അക്കാമ്മ ചെറിയാൻ

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വനിത

തിരുവിതാംകൂറിന്റെ ഝാൻസി റാണി[1] എന്നറിയപ്പെട്ടിരുന്ന, സ്വാതന്ത്ര്യ സമരചരിത്രത്തിൽ കേരളത്തിന്റെ സംഭാവനയായ ധീര വനിത.(1909 ഫെബ്രുവരി 15 - 1982 മേയ് 5) കേരളത്തിലെ സ്ത്രീ മുന്നേറ്റ ചരിത്രത്തിലേയും രാഷ്ട്രീയചരിത്രത്തിലേയും ഉജ്ജ്വല വ്യക്തിത്വമായിരുന്ന അക്കാമ്മ നിരവധി തവണ ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ട്.

അക്കാമ്മ ചെറിയാൻ
അക്കാമ്മ ചെറിയാൻ - തിരുവിതാംകൂറിന്റെ ഝാൻസിറാണി
ജനനം
അക്കാമ്മ

ഫെബ്രുവരി 14 1909
മരണംമേയ് 5 1982
ദേശീയതഇന്ത്യ
അറിയപ്പെടുന്നത്സ്വാതന്ത്ര്യ സമരപ്പോരാളി
രാഷ്ട്രീയ കക്ഷിതിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ്
ജീവിതപങ്കാളി(കൾ)വി.വി. വർക്കി
മാതാപിതാക്ക(ൾ)തൊമ്മൻ ചെറിയാൻ, അന്നാമ്മ

ജീവിതരേഖ

തിരുത്തുക

1909 ഫെബ്രുവരി 14-ന്‌ കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കരിപ്പാപ്പറമ്പിൽ തൊമ്മൻ ചെറിയാന്റേയും അന്നമ്മയുടേയും രണ്ടാമത്തെ മകളായി ജനിച്ചു. കാഞ്ഞിരപ്പള്ളി ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ, ചങ്ങനാശ്ശേരി സെന്റ്.ജോസഫ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നേടി. തുടർന്ന് എറണാകുളം സെന്റ്. തെരേസാസ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദം എടുത്തു. കാഞ്ഞിരപ്പളി സെയിന്റ്‌ മേരീസ്‌ സ്കൂളിൽ പ്രധാനാധ്യാപികയായി ജോലി നോക്കിയിരുന്നെങ്കിലും 1938ൽ അത് രാജിവച്ചു. 1952ൽ എം.എൽ.എ ആയിരുന്ന വി.വി. വർക്കിയെ വിവാഹം ചെയ്യുകയും അക്കാമ്മ വർക്കി എന്ന പേർ സ്വീകരിയ്ക്കുകയും ചെയ്തു[2]. ആദ്യ കേരള നിയമസഭയിലെ അംഗമായ റോസമ്മ പുന്നൂസ് സഹോദരിയാണ്.[3]

1982-ൽ അന്തരിച്ച അക്കാമ്മയെ തിരുവനന്തപുരം മുട്ടട ഹോളിക്രോസ് പള്ളിയിൽ അടക്കം ചെയ്തിരിക്കുന്നു.[4]

സമര ചരിത്രം

തിരുത്തുക

വിദ്യാഭ്യാസത്തിനു ശേഷം കാഞ്ഞിരപ്പിള്ളി സെന്റ്‌ മേരീസ്‌ ഇംഗ്ലീഷ്‌ മിഡിൽ സ്കൂളിൽ അവർ ജോലി ചെയ്തു. പിന്നീട്‌ അവിടത്തെ പ്രധാനാധ്യാപകയായിത്തീർന്നു. ആറുവർഷം അവിടെ ജോലി ചെയ്യുന്നതിനിടയിൽ തിരുവനന്തപുരം ട്രെയിനിങ്ങ്‌ കോളേജിൽ നിന്ന് എൽ.ടി. ബിരുദവും നേടി. അക്കാമ്മ പ്രധാനാധ്യാപികയായിരുന്ന കാലത്താണ്‌ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപവക്കരിക്കപ്പെടുന്നതും ഉത്തരവാദിത്ത ഭരണം ആവശ്യപ്പെട്ട്‌ പ്രക്ഷോഭം ആരംഭിക്കുന്നതും. അക്കാമ്മ തുടക്കം മുതൽക്കേ സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇവരുടെ പ്രവർത്തനങ്ങളെ അടിച്ചമർത്താനായിരുന്നു അന്നത്തെ ദിവാൻ സി.പി. രാമസ്വാമി അയ്യർ ശ്രമിച്ചിരുന്നത്‌. 1938 ഓഗസ്റ്റ് 26-ന്‌ സ്റ്റേറ്റ്‌ കോൺഗ്രസ്സ്‌ പ്രത്യക്ഷസമരം ആരംഭിച്ചു. രാമസ്വാമി അയ്യർ സ്റ്റേറ്റ്‌ കോൺഗ്രസ്സിനേയും യുവജന സംഘടനയായ യൂത്ത്‌ ലീഗിനേയും നിയമവിരുദ്ധമായി പ്രഖ്യാപിച്ചു.

എന്നാൽ ഇതോടെ സ്റ്റേറ്റ്‌ കോൺഗ്രസ്സ്‌ പ്രവർത്തനരീതി മാറ്റി. സമരതന്ത്രത്തിന്റെ ഭാഗമെന്ന നിലയിൽ പ്രവർത്തകസമിതി പിരിച്ചു വിട്ടു, പ്രസിഡന്റിന്‌ സർവ്വാധികാരവും നൽകി നിയമലംഘനസമരം തുടങ്ങാൻ അവർ തീരുമാനിച്ചു. 1938 ഓഗസ്റ്റ് 26-ന്‌ കോൺഗ്രസ്സ്‌ പ്രസിഡന്റ്‌ പട്ടം താണുപിള്ള അറസ്റ്റ്‌ ചെയ്യപ്പെട്ടു. തുടർന്നു വന്ന സർവ്വാധികാരികളായ 10 പ്രസിഡന്റുമാരും തുടരെ തുടരെ അറസ്റ്റ്‌ ചെയ്യപ്പെട്ടു. നൂറുകണക്കിനു‌ പ്രവർത്തകർ നിയമലംഘനത്തിന്‌ അറസ്റ്റിലായി. പലയിടത്തും ലാത്തിച്ചാർജ്ജ്‌, വെടിവെയ്പ്‌ എന്നിവ അരങ്ങേറി.

യുവാക്കൾക്കു ക്ഷാമം നേരിട്ടതോടെ കാഞ്ഞിരപ്പിള്ളിയിലെ കോൺഗ്രസ്സ്‌ സംഘടനാപ്രവർത്തനങ്ങൾക്ക്‌ യുവതികൾ രംഗത്തിറങ്ങേണ്ടതായിവന്നു. ഇതിന്റെ നേതൃത്വം അക്കാമ്മക്കായിരുന്നു. ഒക്ടോബർ 11 പതിനൊന്നാമത്തെ സർവ്വാധികാര അദ്ധ്യക്ഷനും അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ അക്കാമ്മയെ പന്ത്രണ്ടാം ഡിക്റ്റേറ്ററായി നാമനിർദ്ദേശിക്കപ്പെട്ടു. ചിത്തിര തിരുനാൾ മഹാരാജാവിന്റെ ആട്ടപ്പിറന്നാൾ ദിനം എന്തൊക്കെ തടസ്സമുണ്ടായാലും രാജസദസ്സിലേക്ക്‌ ജാഥ നയിക്കാനും മഹാരാജാവിന്‌ നിവേദനം സമർപ്പിക്കാനും അവർ തീരുമാനിച്ചു. ജാഥ സമാധാനപരമായിരുന്നു. ജാഥ തികഞ്ഞ അച്ചടക്കത്തോടെ റെയിൽവേ സ്റ്റേഷൻ മൈതാനത്തെത്തി യോഗം ചേർന്നു. നിവേദനം സമർപ്പിച്ചു. എന്നാൽ രാജാവിന്‌ പിൻവാതിലിലൂടെ കോട്ടക്ക്‌ പുറത്ത്‌ കടക്കേണ്ടി വന്നു. രാജാവ്‌ രാഷ്ട്രീയത്തടവുകാരെ മോചിപ്പിച്ചതോടെ അക്കാമ്മ ചെറിയാന്‌ സംഘടനപ്രവർത്തനത്തിൽ നിന്ന് അൽപം ആശ്വാസം ലഭിച്ചു. [5].................

  1. "അക്കാമ്മ ചെറിയാൻ". ഐ.ജെ.ടി.ലാബ് ജേണൽ. Archived from the original on 2016-03-04. Retrieved 2013 ഓഗസ്റ്റ് 15. {{cite web}}: Check date values in: |accessdate= (help)
  2. അനിൽകുമാർ, എ.വി (2011). സ്വാതന്ത്ര്യത്തിന്റെ പെണ്ണകങ്ങൾ. നാഷണൽ ബുക് സ്റ്റാൾ. p. 268. അക്കാമ്മ വർക്കി എന്ന പേര്
  3. "ഓർമ്മകളുടെ നറുനിലാവിൽ റോസമ്മ പുന്നൂസിന് നൂറ്‌". മാതൃഭൂമി. 2013 May 13. Retrieved 2013 ഓഗസ്റ്റ് 14. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  4. "ഒരിക്കൽ ഒരു കാഞ്ഞിരപ്പള്ളിക്കാരി". മംഗളം. Archived from the original on 2017-04-28. Retrieved 28 ഏപ്രിൽ 2017.
  5. "പി.ജെ.ചെറിയാൻ ( എഡിറ്റർ ), പെഴ്സ്പക്ടീവ്സ് ഓൺ കേരള ഹിസ്റ്ററി- ദ സെക്കന്റ് മില്ലേനിയം അദ്ധ്യായം-XIII - റാഡിക്കൽ പൊളിറ്റിക്കൽ മൂവ്മെന്റ്സ് ഇൻ ദ 20th സെഞ്ച്വറി". Archived from the original on 2003-03-18. Retrieved 2003-03-18.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


       ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ            
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...


നമ്മൾ ഒരിക്കലും വഴക്ക് ഈ രിത്

"https://ml.wikipedia.org/w/index.php?title=അക്കാമ്മ_ചെറിയാൻ&oldid=3771018" എന്ന താളിൽനിന്ന് ശേഖരിച്ചത്