ഗുജറാത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക
പശ്ചിമേന്ത്യൻ സംസ്ഥാനമായ ഗുജറാത്തിന്റെ സർക്കാർത്തലവനാണ് ഗുജറാത്ത് മുഖ്യമന്ത്രി. ഇന്ത്യൻ ഭരണഘടനയനുസരിച്ച് സംസ്ഥാനത്തലത്തിൽ ഡി ജൂറി തലവൻ ഗവർണ്ണർ ആണെങ്കിൽ ഡി ഫാക്ടോ ഭരണകർത്താവ് മുഖ്യമന്ത്രിയാണ്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് കിട്ടുന്ന കക്ഷിയുടെ/മുന്നണിയുടെ നിയമസഭാകക്ഷിനേതാവിനെയാണ് മന്ത്രിസഭയുണ്ടാക്കാൻ സംസ്ഥാന ഗവർണ്ണർ ക്ഷണിക്കുന്നത്. മുഖ്യമന്ത്രിയെ നിയമിക്കുന്നത് ഗവർണ്ണറാണ്. മുഖ്യമന്ത്രി തലവനായ മന്ത്രിസഭയിലെ അംഗങ്ങൾക്കെല്ലാം ഭരണം സുഗമമാക്കുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്. ഭൂരിപക്ഷ പിന്തുണയോടെ അധികാരത്തിലേറി കഴിഞ്ഞാൽ മുഖ്യമന്ത്രിയുടെ ഭരണകാലാവധി സാധാരണ 5 വർഷമാണ്; ഒരാൾക്ക് എത്ര തവണ മുഖ്യമന്ത്രിയാകണമെന്നതിനു പരിധിയൊന്നുമില്ല.[1]
ഗുജറാത്ത് മുഖ്യമന്ത്രി
| |
---|---|
പദവി വഹിക്കുന്നത് വിജയ് രൂപാണി 7 ഓഗസ്റ്റ് 2016 മുതൽ | |
നിയമിക്കുന്നത് | ഗുജറാത്ത് ഗവർണ്ണർ |
പ്രഥമവ്യക്തി | Jivraj Narayan Mehta |
അടിസ്ഥാനം | 1 മെയ് 1960 |
1960 മെയ് 1-ൽ ബോംബെ സംസ്ഥാനത്തിൽ നിന്നും ഗുജറാത്തി സംസാരിക്കുന്ന ജില്ലകളെ ഉൾപ്പെടുത്തി ഗുജറാത്ത് നിലവിൽ വന്നതിനുശേഷം 15 പേരാണ് ഗുജറാത്തിന്റെ മുഖ്യമന്ത്രിമാരായത്. പ്രഥമ മുഖ്യമന്ത്രിയായ ജീവ്‌രാജ് നാരായൺ മേത്ത ഉൾപ്പെടെ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയെ പ്രതിനിധീകരിക്കുന്നവരാണ് അവരിൽ കൂടുതലും. ഗുജറാത്തിന്റെ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായത് 2001 മുതൽ 2014 വരെ പന്ത്രണ്ടര വർഷം പദവിയിലിരുന്ന ഭാരതീയ ജനതാ പാർട്ടിയുടെ നരേന്ദ്ര മോദിയാണ്. ശേഷം, മോദി രാജിവെച്ച് പതിനഞ്ചാം ഇന്ത്യൻ പ്രധാനമന്ത്രിയായി ചുമതലയേൽക്കുകയും അദ്ദേഹത്തിന്റെ സഹപ്രവർത്തകയായ ആനന്ദിബെൻ പട്ടേൽ ഗുജറാത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി 2014 മെയ് 22-ൽ സത്യപ്രതിജ്ഞയും ചെയ്തു. ആനന്ദിബെൻ പട്ടേലിന്റെ രാജിയ്ക്ക് ശേഷം 2016 ആഗസ്റ്റ് 7-ൽ വിജയ് രൂപാണി പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ഗുജറാത്തിലെ മുഖ്യമന്ത്രിമാർ
തിരുത്തുകകക്ഷികളുടെ നിറസൂചകങ്ങൾ |
---|
ക്രമനമ്പർ[a] | പേര് | Term of office[2] | കക്ഷി[b] | Days in office | Assembly[3] | Ref | ||
---|---|---|---|---|---|---|---|---|
1 | ജീവ്‌രാജ് നാരായൺ മേത്ത അമ്രേലി |
1 മെയ് 1960 | 3 മാർച്ച് 1962 | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 1238 ദിവസം | First (1960–61) | [4] | |
3 മാർച്ച് 1962 | 19 സെപ്റ്റംബർ 1963 | Second (1962–66) | [5] | |||||
2 | ബൽവന്ത്റായ് മേത്ത – |
19 സെപ്റ്റംബർ 1963 | 20 സെപ്റ്റംബർ 1965 | 733 ദിവസം | ||||
3 | ഹിതേന്ദ്ര കനയ്യാലാൽ ദേശായ് ഓൾപ്പഡ് |
20 സെപ്റ്റംബർ 1965 | 3 എപ്രിൽ 1967 | 2062 ദിവസം | ||||
3 എപ്രിൽ 1967 | 12 മെയ് 1971 | Third (1967–71) | [6] | |||||
– | ശൂന്യം[c] |
12 മെയ് 1971 | 17 മാർച്ച് 1972 | N/A | Dissolved | |||
4 | ഘനശ്യാം ഓഝ ദേഹ്ഗം |
17 മാർച്ച് 1972 | 17 ജൂലൈ 1973 | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 488 ദിവസം | Fourth (1972–74) | [8] | |
5 | ചിമൻഭായ് പട്ടേൽ Sankheda |
18 ജൂലൈ 1973 | 9 ഫെബ്രുവരി 1974 | 207 ദിവസം | ||||
– | ശൂന്യം[c] |
9 ഫെബ്രുവരി 1974 | 18 ജൂൺ 1975 | N/A | Dissolved | |||
6 | ബാബുഭായ് ജെ പട്ടേൽ |
18 ജൂൺ 1975 | 12 മാർച്ച് 1976 | ജനതാ മുന്നണി (ഐ.എൻ.സി. + ബി.ജെ.എസ്. + ബി.എൽ.ഡി. + എസ്.പി.) |
211 ദിവസം | Fifth (1975–80) | [9] | |
– | ശൂന്യം[c] |
12 മാർച്ച് 1976 | 24 ഡിസംബർ 1976 | N/A | ||||
7 | മാധവ് സിംഗ് സോളങ്കി ഭർദ്രാൻ |
24 ഡിസംബർ 1976 | 10 എപ്രിൽ 1977 | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 108 ദിവസം | |||
(6) | ബാബുഭായ് ജെ പട്ടേൽ |
11 എപ്രിൽ 1977 | 17 ഫെബ്രുവരി 1980 | ജനതാ പാർട്ടി | 1042 ദിവസം (ആകെ: 1253 ദിവസം) | |||
– | ശൂന്യം[c] |
17 ഫെബ്രുവരി 1980 | 7 ജൂൺ 1980 | N/A | Dissolved | |||
(7) | മാധവ് സിംഗ് സോളങ്കി ഭർദ്രാൻ |
7 ജൂൺ 1980 | 10 മാർച്ച് 1985 | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 1856 ദിവസം | Sixth (1980–85) | [10] | |
11 മാർച്ച് 1985 | 6 ജൂലൈ 1985 | Seventh (1985–90) | [11] | |||||
8 | അമർസിംഗ് ചൌധരി വ്യാര (ST) |
6 ജൂലൈ 1985 | 9 ഡിസംബർ 1989 | 1618 ദിവസം | ||||
(7) | മാധവ് സിംഗ് സോളങ്കി ഭർദ്രാൻ |
10 ഡിസംബർ 1989 | 4 മാർച്ച് 1990 | 85 ദിവസം (ആകെ: 2049 ദിവസം) | ||||
(5) | ചിമൻഭായ് പട്ടേൽ ഉൻഝ |
4 മാർച്ച് 1990 | 25 ഒക്ടോബർ 1990 | ജെ.ഡി. + ബി.ജെ.പി. | 1445 ദിവസം (ആകെ: 1652 ദിവസം) |
Eighth (1990–95) | [12] | |
25 ഒക്ടോബർ 1990 | 17 ഫെബ്രുവരി 1994 | ജെ.ഡി. (ജി) + ഐ.എൻ.സി. | ||||||
9 | ഛബിൽദാസ് മേത്ത മഹുവ |
17 ഫെബ്രുവരി 1994 | 14 മാർച്ച് 1995 | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 391 ദിവസം | |||
10 | കേശുഭായ് പട്ടേൽ വിസാവദാർ |
14 മാർച്ച് 1995 | 21 ഒക്ടോബർ 1995 | ഭാരതീയ ജനതാ പാർട്ടി | 221 ദിവസം | Ninth (1995–98) | [13] | |
11 | സുരേഷ് മേത്ത മാണ്ഡ്‌വി |
21 ഒക്ടോബർ 1995 | 19 സെപ്റ്റംബർ 1996 | 334 ദിവസം | ||||
– | ശൂന്യം[c] |
19 സെപ്റ്റംബർ 1996 | 23 ഒക്ടോബർ 1996 | N/A | ||||
12 | ശങ്കർസിംഗ് വഘേല രദ്ധൻപൂർ |
23 ഒക്ടോബർ 1996 | 27 ഒക്ടോബർ 1997 | രാഷ്ട്രീയ ജനതാ പാർട്ടി | 370 ദിവസം | |||
13 | ദിലീപ് പരീഖ് ധാന്ധുക |
28 ഒക്ടോബർ 1997 | 4 മാർച്ച് 1998 | 128 ദിവസം | ||||
(10) | കേശുഭായ് പട്ടേൽ വിസാവദാർ |
4 മാർച്ച് 1998 | 6 ഒക്ടോബർ 2001 | ഭാരതീയ ജനതാ പാർട്ടി | 1312 ദിവസം (ആകെ: 1533 ദിവസം) |
Tenth (1998–2002) | [14] | |
14 | നരേന്ദ്ര മോദി മണിനഗർ |
7 ഒക്ടോബർ 2001 | 22 ഡിസംബർ 2002 | 4610 ദിവസം | ||||
22 ഡിസംബർ 2002 | 22 ഡിസംബർ 2007 | Eleventh (2002–07) | [15] | |||||
23 ഡിസംബർ 2007 | 20 ഡിസംബർ 2012 | Twelfth (2007–12) | [16] | |||||
20 ഡിസംബർ 2012 | 22 മെയ് 2014 | Thirteenth (2012–17) | [17] | |||||
15 | ആനന്ദിബെൻ പട്ടേൽ ഘട്ട്‌ലോഡിയ |
22 മെയ് 2014 | 7 ആഗസ്റ്റ് 2016 | 808 ദിവസം | ||||
16 | വിജയ് രൂപാണി രാജ്കോട്ട് വെസ്റ്റ് |
7 ആഗസ്റ്റ് 2016 | 26 ഡിസംബർ 2017 | 3055 ദിവസം | ||||
26 ഡിസംബർ 2017 | തുടരുന്നു | Fourteenth
(2017-) |
[18] |
കുറിപ്പുകൾ
തിരുത്തുക- Footnotes
- ↑ A number inside brackets indicates that the incumbent has previously held office.
- ↑ This column only names the chief minister's party. The state government he headed may have been a complex coalition of several parties and independents; these are not listed here.
- ↑ 3.0 3.1 3.2 3.3 3.4 President's rule may be imposed when the "government in a state is not able to function as per the Constitution", which often happens because no party or coalition has a majority in the assembly. When President's rule is in force in a state, its council of ministers stands dissolved. The office of chief minister thus lies vacant, and the administration is taken over by the governor, who functions on behalf of the central government. At times, the legislative assembly also stands dissolved.[7]
- അവലംബം
- ↑ Durga Das Basu.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-18. Retrieved 2016-08-10.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-08. Retrieved 2016-08-10.
- ↑ "Statistical Report on General Election, 1957, to the Legislative Assembly of Bombay Archived 2016-10-19 at the Wayback Machine.".
- ↑ "Key Highlights of General Election, 1962, to the Legislative Assembly of Gujarat Archived 2016-03-05 at the Wayback Machine.".
- ↑ "Key Highlights of General Election, 1967, to the Legislative Assembly of Gujarat Archived 2016-03-05 at the Wayback Machine.".
- ↑ Amberish K. Diwanji. "A dummy's guide to President's rule". Rediff.com. 15 March 2005.
- ↑ "Key Highlights of General Election, 1972, to the Legislative Assembly of Gujarat Archived 2016-03-05 at the Wayback Machine.".
- ↑ "Key Highlights of General Election, 1975, to the Legislative Assembly of Gujarat Archived 2016-03-05 at the Wayback Machine.".
- ↑ "Key Highlights of General Election, 1980, to the Legislative Assembly of Gujarat Archived 2015-04-25 at the Wayback Machine.".
- ↑ "Key Highlights of General Election, 1985, to the Legislative Assembly of Gujarat Archived 2016-03-05 at the Wayback Machine.".
- ↑ "Key Highlights of General Election, 1990, to the Legislative Assembly of Gujarat Archived 2016-03-05 at the Wayback Machine.".
- ↑ "Key Highlights of General Election, 1995, to the Legislative Assembly of Gujarat Archived 2018-08-20 at the Wayback Machine.".
- ↑ "Key Highlights of General Election, 1998, to the Legislative Assembly of Gujarat Archived 2016-03-05 at the Wayback Machine.".
- ↑ "Key Highlights of General Election, 2002, to the Legislative Assembly of Gujarat Archived 2018-08-20 at the Wayback Machine.".
- ↑ "Statistical Report on General Election, 2007, to the Legislative Assembly of Gujarat Archived 2010-10-07 at the Wayback Machine.".
- ↑ "Statistical Report on General Election, 2012, to the Legislative Assembly of Gujarat Archived 2013-12-14 at the Wayback Machine.".
- ↑ "BJP retains Vijay Rupani as CM in Gujarat, but is undecided in Himachal Pradesh". The Indian Express (in അമേരിക്കൻ ഇംഗ്ലീഷ്). 2017-12-23. Retrieved 2017-12-23.