മണ്ണ് പരിശോധന
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മണ്ണുപരിശോധന മണ്ണിന്റെ രാസ- ഭൗതിക-ജൈവ സ്വഭാവം നിര്ണയിക്കുന്നതിനും, കാർഷിക ആവശ്യങ്ങൾക്കുള്ള ഭൂമിയിൽ വിളപരിപാലനത്തിനുതകുന്ന സാഹചര്യങ്ങൾ ക്രമീകരിക്കുന്നതിനും, വളം കാര്യക്ഷമമായിപ്രയോഗിച്ചുകൊണ്ടു ഉല്പാദന മികവിനും, സർവോപരി കൃഷിഭൂമിയെ വിളഭൂമിയായി നിലനിർത്തുന്നതിനു സഹായകരം ആണ്.
മണ്ണ് പരിശോധനയിലെ പ്രധാന ഘടകങ്ങൾ
തിരുത്തുക- മണ്ണിലെ pH (രാസ സ്വഭാവം )
- മണ്ണിൻറെ ജൈവാംശം (organic carbon)
- മണ്ണിന്റെ ലവണാംശം
- മണ്ണിലെ പോഷകങ്ങൾ
- മണ്ണിന്റെ ഘടന ,രചന
മണ്ണ് സാമ്പിൾ ശേഖരിക്കേണ്ട വിധം
തിരുത്തുക- കൃഷിഭൂമിയുടെ വിസൃതി അനുസരിച്ചു കൃഷിയിടത്തെ പ്രതിനിധാനം ചെയുന്നരീതിയിൽ ആകണം മണ്ണ് സാമ്പിൾ ശേഖരിക്കുവാൻ
- അഞ്ചേക്കർ വിസ്തീർണം ഉള്ള സ്ഥലം വരെ കുറഞ്ഞത് ഒരു സാമ്പിൾ എന്ന രീതിയിൽ വേണം മണ്ണ് സാമ്പിൾ ശേഖരിക്കുവാൻ
- ഹ്രസ്വ കാലവിളകൾക്കു ഒരടി താഴ്ചയിൽനിന്നും ദീർഘ കാലവിളകൾക്കു ഒരടിയിലും ഒന്നരയടിയിലും താഴ്ചയുള്ള മേൽമണ്ണും, അടിമണ്ണുംഎന്നീ രണ്ടു സാമ്പിളുകൾ ശേഖരിക്കേണ്ടതാണ്
- സാമ്പിളുകൾ എടുക്കുന്നസ്ഥലം പുല്ലും ഉണങ്ങിയ കരിയിലകളും നീക്കം ചെയ്തു വൃത്തിയാക്കി അഞ്ചുമുതൽ പതിനഞ്ചുവരെ പോയിന്റുകളിൽ നിന്ന് സാമ്പിൾ എടുക്കണം സാമ്പിൾ ZIG ZAG രീതിയിൽ വേണം ശേഖരിക്കേണ്ടത്
- ഓരോ സാമ്പിൾ ശേഖരിക്കുമ്പോഴും V ആകൃതിയിൽ മണ്ണ് കുഴിച്ചു എടുക്കുക കുഴിയുടെ ഒരുവശത്തു ഒരടി ആഴം രേഖപ്പെടുത്തി ഒരുപരന്നകത്തി (ഇരുമ്പു വസ്തു ആകരുത് )ഉപയോഗിച്ച് ഒരിഞ്ചു കനത്തിൽ മുകളിൽ നിന്ന് താഴെ വരെ മണ്ണ് അരിഞ്ഞു ഒരുപരന്ന പാത്രത്തിലോ കട്ടിയുള്ള പേപ്പറിലോ ശേഖരിക്കുക .അടിമണ്ണ് എടുക്കുന്നതിനു ഒരടിമുതൽ ഒന്നരയടിവരെ രേഖപ്പെടുത്തി മേൽപറഞ്ഞതുപോലെ മണ്ണ് അരിഞ്ഞെടുത്തു ശേഖരിക്കുക ഈ രീതിയിൽ ഓരോ സാംപ്ലിങ് പോയിന്റിൽനിന്നും മണ്ണ് ശേഖരിക്കുക
ചതുർവിഭജനം
തിരുത്തുകമണ്ണുകൾ കട്ടിയുള്ള കടലാസ്സിൽ നിരത്തുക. കട്ടകൾ ഉടച്ചു കല്ലുകളും സസ്യങ്ങളുടെ അവശിഷ്ടങ്ങളും നീക്കം ചെയ്യണം. മണ്ണ് ചതുരത്തിൽ ഒരേ കനത്തിൽചതുരത്തിൽ നിരത്തിയതിനുശേഷം നെടുകയും കുറുകയും ഓരോ വരവരച്ചു നാലുഭാഗങ്ങളാക്കണം. ഇതിൽ നിന്നും കോണോടു കോൺചേർന്ന ഭാഗം നീക്കി തുടർന്ന് ബാക്കി ഉള്ളവ വീണ്ടും കൂട്ടി കലർത്തി മണ്ണ് മാറ്റി ഏകദേശം 500gm ആകുന്നതുവരെ ചതുർവിഭജനം നടത്തണം. ഇങ്ങനെ തയാറാക്കിയ അടിമണ്ണും മേല്മണ്ണും തണലിൽ വെച്ചുണക്കി വിശദാംശങ്ങൾ എഴുതി ലേബൽഒട്ടിച്ചു ലബോറട്ടറിയിൽ എത്തിക്കുക.
മണ്ണ് സാമ്പിൾ ശേഖരിക്കുമ്പോൾ ശ്രെദ്ധിക്കേണ്ടകാര്യങ്ങൾ
- കുമ്മായം, ഡോളോമൈറ്റ്, മറ്റു കാൽസ്യം സംയുക്തങ്ങൾ, വളം മുതലായവ നൽകിയ മണ്ണിൽനിന്നും മൂന്നു മാസങ്ങൾക്കുശേഷം മാത്രംമണ്ണ് സാമ്പിൾ ശേഖരിക്കുവാൻ പാടുള്ളൂ.
- മണ്ണ് സാമ്പിൾ ശേഖരിക്കുമ്പോൾ വരമ്പിനോട് ചേർന്നു കിടക്കുന്ന ഭാഗങ്ങൾ, പുതിയതായി വളം ചെയ്ത സ്ഥലങ്ങൾ, പഴയകുഴികൾ, വെള്ളം കെട്ടിനിക്കുന്ന സ്ഥലങ്ങൾ, വളക്കുഴിക്ക് അടുത്തുള്ള പ്രദേശം, ചാലുകൾ, അവയുടെ സമീപ പ്രദേശം, ഉണങ്ങിയ മരക്കുറ്റിയുടെ സമീപം, കൃഷിയിടത്തിൽ നാലു അതിരുകൾ മുതലായ സ്ഥങ്ങളിൽനിന്നു സാമ്പിൾ ശേഖരിക്കരുത്.
- ചരിവുതലം കൂടുതലുള്ള കൃഷിയിടങ്ങളിൽ മേൽഭാഗം, മധ്യഭാഗം, അടിഭാഗം, എന്നിങ്ങനെ മൂന്നായി വേർതിരിച്ചു ഓരോ ഭാഗത്തുനിന്നും പ്രത്യകം സാമ്പിൾ ശേഖരിക്കണം.