ബാരിസ്റ്റർ ജോർജ് ജോസഫ്

സ്വാതന്ത്ര്യസമരസേനാനി, വൈക്കം സത്യാഗ്രഹത്തിലെ പോരാളി, നിവർത്തന പ്രക്ഷോഭത്തിന്റെ ശില്പി
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

സ്വാതന്ത്ര്യസമരസേനാനി, വൈക്കം സത്യാഗ്രഹത്തിലെ പോരാളി, തിരുവിതാംകൂർ നിവർത്തന പ്രക്ഷോഭത്തിന്റെ ശില്പികളിലൊരാൾ, ഗാന്ധിജിയുടെ യങ് ഇന്ത്യ പത്രത്തിന്റെ പത്രാധിപർ എന്നിങ്ങനെ പല നിലകളിൽ പ്രശസ്തനായിരുന്നു ബാരിസ്റ്റർ ജോർജ് ജോസഫ് (1887-1938) [1].

ബാരിസ്റ്റർ ജോർജ് ജോസഫ്
ജനനം 1887 ജൂൺ 5(1887-06-05)
മരണം 1938 മാർച്ച് 5(1938-03-05) (പ്രായം 50)
ദേശീയത Flag of India.svg ഭാരതീയൻ
പ്രശസ്തി ഹോംറൂൾ പ്രസ്ഥാനം, വൈക്കം സത്യാഗ്രഹം, നിവർത്തന പ്രക്ഷോഭം
ജീവിത പങ്കാളി(കൾ) സൂസൻ

ആനി ബസന്റിന്റെ ഹോംറൂൾ പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് 1916-ൽ അദ്ദേഹം രാഷ്ട്രീയത്തിലേക്കിറങ്ങിയത്.

തിരുവിതാംകൂർ ഗവൺമെന്റിന്റെ ഭരണനയത്തെയും നടപടികളെയും വിമർശിച്ചുകൊണ്ട് നിവർത്തന പ്രക്ഷോഭ നേതാവായിരുന്ന സി. കേശവൻ 1935 മെയ് 11-നു ചെയ്ത കോഴഞ്ചേരി പ്രസംഗത്തിൽ ബാരിസ്റ്റർ ജോർജ് ജോസഫ് ആയിരുന്നു അദ്ധ്യഷൻ[2].

ഉള്ളടക്കം

ജീവിതരേഖതിരുത്തുക

 • 1887 ജനനം
 • 1909 ഉപരിപഠനം കഴിഞ്ഞ് ഇംഗ്ലണ്ടിൽനിന്നു തിരിച്ചെത്തി; മധുരയിൽ അഭിഭാഷകനായി
 • 1916 ഹോംറൂൾ ലീഗിൽ ചേർന്നു
 • 1918 ഹോംറൂൾ പ്രതിനിധിയായി ഇംഗ്ലണ്ടിലേക്ക്
 • 1920 അഭിഭാഷകവൃത്തി ഉപേക്ഷിച്ചു
 • 1924 വൈക്കം സത്യാഗ്രഹത്തിൽ ജയിലിലായി
 • 1925 കോൺഗ്രസ് വിട്ടു
 • 1932 നിവർത്തന പ്രക്ഷോഭം
 • 1935 അഖില തിരുവിതാംകൂർ രാഷ്ട്രീയ സമ്മേളനം
 • 1937 ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗം
 • 1938 മരണം

ആദ്യകാലംതിരുത്തുക

ചെങ്ങന്നൂരിൽ 1887 ജൂൺ 5-ന് സി.ഐ. ജോസഫും സാറാമ്മയുടേയും മകനായി ജോർജ് ജോസഫ് ജനിച്ചു[1]. പ്രശസ്ത പത്രപ്രവർത്തകനായ പോത്തൻ ജോസഫ്, ഗ്വാളിയോറിലെ ലക്ഷ്മീഭായ് കോളേജ് ഒഫ് ഫിസിക്കൽ എജ്യൂക്കേഷന്റെ പ്രിൻസിപ്പലുമായിരുന്ന ഡോ. പി.എം. മാത്യു എന്നിവർ ഇളയ സഹോദരങ്ങളായിരുന്നു[1].

പൊതു ജീവിതംതിരുത്തുക

1916-ൽ ഹോംറൂൾ ലീഗിൽ ചേർന്നു. ഇന്ത്യയുടെ സ്വയംഭരണപ്രശ്നം ബ്രിട്ടനിലവതരിപ്പിക്കാൻ 1918-ൽ ആനി ബസന്റയച്ച മൂന്നംഗ സംഘത്തിൽ ജോർജുമുണ്ടായിരുന്നു[1]. മോത്തിലാൽ നെഹ്രുവിന്റെ "ദി ഇൻഡിപ്പെൻഡന്റ്" എന്ന പത്രത്തിന്റേയും ഗാന്ധിജിയുടെ 'യങ്ങ് ഇന്ത്യ'യുടേയും പത്രാധിപരായിരുന്നു[1] അക്കാലത്ത്. 1924-ൽ വൈക്കം സത്യാഗ്രഹം നടന്നപ്പോൾ അതിൽ പങ്കെടുത്ത് ജയിലിലായി. തിരുവിതാംകൂർ സർക്കാർ ജോലികളിലും നിയമസഭയിലും ക്രൈസ്തവർ, മുസ്ലീങ്ങൾ, ഈഴവർ തുടങ്ങിയ പിന്നാക്ക വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം വേണമെന്നാവശ്യപ്പെട്ട് 1932-ൽ ആരംഭിച്ച നിവർത്തന പ്രക്ഷോഭത്തിൽ പങ്കെടുത്തു[2]. അതേ വർഷം ചമ്പക്കുളത്ത് നടന്ന കത്തോലിക്ക കോൺഗ്രസ് സമ്മേളനാദ്ധ്യക്ഷനും ജോർജായിരുന്നു[1]. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ പിറവിയിലേക്ക് നയിച്ച 1935-ലെ തിരുവിതാംകൂർ രാഷ്ട്രീയ സമ്മേളനം നടന്നത് ജോർജിന്റെ അധ്യക്ഷതയിലായിരുന്നു[1].

അവലംബംതിരുത്തുക

 1. 1.0 1.1 1.2 1.3 1.4 1.5 1.6 മഹച്ചരിതമാല - ജോർജ് ജോസഫ്, പേജ് - 217, ISBN 81-264-1066-3
 2. 2.0 2.1 നിവർത്തന പ്രക്ഷോഭണം (1933-37) - പ്രഫ. കെ.കെ. കുസുമൻ

പുറം കണ്ണികൾതിരുത്തുക

 1. Family Website of George Joseph
 2. http://www.chandrikadaily.com/contentspage.aspx?id=46341
 3. http://www.puzha.com/malayalam/bookstore/content/books/html/utf8/5578.html
 4. http://www.amazon.com/dp/8189716743


       ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ            
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...
"https://ml.wikipedia.org/w/index.php?title=ബാരിസ്റ്റർ_ജോർജ്_ജോസഫ്&oldid=2787252" എന്ന താളിൽനിന്നു ശേഖരിച്ചത്