കസ്തൂർബാ ഗാന്ധി
കസ്തൂർബാ ഗാന്ധി (ഏപ്രിൽ 11, 1869 – ഫെബ്രുവരി 22, 1944), പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ പത്നിയുമായിരുന്നു. പോർബന്ദറിലെ വ്യാപാരിയായിരുന്ന ഗോകുൽദാസ് നകഞ്ചിയുടെയും വിരാജ് ജുൻവറിന്റേയും മകളായി പോർബന്തറിൽ കസ്തൂർബാ ജനിച്ചു.
കസ്തൂർബാ മോഹൻദാസ് ഗാന്ധി | |
---|---|
ജനനം | കസ്തൂർബായ് മഖൻജി കപാഡിയ 11 ഏപ്രിൽ 1869 |
മരണം | 22 ഫെബ്രുവരി 1944 | (പ്രായം 74)
മറ്റ് പേരുകൾ | കസ്തൂർബാ മോഹൻദാസ് ഗാന്ധി കസ്തൂർബാ മഖൻജി കപാഡിയ |
തൊഴിൽ | ആക്ടിവിസ്റ് |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ |
വിവാഹം
തിരുത്തുകകസ്തൂർബായുടെ ഏഴാം വയസ്സിൽത്തന്നെ ഉറപ്പിച്ചിരുന്ന മഹാത്മാഗാന്ധിയുമായുള്ള വിവാഹം ഇരുവരുടേയും പതിമൂന്നാമത്തെ വയസ്സിലാണ് (1883)നടന്നത്. ഇവർക്ക് ഹരിലാൽ ഗാന്ധി( 1888), മണിലാൽ ഗാന്ധി(1892), രാംദാസ് ഗാന്ധി(1897), ദേവ്ദാസ് ഗാന്ധി (1900) എന്നീ പുത്രന്മാരുണ്ടായി.
വിവാഹശേഷജീവിതം
തിരുത്തുകവിവാഹശേഷമാണ് കസ്തൂർബ എഴുത്തും വായനയും പഠിക്കുന്നത്. പിന്നീട് ഇംഗ്ലീഷും പഠിച്ചു. നിയന്ത്രണങ്ങളിൽ കെട്ടപ്പെട്ടിരുന്ന ആദ്യകാല ജീവിതത്തോട് ഏറെ സഹനത്തോടെ, നിശ്ശബ്ദമായി അവർ സഹിച്ചു. ഗാന്ധിജിയുടെ സമ്മർദ്ദത്തെത്തുടർന്ന് തൊട്ടുകൂടായ്മ പോലെയുള്ള വിശ്വാസങ്ങൾ അവർക്ക് ഉപേക്ഷിക്കേണ്ടിവന്നു.
പൊതുജീവിതം
തിരുത്തുകഡർബനിലെ ഗാന്ധിജിയുടെ ഫീനിക്സ് സെറ്റിൽമെന്റിൽ സജീവമായതോടെയാണ് കസ്തൂർബ പൊതുജീവിതത്തിലെത്തുന്നത്. ക്രിസ്തീയ രീതിയിലല്ലാത്ത എല്ലാ വിവാഹവും നിരോധിച്ച ദക്ഷിണാഫ്രിക്കൻ സുപ്രീംകോടതി വിധി ഇവരുടെ സമരത്തെത്തുടർന്ന് തിരുത്തപ്പെട്ടു. 1915-ൽ കസ്തൂർബ, ഗാന്ധിജിയ്ക്കൊപ്പം ഇന്ത്യയിലെത്തി. 1915-ൽ ഗാന്ധിജി സബർമതി ആശ്രമം തുടങ്ങുമ്പോൾ അടുക്കള ചുമതല കസ്തൂർബയാണേറ്റെടുത്തത്. ഉപ്പുസത്യാഗ്രഹത്തെത്തുടർന്ന് ഗാന്ധിജി ജയിലിലായപ്പോൾ ഗ്രാമങ്ങളിൽ സമരപോരാളികൾക്ക് കസ്തൂർബ ഊർജ്ജം പകർന്നു. 1942-ൽ ക്വിറ്റ് ഇന്ത്യാ സമരത്തോടെ അവശതകൾ മറന്ന് സമരത്തിൽ അവർ സജീവമായി.[1]
മരണം
തിരുത്തുകപുനെയിലെ അഗ ഖാൻ കൊട്ടാരത്തിൽ തടവിലിരിക്കുമ്പോഴാണ് കസ്തൂർബാ ഗാന്ധി ബ്രോങ്കൈറ്റിസ് ബാധിച്ച് മരണമടയുന്നത്. കസ്തൂർബാ ഗാന്ധിയുടെ ശവകുടീരം സ്ഥിതിചെയ്യുന്നതും ഇതേ കൊട്ടാരത്തിലാണ്.
അവലംബം
തിരുത്തുക- ↑ Mathrubhumi Thozhilvartha Harisree, page 14, 2012 June 23
കൂടുതൽ വായനയ്ക്ക്
തിരുത്തുക- India’s 50 Most Illustrious Women (ISBN 81-88086-19-3) by Indra Gupta
- Daughter of Midnight: The Child Bride of Gandhi (ISBN 1-85782-200-5) by Arun Gandhi