കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യസമര പോരാളിയും, ഗാന്ധിയനും, സോഷ്യലിസ്റ്റു ചിന്തകനുമായിരുന്നു കെ. കേളപ്പൻ (കെ. കേളപ്പൻ നായർ). (ജനനം: 1889 ഓഗസ്റ്റ് 24 കൊയിലാണ്ടി ; മരണം: 1971 ഒക്ടോബർ 7). നായർ സർവ്വീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റാണ് കേരളഗാന്ധി എന്നറിയപെടുന്ന കെ. കേളപ്പൻ. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സ്ഥാപകനും കേളപ്പനാണ്[1][2]

കേരള ഗാന്ധി

കെ. കേളപ്പൻ
ജനനം
കോയപ്പള്ളി കേളപ്പൻ നായർ

(1889-08-24)ഓഗസ്റ്റ് 24, 1889
മരണംഒക്ടോബർ 7, 1971(1971-10-07) (പ്രായം 82)
ദേശീയതഇന്ത്യ
മറ്റ് പേരുകൾകേരള ഗാന്ധി
വിദ്യാഭ്യാസംബിരുദധാരി
തൊഴിൽസ്വാതന്ത്ര്യസമര സേനാനി
അദ്ധ്യാപകൻ
പത്രാധിപർ
എൻ.എസ്.എസ് സ്ഥാപകാംഗം
അറിയപ്പെടുന്നത്Indian independence movement
സ്ഥാനപ്പേര്എൻ.എസ്.എസ്. പ്രസിഡന്റ്, കേരള ഗാന്ധി
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
കിസാൻ മസ്ദൂർ പ്രജാ പാർട്ടി
ജീവിതപങ്കാളി(കൾ)ടി.പി ലക്ഷ്മി അമ്മ
കുട്ടികൾടി.പി.കെ കിടാവ്
മാതാപിതാക്ക(ൾ)
 • തേൻപൊയിൽ കണാരൻ നായർ (പിതാവ്)
 • കോഴപ്പള്ളി കുഞ്ഞമ്മ (മാതാവ്)

നായർ സർവീസ് സൊസൈറ്റി

തിരുത്തുക

ചങ്ങനാശ്ശേരി സെൻറ്. ബർക്കുമാൻസ് സ്കൂളിൽ അധ്യാപകനായി കഴിയുന്ന കാലത്താണ് മന്നത്ത് പത്മനാഭനുമായി പരിചയപ്പെടുന്നത്. ഇതിലൂടെ അദ്ദേഹം നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകാംഗമായി. എൻ.എസ്.എസിന്റെ ആദ്യ ജനറൽ സെക്രട്ടറിയായി മന്നത്ത് പത്മനാഭനും ആദ്യ പ്രസിഡണ്ടായി കെ.കേളപ്പനും തിരഞ്ഞെടുക്കപ്പെട്ടു.[3]


സ്വാതന്ത്ര്യസമരത്തിൽ

തിരുത്തുക

ബ്രിട്ടീഷ് ഭരണം ബഹിഷ്കരിക്കാൻ മഹാത്മാഗാന്ധി ആഹ്വാനം ചെയ്തപ്പോൾ കേളപ്പൻ തന്റെ ജോലി ഉപേക്ഷിച്ച് തന്റെ ജീവിതം മാതൃരാജ്യത്തിനായി ഉഴിഞ്ഞുവെയ്ക്കുവാൻ തീരുമാനിച്ചു. ഒരു വശത്ത് ഭാരതീയ സമൂഹത്തിലെ അനാചാരങ്ങൾക്ക് എതിരെയും മറുവശത്ത് ബ്രിട്ടീഷ് ഭരണത്തിന് എതിരായും അദ്ദേഹം പോരാടി. ഒരു മാതൃകാ സത്യാഗ്രഹിയായിരുന്നു അദ്ദേഹം. ഊർജ്ജസ്വലനായ വിപ്ലവകാരിയും സാമൂഹിക പരിഷ്കർത്താവും അധഃസ്ഥിതരുടെ നീതിക്കുവേണ്ടി പോരാടിയ പോരാളിയുമായിരുന്നു കേളപ്പൻ.

മലബാർ ലഹളയുടെ (1921-ലെ മാപ്പിള ലഹള) കാലത്ത് ഒരുകൂട്ടം പൊന്നാനി ഖജനാവ് കൊള്ളയടിക്കുവാനെത്തി. ഇവരെ അവരുടെ തെറ്റ് പറഞ്ഞുമനസ്സിലാക്കി തിരിച്ചയക്കുവാൻ കേളപ്പനു സാധിച്ചു. പയ്യന്നൂരിലെയും കോഴിക്കോട്ടെയും ഉപ്പു സത്യാഗ്രഹങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. ഗാന്ധിജിയുടെ വ്യക്തിഗതസത്യഗ്രഹ പ്രസ്ഥാനത്തിലേക്ക് അദ്ദേഹം തെരെഞ്ഞെടുത്ത ആദ്യത്തെ കേരളീയനായിരുന്നു കേളപ്പൻ. വൈക്കം സത്യാഗ്രഹത്തിൽ അദ്ദേഹം ഒരു പ്രധാന പങ്കുവഹിച്ചു. അതോടനുബന്ധിച്ച് തുടങ്ങിയ കോൺഗ്രസിന്റെ അയിത്തോച്ചാടന കമ്മിറ്റിയുടെ കൺവീനറായിരുന്നു കേളപ്പൻ.[4]

ഗുരുവായൂർ സത്യാഗ്രഹം

തിരുത്തുക

1931-ലെ ഗുരുവായൂർ സത്യാഗ്രഹത്തിന്റെ നേതാവ് കേളപ്പനായിരുന്നു. ഒരു വർഷത്തോളം ഗുരുവായൂർ ക്ഷേത്രത്തിനരികിൽ സത്യഗ്രഹികളുടെ ക്യാമ്പ് നടന്നു. എ.കെ.ജിയെ ക്രൂരമായി മർദ്ദിക്കപ്പെട്ടിട്ടും അഹിംസ കൈവെടിയാതെ സമാധാനപരമായി സത്യഗ്രഹം ചെയ്യാൻ കേളപ്പജിക്കും അനുയായികൾക്കും സാധിച്ചു. ഗാന്ധിജി യർവാദ ജയിലിൽ നിരാഹാരം ആരംഭിച്ച 1931 സെപ്തംബർ 27 ന് അദ്ദേഹത്തോടൊപ്പം കേളപ്പജിയും ഉപവാസം ആരംഭിച്ചു. തുടർന്ന് ഗാന്ധിജിയുടെ അപേക്ഷ പ്രകാരമാണ് ഒക്ടോബർ 2 ന് കേളപ്പജി തന്റെ നിരാഹാര സമരം അവസാനിപ്പിച്ചത്.

സോഷ്യലിസ്റ്റ്

തിരുത്തുക

സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി പലതവണ അദ്ദേഹം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. അയിത്തം ഉച്ചാടനം ചെയ്യുവാൻ അദ്ദേഹം പരിശ്രമിച്ചു. ഹരിജനങ്ങളുടെ ഉന്നമനത്തിനായി അദ്ദേഹം പ്രയത്നിച്ചു. കേരളത്തിൽ പല ഹരിജന ഹോസ്റ്റലുകളും വിദ്യാലയങ്ങളും അദ്ദേഹം ആരംഭിച്ചു. സ്വദേശി പ്രസ്ഥാനത്തിന്റെ മുൻപന്തിയിലായിരുന്നു അദ്ദേഹം. ഖാദി, കുടിൽ വ്യവസായങ്ങൾ കേരളത്തിൽ വേരുറപ്പിക്കുന്നതിന് അദ്ദേഹം പരിശ്രമിച്ചു.

പ്രജാ സോഷ്യലിസ്റ്റ് പാർട്ടി

തിരുത്തുക

1952-ൽ പൊന്നാനി മണ്ഡലത്തിൽ നിന്ന് ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

പത്രാധിപർ

തിരുത്തുക

ഒരു വിദ്യാഭ്യാസ വിചക്ഷണനും നല്ലൊരു പത്രലേഖകനുമായിരുന്നു അദ്ദേഹം. മാതൃഭൂമി ദിനപത്രം ആരംഭിച്ചതിൽ അദ്ദേഹത്തിനും പങ്കുണ്ട്. രണ്ടു പ്രാവശ്യം (1929ലും, 1936ലും അദ്ദേഹം മാതൃഭൂമിയുടെ പത്രാധിപരായിരുന്നു. 1954 ൽ സമദർശിനിയുടെ പത്രാധിപരായും പ്രവർത്തിച്ചു.

സർവ്വോദയപ്രസ്ഥാനത്തിൽ

തിരുത്തുക

സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിച്ച് സർവോദയ പ്രസ്ഥാനത്തിൽ ചേർന്നു. കേരള സർവോദയ സംഘം, കേരള ഗാന്ധി സ്മാരക നിധി, കേരള സർവോദയ മണ്ഡൽ, കോഴിക്കോട് ഗാന്ധി പീസ് ഫൗണ്ടേഷൻ തുടങ്ങിയ കേരളത്തിലെ മിക്കവാറും എല്ലാ ഗാന്ധിയൻ സംഘടനകളുടെയും അദ്ധ്യക്ഷനായി അദ്ദേഹം പ്രവർത്തിച്ചു. ഇതിനുപരി കേരള സംസ്ഥാനത്തിന്റെ രൂപവത്കരണത്തിൽ അദ്ദേഹം ഒരു വലിയ പങ്കുവഹിച്ചു.

ഗാന്ധിജിയുടെ ജീവിതവും ആദർശങ്ങളും കേരളത്തിലെ ജനങ്ങൾ അറിഞ്ഞത് ഒരു വലിയ അളവുവരെ കേളപ്പനിലൂടെയായിരുന്നു. 1971 ഒക്ടോബർ 7-ന് 82-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

വിമർശനവും അങ്ങാടിപ്പുറം തളി ക്ഷേത്ര മുന്നേറ്റവും

തിരുത്തുക

മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ കൊച്ചുപാകിസ്താൻ സൃഷ്ടിക്കുകയാണെന്ന് വിമർശനം ഉയർത്തി അതിനെതിരെയുള്ള പ്രക്ഷോഭത്തിൽ മുൻപന്തിയിൽ നിന്നതും 1968-ൽ അങ്ങാടിപ്പുറത്തെ അനാഥമായി കാണപ്പെട്ട ശിവലിംഗത്തെ ([[അങ്ങാടിപ്പുറം തളി ക്ഷേത്രം) പുനരുദ്ധരിക്കാൻ മുന്നിട്ടിറങ്ങിയതും വിമർശകർ അദ്ദേഹത്തിനെതിരെ എടുത്തുകാട്ടുന്നു. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ഇടത് സർക്കാരിന്റെ എതിർപ്പുകളെ അവഗണിച്ചുകൊണ്ട് ക്ഷേത്രപുനർനിർമ്മാണത്തിനായി കേളപ്പൻ സത്യാഗ്രഹം അനുഷ്ഠിക്കുകയും വിജയിക്കുകയും ചെയ്തു. ക്ഷേത്ര നടത്തിപ്പിനായി കേരള ക്ഷേത്ര സംരക്ഷണ സമിതി രൂപികരിച്ചതും കേളപ്പനാണ്. തളി ക്ഷേത്രത്തിന്റെ പുനർനിർമ്മാണ പ്രക്രിയ അവസാനിക്കും മുൻപായി 1971 ഒക്ടോബർ 7-ന് അദ്ദേഹം നിര്യാതനായി.[ക][ഖ][5][6]

കുറിപ്പുകൾ

തിരുത്തുക
 • 1ക.^ " ആറുമാസത്തിലധികം പയ്യോളിയിൽ സർവോദയ സംഘത്തിന്റെ മദ്യഷാപ്പ് പിക്കറ്റിംഗിനു നേതൃത്വം കൊടുത്തു.ഇം.എം.എസ് സർക്കർ മലപ്പുറം ജില്ലരൂപീകരിച്ചപ്പോൾ കേരളത്തിലൊരു കൊച്ചു പാകിസ്താൻ സൃഷ്ടിച്ച് ഇന്ത്യയുടെ ദേശീയതയെതന്നെ വെല്ലുവിളിക്കുന്ന നടപടിയാണതെന്ന് അദ്ദേഹത്തിനു തോന്നി....1968 ൽ സെപ്റ്റംബറിൽ അങ്ങാടിപ്പുറത്തെ ശിവക്ഷേത്രം ഹിന്ദുക്കൾക്ക് ആരാധനക്കായി തുറന്നുകൊടുക്കാൻ അദ്ദേഹം ഇറങ്ങിത്തിരിച്ചു. തൊട്ടടുത്ത നിസ്കാരപ്പള്ളി മുൻനിർത്തി തങ്ങളുടെ മതവികാരം വ്രണപ്പെടുന്നതിനെതിരെ മുസ്ലിങ്ങളും രംഗത്തു വന്നു.[7]
 • .^ "ബംഗാളിലെ പ്രമുഖ കവി വിയും ആക്റ്റിവിസ്റ്റുമായിരുന്ന സമർ സെന്നിന്റെ പത്രാധിപത്യത്തിൽ ഇറങ്ങിയിരുന്ന ഫോണ്ടിയർ പത്രത്തിന്റെ 1968 ഡിസംബർ 7 ലക്കത്തിൽ റാംജി എഴുതിയ "A Mini-Pakistan ?" എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിൽ ഇങ്ങനെ കാണാം.: The trump card of the opposition now seems to be the whipping up of communal frenzy. Feelings are now running high between Hindus and Muslims on account of the hullabaloo over the formation Malappuram District. Mr. K. Kelappantheeue Gandhite and Sarvodayite is now staging satyagraha for reviving a long discarded derelict temple. The temple, in ruins, is on a "Porampoku" land which is surrounded by Muslim houses. It is alleged that the temple has not been used for any Hindu religious rites for a long time now. The Move to revive the temple was ill received by the local Muslims who have a mosque near it. Communal feelings have run high:clashes took place in which several were injured and one killed. The Satyagraha by Mr. Kelappan finds a prominent place in the leading progress dailies and this publicity has sparked off sentiments in different centres in the state................."[8]
 1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-07. Retrieved 2014-01-03.
 2. "കേരള ക്ഷേത്ര സംരക്ഷണ സമിതി: Kerala Kshetra Samrakshana Samithi". Retrieved 2021-04-23.
 3. http://www.nss.org.in/founder.html Archived 2014-01-07 at the Wayback Machine. എൻ.എസ്.എസ് ഒഫിഷ്യൽ വെബ്സൈറ്റ്
 4. ഗുരുവായൂർ സത്യഗ്രഹം - ഇ.രാജൻ മാതൃഭൂമി ബുക്സ്. പേജ്: 75
 5. Kuvalayamala (2019-12-29). "കേളപ്പജി: ആധുനിക കേരളത്തിന്റെ പിതാവ്" (in ഇംഗ്ലീഷ്). Retrieved 2021-04-23.
 6. "തളി ക്ഷേത്ര സമരനായിക യശോദാമാധവൻ അന്തരിച്ചു" (in ഇംഗ്ലീഷ്). Archived from the original on 2021-04-23. Retrieved 2021-04-23.
 7. മലയാളം വാരിക- നവംബർ 2, 2012-എന്റെ മദ്യന്വേഷണ പരീക്ഷണങ്ങൾ എന്ന പരമ്പരയിലെ മൂന്നാം ഭാഗം-ഭിന്നിപ്പിച്ച മതവും ഒരുമിപ്പിച്ച മദ്യവും -ഗിരീഷ് ജനാർദ്ദനൻ
 8. http://www.frontierweekly.com/archive/vol/vol-1/vol-1-issues/1_35_7december1968.pdf[പ്രവർത്തിക്കാത്ത കണ്ണി]


       ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ            
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ..."https://ml.wikipedia.org/w/index.php?title=കെ._കേളപ്പൻ&oldid=4092228" എന്ന താളിൽനിന്ന് ശേഖരിച്ചത്