ഗുരുദ്വാര, ഗുരുദ്വാര എന്നാൽ ഗുരുവിലെക്കുള്ള(ദൈവം) പ്രവേശന കവാടം എന്നാണ് അർഥം[1]. (പഞ്ചാബി ਗੁਰਦੁਆਰਾ, Gurduārā അല്ലെങ്കിൽ, ഗുരുദ്വാര),,സിഖ് മത വിശ്വാസികളുടെ ആരാധനാലയം ആണ് ഗുരുദ്വാര എന്ന പേരിൽ അറിയപ്പെടുന്നത്. എന്നാൽ, എല്ലാ മത വിശ്വാസികളെയും സിഖ് ഗുരുദ്വാരയിൽ പ്രവേശിക്കാനും പ്രാർത്ഥിക്കാനും ഉള്ള സ്വാതന്ത്ര്യം ഉണ്ട്. എല്ലാ ഗുരുദ്വാരയിലും ഒരു ദർബാർ സാഹിബ്‌ ഉണ്ടാവും. അവിടെ തഖ്ത് എന്ൻ അറിയപ്പെടുന്ന സിംഹാസനത്തിൽ പതിനൊന്നാം ഗുരുവും വിശുദ്ധ ഗ്രന്ഥവുമായ ഗുരു ഗ്രന്ഥസാഹിബ് സ്ഥാപിച്ചിരിക്കുന്നു. കൂടാതെ ദർബാറിൽ രാഗീസ് എന്ൻ അറിയപ്പെടുന്ന ഗായക സംഘം ഗുരുബാനി(ഗുരു ഗ്രന്ഥ സാഹിബിലെ സൂക്തങ്ങൾ) കീർത്തനങ്ങൾ ആലാപിക്കുകയും വിശദീകരിക്കുകയും ചെയ്യും.

ഗുരുദ്വാര

എല്ലാ ഗുരുദ്വാരകളിലും നിഷാൻ സാഹിബ് ചുമന്നുകൊണ്ടുള്ള കൊടിമരം ഉണ്ടാകും. ഈ പതാക മുഖാന്തരം അകലെ നിന്നും ഗുരുദ്വാരയുടെ സാന്നിധ്യം തിരിച്ചറിയാൻ സാധ്യമാണ്. ഗുരുദ്വാരകളിൽ ഏറ്റവും പ്രധാനപെട്ട ഗുരുദ്വാര ഇന്ത്യയിലെ പഞ്ചാബിലെ അമൃതസറിലെ ഹർമന്ദർ സാഹിബ് ആണ്

പഞ്ച് തഖ്ത്

തിരുത്തുക

ഗുരു കി ലങ്ഘാർ

തിരുത്തുക

എല്ലാ ഗുരുദ്വാരകളിലും സൗജന്യ സസ്യാഹാരം ലഭിക്കുന്ന ലങ്ഘാർ എന്ൻ അറിയപ്പെടുന്ന അടുക്കളയും ഭക്ഷണം കഴിക്കുന്ന ഹാളും ഉണ്ടാവും[2]

മറ്റു സൗകര്യങ്ങൾ

തിരുത്തുക

ഒരു ഗുരുദ്വാര എന്നതിലുപരി, ലൈബ്രറി, നഴ്സറി, പഠനമുറികളിലെ എന്നിവയും പല ഗുരുദ്വാരകളിൽ ഉണ്ട്.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-12. Retrieved 2015-12-19.
  2. "BBC - Religions - Sikhism: The Gurdwara". www.bbc.co.uk.
"https://ml.wikipedia.org/w/index.php?title=ഗുരുദ്വാര&oldid=3630584" എന്ന താളിൽനിന്ന് ശേഖരിച്ചത്