കേരളത്തിലെ അറിയപ്പെടുന്ന അഭിഭാഷകനും പത്രാധിപരും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു ഏ.കെ പിള്ള അഥവാ ബാരിസ്റ്റർ ഏ.കെ.പിള്ള.

എ. കെ. പിള്ള (അയ്യപ്പൻപിള്ള കൃഷ്ണപിള്ള)
ദേശീയത ഇന്ത്യ
പങ്കാളിഗോമതിയമ്മ
രക്ഷിതാവ്(ക്കൾ)1893 ഏപ്രിൽ 16

കൊല്ലം ജില്ലയിലെ തേവലക്കരയിൽ പാലയ്ക്കൽ പുത്തൻ വീട്ടിൽ 1893ഏപ്രിൽ 16 നു ജനിച്ചു. തിരുവനന്തപുരത്തും തിരുനെൽവേലിയിലും പഠിച്ചു.1919ൽ ബിരുദം നേടി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിയമ ബിരുദത്തിന് ചേർന്നു.

സ്വാതന്ത്ര്യ സമരത്തിലേക്ക്

തിരുത്തുക

വിദേശ വസ്ത്രബഹിഷ്കരണ കാലത്ത് ഓക്സ്ഫോർഡിലെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ഇന്ത്യൻ നാഷണൽ കോൺ ഗ്രസ്സിൽ ചേരാൻ നാട്ടിലേക്കു മടങ്ങി.1921ൽ തിരുവിതാം കൂറിൽ കോൺഗ്രസ്സിനെ ശക്തിപ്പെടുത്തി.ഏ.ഐ.സി.സി മെംബർ വരെ ആയി.കൊല്ലത്തു നിന്നുംസ്വരാജ് എന്ന പേരിൽ വാരികയും സ്വദേശാഭിമാനി എന്നൊരു മാസികയും തുടങ്ങി.അയിത്തോച്ചാടനത്തിനായി പ്രവർത്തിച്ചു.അമ്മയുടെ ഷഷ്ട്യബ്ദ പൂർത്തിക്കു തറവാട്ടിൽ പന്തിഭോജനം നടത്തി.1924 ൽ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തു.അടുത്ത കൊല്ലം കരുനാഗപ്പള്ളി-കാർത്തികപ്പള്ളി മണ്ഡലത്തിൽ നിന്നും തിരുവിതാം കൂർ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.ഗവൺമെന്റിന്റെ പത്ര മാരണ നിയമത്തിൽ പ്രതിഷേധിച്ച് 1926 -ൽ നിയമസഭാംഗത്വം രാജി വെച്ചു.1935 ൽ കോൺഗ്രസ്സിന് അൻപതു വയസ്സു തികഞ്ഞപ്പോൾ കോൺഗ്രസ്സിന്റെ ചരിത്രം എഴുതാൻ നിയുക്തനായി,കേരളവും കോൺഗ്രസ്സും എന്ന ഗ്രന്ഥം രചിച്ചു.1929 ൽ ഇംഗ്ളണ്ടിൽ നിന്നും ബാരിസ്റ്റർ ബിരുദം നേടി.അവിടെ വച്ചും കോൺഗ്രസ്സ് പ്രവർത്തനം നടത്തി.മടങ്ങിയെത്തി കോഴിക്കോട്ടും പിന്നീട് മദ്രാസ്സിലും വക്കീൽജോലി നോക്കി.1932-ൽ പ്രസിദ്ധമായ മീററ്റ് ഗൂഢാലോചന കേസിലെ പ്രതികൾക്കു വേണ്ടി വാദിച്ചു.1937 ൽ കോൺഗ്രസ്സ് വിട്ടു.എം.എൻ റോയിയുടെ പാർട്ടിയിൽചേർന്നു.1949 ൽ 54 വയസ്സുള്ളപ്പോൾ അന്തരിച്ചു.സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മകൾ ഗോമതിയാണ് പത്നി.1948 ഒക്ടോബർ 5 ന് നിര്യാതനായി.

വൈക്കം സത്യാഗ്രഹം

തിരുത്തുക

``അയിത്തോച്ഛാടനം കോൺഗ്രസ്സിന്റെ ഒരു പരിപാടിയായി അംഗീകരിച്ച കാക്കിനാഡ കോൺഗ്രസ്സ്‌ സമ്മേളനത്തിനെത്തുടർന്ന്, 1924 ജനുവരിയിൽ എറണാകുളത്തു വച്ചു ചേർന്ന കോൺഗ്രസ്സ്‌ യോഗം അയിത്തോച്ഛാടനത്തിന്റെ പ്രചരണത്തിനായി ഏ.കെ.പിള്ള,കെ.പി. കേശവമേനോൻ, കുറൂർ നീലകണ്‌ഠൻ നമ്പൂതിരിപ്പാട്‌ എന്നിവരെയാണ് തെരഞ്ഞെടുത്തത്.

കേരളവും കോൺഗ്രസ്സും

  • കൊല്ലത്തിന്റെ ആധുനിക ചരിത്രം - വി.ലക്ഷ്മണൻ
  • രാമചന്ദ്രൻനായർ, പന്മന (2010). സമ്പൂർണ്ണ മലയാള സാഹിത്യചരിത്രം. കറന്റ്‌ ബുക്ക്‌സ്‌. ISBN 8124018278. {{cite book}}: Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=എ.കെ._പിള്ള&oldid=3087957" എന്ന താളിൽനിന്ന് ശേഖരിച്ചത്