരണത്തിന് സമാന്തരമായും അതേ സമയം സ്വതന്ത്രമായും ഈ പ്രക്രിയ മധുരയിൽ നടന്നിട്ടുണ്ട്.
  • ഹാരപ്പൻ സംസ്കാരവുമായി സംഘകാലത്തെ കണ്ണിചേർക്കുന്ന നിരവധി തെളിവുകൾ ഉദ്ഖനനത്തിലൂടെ ലഭിച്ചിരിക്കുന്നു. സൈന്ധവ നാഗരികതയുടെ തുടർച്ചയാണ് വൈഗ നദീതട സംസ്കാരമെന്നോ , ‘ദ്രാവിഡരുടെ ‘ഉദ്ഭവം’ ഹാരപ്പൻ ജനതയിൽ നിന്നാണെന്നോ അനുമാനത്തിൽ എത്തിച്ചേരാം.
  • ഹാരപ്പൻ സംസ്കാരത്തിന് ബി.സി 2500 ന്റെ പഴക്കമാണ് നിർണയിച്ചിട്ടുള്ളത്.പാകിസ്താനിലെ ബലൂചിസ്ഥാൻ മുതൽ ഇന്ത്യയിലെ ഗംഗാ സമതലങ്ങൾ വരെ സൈന്ധവ നഗരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ബി.സി 1800 മുതൽ ഹാരപ്പൻ നാഗരികത നാശോന്മുഖമായി. ആര്യൻ അധിനിവേശം മുതൽ പ്രകൃതി പ്രതിഭാസങ്ങൾ വരെ ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ കൃത്യമായ ഒരു വിശദീകരണം നൽകാൻ ചരിത്രകാരൻമാർക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഹാരപ്പൻ സംസ്കാരത്തിന് സംഘകാലവുമായുള്ള അടുപ്പം തിരിച്ചറിഞ്ഞാൽ ഈ അവ്യക്തത ഒരു പരിധിവരെ നീങ്ങിക്കിട്ടും.
"https://ml.wikipedia.org/w/index.php?title=കീഴടി&oldid=3342160" എന്ന താളിൽനിന്ന് ശേഖരിച്ചത്