ബീഗം ഹസ്രത്ത്‌ മഹൽ

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വനിത

അവധിലെ അവസാനത്തെ നവാബായിരുന്ന വാജിദ് അലി ഷായുടെ ആദ്യഭാര്യയായിരുന്നു ബീഗം ഹസ്രത്ത്‌ മഹൽ[1][2] . സൗന്ദര്യത്തിനും ധൈര്യത്തിനും ഒരേപോലെ പേരുകേട്ട ഇവർ 1857ലെ സ്വാതന്ത്ര്യസമരകാലത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ പോരാടുകയുണ്ടായി. ബ്രിട്ടീഷുകാർ വാജിദ് അലിയെ നാടുകടത്തിയതിനെതുടർന്ന് അധികാരമേറ്റെടുത്ത ഹസ്രത്ത്‌ മഹൽ, അവധിനെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ചേർക്കുന്ന ശ്രമങ്ങൾക്കെതിരെ പോരാടി. നാനാ സാഹിബുമായും ഫൈസാബാദിലെ മൗലവിയുമായും ഇവർ ഒരുമിച്ച് പ്രവർത്തിക്കുകയുണ്ടായി. രാജ്യഭ്രഷ്ടയാക്കപ്പെടുന്നതിനു മുമ്പ്, തന്റെ മകനായ ബിർജിസിനെ അവധിന്റെ ഭരണാധികാരിയായി അവർ വാഴിച്ചുവെങ്കിലും, അതു കുറച്ചു നാളേ നീണ്ടു നിന്നുള്ളു. പിന്നീട് നേപ്പാളിൽ അഭയം തേടിയ ഹസ്രത്ത് അവിടെ വച്ച് 1879ൽ മരണമടഞ്ഞു.

ബീഗം ഹസ്രത്ത്‌ മഹൽ
ബീഗം ഹസ്രത്ത്‌ മഹൽ
ജനനംest. 1820
അവധ്
മരണം1879 ഏപ്രിൽ 7
സ്ഥാനപ്പേര്അവധിലെ ബീഗം
ജീവിതപങ്കാളി(കൾ)വാജിദ് അലി ഷാ

ജീവചരിത്രം

തിരുത്തുക

ബ്രിട്ടീഷ് ഇന്ത്യയിലെ ഫൈസാബാദിലുള്ള അവധ് എന്ന നാട്ടുരാജ്യത്തിലാണ് ഹസ്രത്ത് മഹൽ ജനിച്ചത്. മുഹമ്മദി ഖാനും എന്നായിരുന്നു ഹസ്രത്തിന്റെ ബാല്യകാലത്തിലെ പേര്.[3] ലക്നൗ ഭരണാധികാരിയായിരുന്ന നവാബ് വാജിദ് അലി ഷാ, മുഹമ്മദി ഖാനുമിനെ തന്റെ രാജ്ഞിയാക്കി. ബിർജിദ് ഖാദറിന്റെ ജനനത്തോടെ, അവർ ബീഗം ഹസ്രത്ത് മഹൽ എന്ന നാമധേയം സ്വീകരിച്ചു.[3]

1856 ൽ ബ്രിട്ടീഷുകാർ അവധ് കീഴടക്കിയപ്പോൾ, വാജിദ് അലി ഷാ, നാടുകടത്തപ്പെട്ടു. ഭർത്താവിന്റെ അഭാവത്തിൽ ഹസ്രത്ത് മഹൽ, അവധിന്റെ അധികാരം ഏറ്റെടുത്തു. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരകാലത്ത്, രാജാ ജൈലാൽ സിങ്ങിനോടൊപ്പം ചേർന്ന് ലക്നൗ ബ്രിട്ടീഷുകാരിൽ നിന്നും പിടിച്ചെടുത്തു. ലക്നൗ കീഴ്പെടുത്തിയശേഷം, ബീഗം അവധിന്റെ പിന്തുടർച്ചവാകാശിയായി തന്റെ മകനായ ബിർജിസിനെ അവരോധിച്ചു. 1858 ൽ നീണ്ട യുദ്ധത്തിനു ശേഷം, ബ്രിട്ടീഷുകാർ ലക്നൗ തിരിച്ചു പിടിക്കുകയും, ബീഗത്തോട് കീഴടങ്ങാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തു.[3]

ബ്രിട്ടീഷുകാരിൽ നിന്നുമുള്ള കടുത്ത സമ്മർദ്ദം സഹിക്കാനാവാതെ ബീഗം, നേപ്പാളിൽ‍‍ രാഷ്ട്രീയ അഭയം തേടി. നേപ്പാളിന്റെ പ്രധാനമന്ത്രി, ആദ്യം ബീഗത്തിനു അഭയം നിഷേധിച്ചുവെങ്കിലും, പിന്നീട് അവരോട് നേപ്പാളിൽ അഭയം നൽകി. 1879 ഏപ്രിൽ ഏഴാം തീയതി, ബീഗം നേപ്പാളിൽ വച്ച് അന്തരിച്ചു.[4]

സ്മാരകം

തിരുത്തുക

നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള സെന്റർപാർക്കിലാണ് ബീഗം ഹസ്രത്ത് മഹലിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിലുള്ള ബീഗത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത്, 1962 ഓഗസ്റ്റ് 15 ന് മരണാനന്തരം ആദരിക്കുകയുണ്ടായി. 1984 മേയ് പത്തിന്, ബീഗത്തിന്റെ സ്മരണാർത്ഥം ഭാരതസർക്കാർ ഒരു സ്റ്റാംപ് പുറത്തിറക്കി.[5]

  1. "ബീഗം ഹസ്രത്ത് മഹൽ". www.iaslic1955.org. Archived from the original on 2013-08-26. Retrieved 2013-08-26.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "ബീഗം ഹസ്രത്ത് മഹൽ പാർക്ക്". www.holidayiq.com. www.holidayiq.com. Archived from the original on 2013-08-26. Retrieved 2013-08-26.{{cite web}}: CS1 maint: bot: original URL status unknown (link)
  3. 3.0 3.1 3.2 എം.ജി, അഗർവാൾ (2008). ഫ്രീഡം ഫൈറ്റേഴ്സ് ഓഫ് ഇന്ത്യ, വോള്യം 4. ഇഷ ബുക്സ്. p. 197-198. ISBN 8182054729.
  4. "ഫാർ ഫ്രം ദ മാഡിങ് ക്രൗഡ്, ഷീ ലൈസ്, ഷീ ഫോർഗോട്ടൺ". ഇന്ത്യൻ എക്സ്പ്രസ്സ്. 2002-07-11. Retrieved 2015-12-19.
  5. "മെമ്മോറിയൽ". ഇന്ത്യാ പോസ്റ്റ്. Retrieved 2015-12-19.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


       ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ            
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...


"https://ml.wikipedia.org/w/index.php?title=ബീഗം_ഹസ്രത്ത്‌_മഹൽ&oldid=3971289" എന്ന താളിൽനിന്ന് ശേഖരിച്ചത്