ലോഹം

(Metal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തിളക്കമുള്ളതും പൊതുവേ കടുപ്പമുള്ളതും ബലമുള്ളതുമായ മൂലകങ്ങളാണ് ലോഹങ്ങൾ. ആവർത്തനപട്ടികയിലുള്ള 118 മൂലകങ്ങളിൽ 91-ഓളം മൂലകങ്ങൾ ലോഹങ്ങളാണ്. ഇരുമ്പ്, സ്വർണ്ണം, വെള്ളി, കറുത്തീയം തുടങ്ങിയവ ലോഹങ്ങളാണ്. രസം ഒഴികെയുള്ള ലോഹങ്ങളെല്ലാം സാധാരണ അന്തരീക്ഷതാപനിലയിൽ ഖരാവസ്ഥയിലാണ്. പൊതുവേ ഉയർന്ന സാന്ദ്രതയുള്ള ലോഹങ്ങൾ താപത്തിന്റേയും വൈദ്യുതിയുടേയും നല്ല ചാലകങ്ങളാണ്. ബലമേറിയതു കൊണ്ടും വിവിധ ആകൃതികളിൽ രൂപപ്പെടുത്തിയെടുക്കാമെന്നതിനാലും, മിക്ക ലോഹങ്ങളും മനുഷ്യന് ഉപകാരപ്രദമായ നിരവധി വസ്തുക്കൾ നിർമ്മിക്കാൻ അനുയോജ്യമാണ്. ലോഹങ്ങളെ മറ്റു ലോഹങ്ങളുമായും അലോഹങ്ങളുമായും കൂട്ടിച്ചേർത്ത് ലോഹസങ്കരങ്ങളാക്കി മാറ്റുന്നു.

പഴുത്ത ലോഹക്കഷണം ഒരു ആലയിൽനിന്ന്.
  • ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി
"https://ml.wikipedia.org/w/index.php?title=ലോഹം&oldid=3405394" എന്ന താളിൽനിന്ന് ശേഖരിച്ചത്