ശ്രീരാമ ജന്മഭൂമി ക്ഷേത്രം
ഇന്ത്യയിലെ ഉത്തർപ്രദേശ് സംസ്ഥാനത്തിലെ അയോദ്ധ്യ നഗരത്തിൽ സരയു നദിക്കരയിൽ നിർമ്മിക്കപ്പെട്ട ഒരു ഹിന്ദു ക്ഷേത്രമാണ് രാം മന്ദിർ അഥവാ ശ്രീരാമ ജന്മഭൂമി ക്ഷേത്രം. ഹിന്ദുമതത്തിലെ ഒരു പ്രധാന ദൈവവും ത്രിമൂർത്തികളിൽ ഒരാളുമായ മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ഒന്നായ ശ്രീരാമന്റെ ജന്മസ്ഥലമായി വിശ്വസിക്കപ്പെടുന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ മുസ്ലിങ്ങൾ 400 വർഷങ്ങളായി ആരാധന നടത്തിയിരുന്ന ബാബരീ മസ്ജിജിദ് തകർത്ത സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നത്. പ്രധാന പ്രതിഷ്ഠ ശ്രീരാമന്റെ ബാലരൂപമായ ഭഗവാൻ രാംലല്ല വിരാജ്‌മാൻ ആണ്. എഴുപത് ഏക്കറിൽ വ്യാപിച്ചു കിടക്കുന്നതായ ഈ വലിയ ക്ഷേത്രം ഉത്തരദക്ഷിണ ക്ഷേത്ര വാസ്തുശില്പശൈലികളും, എൻജിനിയറിങ് സാമർഥ്യവും, ആധുനിക ശൈലിയും ചേർന്നുവരുന്ന ഒരു സവിശേഷവും മനോഹരവുമായ നിർമിതിയാണ്. വടക്കേ ഇന്ത്യയിലെ ക്ഷേത്രനിർമാണത്തിനുപയോഗിക്കുന്ന നാഗരശൈലിയും തെക്കേ ഇന്ത്യയിലെ ദ്രാവിഡശൈലിയും ആധുനിക സംവിധാനങ്ങളും ചേർന്ന ക്ഷേത്രസമുച്ചയത്തിൽ, കേരളത്തിന്റെ തേക്കും രാജസ്ഥാനിലെ ഭരത്പുരിലെ പിങ്കുനിറമുള്ള കല്ലുകളും തെലങ്കാനയിലെയും കർണാടകയിലെയും ഗ്രാനൈറ്റും എല്ലാം ഉപയോഗിച്ചിട്ടുണ്ട്. ഈ ക്ഷേത്രത്തിൽ ദർശനം നടത്താൻ പ്രത്യേക ഡ്രസ്സ് കോഡില്ല. ജാതിമതഭേദമന്യേ എല്ലാവർക്കും ദർശനം നടത്താൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.[6][7]
ശ്രീരാമ ജന്മഭൂമി ക്ഷേത്രം | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | രാമജന്മഭൂമി, അയോദ്ധ്യ |
നിർദ്ദേശാങ്കം | 26°47′44″N 82°11′39″E / 26.7956°N 82.1943°E |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | രാം ലല്ല (രാമൻ്റെ ബാലരൂപം) |
സംസ്ഥാനം | ഉത്തർ പ്രദേശ് |
രാജ്യം | ഇന്ത്യ |
പ്രവർത്തന സ്ഥിതി | 2024 ജനുവരി 22 ന് തുറന്നു |
Governing body | Shri Ram Janmabhoomi Teerth Trust |
വെബ്സൈറ്റ് | srjbtkshetra |
വാസ്തുവിദ്യാ വിവരങ്ങൾ | |
ശില്പി | സോംപുര കുടുംബം[a] |
വാസ്തുവിദ്യാ തരം | ഹിന്ദുക്ഷേത്ര വാസ്തുവിദ്യ |
വാസ്തുവിദ്യാ മാതൃക | നാഗര ശൈലി |
സ്ഥാപകൻ | Shri Ram Janmabhoomi Teerth Trust |
തറക്കല്ലിടൽ | 5 ഓഗസ്റ്റ് 2020[3] |
പൂർത്തിയാക്കിയ വർഷം | 22 ജനുവരി 2024[4] |
Specifications | |
ഉയരം (ആകെ) | 161 അടി (49 മീ)[5] |
ഗോപുരം (വിസ്തീർണ്ണം) | 2.7 ഏക്കർ (1.1 ഹെ)[5] |
ആകെ ക്ഷേത്രങ്ങൾ | ഒരു ക്ഷേത്ര സമുച്ചയം എന്ന നിലയിൽ ഒരു പ്രധാനക്ഷേത്രവും അതിനു ചുറ്റും 6 ക്ഷേത്രങ്ങളും |
16-ആം നൂറ്റാണ്ടു മുതലുള്ള ബാബരി മസ്ജിദ് നിന്നിരുന്ന സ്ഥലത്താണ് ഈ ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്. 1949-ൽ രാമന്റെയും സീതയുടെയും വിഗ്രഹങ്ങൾ പള്ളിയിൽ സ്ഥാപിച്ചിരുന്നു, തുടർന്ന് 1992-ൽ മസ്ജിദ് ആക്രമിക്കപ്പെടുകയും തകർക്കപ്പെടുകയും ചെയ്തു.[8][9][10] 2019-ൽ, തർക്കഭൂമി ഹിന്ദുക്കൾക്ക് ക്ഷേത്രം പണിയാൻ നൽകാനും മുസ്ലീങ്ങൾക്ക് പള്ളി പണിയാൻ മറ്റെവിടെയെങ്കിലും സ്ഥലം നൽകാനും ഇന്ത്യൻ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു.[11] ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) റിപ്പോർട്ടിൽ തകർക്കപ്പെട്ട ബാബറി മസ്ജിദിന് താഴെ ഇസ്‌ലാമികമല്ലാത്തതായ ഒരു ഘടനയുടെ സാന്നിധ്യം സൂചിപ്പിക്കുന്നതായ പരാമർശം തെളിവായി കോടതി സ്വീകരിച്ചു.[12] എന്നിരുന്നാലും, എഎസ്‌ഐ അവകാശവാദങ്ങൾ വൈരുദ്ധ്യാത്മകവും സംശയാസ്പദവും കൃത്രിമവുമാണെന്ന് വിമർശകർ വാദിക്കുന്നു.[13][14][15][16]
2020 ഓഗസ്റ്റ് 5 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിന് ഭൂമി പൂജ നിർവഹിച്ചത്.[17] ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ മേൽനോട്ടത്തിലാണ് ക്ഷേത്ര നിർമ്മാണം. ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ (താന്ത്രിക പ്രതിഷ്ഠ) ചടങ്ങ് 2024 ജനുവരി 22 ന് നടന്നു.[18]
സംഭാവന ദുരുപയോഗം ചെയ്‌തു, പ്രധാന പ്രവർത്തകരെ ഒഴിവാക്കി, ക്ഷേത്രത്തെ ബിജെപി രാഷ്ട്രീയവൽക്കരിച്ചു എന്നിങ്ങനെ ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്.[19][20][21][22] ഭൂമി പൂജ, പ്രാണപ്രതിഷ്ഠ തുടങ്ങിയ ചടങ്ങുകളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ച് ശങ്കരാചാര്യന്മാർ മുതലായ മതനേതാക്കൾ ചടങ്ങുകൾ ബഹിഷ്കരിച്ചിരുന്നു.
ചരിത്രം
തിരുത്തുകപുരാതനവും മധ്യകാലവും
തിരുത്തുകഹിന്ദുമത വിശ്വാസികൾ ആരാധിച്ചു വരുന്ന ഒരു ദൈവമാണ് മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമൻ. ഹൈന്ദവ ഇതിഹാസമായ രാമായണമനുസരിച്ച്, രാമൻ ജനിച്ചത് അയോധ്യയിലാണ്.[23]
പതിനാറാം നൂറ്റാണ്ടിൽ, ഉത്തരേന്ത്യയിലുടനീളം നടത്തിയ ക്ഷേത്ര ആക്രമണ പരമ്പരയിൽ ബാബർ അയോധ്യയിലെ ക്ഷേത്രം ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തു.[24] പിന്നീട്, മുഗളന്മാർ രാമന്റെ ജന്മസ്ഥലമായി ഹിന്ദുക്കൾ വിശ്വസിക്കുന്ന രാമജന്മഭൂമിയിൽ ബാബറി മസ്ജിദ് എന്ന മസ്ജിദ് നിർമ്മിച്ചു.[25] ജെസ്യൂട്ട് മിഷനറി ജോസഫ് ടിഫെന്തലർ രചിച്ച ഡെസ്ക്രിപ്റ്റിയോ ഇന്ത്യ എന്ന ലാറ്റിൻ പുസ്തകത്തിൽ 1767-ലെ പള്ളിയുടെ ആദ്യകാല രേഖകൾ കണ്ടെത്താൻ കഴിയും. അയോധ്യയിലെ രാമന്റെ കോട്ടയെന്ന് വിശ്വസിക്കപ്പെടുന്ന രാംകോട്ട് ക്ഷേത്രവും രാമന്റെ ജന്മസ്ഥലം സ്ഥിതി ചെയ്യുന്ന ബേഡിയും തകർത്താണ് മസ്ജിദ് നിർമ്മിച്ചതെന്ന് അദ്ദേഹം പറയുന്നു. [26]
പ്രദേശത്തെ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിലുള്ള മതപരമായ അക്രമത്തിന്റെ ആദ്യ സംഭവം 1853 ൽ ആണ് സംഭവിച്ചത്.[27] 1858 ഡിസംബറിൽ ബ്രിട്ടീഷ് ഭരണകൂടം ഹിന്ദുക്കളെ തർക്കസ്ഥലത്ത് പൂജ നടത്തുന്നതിൽ നിന്ന് വിലക്കി. പകരം മസ്ജിദിന് പുറത്ത് ആചാരാനുഷ്ഠാനങ്ങൾ നടത്തുന്നതിന് ഒരു സ്ഥലം അവർ അനുവദിച്ചു.[28]
ആധുനിക ചരിത്രം
തിരുത്തുക1949 ഡിസംബർ 22-23 രാത്രിയിൽ ബാബറി മസ്ജിദിനുള്ളിൽ രാമന്റെയും സീതയുടെയും വിഗ്രഹങ്ങൾ സ്ഥാപിക്കുകയും അടുത്ത ദിവസം മുതൽ ഭക്തർ പ്രദേശത്ത് ഒത്തുകൂടാൻ തുടങ്ങുകയും ചെയ്തു.[8][29] 1950-ഓടെ, സിആർപിസി 145-ാം വകുപ്പ് പ്രകാരം സംസ്ഥാനം പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും മുസ്ലീങ്ങൾക്ക് പകരം ഹിന്ദുക്കളെ ഈ സ്ഥലത്ത് ആരാധന നടത്താൻ അനുവദിക്കുകയും ചെയ്തു.[30]
1980-കളിൽ, ഹിന്ദു ദേശീയ സംഘടനയായ സംഘപരിവാറിൽ പെടുന്ന വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ഹിന്ദുക്കൾക്കായി ഈ സ്ഥലം തിരിച്ചുപിടിക്കുന്നതിനും ഈ സ്ഥലത്ത് ബാല രൂപത്തിലുള്ള രാമൻ്റെ (രാം ലല്ല) ക്ഷേത്രം സ്ഥാപിക്കുന്നതിനുമായി ഒരു പുതിയ പ്രസ്ഥാനം ആരംഭിച്ചു. വിഎച്ച്പി ഇതിനായി ഫണ്ടുകളും "ജയ് ശ്രീറാം" എന്നെഴുതിയ ഇഷ്ടികകളും ശേഖരിക്കാൻ തുടങ്ങി. പിന്നീട്, പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കീഴിലുള്ള സർക്കാർ വിഎച്ച്പിക്ക് ശിലാസ്ഥാപന അനുമതി നൽകി. അന്നത്തെ ആഭ്യന്തര മന്ത്രി ബൂട്ടാ സിംഗ് വിഎച്ച്പി നേതാവ് അശോക് സിംഗാളിനെ ഔപചാരികമായി ശിലാസ്ഥാപന അനുമതി അറിയിച്ചു. തുടക്കത്തിൽ, തർക്ക സ്ഥലത്തിന് പുറത്ത് ശിലാസ്ഥാപനം നടത്താൻ ഇന്ത്യാ സർക്കാരും ഉത്തർപ്രദേശ് സർക്കാരും സമ്മതിച്ചിരുന്നു. എന്നാൽ, 1989 നവംബർ 9 ന്, ഒരു കൂട്ടം വിഎച്ച്പി നേതാക്കളും സന്യാസികളും തർക്കഭൂമിയോട് ചേർന്ന് 7-ഘന-അടി (200-ലിറ്റർ) കുഴി കുഴിച്ച് തറക്കല്ലിട്ടു. തുടർന്ന് തർക്കത്തിലുള്ള പള്ളിയോട് ചേർന്നുള്ള ഭൂമിയിൽ വിഎച്ച്പി ക്ഷേത്രത്തിന് തറക്കല്ലിട്ടു.[31] 1992 ഡിസംബർ 6-ന് വിഎച്ച്‌പിയും ഭാരതീയ ജനതാ പാർട്ടിയും കർസേവകർ എന്നറിയപ്പെടുന്ന 150,000 സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തി ഒരു റാലി സംഘടിപ്പിച്ചു. റാലി അക്രമാസക്തമാകുകയും, ജനക്കൂട്ടം സുരക്ഷാ സേനയെ കീഴടക്കി മസ്ജിദ് തകർക്കുകയും ചെയ്തു.[32][33]
മസ്ജിദ് തകർത്തതിന്റെ ഫലമായി ഇന്ത്യയിലെ ഹിന്ദു-മുസ്ലിം സമുദായങ്ങൾക്കിടയിൽ മാസങ്ങളോളം വർഗീയ കലാപം ഉണ്ടായി, അതിന്റെ നേരിട്ടുള്ള അനന്തരഫലമായി ബോംബെയിൽ (ഇപ്പോൾ മുംബൈ) ഏകദേശം 2,000 പേർ കൊല്ലപ്പെട്ടു, ഇത് കൂടാതെ ഈ സംഭവം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുടനീളമുള്ള കലാപങ്ങൾക്ക് കാരണമാവുകയും ചെയ്തു.[34] മസ്ജിദ് തകർത്തതിന് ഒരു ദിവസം കഴിഞ്ഞ്, 1992 ഡിസംബർ 7-ന്, പാക്കിസ്ഥാനിലുടനീളമുള്ള 30-ലധികം ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെടുകയും ചിലത് തീയിടുകയും ഒരെണ്ണം തകർക്കുകയും ചെയ്തതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ബംഗ്ലാദേശിലെ ഹിന്ദു ക്ഷേത്രങ്ങളും ആക്രമിക്കപ്പെട്ടു.[32]
2005 ജൂലൈ 5 ന് അയോധ്യയിലെ ബാബറി മസ്ജിദ് തകർക്കപ്പെട്ട സ്ഥലത്ത് നിർമ്മിച്ച താൽക്കാലിക രാമക്ഷേത്രം അഞ്ച് ഭീകരർ ആക്രമിച്ചു. സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സുമായുള്ള ഏറ്റുമുട്ടലിൽ അഞ്ചുപേരും വെടിയേറ്റു മരിച്ചു, അക്രമികൾ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരു സാധാരണക്കാരൻ മരിച്ചു. പരിക്കേറ്റ മൂന്ന് സിആർപിഎഫ് ജവാന്മാരിൽ രണ്ട് പേർക്ക് ഒന്നിലധികം വെടിയേറ്റ മുറിവുകളോടെ ഗുരുതരമായി പരിക്കേറ്റിരുന്നു.[35][36]
1978-ലും 2003-ലും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) നടത്തിയ രണ്ട് പുരാവസ്തു ഖനനങ്ങളിൽ ഹിന്ദു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഈ സ്ഥലത്ത് ഉണ്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ കണ്ടെത്തി.[37][38] പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദ്, ഇടതുപക്ഷ ചായ്‌വുള്ള നിരവധി ചരിത്രകാരന്മാർ ഈ കണ്ടെത്തലുകളെ തുരങ്കം വയ്ക്കുന്നതായി ആരോപിച്ചു.[39] 1993-ൽ അയോധ്യയിലെ ചില പ്രദേശങ്ങൾ ഏറ്റെടുക്കുന്നതിനുള്ള നിയമം പാസാക്കിയതുൾപ്പെടെ, വിവിധ ഉടമസ്ഥാവകാശവും നിയമപരമായ തർക്കങ്ങളും തുടർന്നുള്ളവർഷങ്ങളിൽ നടന്നു. 2010-ൽ അലഹബാദ് ഹൈക്കോടതി 2.77 ഏക്കർ (1.12 ഹെ) തർക്കഭൂമിയെ 3 ഭാഗങ്ങളായി വിഭജിച്ച്, അതിൽ 1⁄3 ഹിന്ദു മഹാസഭ പ്രതിനിധീകരിക്കുന്ന രാം ലല്ല അല്ലെങ്കിൽ ബാലരൂപത്തിലുള്ള ശ്രീരാമനും,1⁄3 വഖഫ് ബോർഡിലേക്കും ബാക്കിയുള്ള 1⁄3 നിർമോഹി അഖാരയ്ക്ക് നൽകാനും വിധിച്ചു.[6][40] തർക്കഭൂമി വിഭജിച്ചതിനെതിരെ മൂന്ന് കക്ഷികളും സുപ്രീം കോടതിയിൽ അപ്പീൽ നൽകി.[41][42]
2019-ലെ സുപ്രീം കോടതിയുടെ വിധിയിൽ, തർക്കഭൂമി രാമക്ഷേത്രം നിർമ്മിക്കുന്നതിനായി ഇന്ത്യൻ സർക്കാർ രൂപീകരിച്ച ട്രസ്റ്റിന് കൈമാറാൻ നിർദ്ദേശിച്ചു. ഒടുവിൽ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര എന്ന പേരിൽ ട്രസ്റ്റ് രൂപീകരിച്ചു. 2020 ഫെബ്രുവരി 5 ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള സർക്കാർ ക്ഷേത്രം നിർമ്മിക്കാനുള്ള പദ്ധതി അംഗീകരിച്ചതായി ഇന്ത്യൻ പാർലമെന്റിൽ പ്രഖ്യാപിച്ചു. രണ്ട് ദിവസത്തിന് ശേഷം, ഫെബ്രുവരി 7 ന്, അയോധ്യയിൽ നിന്ന് 22 കിലോമീറ്റർ അകലെ ധന്നി പൂർ ഗ്രാമത്തിൽ പള്ളി പണിയുന്നതിനായി അഞ്ച് ഏക്കർ സ്ഥലം അനുവദിച്ചു.[43][44]
വാസ്തുവിദ്യ
തിരുത്തുകഅഹമ്മദാബാദിലെ സോംപുര കുടുംബമാണ് 1988ൽ ശ്രീരാമക്ഷേത്രത്തിന്റെ യഥാർത്ഥ രൂപകല്പന തയ്യാറാക്കിയത്.[2] ഈ കുടുംബം, സോമനാഥ ക്ഷേത്രം ഉൾപ്പെടെ ലോകമെമ്പാടുമുള്ള 100-ലധികം ക്ഷേത്രങ്ങളുടെ രൂപകല്പനയിൽ സംഭാവന ചെയ്തിട്ടുണ്ട്.[45] ക്ഷേത്രത്തിന്റെ മുഖ്യ വാസ്തുശില്പി ചന്ദ്രകാന്ത് സോംപുരയായിരുന്നു, അദ്ദേഹത്തിന്റെ രണ്ട് മക്കളായ നിഖിൽ സോംപുരയും ആശിഷ് സോംപുരയും വാസ്തുശില്പികളാണ്.[46]
ആദ്യത്തേതിൽ നിന്ന്, വാസ്തു ശാസ്ത്രം, ശിൽപ ശാസ്ത്രങ്ങൾ എന്നിവ പ്രകാരമുള്ള ചില മാറ്റങ്ങളോടെ ഒരു പുതിയ ഡിസൈൻ, 2020-ൽ സോംപുര തയ്യാറാക്കി.[46][47] ക്ഷേത്രത്തിന് 250 അടി വീതിയും 380 അടി നീളവും 161 അടി ഉയരവും ഉണ്ട്.[48] പ്രധാനമായും ഉത്തരേന്ത്യയിൽ കാണപ്പെടുന്ന തരം ഹൈന്ദവ ക്ഷേത്ര വാസ്തുവിദ്യയായ നാഗര ശൈലിയിലുള്ള വാസ്തുവിദ്യയുടെ ഗുർജര - ചൗലൂക്യ ശൈലിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.[45] 2019 ലെ പ്രയാഗ കുംഭമേളയിൽ നിർദിഷ്ട ക്ഷേത്രത്തിന്റെ മാതൃക പ്രദർശിപ്പിച്ചിരുന്നു.[49]
മൂന്ന് നിലകളിലായാണ് ക്ഷേത്രത്തിന്റെ പ്രധാന ഘടന നിർമ്മിച്ചിരിക്കുന്നത്. ഗർഭഗൃഹത്തിന്റെ മധ്യഭാഗത്തും പ്രവേശന കവാടത്തിലും ഇതിന് അഞ്ച് മണ്ഡപങ്ങൾ ഉണ്ടായിരിക്കും. ഒരു വശത്ത് കുഡു, നൃത്യ, രംഗ് എന്നീ മൂന്ന് മണ്ഡപങ്ങളും മറുവശത്ത് കീർത്തന പ്രാർത്ഥന എന്നീ രണ്ട് മണ്ഡപങ്ങളുമാണുള്ളത്. നാഗര ശൈലിയിൽ, മണ്ഡപങ്ങൾ ശിഖരത്താൽ അലങ്കരിക്കും. [50]
കെട്ടിടത്തിൽ ആകെ 366 തൂണുകൾ ഉണ്ട്. ശിവന്റെ അവതാരങ്ങൾ, ദശാവതാരങ്ങൾ, 64 ചൗസത്ത് യോഗിനികൾ, സരസ്വതി ദേവിയുടെ 12 അവതാരങ്ങൾ എന്നിവ ഉൾപ്പെടുന്ന 16 വിഗ്രഹങ്ങൾ വീതമാണ് തൂണുകളിൽ ഉണ്ടായിരിക്കുക. കോണിപ്പടികളുടെ വീതി 16 അടി (4.9 മീ) ആണ്. വിഷ്ണു ക്ഷേത്രങ്ങളുടെ രൂപകൽപ്പന പ്രകാരം, ശ്രീകോവിൽ അഷ്ടകോണാകൃതിയിലായിരിക്കും.[47] 10 ഏക്കർ (0.040 കി.m2) ഭൂമിയിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്, അതിന് ചേർന്നുള്ള 57 ഏക്കർ (0.23 കി.m2) സ്ഥലം ഒരു പ്രാർത്ഥനാ ഹാൾ, ഒരു പ്രഭാഷണ ഹാൾ, ഒരു വിദ്യാഭ്യാസ സൗകര്യം, ഒരു മ്യൂസിയം, കഫറ്റീരിയ എന്നിവയുൾപ്പെടെയുള്ള മറ്റ് സൗകര്യങ്ങളുള്ള ഒരു സമുച്ചയമായി വികസിപ്പിക്കും. ക്ഷേത്രകമ്മിറ്റിയുടെ കണക്കനുസരിച്ച് ദിവസം 70,000-ത്തിലധികം ആളുകൾക്ക് ദർശനം നടത്താനാകും.[51] ക്ഷേത്രത്തിന്റെ രൂപകല്പനയും നിർമ്മാണവും സൗജന്യമായി മേൽനോട്ടം വഹിക്കാൻ ലാർസൻ ആൻഡ് ടൂബ്രോ വാഗ്ദാനം ചെയ്യുകയും അവർ പദ്ധതിയുടെ കരാറുകാരനായി മാറുകയും ചെയ്തു. സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ബോംബെ, ഗുവാഹത്തി, മദ്രാസ് ഐഐടികൾ എന്നിവ മണ്ണ് പരിശോധന, കോൺക്രീറ്റ്, ഡിസൈൻ തുടങ്ങിയ മേഖലകളിൽ സഹായിക്കുന്നു.[52][53]
രാജസ്ഥാനിലെ ബാൻസിയിൽ നിന്നുള്ള 600000 ക്യുബിക് അടി മണൽക്കല്ല് ഉപയോഗിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.[47] ക്ഷേത്രനിർമ്മാണത്തിൽ ഇരുമ്പിന്റെ ഉപയോഗം ഇല്ല, കൽക്കട്ടകൾ സംയോജിപ്പിക്കുന്നതിന് പതിനായിരം ചെമ്പ് തകിടുകൾ ഉപയോഗിക്കുന്നു.[54] ക്ഷേത്രത്തിന്റെ ബഹുമാനാർത്ഥം തായ്‌ലൻഡ് രാമക്ഷേത്രത്തിലേക്ക് മണ്ണ് അയച്ചിരുന്നു.[55]
പ്രതിഷ്ഠ
തിരുത്തുകമഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്റെ ബാലരൂപമായ രാം ലല്ല വിരാജ്മാൻ ആണ് ക്ഷേത്രത്തിന്റെ മുഖ്യ പ്രതിഷ്ഠ. അഞ്ചു വയസുള്ള ബാലകന്റെ രൂപത്തിൽ സ്വർണ്ണ നിർമിതമായ അമ്പും വില്ലും ധരിച്ചു വൈഷ്ണവ തിലകമണിഞ്ഞു സർവാഭരണ വിഭൂഷിതനായി കിഴക്ക് ദർശനമായാണ് ഭഗവാന്റെ പ്രതിഷ്ഠ. വൈഷ്ണവ പ്രധാനമായ സാളഗ്രാമം അഥവാ കൃഷ്ണശിലയിൽ ആണ് നിർമാണം. പ്രതിഷ്ഠയുടെ ശിരസിന് ചുറ്റും സ്വസ്ഥിക, ഓം തുടങ്ങിയ ചിഹ്നങ്ങളും മഹാവിഷ്ണുവിന്റെ അടയാളങ്ങളായ ശംഖ്, സുദർശന ചക്രം, ഗദ തുടങ്ങിയവയും കൊത്തി വച്ചിട്ടുണ്ട്. കൂടാതെ പ്രതിഷ്ഠയുടെ വശങ്ങളിലായി മഹാവിഷ്ണുവിന്റെ പ്രധാനപ്പെട്ട പത്ത് അവതാരങ്ങളെയും കൊത്തി വച്ചിരിക്കുന്നു. മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ശ്രീകൃഷ്ണൻ, ശ്രീബുദ്ധൻ, കൽക്കി എന്നി ക്രമത്തിൽ ആണ് ദശാവതാരങ്ങൾ കാണപ്പെടുന്നത്. മാലകളും മറ്റും കൊണ്ട് അലങ്കരിച്ചിച്ചിരിക്കുന്നതിനാൽ ദശാവതാരങ്ങളെ അത്ര എളുപ്പത്തിൽ കാണാൻ സാധിച്ചെന്ന് വരില്ല. കൂടാതെ പ്രതിഷ്ഠയുടെ മുൻപിലായി ഹനുമാനെയും മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡനെയും പ്രതീഷ്ഠിച്ചിരിക്കുന്നു. നേരത്തേ ഉണ്ടായിരുന്ന രാം ലല്ലയുടെ ചെറിയ പ്രതിഷ്ഠ പുതിയ പ്രതിഷ്ഠയുടെ തൊട്ടു താഴെ ഉത്സവമൂർത്തിയായി പുനപ്രതിഷ്ഠ നടത്തിയിട്ടുണ്ട്. അതിനാൽ രാം ലല്ലയുടെ രണ്ടു പ്രതിഷ്ഠകൾ ആണ് ക്ഷേത്രത്തിൽ ഉള്ളത്. കൂടാതെ രാംലല്ലയുടെ ശ്രീകോവിലിന്റെ മുഖമണ്ഡപത്തിൽ മഹാവിഷ്ണുവിനെ ലക്ഷ്മി സമേതനായി അനന്തശയന രൂപത്തിൽ സ്ഥാപിച്ചിട്ടുണ്ട്. [56] തയ്യൽക്കാരായ ഭഗവത് പ്രസാദും ശങ്കർ ലാലും ചേർന്നാണ് രാം ലല്ലയുടെ വസ്ത്രം തുന്നുന്നത്.[57]
1989-ൽ തർക്കഭൂമിയെച്ചൊല്ലിയുള്ള കോടതിയലക്ഷ്യക്കേസിൽ രാം ലല്ല ഒരു വ്യവഹാരക്കാരനായിരുന്നു.[2] രാം ലല്ലയുടെ ഏറ്റവും അടുത്ത 'മനുഷ്യ' സുഹൃത്തായി പരിഗണിച്ച് മുതിർന്ന വിഎച്ച്പി നേതാവ് ത്രിലോകി നാഥ് പാണ്ഡെയാണ് കോടതിയിൽ അദ്ദേഹത്തെ പ്രതിനിധീകരിച്ചത്.[56] ഗണപതി, മഹാവിഷ്ണു, ശിവൻ, ദുർഗ്ഗാദേവി, അന്നപൂർണേശ്വരി, ഹനുമാൻ എന്നിവരെ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങളാണ് ക്ഷേത്രാങ്കണത്തിൻ്റെ അന്തിമ രൂപരേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.[58][51]
2023 ഡിസംബർ 29-ന്, വോട്ടെടുപ്പിലൂടെയാണ് അയോധ്യയിലെ രാമക്ഷേത്രത്തിനായുള്ള രാമലല്ലയുടെ വിഗ്രഹം തിരഞ്ഞെടുത്തത്. കർണാടക സ്വദേശിയായ ശിൽപി അരുൺ യോഗിരാജാണ് രാമവിഗ്രഹം നിർമ്മിച്ചത്.[59][60][61]
നിർമ്മാണം
തിരുത്തുകശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് 2020 മാർച്ചിൽ രാമക്ഷേത്രത്തിന്റെ ആദ്യഘട്ട നിർമ്മാണം ആരംഭിച്ചു.[62][63] ഇന്ത്യയിലെ കോവിഡ്-19 പാൻഡെമിക് ലോക്ക്ഡൗൺ കാരണം നിർമ്മാണം താൽക്കാലികമായി നിർത്തിവച്ചു.[64][65] 2020 മാർച്ച് 25 ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിധ്യത്തിൽ രാമന്റെ വിഗ്രഹം താൽക്കാലിക സ്ഥലത്തേക്ക് മാറ്റി.[66] ക്ഷേത്രനിർമ്മാണത്തിനുള്ള തയ്യാറെടുപ്പിനായി, വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ഒരു 'വിജയ് മഹാമന്ത്ര ജപ അനുഷ്ടാൻ' സംഘടിപ്പിച്ചു, അതിൽ വ്യക്തികൾ വിവിധ സ്ഥലങ്ങളിൽ ഒത്തുകൂടി 'ശ്രീരാം ജയ്രാം ജയ് ജയ് രാം' ചൊല്ലി. ക്ഷേത്രം പണിയുന്നതിലെ തടസ്സങ്ങൾ നീങ്ങിയതിന് ആണ് ഇത് എന്ന് അവർ പറഞ്ഞു.[67]
ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് 2024 ജനുവരി 22 ആണ് ഗർഭഗൃഹത്തിൽ (ശ്രീകോവിലിൽ) ശ്രീരാമ വിഗ്രഹം സ്ഥാപിക്കുന്നതിനുള്ള തീയതിയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2023 ഒക്‌ടോബർ 25-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചടങ്ങിൽ പങ്കെടുക്കാനുള്ള ഔപചാരിക ക്ഷണം ലഭിച്ചു.[68]
ഭൂമി പൂജാ ചടങ്ങ്
തിരുത്തുകഒരു ഭൂമി പൂജയ്ക്ക് ശേഷം 5 ഓഗസ്റ്റ് 2020 ന് ക്ഷേത്രനിർമ്മാണം വീണ്ടും ഔദ്യോഗികമായി ആരംഭിച്ചു. തറക്കല്ലിടൽ ചടങ്ങിന് മുന്നോടിയായാണ് മൂന്ന് ദിവസം നീണ്ടുനിന്ന വൈദിക ചടങ്ങുകൾ നടന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലായി 40 കിലോഗ്രാം ഭാരമുള്ള വെള്ളി ഇഷ്ടിക സ്ഥാപിച്ചു.[2] ആഗസ്റ്റ് 4-ന് എല്ലാ പ്രധാന ദേവന്മാരെയും ക്ഷേത്രത്തിലേക്ക് ക്ഷണിക്കുന്നതിനായി രാംചരൺ പൂജ നടത്തി.[69]
പ്രയാഗ്‌രാജിലെ ഗംഗ, യമുന, സരസ്വതി നദികളുടെ ത്രിവേണി സംഗമം, കാവേരി നദിയുടെ ഉത്ഭവസ്ഥാനമായ കർണാടകത്തിലെ തലക്കാവേരി, അസമിലെ കാമാഖ്യ ക്ഷേത്രം തുടങ്ങി ഇന്ത്യയിലുടനീളമുള്ള നിരവധി ആരാധനാലയങ്ങളിൽ നിന്ന് മണ്ണും പുണ്യജലവും ഭൂമിപൂജക്ക് ശേഖരിച്ചു. [70][71][72] രാജ്യത്തുടനീളമുള്ള വിവിധ ഹിന്ദു ക്ഷേത്രങ്ങൾ, ഗുരുദ്വാരകൾ, ജൈന ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ നിന്നും ചാർധാമിന്റെ നാല് തീർത്ഥാടന കേന്ദ്രങ്ങളിൽ നിന്നും ക്ഷേത്രത്തിലേക്ക് മണ്ണും ശേഖരിച്ചു.[73][74][75]
ആഗസ്ത് 5 ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ ഹനുമാൻ ഗർഹി ക്ഷേത്രത്തിൽ പ്രാർഥന നടത്തി, ഭൂമീപൂജക്കായി ഹനുമാന്റെ അനുഗ്രഹം തേടി.[76][77] ഇതേ തുടർന്നാണ് രാമക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങ് നടന്നത്.[76] ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർഎസ്എസ്) തലവൻ മോഹൻ ഭാഗവത്, രാമജന്മഭൂമി ന്യാസ്, ശ്രീരാമജന്മഭൂമി തീർഥക്ഷേത്രം എന്നിവയുടെ തലവൻ ആയ നൃത്യ ഗോപാൽ ദാസ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ പ്രസംഗിച്ചു.[76][78][79]
2021 – നിലവിൽ
തിരുത്തുക55-600 ദശലക്ഷം ആളുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യവ്യാപകമായി "ബഹുജന സമ്പർക്കവും സംഭാവന ശേഖരിക്കാനുമുള്ള കാമ്പയിൻ" ആരംഭിക്കാൻ ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചു.[53] സ്വമേധയായുള്ള സംഭാവനകൾ ആയി ഒരു രൂപ മുതൽ ഉള്ള തുകകൾ സ്വീകരിച്ചു.[80] 2021 ജനുവരി 1-ന് മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദ് 5 ലക്ഷം രൂപ സംഭാവന ചെയ്തുകൊണ്ട് രാമക്ഷേത്ര നിർമ്മാണത്തിനുള്ള ആദ്യ സംഭാവന നൽകി.[81] തുടർന്ന് രാജ്യത്തുടനീളമുള്ള നിരവധി നേതാക്കളും പ്രമുഖ വ്യക്തികളും സംഭാവന നൽകി. 2021 ഏപ്രിലിൽ ഏകദേശം ₹ 5,000 കോടി കോടി രൂപ ഇന്ത്യയിലുടനീളമുള്ള സംഭാവനകളിൽ നിന്ന് ശേഖരിച്ചു.[82][83] ഏകദേശം 150,000 വിഎച്ച്പി പ്രവർത്തകർ സംഭാവന ശേഖരിക്കുന്നതിൽ പങ്കെടുത്തു. ക്രിസ്ത്യൻ സമുദായാംഗങ്ങളുടെ സംഭാവനകളും ക്ഷേത്ര ട്രസ്റ്റിന് ലഭിച്ചതായി ബി.ജെ.പി നേതാവ് അവകാശപ്പെട്ടു.[84]
2021 ഓഗസ്റ്റിൽ, ക്ഷേത്ര സ്ഥലത്തെ നിർമ്മാണ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്കു കാണുന്നതിനായി ഒരു സ്ഥലം ഉണ്ടാക്കി.[85] തറക്കല്ലിടൽ ചടങ്ങിനെത്തുടർന്ന്, 40 അടി (12 മീ) അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും ശേഷിക്കുന്ന ഭൂമി ഒതുക്കുകയും ചെയ്തു.[86] റോളർ കോംപാക്റ്റഡ് കോൺക്രീറ്റ് ഉപയോഗിച്ചാണ് അടിത്തറ നിർമ്മിച്ചത്.[87] ഒരടി ഉയരമുള്ള മൊത്തം 47-48 പാളികൾ 2021 സെപ്റ്റംബർ പകുതിയോടെ പൂർത്തിയാക്കി.[86][88] മിർസാപൂരിലെ വൈദ്യുതി വിതരണ പ്രശ്‌നങ്ങൾ കാരണം ചെങ്കല്ല് മുറിക്കുന്നത് മന്ദഗതിയിലായി. 2022 ന്റെ തുടക്കത്തിൽ, ക്ഷേത്രത്തിന്റെ ആസൂത്രിതമായ നിർമ്മാണം 3D യിൽ കാണിക്കുന്ന ഒരു വീഡിയോ ക്ഷേത്ര ട്രസ്റ്റ് പുറത്തിറക്കി.[89][90][5]
2023 ജനുവരിയിൽ നേപ്പാളിലെ ഗണ്ഡകി നദിയിൽ നിന്ന് യഥാക്രമം 26 ടണ്ണും 14 ടണ്ണും ഉള്ള രണ്ട് 60 ദശലക്ഷം വർഷം പഴക്കമുള്ള രണ്ട് സാളഗ്രാമം പാറകൾ അയച്ചു. ശ്രീകോവിലിൽ പ്രതിഷ്ഠിക്കാനുള്ള രാമലല്ലയുടെ വിഗ്രഹം കൊത്തിയെടുക്കാൻ ഈ പാറകൾ ഉപയോഗിച്ചു.[91] മെയ് 2023 ൽ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ കണക്കനുസരിച്ച്, 70% അടിസ്ഥാന ജോലികളും 40% മേൽക്കൂര പണിയും പൂർത്തിയായി.[92] 2023 ഡിസംബറിൽ പ്രധാന ക്ഷേത്രത്തിന് ചുറ്റുമുള്ള ആറ് ചെറിയ ക്ഷേത്രങ്ങൾക്കൊപ്പം, ശ്രീകോവിൽ ഉൾപ്പെടുന്ന മുഴുവൻ അടിത്തറയും ഏതാണ്ട് പൂർത്തിയായി, 2024 ജനുവരി 22-ന് ക്ഷേത്രം തുറക്കുമെന്ന് തീരുമാനിച്ചു.[93]
പ്രത്യേക പരിപാടികൾ
തിരുത്തുകപ്രാൺ പ്രതിഷ്ഠ (പ്രതിഷ്ഠ) ചടങ്ങിനു മുന്നോടിയായി രാം പാദുക യാത്ര, ഉത്തർപ്രദേശിലുടനീളമുള്ള 826 തദ്ദേശഭരണ സ്ഥാപനങ്ങളിലായി നടത്തുന്ന മതപരമായ പരിപാടികളുടെ പരമ്പരയായ 'രാമോത്സവ്' എന്നിവയ്ക്കായി ഉത്തർപ്രദേശ് സർക്കാർ ₹ 100 കോടി രൂപ നീക്കിവച്ചു. 2023 ഡിസംബറിൽ ആരംഭിച്ചു പരിപാടികൾ 2024 ജനുവരി 16-ന് മകരസംക്രാന്തി മുതൽ ജനുവരി 22-ന് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം വരെ നടന്നു. അയോധ്യയിൽ നിന്ന് രാമന്റെ 14 വർഷത്തെ വനവാസത്തെ ഓർമ്മിപ്പിച്ചു കൊണ്ട് രാം വൻ ഗമൻ പാതയിലൂടെയായിരുന്നു യാത്ര.[94] പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ് സർസംഘചാലക്, കോൺഗ്രസ് നേതാക്കൾ, മറ്റ് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ എന്നിവരെ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.[95][96] അതിഥി പട്ടികയിൽ ഇന്ത്യയിലെ വ്യവസായികൾ, ശാസ്ത്രജ്ഞർ, അഭിനേതാക്കൾ, സൈനിക ഉദ്യോഗസ്ഥർ, ആത്മീയ നേതാക്കൾ, പത്മ അവാർഡ് ജേതാക്കൾ എന്നിവരും ഉൾപ്പെടുന്നു. [97][98]
വിവാദങ്ങൾ
തിരുത്തുകസംഭാവന തട്ടിപ്പ് ആരോപണങ്ങൾ
തിരുത്തുക2015-ൽ രാമക്ഷേത്ര വിഷയത്തിൽ ഉൾപ്പെട്ട പ്രമുഖ സംഘടനയായ ഹിന്ദു മഹാസഭ, ക്ഷേത്രത്തിന്റെ നിർമ്മാണത്തിന്മേൽ സംഭാവനയായി ലഭിച്ച തുകയിൽ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) ₹1400 കോടിരൂപയുടെ അഴിമതി നടത്തിയെന്ന് ആരോപിച്ചു. എന്നാൽ ഈ ആരോപണം വിഎച്ച്‌പി നിഷേധിച്ചു.[20]
2019ൽ നിർമോഹി അഖാരയും വിഎച്ച്‌പി ₹ 1400 കോടിയുടെ അഴിമതി നടത്തിയെന്ന് ആരോപിച്ചു.[19] കർണാടകയിലെ മുൻ കർണാടക മുഖ്യമന്ത്രിമാരായ എച്ച്‌ഡി കുമാരസ്വാമിയും സിദ്ധരാമയ്യയും ഫണ്ട് ശേഖരണത്തിന്റെ രീതികളെ ശക്തമായി ചോദ്യം ചെയ്തു.[99][100] ആഗ്രഹിച്ച തുക സ്വരൂപിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന്, രാഷ്ട്രീയ സ്വയംസേവക സംഘം നടത്തുന്ന സ്‌കൂളിലെ പ്രധാന അധ്യാപിക പീഡനം അനുഭവിക്കുകയും തുടർന്ന് അവരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
ഹൈജാക്കിങ്
തിരുത്തുക2017-ൽ ഹിന്ദു മഹാസഭ ബിജെപിയെയും ബജ്‌റംഗ്ദളിനെയും മറ്റ് സംഘപരിവാർ സംഘടനകളെയും രാമക്ഷേത്രം ഹൈജാക്ക് ചെയ്തതിന് വിമർശിച്ചിരുന്നു.[101] ഹിന്ദു മഹാസഭയുടെ ദേശീയ ഉപാധ്യക്ഷൻ പണ്ഡിറ്റ് അശോക് ശർമ്മ തന്റെ സംഘടന ഈ പോരാട്ടം പിന്തുടർന്നുവെന്നും എന്നാൽ അത് പിന്നീട് ബിജെപിയും അതിന്റെ മറ്റ് കാവി പാർട്ടികളും ഹൈജാക്ക് ചെയ്യുകയായിരുന്നുവെന്നും കൂട്ടിച്ചേർത്തു. [21]
2020-ൽ ഹിന്ദു മഹാസഭയുടെ ദേശീയ വക്താവ് പ്രമോദ് ജോഷി രാമക്ഷേത്രത്തിന്റെ യഥാർത്ഥ ക്രെഡിറ്റ് ഹിന്ദു മഹാസഭയ്ക്ക് ആണെന്നും എന്നാൽ "രാമക്ഷേത്രത്തിന്റെ ഭൂമി പൂജയിൽ നിന്ന് ഹിന്ദു മഹാസഭയെ അകറ്റിനിർത്തിയിരിക്കുകയാണെന്നും പറഞ്ഞു. ബി.ജെ.പിയുടെ കേന്ദ്ര ഓഫീസിലാണ് ക്ഷേത്രത്തിനായുള്ള കമ്മിറ്റി രൂപീകരിച്ചതെന്നും ഹിന്ദുമഹാസഭയെ ഇതിൽ നിന്നും ഒഴിവാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.[102]
ക്ഷേത്ര നിർമ്മാണം
തിരുത്തുകഓൺലൈൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻ സർമാരുൾപ്പെടെ നിരവധി ഹിന്ദുത്വ വക്താക്കൾ ക്ഷേത്രത്തിന്റെ നിർമ്മാണത്തെക്കുറിച്ചും മുസ്ലീങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ചും എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്. രാമക്ഷേത്രത്തിൽ അവർ ഇസ്ലാമിക രൂപങ്ങൾ കണ്ടെത്തുന്നു. ക്ഷേത്ര നിർമ്മാണ വിദഗ്ധരാണ് ശിൽപം ചെയ്യുന്നതെന്നും അവരുടെ മതത്തെക്കുറിച്ച് ഒരു ചോദ്യവുമില്ലെന്നും ഈ ആശങ്കകളോട് പ്രതികരിച്ചു രാം മന്ദിർ ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.[103]
ക്ഷേത്രത്തിന്റെ രാഷ്ട്രീയവൽക്കരണം
തിരുത്തുക2020-ൽ നിർമോഹി അഖാര ദേശീയ വക്താവ് മഹന്ത് സീതാറാം ദാസ്, ക്ഷേത്രത്തിന്റെ തറക്കല്ലിടാൻ നരേന്ദ്ര മോദിയെ തീരുമാനിച്ച ബി.ജെ.പിയുടെ തീരുമാനത്തെ വിമർശിക്കുകയും ക്ഷേത്രത്തിന്റെ ജോലി മതപുരോഹിതന്മാർ മാത്രമേ ചെയ്യാവൂ എന്നും പറഞ്ഞു.[22] ബിജെപി എല്ലാം രാഷ്ട്രീയവൽക്കരിച്ചുവെന്ന് ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്റ് പണ്ഡിറ്റ് അശോക് ശർമ്മ പറഞ്ഞു.[21]
ക്ഷേത്രത്തെ രാഷ്ട്രീയവൽക്കരിക്കുകയും രാഷ്ട്രീയ നേട്ടത്തിനായി ബിജെപി ഉപയോഗിക്കുകയും ചെയ്യുന്നതായി നിരവധി പ്രതിപക്ഷ പാർട്ടികളും ബിജെപി അംഗങ്ങളും വിമർശിച്ചു.[104] ക്ഷേത്രം തുറക്കുന്ന തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ഇതിനുള്ള ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധികാരത്തെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചോദ്യം ചെയ്തിരുന്നു.[105] രാമക്ഷേത്ര ഉദ്ഘാടനത്തിൽ മോദിയുടെ ഇടപെടലിനെ ചോദ്യം ചെയ്ത് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി വന്നിരുന്നു.[106] ഇന്ത്യൻ മാധ്യമങ്ങൾ ക്ഷേത്രത്തിൽ അമിതമായി ശ്രദ്ധ കേന്ദ്രീകരിച്ച് നിർണായക ഭരണ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നുവെന്ന് കോൺഗ്രസ് എംപി ശശി തരൂർ വിമർശിച്ചു.[107]
ഭൂമി പൂജാ ചടങ്ങിനെക്കുറിച്ചുള്ള പ്രതികരണങ്ങൾ
തിരുത്തുകചില പുരോഹിതന്മാരും സ്വരൂപാനന്ദ് സരസ്വതിയെപ്പോലുള്ള മതനേതാക്കളും ഓഗസ്റ്റ് 5 ഭൂമിപൂജക്ക് ആചാരപരമായി അനുകൂലമായ തീയതിയല്ലെന്ന് പരാതിപ്പെട്ടു. ആചാരപരമായ നടപടിക്രമങ്ങൾ പാലിച്ചല്ല ചടങ്ങുകൾ നടന്നതെന്നും പരാതിയുണ്ടായിട്ടുണ്ട്. കൂടാതെ ഈ ചടങ്ങിൽ ഒരു ഹോമം ഉൾപ്പെട്ടിരുന്നില്ല.[108][109] ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ഒരു വർഷം ശേഷം വരുന്ന തീയതി തിരഞ്ഞെടുത്തെന്ന് പ്രധാനമന്ത്രി മോദിയുടെ വിമർശകയായ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ് ചൂണ്ടിക്കാട്ടി.[110] ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചതിന് ഇന്ത്യയെ വിമർശിച്ച് പാകിസ്ഥാൻ തങ്ങളുടെ വിദേശകാര്യ ഓഫീസ് വഴി ഔദ്യോഗിക പ്രസ്താവന നടത്തി.[111] അതേ സമയം, വിവിധ ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾ തറക്കല്ലിടൽ ചടങ്ങിനെ പ്രശംസിച്ചു.[112]
പ്രതിഷ്ഠാദിന വിവാദം
തിരുത്തുകഅദ്വൈത വേദാന്തത്തിന്റെ പരമോന്നത ഗുരുക്കൻമാരായ നാല് ശങ്കരാചാര്യന്മാർ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ല എന്ന് പറഞ്ഞു.[113][114][115]
ചോർച്ച
തിരുത്തുക2024 ജൂണിൽ, മഴയിൽ അയോധ്യ രാമക്ഷേത്രത്തിൽ ചോർച്ചയുണ്ടായത് വിവാദമായിരുന്നു.[116] എന്നാൽ ക്ഷേത്രത്തിൽ ചോർച്ചയില്ലെന്നും വയറിങ്ങിനായുള്ള പൈപ്പുകളിൽ നിന്നാണ് മഴവെള്ളം ഇറങ്ങിയതെന്നും രാമക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര പറഞ്ഞു.[117] ക്ഷേത്രത്തിന്റെ ഒന്നാംനിലയുടെ പണി പൂർത്തിയാകുമ്പോൾ പ്രശ്നം തീരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.[118]
സമകാലീന സംസ്കാരത്തിൽ
തിരുത്തുക2021-ലെ രാജ്പഥിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ ഉത്തർപ്രദേശിലെ ടാബ്‌ലോ രാമക്ഷേത്രത്തിന്റെ ഒരു പകർപ്പ് പ്രദർശിപ്പിച്ചിരുന്നു.[121] 2023 ഒക്‌ടോബറിൽ, സന്തോഷ് മിത്ര സ്‌ക്വയറിലെ ദുർഗ്ഗാ പൂജ ആഘോഷങ്ങളിൽ ലോകമെമ്പാടുമുള്ള മറ്റ് ശ്രദ്ധേയമായ കെട്ടിടങ്ങൾക്കൊപ്പം രാം മന്ദിറിന്റെ ഒരു പകർപ്പ് പ്രദർശിപ്പിച്ചു.[122][123]
മുദ്രാവാക്യങ്ങൾ
തിരുത്തുകമന്ദിർ വഹി ബനായേംഗേ (വിവർത്തനം: ക്ഷേത്രം കൃത്യമായി അവിടെ നിർമ്മിക്കപ്പെടും) എന്നത് ഹിന്ദിയിലെ ഒരു പദപ്രയോഗമാണ്, ഇത് പിന്നീട് രാമജന്മഭൂമി പ്രസ്ഥാനത്തെയും രാം മന്ദിറിനെയും കുറിച്ചുള്ള ഏറ്റവും ജനപ്രിയമായ മുദ്രാവാക്യങ്ങളിൽ ഒന്നായി മാറി. 1985-86 കാലഘട്ടത്തിൽ തന്നെ ഇത് ഉപയോഗിച്ചിരുന്നു.[124][125]
2019 ൽ, ഇന്ത്യൻ പാർലമെന്റിൽ ഈ മുദ്രാവാക്യം ഉപയോഗിച്ചു,[126] ഇത് മാധ്യമ സ്ഥാപനങ്ങളും ഉപയോഗിച്ചു.[127][128] മുദ്രാവാക്യം ഭീഷണിയായും നേർച്ചയായും ഉപയോഗിച്ചിട്ടുണ്ട്.[129]
ലാൽ കൃഷ്ണ അദ്വാനി ഉപയോഗിച്ചതു പോലെ മുദ്രാവാക്യം വ്യത്യാസങ്ങളോടെയും ഉപയോഗിച്ചിട്ടുണ്ട്: "സൗഗന്ദ് രാം കി ഖാത് - ഇ ഹേ; ഹം മന്ദിർ വഹി ബനായേംഗേ" (വിവ: അവിടെ കൃത്യമായി ക്ഷേത്രം പണിയുമെന്ന് ഞങ്ങൾ രാമനോട് പ്രതിജ്ഞ ചെയ്യുന്നു).[124] മുദ്രാവാക്യത്തിൻ്റെ വ്യത്യസ്ഥ രീതിയിൽ ഉള്ള ഉപയോഗത്തിൻ്റെ മറ്റ് ഉദാഹരണങ്ങളിൽ "വഹി ബനായേംഗേ മന്ദിർ" (വിവ: അവിടെ ഒരു ക്ഷേത്രം പണിയും),[127] "ജഹാം രാം കാ ജന്മ ഹുവാഥാ ഹം മന്ദിർ വഹി ബനായേംഗേ" (വിവ: രാമൻ എവിടെയാണോ ജനിച്ചത് അവിടെ ഞങ്ങൾ ക്ഷേത്രം നിർമ്മിക്കും),[125] "രാം ലല്ല ഹം ആയേംഗേ; മന്ദിർ വഹി ബനായേംഗേ" (വിവ: രാം ലല്ല, ഞങ്ങൾ വരും, അവിടെ ക്ഷേത്രം പണിയും അല്ലെങ്കിൽ രാം ലല്ല അവിടെ ഒരു മന്ദിരം പണിയാൻ ഞങ്ങൾ വരും.) [125] കൂടാതെ "പെഹ്ലേ മന്ദിർ, ഫിർ സർക്കാർ" (വിവ: ആദ്യം ക്ഷേത്രം, പിന്നെ സർക്കാർ) എന്നിവയും ഉൾപ്പെടുന്നു.
പുസ്തകങ്ങൾ
തിരുത്തുക- മീനാക്ഷി ജെയിൻ എഴുതിയ ദബാറ്റിൽ ഫോർ രാമ (കേസ് ഓഫ് ടെമ്പിൾ അറ്റ് അയോദ്ധ്യ).
- സൽമാൻ ഖുർഷിദിന്റെ സൺറൈസ് ഓവർ അയോദ്ധ്യ: നേഷൻഹുഡ് ഇൻ ഔർ ടൈംസ്.
എത്തിച്ചേരാൻ
തിരുത്തുകഅടുത്തുള്ള വിമാനത്താവളം - മഹർഷി വാൽമീകി ഇന്റർനാഷണൽ എയർപോർട്ട്
പ്രധാന റെയിൽവേ സ്റ്റേഷൻ - അയോദ്ധ്യ ധാമ് റെയിൽവേ സ്റ്റേഷൻ, അയോദ്ധ്യ റെയിൽവേ സ്റ്റേഷൻ
കുറിപ്പുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Umarji, Vinay (15 November 2019). "Chandrakant Sompura, the man who designed a Ram temple for Ayodhya". Business Standard. Archived from the original on 30 May 2020. Retrieved 27 May 2020.
- ↑ 2.0 2.1 2.2 2.3 Pandey, Alok (23 July 2020). "Ayodhya's Ram Temple Will Be 161-Foot Tall, An Increase Of 20 Feet". NDTV. Archived from the original on 25 August 2021. Retrieved 23 July 2020.
- ↑ Gaur, Vatsala (5 August 2020). "PM Modi lays foundation stone of Ram Mandir in Ayodhya, says wait of centuries has ended". The Economic Times (in ഇംഗ്ലീഷ്). Archived from the original on 31 December 2023. Retrieved 31 December 2023.
- ↑ "'Prana Pratishta' at Ram Mandir to be held on January 22: Nripendra Misra". Business Standard (in ഇംഗ്ലീഷ്). 10 December 2023. Archived from the original on 31 December 2023. Retrieved 31 December 2023.
- ↑ 5.0 5.1 5.2 "Ram Temple: Second phase of foundation expected to be completed by Jan end". Livemint. 15 January 2022. Archived from the original on 26 January 2022. Retrieved 26 January 2022.
- ↑ 6.0 6.1 "BBC". 16 October 2019. Archived from the original on 7 September 2023. Retrieved 8 September 2023.
- ↑ Bajpai, Namita (7 May 2020). "Land levelling for Ayodhya Ram temple soon, says mandir trust after video conference". The New Indian Express. Archived from the original on 8 March 2021. Retrieved 8 May 2020.
- ↑ 8.0 8.1 Kunal, Kishore (2016). Ayodhya Revisited (in English) (1st ed.). New Delhi: Ocean Books Pvt. Ltd. pp. xxxii. ISBN 978-81-8430-357-5.
{{cite book}}
: CS1 maint: unrecognized language (link) - ↑ Sethi, M. (2021). Communities and Courts: Religion and Law in Modern India. Routledge South Asian History and Culture Series. Taylor & Francis. p. 154. ISBN 978-1-00-053785-7. Archived from the original on 13 January 2024. Retrieved 13 January 2024.
- ↑ Lal, Makkhan (2019-03-20). "Historical texts prove that a temple was destroyed in Ayodhya to build the Babri Masjid". ThePrint (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 24 December 2023. Retrieved 2024-01-02.
- ↑ "Ayodhya dispute: The complex legal history of India's holy site" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2019-10-16. Archived from the original on 17 October 2019. Retrieved 2024-01-02.
- ↑ "Ayodhya dispute: The complex legal history of India's holy site" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2019-10-16. Archived from the original on 17 October 2019. Retrieved 2023-12-27.
- ↑ Habib, Irfan (3 January 2011). History & Judgement of Allahabad High Court in Ramjanmabhumi and Babri Masjid Case. Retrieved 8 August 2020.
{{cite book}}
:|work=
ignored (help) - ↑ "Archeologist Who Observed Dig Says No Evidence of Temple Under Babri Masjid". The Wire. December 6, 2022. Archived from the original on 1 April 2023. Retrieved January 17, 2024.
- ↑ Pankaj, Jayant (December 6, 2021). "Rama Janmabhoomi Issue: Exposing the myth behind the narrative". The International. Archived from the original on 29 May 2023. Retrieved January 17, 2024.
- ↑ Sharma, Betwa (January 20, 2019). "Babri Revisited: ASI Suppressed Animal Bone Findings At Mosque Site". HuffPost. Archived from the original on 16 January 2024. Retrieved January 16, 2024.
- ↑ "Six temples of different deities in Ayodhya Ram temple's final blueprint". The Hindu (in Indian English). PTI. 13 September 2021. ISSN 0971-751X. Archived from the original on 22 November 2021. Retrieved 22 November 2021.
- ↑ Bureau, The Hindu (2023-11-16). "Ayodhya Ram temple will open to the public on this date". The Hindu (in Indian English). ISSN 0971-751X. Archived from the original on 10 December 2023. Retrieved 2023-12-10.
{{cite news}}
:|last=
has generic name (help) - ↑ 19.0 19.1 "Ram Temple: Nirmohi Akhada accuses VHP of financial scam over funds collected for building mandir". news.abplive.com. 2019-01-30. Archived from the original on 26 March 2023. Retrieved 4 January 2024.
- ↑ 20.0 20.1 Verma, Lalmani (2015-07-16). "Ram Temple in Ayodhya: Hindu Mahasabha claims VHP 'pocketed' Rs 1,400 cr; Singhal rubbishes charge". The Indian Express. Archived from the original on 4 January 2024. Retrieved 4 January 2024.
- ↑ 21.0 21.1 21.2 Rai, Sandeep (2017-12-06). "We were real architects of Ram temple movement: Hindu Mahasabha". The Times of India. Archived from the original on 27 June 2023. Retrieved 4 January 2024.
- ↑ 22.0 22.1 Jaiswal, Anuja (2020-07-24). "Leave bhoomi pujan to saints: Nirmohi Akhara spokesperson tells PM". The Times of India. Archived from the original on 4 January 2024. Retrieved 4 January 2024.
- ↑ PTI. "'Faith in Ram's birthplace based on Valmiki Ramayana'". Deccan Herald (in ഇംഗ്ലീഷ്). Archived from the original on 28 December 2023. Retrieved 2023-12-28.
- ↑ Lal, Makkhan (20 March 2019). "Historical texts prove that a temple was destroyed in Ayodhya to build the Babri Masjid". Archived from the original on 24 December 2023. Retrieved 24 December 2023.
- ↑ Jain, Meenakshi (2017), The Battle for Rama – Case of the Temple at Ayodhya, Aryan Books International, ISBN 978-8-173-05579-9[പേജ് ആവശ്യമുണ്ട്]
- ↑ Kishore, Kunal (2016). Ayodhya Revisited (in English) (1st ed.). New Delhi: Ocean Books Pvt. Ltd. pp. xxix. ISBN 978-81-8430-357-5.
{{cite book}}
: CS1 maint: unrecognized language (link) - ↑ "Timeline: Ayodhya holy site crisis". BBC News. 29 September 2010. Archived from the original on 10 December 2019. Retrieved 2023-12-24.
- ↑ Kunal, Kishore (2016). Ayodhya Revisited (in English) (1st ed.). New Delhi: Ocean Books Pvt. Ltd. pp. xxx. ISBN 978-81-8430-357-5.
{{cite book}}
: CS1 maint: unrecognized language (link) - ↑ Agrawal, S.P.; Aggarwal, J.C. (1992). Information India 1990–91 : Global View. Concepts in communication informatics and librarianship. Concept Publishing Company. p. 489. ISBN 978-81-7022-293-4. Archived from the original on 4 January 2024. Retrieved 4 January 2024.
- ↑ Chatterji, R. (2014). Wording the World: Veena Das and Scenes of Inheritance. Forms of Living. Fordham University Press. p. 408. ISBN 978-0-8232-6187-1. Archived from the original on 4 January 2024. Retrieved 4 January 2024.
- ↑ "Grand Ram temple in Ayodhya before 2022". The New Indian Express. IANS. 11 November 2019. Archived from the original on 13 November 2019. Retrieved 26 May 2020.
- ↑ 32.0 32.1 Anderson, John Ward; Moore, Molly (8 December 1992). "200 Indians killed in riots following mosque destruction". Washington Post. Archived from the original on 14 July 2020. Retrieved 29 August 2020.
- ↑ Fuller, Christopher John (2004), The Camphor Flame: Popular Hinduism and Society in India, Princeton University Press, p. 262, ISBN 0-691-12048-X, archived from the original on 21 August 2023, retrieved 24 August 2020
- ↑ Kidangoor, Abhishyant (4 August 2020). "India's Narendra Modi Broke Ground on a Controversial Temple of Ram. Here's Why It Matters". TIME. Archived from the original on 12 November 2020. Retrieved 17 November 2020.
For Muslims in India, it is the site of a 16th century mosque that was demolished by a mob in 1992, sparking sectarian riots that led to some 2,000 deaths.
- ↑ "Front Page: Armed storm Ayodhya complex". The Hindu. PTI, UNI. 6 July 2005. Archived from the original on 8 July 2005.
- ↑ "Indian PM condemns the attack in Ayodhya". People's Daily Online. Xinhua. 6 July 2005. Archived from the original on 11 October 2012. Retrieved 27 November 2021.
- ↑ Bhattacharya, Santwana (6 March 2003). "I found pillar bases back in mid-seventies: Prof Lal". The Indian Express Archive. Archived from the original on 16 January 2016. Retrieved 7 October 2020.
- ↑ "Proof of temple found at Ayodhya: ASI report". Rediff (in ഇംഗ്ലീഷ്). 25 August 2020. Archived from the original on 8 October 2020. Retrieved 7 October 2020.
- ↑ "Left historians prevented resolution of Babri Masjid dispute, says KK Mohammed, former ASI regional head-India News, Firstpost". Firstpost (in ഇംഗ്ലീഷ്). 2016-01-21. Archived from the original on 3 November 2023. Retrieved 2023-12-26.
- ↑ "Ram Janm Bhumi Babri Masjid: Gist of Judgments". Archived from the original on 28 September 2011.
- ↑ "Court orders 3-way division of disputed Ayodhya land". The Hindu. Chennai, India. 30 September 2010. Archived from the original on 3 October 2010.
- ↑ "Ayodhya Dispute Case Background". Supreme Court Observer. Archived from the original on 6 January 2018.
- ↑ "From Parliament Floor, PM Modi Announces 15-Member Trust for Ayodhya Ram Temple; 5 Acres Allotted for Masjid". News18 (in ഇംഗ്ലീഷ്). 5 February 2020. Archived from the original on 31 December 2023. Retrieved 31 December 2023.
- ↑ "Dhannipur near Ayodhya already has 15 mosques, local Muslims want hospital and college too". 7 February 2020. Archived from the original on 2 February 2021. Retrieved 28 January 2021.
- ↑ 45.0 45.1 Sampal, Rahul (28 July 2020). "Somnath, Akshardham & now Ram Mandir – Gujarat family designing temples for 15 generations". ThePrint (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 29 July 2020. Retrieved 29 July 2020.
- ↑ 46.0 46.1 Bajpai, Namita (21 July 2020). "280-feet wide, 300-feet long and 161-feet tall: Ayodhya Ram temple complex to be world's third-largest Hindu shrine". The New Indian Express. Archived from the original on 22 July 2020. Retrieved 23 July 2020.
- ↑ 47.0 47.1 47.2 Misra, Leena (6 August 2020). "Meet the Sompuras, master architects who are building the Ram Temple in Ayodhya". The Indian Express. Archived from the original on 6 August 2020. Retrieved 14 August 2020.
- ↑ "Nagara-style architecture, no iron: What the historic Ram temple in Ayodhya will look like". Firstpost (in ഇംഗ്ലീഷ്). 2024-01-04. Archived from the original on 5 January 2024. Retrieved 2024-01-05.
- ↑ "Ayodhya Ram Mandir construction to begin in April this year: Trustee". Business Standard India. Press Trust of India. 6 February 2020. Archived from the original on 13 July 2020. Retrieved 9 May 2020.
- ↑ "Ram Temple sanctum sanctorum likely to be built by end of the year". 13 June 2023. Archived from the original on 6 September 2023. Retrieved 2023-12-24.
- ↑ 51.0 51.1 "Nripendra Misra, Chairman Of Construction Panel On 'Pran Pratishtha' Of Ram Mandir In Ayodhya". Business Today (in ഇംഗ്ലീഷ്). 2023-11-06. Archived from the original on 3 December 2023. Retrieved 2023-11-30.
- ↑ Mishra, Avaneesh (10 September 2020). "Ayodhya Ram Temple construction: L & T reaches out to IIT-M for expert help on design, concrete". The Indian Express (in ഇംഗ്ലീഷ്). Archived from the original on 25 November 2020. Retrieved 17 November 2020.
- ↑ 53.0 53.1 Rashid, Omar (4 January 2021). "Work on Ayodhya Ram temple foundation to begin by January-end, says trust". The Hindu (in Indian English). ISSN 0971-751X. Archived from the original on 9 January 2021. Retrieved 9 January 2021.
- ↑ "Construction of Ram Mandir in Ayodhya begins". ANI News (in ഇംഗ്ലീഷ്). 20 August 2020. Archived from the original on 22 January 2021. Retrieved 17 November 2020.
- ↑ "Ayodhya's Ram Temple To Receive Soil From Thailand Ahead Of Consecration". NDTV.com. Archived from the original on 2 December 2023. Retrieved 2023-12-02.
- ↑ 56.0 56.1 "Ayodhya Case Verdict: Who is Ram Lalla Virajman, the 'Divine Infant' Given the Possession of Disputed Ayodhya Land". News18. 9 November 2019. Archived from the original on 28 September 2020. Retrieved 4 August 2020.
- ↑ "अयोध्या: 5 अगस्त को इस टेलर का सिला पोशाक पहनेंगे रामलला" [On 5 August Ram will wear clothes stitched by this tailor]. News18 India (in ഹിന്ദി). 27 July 2020. Archived from the original on 27 July 2020. Retrieved 27 July 2020.
- ↑ "6 temples of different deities to be constructed in Ram Janmabhoomi premises". India Today (in ഇംഗ്ലീഷ്). Press Trust of India. 13 September 2021. Archived from the original on 22 November 2021. Retrieved 22 November 2021.
- ↑ "Renowned sculptor Arun Yogiraj's idol of Ram Lalla chosen for Ayodhya's grand temple". Hindustan Times (in ഇംഗ്ലീഷ്). 2024-01-02. Archived from the original on 5 January 2024. Retrieved 2024-01-05.
- ↑ Livemint (2024-01-02). "Ayodhya: THIS statue of Lord Ram selected for consecration ceremony | See photo". mint (in ഇംഗ്ലീഷ്). Archived from the original on 5 January 2024. Retrieved 2024-01-05.
- ↑ Now |, Times (2024-01-02). "Ayodhya Ram Temple: Karnataka sculptor Yogiraj Arun's idol selected for 'Pran Pratishtha'". The Economic Times (in ഇംഗ്ലീഷ്). Archived from the original on 5 January 2024. Retrieved 2024-01-05.
- ↑ Sharma, Pratul (23 March 2020). "1st phase of Ram temple construction begins in Ayodhya". The Week (in ഇംഗ്ലീഷ്). Archived from the original on 30 March 2023. Retrieved 9 May 2020.
- ↑ "Ram Mandir Construction: राम मंदिर निर्मितीच्या पहिल्या टप्प्यातील काम सुरू" [Ram Mandir Construction: Ram mandir Foundation Starts First Phase of Work]. Times Now Marathi (in മറാത്തി). 8 May 2020. Archived from the original on 18 October 2021. Retrieved 8 May 2020.
- ↑ Bajpai, Namita (9 April 2020). "Ram Mandir plans continue during COVID-19 lockdown, temple trust releases its official Logo". The New Indian Express. Archived from the original on 14 April 2020. Retrieved 9 May 2020.
- ↑ "COVID-19: लॉकडाउन खत्म होते ही अयोध्या में शुरू होगा भव्य राम मंदिर निर्माण" [COVID-19: The Ram Temple construction will begin in Ayodhya after the end of lockdown]. News18 India (in ഹിന്ദി). 1 January 1970. Archived from the original on 9 May 2020. Retrieved 8 May 2020.
- ↑ Rashid, Omar (25 March 2020). "U.P. Chief Minister Adityanath shifts Ram idol amid lockdown". The Hindu (in Indian English). ISSN 0971-751X. Archived from the original on 14 April 2020. Retrieved 24 July 2020.
- ↑ "VHP to organise 'Vijay Mahamantra Jaap Anushthan'". Outlook. IANS. 4 April 2020. Archived from the original on 6 August 2020. Retrieved 2 August 2020.
- ↑ Sharma, Sheenu (2023-10-25). "Uttar Pradesh: Ram Temple Trust invites PM Modi to install Lord Ram idol in Ayodhya on Jan 22, 2024". www.indiatvnews.com (in ഇംഗ്ലീഷ്). Archived from the original on 3 November 2023. Retrieved 2023-11-03.
- ↑ "'Ramarchan puja' begins ahead of 'bhoomi pujan' in Ayodhya". DNA India (in ഇംഗ്ലീഷ്). 4 August 2020. Archived from the original on 29 August 2020. Retrieved 5 August 2020.
- ↑ Mehta, Kriti (22 July 2020). "Ram temple bhumi pujan: Sangam soil, water to be taken to Ayodhya; proceedings to be telecast live". The Times Of India. Archived from the original on 26 July 2020. Retrieved 26 July 2020.
- ↑ "Water, soil from Kodagu sent to Ayodhya". Deccan Herald. 24 July 2020. Archived from the original on 26 July 2020. Retrieved 26 July 2020.
- ↑ "Sacred Soil of Kamakhya Temple taken for Construction of Ram Mandir". Guwahati Plus (in ഇംഗ്ലീഷ്). 28 July 2020. Archived from the original on 10 August 2020. Retrieved 28 July 2020.
- ↑ "Soil from Sharda Peeth in Kashmir to be used in Ram Mandir foundation in Ayodhya". The Kashmir Monitor. 25 July 2020. Archived from the original on 26 July 2020. Retrieved 26 July 2020.
- ↑ "Soil from 11 places in Delhi sent for Ayodhya Ram Temple Bhoomika pujan". United News of India. 24 July 2020. Archived from the original on 26 July 2020. Retrieved 26 July 2020.
- ↑ Roy, Suparna (26 July 2020). "Char Dham soil and Ganga water to be sent to Ayodhya for Ram Temple Bhumi Pujan". Hindustan Times (in ഇംഗ്ലീഷ്). Archived from the original on 29 July 2020. Retrieved 30 July 2020.
- ↑ 76.0 76.1 76.2 Ray, Meenakshi, ed. (5 August 2020). "After bhoomi poojan at Ayodhya, RSS' Mohan Bhagwat says we have fulfilled our resolve". Hindustan Times (in ഇംഗ്ലീഷ്). Archived from the original on 25 August 2021. Retrieved 5 August 2020.
- ↑ "PM Modi gifted silver crown, headgear at Ayodhya's Hanuman Garhi temple". The Indian Express (in ഇംഗ്ലീഷ്). 5 August 2020. Archived from the original on 7 August 2020. Retrieved 8 August 2020.
- ↑ "From Laos to Lanka, Ram is everywhere: PM Modi in Ayodhya". India Today (in ഇംഗ്ലീഷ്). 5 August 2020. Archived from the original on 5 August 2020. Retrieved 5 August 2020.
- ↑ "Long wait ends today: PM chants 'Jai Siya Ram' in Ayodhya". Punjab News Express. 5 August 2020. Archived from the original on 21 August 2023. Retrieved 5 August 2020.
- ↑ Pandey, Neelam (15 December 2020). "Ram Mandir trust to launch nationwide fund collection drive next month for temple construction". ThePrint (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 12 January 2021. Retrieved 9 January 2021.
- ↑ "President Kovind donates Rs 5 lakh for Ram temple construction as fund-raising drive kicks off". The Indian Express (in ഇംഗ്ലീഷ്). 15 January 2021. Archived from the original on 20 January 2021. Retrieved 18 June 2021.
- ↑ Sharma, Sanjay (28 February 2021). "Ayodhya Ram temple fundraising drive concludes. Rs 21000000000 collected". India Today. Archived from the original on 28 February 2021. Retrieved 28 February 2021.
- ↑ "Ayodhya Ram temple donation: 15,000 bank cheques worth Rs 22 crore bounce". Zee News (in ഇംഗ്ലീഷ്). 17 April 2021. Archived from the original on 19 April 2021. Retrieved 18 June 2021.
- ↑ "Karnataka Dy CM, Christian organisations donate over Rs 1 crore for Ram temple's construction". Business World. 7 February 2021. Archived from the original on 8 May 2023. Retrieved 13 March 2021.
- ↑ "Corridor for devotees to see construction of Ram temple". Hindustan Times (in ഇംഗ്ലീഷ്). 9 August 2021. Archived from the original on 11 August 2021. Retrieved 11 August 2021.
- ↑ 86.0 86.1 Pandey, Alok (16 September 2021). Sanyal, Anindita (ed.). "First Glimpse of Ayodhya Temple Construction, Opening Before 2024 Polls". NDTV.com. Archived from the original on 22 November 2021. Retrieved 22 November 2021.
- ↑ "Construction of Ram Temple in Ayodhya caught in satellite images". India Today (in ഇംഗ്ലീഷ്). 30 June 2021. Archived from the original on 22 November 2021. Retrieved 22 November 2021.
- ↑ Ray, Meenakshi (17 September 2021). "Ram Mandir foundation complete; granite from Karnataka, Mirzapur's sandstone to be used next". Hindustan Times (in ഇംഗ്ലീഷ്). Archived from the original on 22 November 2021. Retrieved 22 November 2021.
- ↑ Dixit, Pawan (13 January 2022). "Trust launches YouTube channel, releases short movie on Ram temple construction". Hindustan Times (in ഇംഗ്ലീഷ്). Archived from the original on 26 January 2022. Retrieved 26 January 2022.
- ↑ "Shri Ram Janmabhoomi Teerth Kshetra Trust releases short film on mandir construction". Navjeevan Express. 14 January 2022. Archived from the original on 26 January 2022. Retrieved 26 January 2022.
- ↑ "Rare rocks for Lord Ram idol to reach Ayodhya from Nepal on February 2". IndiaTV News. Archived from the original on 28 January 2023. Retrieved 29 January 2023.
- ↑ "Ayodhya's Ram Mandir Takes Shape: Here's First Look of 'Garbha Griha' | See Pics". 17 May 2023. Archived from the original on 21 May 2023. Retrieved 21 May 2023.
- ↑ Chakraborty, Prateek (9 December 2023). "Ayodhya Ram temple's sanctum sanctorum nearly ready. See pics". India Today (in ഇംഗ്ലീഷ്). Archived from the original on 26 December 2023. Retrieved 31 December 2023.
- ↑ "₹100 cr for Ramotsav: Mega events in run-up to Ram temple inauguration". Hindustan Times (in ഇംഗ്ലീഷ്). 2023-12-01. Archived from the original on 2 December 2023. Retrieved 2023-12-02.
- ↑ "Sonia Gandhi, Mallikarjun Kharge invited to Ram Temple inauguration, may not attend". Hindustan Times (in ഇംഗ്ലീഷ്). 2023-12-21. Archived from the original on 22 December 2023. Retrieved 2023-12-22.
- ↑ "Ayodhya Trust invites Kharge, Sonia, to Ram temple consecration ceremony next month". The Indian Express (in ഇംഗ്ലീഷ്). 2023-12-20. Archived from the original on 22 December 2023. Retrieved 2023-12-22.
- ↑ Livemint (2023-10-25). "PM Modi invited to install Lord Ram's idol at Ayodhya temple on January 22". mint (in ഇംഗ്ലീഷ്). Archived from the original on 10 December 2023. Retrieved 2023-12-10.
- ↑ "Gautam Adani, Virat Kohli among 7,000 prominent personalities in guest list for inauguration of Ram temple". The Statesman. 7 December 2023. Archived from the original on 10 December 2023. Retrieved 10 December 2023.
- ↑ "Ram Mandir: Siddaramaiah questions fund drive, HDK says he was threatened". The News Minute (in ഇംഗ്ലീഷ്). 17 February 2021. Archived from the original on 17 February 2021. Retrieved 17 February 2021.
- ↑ Johari, Aarefa (13 February 2021). "Ram temple fundraisers leave behind stickers on doors – sparking fear and concern". Scroll.in (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 16 February 2021. Retrieved 17 February 2021.
- ↑ Rai, Sandeep (2015-11-18). "India News". The Times of India. Archived from the original on 26 August 2022. Retrieved 17 January 2024.
- ↑ करमरकर, निनाद; माझा, एबीपी (2020-08-04). "अयोध्येतल्या राममंदिराचं खरं श्रेय हिंदू महासभेचंच! भाजपने विश्वासघात केल्याची हिंदू महासभेची आगपाखड". marathi.abplive.com (in മറാത്തി). Archived from the original on 4 January 2024. Retrieved 4 January 2024.
- ↑ Deb, Abhik (2023-12-22). "Why some Hindutva supporters are angry with Modi's Ayodhya temple inauguration". Scroll.in. Archived from the original on 6 January 2024. Retrieved 2024-01-06.
- ↑ "JD(U) Minister Slams BJP's Attempt". The Times of India. 2024-01-02. Archived from the original on 4 January 2024. Retrieved 2024-01-04.
- ↑ G, Manoj C (2023-01-06). "'Are you mahant of Ram Temple?': Mallikarjun Kharge slams Amit Shah for announcing temple opening date". The Indian Express. Archived from the original on 25 January 2023. Retrieved 4 January 2024.
- ↑ "BJP leader Subramanian Swamy questions PM Modi attending inauguration of Ram temple". The News Minute. 2023-12-27. Archived from the original on 4 January 2024. Retrieved 4 January 2024.
- ↑ Team, WION Web (2023-12-27). "Ram temple consecration ceremony: Shashi Tharoor slams BJP over politicisation of religious event". WION. Archived from the original on 27 December 2023. Retrieved 4 January 2024.
- ↑ "Ayodhya Ram Mandir: शंकराचार्य स्वरूपानंद सरस्वती बोले- पांच अगस्त को भूमि पूजन का कोई मुहूर्त नहीं". Amar Ujala (in ഹിന്ദി). 2020-07-30. Archived from the original on 1 November 2020. Retrieved 2024-01-17.
- ↑ Pradhan, Sharat (7 August 2020). "At Ayodhya Bhoomi Pujan, Modi Became All-in-One; Proper Rituals Not Followed, Allege Pundits". thewire.in. Archived from the original on 24 September 2020. Retrieved 7 August 2020.
- ↑ Roy, Arundhati (5 August 2020). "India's Day of Shame". thewire.in (in ഇംഗ്ലീഷ്). Archived from the original on 5 August 2020. Retrieved 5 August 2020.
- ↑ "Pakistan criticises India for starting construction of Ram temple in Ayodhya". The Hindu (in Indian English). PTI. 28 May 2020. ISSN 0971-751X. Archived from the original on 26 June 2020. Retrieved 17 November 2020.
- ↑ Menon, Aditya (5 August 2020). "Ram Mandir: Which Secular Leaders Hailed Bhoomi Pujan & Who Didn't". TheQuint. Archived from the original on 5 August 2020. Retrieved 14 August 2020.
- ↑ "Sringeri pontiff denies displeasure over Ayodhya Ram's consecration, calls it 'false propaganda'". The Week (in ഇംഗ്ലീഷ്). Archived from the original on 13 January 2024. Retrieved 2024-01-13.
- ↑ Dash, Nivedita; News, India TV (2024-01-12). "Sringeri, Dwarka Peeth request people to disregard 'false propaganda' about Ram Temple 'Pran Pratishtha'". www.indiatvnews.com (in ഇംഗ്ലീഷ്). Archived from the original on 12 January 2024. Retrieved 2024-01-13.
{{cite web}}
:|last2=
has generic name (help) - ↑ Goudar, Mahesh M. (2024-01-11). "Sringeri Shankaracharya won't attend Ram Mandir consecration in Ayodhya. Here's why". The South First (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 13 January 2024. Retrieved 2024-01-13.
- ↑ Rajeev, Anagha. "രാമക്ഷേത്രത്തിൽ ചോർച്ച, അതൃപ്തി പരസ്യമാക്കി മുഖ്യ പൂജാരി". Retrieved 2024-07-02.
- ↑ "No leakage in Ram temple; rainwater came down from pipes for electric wires, says trust chief" (in ഇംഗ്ലീഷ്). 2024-06-25. Retrieved 2024-07-02.
- ↑ "അയോധ്യ: ചോർച്ച വയറിങ്ങിനിട്ട പൈപ്പിലൂടെ വെള്ളം ഇറങ്ങിയതുമൂലം". Retrieved 2024-07-02.
- ↑ "Delhi's Pacific Mall installs 32-foot-tall replica of Ayodhya's Ram temple ahead of Diwali". India Today (in ഇംഗ്ലീഷ്). 25 October 2020. Archived from the original on 9 January 2021. Retrieved 9 January 2021.
- ↑ "With replica of Ayodhya's Ram Temple, West Delhi's Pacific Mall mall showcases faith". The New Indian Express. 24 October 2020. Archived from the original on 11 January 2021. Retrieved 9 January 2021.
- ↑ "Ayodhya on Rajpath: UP's Republic Day tableau showcases replica of Ram temple". Zee News. Archived from the original on 30 January 2021. Retrieved 2 February 2021.
- ↑ "Why the 'Ayodhya Ram Temple' Pandal Cannot be a Centrepiece of Kolkata's Durga Puja". Archived from the original on 17 January 2024. Retrieved 2024-01-18.
- ↑ "In Pictures: Ram Mandir-Themed Durga Puja Pandal In Kolkata Draws Massive Crowd". Outlook India. Archived from the original on 17 January 2024. Retrieved 2024-01-18.
- ↑ 124.0 124.1 Verma, Nalin (4 August 2020). "'Mandir Wahin Banayenge' Said L.K. Advani 30 Years Ago, But Will Stay Home on August 5". The Wire. Archived from the original on 20 January 2021. Retrieved 2 February 2021.
- ↑ 125.0 125.1 125.2 Hemanth, S. A. (10 November 2019). "'Slogans we shouted in '85 have come true today'". Deccan Chronicle (in ഇംഗ്ലീഷ്). Archived from the original on 6 December 2021. Retrieved 2 February 2021.
- ↑ Kundu, Swapnajit (5 August 2020). "How 'Mandir Wahin Banega' gained prominence". Deccan Herald (in ഇംഗ്ലീഷ്). Archived from the original on 20 May 2022. Retrieved 2 February 2021.
- ↑ 127.0 127.1 "'Sir Ram': A look at how some Hindi and English newspapers covered the #AyodhyaVerdict". Newslaundry. 10 November 2019. Archived from the original on 6 February 2021. Retrieved 2 February 2021.
- ↑ Krishnan, Revathi (4 August 2020). "ABP News all excited about Ram temple, India Today & NDTV 24x7 focus on J&K woes". ThePrint (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 8 February 2021. Retrieved 2 February 2021.
- ↑ Sharma, Sandipan (4 August 2020). "Mandir Wahin Banayenge: After 30 years, BJP's tryst with Hindutva destiny". The Federal (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 28 January 2022. Retrieved 2 February 2021.
പുറം കണ്ണികൾ
തിരുത്തുക- Ram Mandir, Ayodhya എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)