കരമനയാർ
(Karamana River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരള തലസ്ഥാനമായ തിരുവനന്തപുരത്തു കൂടി ഒഴുകുന്ന ഒരു നദിയാണ് കരമനയാറ്. പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തെ അഗസ്ത്യകൂടത്തിലെ ചെമ്മുഞ്ഞിമേട്ടിൽ നിന്നും ഉൽഭവിക്കുന്ന പുഴ പടിഞ്ഞാറോട്ട് 68 കിലോമീറ്റർ ഒഴുകി കോവളത്തിനടുത്തുള്ള തിരുവല്ലം എന്ന സ്ഥലത്തുവച്ച് അറബിക്കടലിൽ ചേരുന്നു.
നെടുമങ്ങാട്, നെയ്യാറ്റിൻകര, തിരുവനന്തപുരം എന്നീ മൂന്ന് താലൂക്കുകളിലൂടെയാണ് ഈ നദി ഒഴുകുന്നത്. തിരുവനന്തപുരം, ആര്യനാട് എന്നിവയാണ് ഈ നദീതീരത്തു സ്ഥിതിചെയ്യുന്ന പ്രധാന പട്ടണങ്ങൾ. പേപ്പാറ ഡാം,പേപ്പാറ വന്യ ജീവി സങ്കേതം ഈ നദിയിലാണ്. തിരുവനന്തപുരത്തുനിന്നും 13 കിലോമീറ്റർ വടക്ക് സ്ഥിതിചെയ്യുന്ന അരുവിക്കര എന്ന പ്രദേശത്ത് ഈ നദിയിൽ അണകെട്ടി നഗരത്തിലേക്കാവശ്യമായ ശുദ്ധജലം വിതരണം ചെയ്യുന്നു.
ചിത്രസഞ്ചയം
തിരുത്തുക-
കരമനയാറിന്റെ ഒരു ദൃശ്യം
-
കരമനയാറ്റിനു കുറുകേയുള്ള പാലം
Karamana River എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.