പി.കെ. ബിജു
പതിനഞ്ചാം ലോകസഭയിൽ ആലത്തൂർ ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ് പി.കെ.ബിജു. സി.പി.ഐ.എം. അംഗമായ ഇദ്ദേഹം എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്, സി.പി.ഐ.എം. കോട്ടയം ജില്ലാകമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു[1]. 2009-ലെ തെരഞ്ഞെടുപ്പിൽ 20,960 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചാണ് ലോകസഭയിലെത്തുന്നത്.
പി.കെ. ബിജു | |
---|---|
ഇന്ത്യൻ പാർലമെന്റ് അംഗം (ആലത്തൂർ) | |
ഓഫീസിൽ 2009–2019 | |
മുൻഗാമി | constituency created |
പിൻഗാമി | Ramya Haridas |
മണ്ഡലം | ആലത്തൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കോട്ടയം, കേരളം | 3 ഏപ്രിൽ 1974
രാഷ്ട്രീയ കക്ഷി | സി.പി.ഐ.(എം.) |
പങ്കാളി | വിജി വിജയൻ |
വസതി | മാഞ്ഞൂർ |
As of ജനുവരി 27, 2016 |
ജീവിത രേഖ
തിരുത്തുകകോട്ടയം മാഞ്ഞൂർ സൗത്ത് പറയൻ പറമ്പിൽ കുട്ടപ്പന്റെയും ഭവാനിയുടെയും മകനായി 1974 ഏപ്രിൽ 3- നാണ് പി.കെ.ബിജു ജനിച്ചത്.വിജി വിജയനാണ് ഭാര്യ.
വിദ്യാഭ്യാസം
തിരുത്തുകമാഞ്ഞൂർ ശ്രീ നാരായണവിലാസം സ്കൂളിൽ പ്രൈമറി വിദ്യാഭ്യാസവും പി.കെ.വി.എം.എൻ.എസ്.എസ് സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി.മാന്നാനം കെ.ഇ.കോളേജിൽ നിന്നും പ്രീ-ഡിഗ്രിയും രസതന്ത്രത്തിൽ ബിരുദവും നേടി.പിന്നീട് മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് കെമിക്കൽ സയൻസിൽ നിന്നും രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം , അതേ സ്ഥാപനത്തിൽ നിന്നും പോളിമർ രസതന്ത്രത്തിൽ ഗവേഷണം പൂർത്തിയാക്കി.സ്വാഭാവിക റബ്ബറിന്റെയും പോളിവിനൈൽ ക്ലോറൈഡിന്റെയും സംയുക്തങ്ങൾ രൂപീകൃതമാകുന്നത് സംബന്ധിച്ച് ഗവേഷണം നടത്തിയ ബിജു, ഇതേ വിഷയത്തിൽ അന്താരാഷ്ട്ര പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[2][3]
രാഷ്ട്രീയം
തിരുത്തുകഹൈസ്കൂൾ പഠനകാലത്ത് എസ്.എഫ്.ഐ - യിൽ അംഗമായ ബിജു, ബിരുദപഠന കാലയളവിൽ സംഘടനയുടെ കോട്ടയം ജില്ലാ പ്രസിഡന്റായി. 2003 മുതൽ തുടർച്ചയായി രണ്ടുതവണ പ്രസിഡന്റായിട്ടുണ്ട്. പിന്നീട് ദേശീയ ജോയിന്റ് സെക്രട്ടറി,ദേശീയ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.2008 സെപ്തംബറിൽ കൊൽക്കത്തയിൽ നടന്ന എസ്.എഫ്.ഐ - യുടെ പതിമൂന്നാം ദേശീയ സമ്മേളനത്തിൽ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2003 മുതൽ സി.പി.ഐ.എം. കോട്ടയം ജില്ലാ കമ്മിറ്റി അംഗം. മഹാത്മാഗാന്ധി സർവകലാശാല സെനറ്റ് അംഗം,അക്കാദമിക് കൗൺസിൽ അംഗം, സർവകലാശാല യൂണിയൻ കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.[4]
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയി | പാർട്ടി | മുഖ്യ എതിരാളി | പാർട്ടി |
---|---|---|---|---|---|
2014 | ആലത്തൂർ ലോകസഭാമണ്ഡലം | പി.കെ. ബിജു | സി.പി.എം., എൽ.ഡി.എഫ് | കെ.എ. ഷീബ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
2009 | ആലത്തൂർ ലോകസഭാമണ്ഡലം | പി.കെ. ബിജു | സി.പി.എം., എൽ.ഡി.എഫ് | എൻ.കെ. സുധീർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
അവലംബം
തിരുത്തുക- ↑ "Fifteenth Lok Sabha Members Bioprofile" (in ഇംഗ്ലീഷ്). Lok Sabha. Archived from the original on 2014-03-19. Retrieved മേയ് 27, 2010.
- ↑ http://www.sciencedirect.com/science?_ob=ArticleURL&_udi=B6TXS-4S1C2P1-1&_user=10&_rdoc=1&_fmt=&_orig=search&_sort=d&view=c&_acct=C000050221&_version=1&_urlVersion=0&_userid=10&md5=4ab8c27abc8b7180b6645d057b29f177[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.materialsscience.pwr.wroc.pl/index.php?id=5&vol=vol25no4&abst=0
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-05-26. Retrieved 2009-05-31.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)
പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
---|---|
പി. കരുണാകരൻ | കെ. സുധാകരൻ | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | പി.സി. ചാക്കോ | കെ.പി. ധനപാലൻ | കെ.വി. തോമസ്| പി.ടി. തോമസ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ. പീതാംബരക്കുറുപ്പ് | എ. സമ്പത്ത് | ശശി തരൂർ |
പതിനാറാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
---|---|
പി. കരുണാകരൻ | പി.കെ. ശ്രീമതി | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | സി.എൻ. ജയദേവൻ | ഇന്നസെന്റ് | കെ.വി. തോമസ്| ജോയ്സ് ജോർജ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | എ. സമ്പത്ത് | ശശി തരൂർ |